ബുധനാഴ്ചതോറുമുളള തന്റെ പൊതു അഭിസംബോധന പരമ്പരയുടെ തുടര്‍ച്ചയായി നവംബര്‍ 4 ന് തനിക്ക് മുന്നില്‍ തടിച്ചുകൂടി ജനങ്ങളോട് കുടുംബങ്ങളില്‍ ക്ഷമയുടെ പ്രാധാന്യത്തെപ്പറ്റി ഫ്രാന്‍സീസ് മാര്‍പാപ്പ വിശദീകരിച്ചു.
    കുടുംബജീവിതത്തിന്റെ പ്രാധാന്യത്തെപ്പറ്റി സമ്മേളിച്ച മെത്രാന്‍മാരുടെ യോഗത്തിന്റെ പ്രതിഫലനമെന്ന നിലയില്‍ കുടുംബങ്ങളില്‍ നിന്നുമാണ് ക്ഷമയുടെ ബാലപാഠങ്ങള്‍ നാം പഠിക്കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പാ അഭിപ്രായപ്പെട്ടു.
    സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ തടിച്ച് കൂടിയ ജനത്തിനോടായി ഇംഗ്ലീഷ് ഭാഷയിലാണ് പാപ്പാ സംസാരിച്ചത്. അനുദിനം നമ്മളില്‍ നിന്നും ഉയരുന്ന പ്രാര്‍ത്ഥന നമ്മുടെ തെറ്റുകള്‍ ദൈവം ക്ഷമിക്കുന്നതിനോടൊപ്പം മറ്റുളളവരോട് ക്ഷമിക്കുവാനുമുളള കഴിവ് നമുക്ക് തരണമെയെന്നാണ്
    പിതാവ് ഉദ്‌ബോധിപ്പിച്ചു 'ക്ഷമിക്കുക' എന്നത് വളരെ അധികം ബുദ്ധിമുട്ടുളള കാര്യമാണ്. എങ്കിലും നമ്മളുടെ വ്യക്തിപരമായ വളര്‍ച്ചക്ക് ക്ഷമ വളരെ അധികം അനിവാര്യമാണ്. നമ്മളുടെ തെറ്റുകള്‍ ഏറ്റു പറയുന്നതിനും പൊട്ടിപ്പോയ ബന്ധങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും ഇത് വളരെ അത്യാവശ്യമാണ്. ഇതാണ് നമ്മുടെ കുടുംബത്തില്‍ നിന്നും നാം ആദ്യമായി പഠിക്കുന്ന നന്മ പിതാവ് പറഞ്ഞു.
    സ്‌നേഹത്താല്‍ നമ്മുടെ കുടുംബത്തെ ശക്തിപ്പെടുത്തുന്നതിന് ക്ഷമ കൊണ്ട് സാധിക്കുന്നു. ക്ഷമയിലൂടെ ഒരു സമൂഹത്തെ മുഴുവനും സ്‌നേഹിക്കുന്നവരും മാനുഷികമൂല്യങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്നവരുമാകാന്‍ സാധിക്കും. നമ്മുടെ ജീവിതം കെട്ടിപ്പടുക്കുവാന്‍ പറ്റിയ ഒരു നല്ല പാറയാണ് ക്ഷമ. ദൈവേഷ്ടത്തിനനുസരിച്ച് ക്രിസ്തീയ ജീവിതതത്വങ്ങള്‍ മുറുകെപ്പിടിച്ച് ജീവിക്കുന്നതിനും ക്ഷമ നമ്മെ പ്രാപ്തരാക്കുന്നു.
    കുടുംബങ്ങള്‍ക്ക് ക്ഷമയുടെ ശക്തിയെപ്പറ്റി കൂടുതലായി മനസ്സിലാക്കുന്നതിനും സഭയെന്ന മഹാ കുടുംബത്തിന് ദൈവസ്‌നേഹത്തെപ്പറ്റി കൂടുതലായി പ്രഘോഷിക്കുന്നതിനുമുളള പ്രചോദനം വരാനിരിക്കുന്ന 'കരുണയുടെ വാര്‍ഷികം' (ഖൗയശഹലല ീള ങലൃര്യ) വഴി ലഭിക്കട്ടെ എന്നും പരിശുദ്ധ പിതാവ് ആശംസിച്ചു.