യേശു രോഗികളുടെ നാഥന്‍ - പ്രാര്‍ത്ഥനകള്‍
വിശുദ്ധ കുരിശിന്റെ അടയാളത്താല്‍ ഞങ്ങളുടെ ശത്രുക്കളില്‍ നിന്നു ഞങ്ങളെ രക്ഷിക്കണമേ  ഞങ്ങളുടെ തമ്പുരാനേ, പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തില്‍, ആമ്മേന്‍.
വിശ്വാസപ്രമാണം
സര്‍വ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും  സൃഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവാല്‍  ഗര്‍ഭസ്ഥനായി കന്യാമറിയത്തില്‍നിന്നു  പിറന്നു. പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകള്‍ സഹിച്ച്, കുരിശില്‍ തറയ്ക്കപ്പെട്ട്, മരിച്ച് അടക്കപ്പെട്ടു. പതാളത്തില്‍ ഇറങ്ങി. മരിച്ചവരുടെ ഇടയില്‍നിന്നു മൂന്നാം നാള്‍ ഉയിര്‍ത്തു. സ്വര്‍ഗ്ഗത്തിലേക്കെഴുന്നള്ളി. സര്‍വ്വശക്തിയുള്ള പിതാവായ  ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍  വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാസഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിര്‍പ്പിലും നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍.

ബന്ധനപ്രാര്‍ത്ഥന

ഈശോയുടെ നാമത്തില്‍, ഈശോയുടെ തിരുരക്തത്തിന്റെ ശക്തിയില്‍, ഈശോയുടെ കുരിശിന്റെ അടയാളത്തില്‍ എല്ലാ നാരകീയ ശക്തികളെയും പൈശാചിക സാന്നിദ്ധ്യങ്ങളെയും  ഞാന്‍ ബന്ധിക്കുന്നു. നാരകീയശക്തികളേ, അന്ധകാരശക്തികളേ നിങ്ങളോടു ഞാന്‍  കല്‍പിക്കുന്നു. നസ്രായനായ യേശുവിന്റെ നാമത്തില്‍ എന്നെയും ഈ കുടുംബത്തെയും ( ഈ സ്ഥാപനത്തെയും) വിട്ടുപോകുക. നിത്യ നരകാഗ്നിയിലേക്കു പോകുക. ഇനി ഒരിക്കലും മടങ്ങി വരരുതെന്ന്  ഈശോയുടെ തിരുനാമത്തില്‍ ഞാന്‍ കല്‍പിക്കുന്നു. യേശുവേ സ്‌തോത്രം, യേശുവേ നന്ദി (അല്‍പസമയം സ്തുതിക്കുക). ഈ ബന്ധനപ്രാര്‍ത്ഥന ആവര്‍ത്തിച്ചു ചൊല്ലുന്നത് നല്ലതാണ്.  

 

യേശു ലോകരക്ഷകനും ഏകരക്ഷകനും പാപമോചകനും സൗഖ്യദാതാവുമാണ്. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടേയും
മേല്‍ അവിടുന്ന് തന്റെ സമ്പത്ത് വര്‍ഷിക്കുന്നു.

അജ്ഞാതമായ മാര്‍ഗ്ഗത്തില്‍ കുരുടരെ ഞാന്‍ നയിക്കും. അപരിചിതമായ പാതയില്‍ അവരെ ഞാന്‍ നടത്തും. അവരുടെ മുമ്പിലെ അന്ധകാരത്തെ ഞാന്‍ പ്രകാശമാക്കുകയും ദുര്‍ഘടദേശങ്ങളെ നിരപ്പാക്കുകയും ചെയ്യും. ഇവയെല്ലാം ഞാന്‍ അവര്‍ക്ക് ചെയ്തുകൊടുക്കും; അവരെ ഉപേക്ഷിക്കുകയില്ല. (ഏശയ്യാ 42:16).

നമ്മുടെ വേദനകളാണ് യഥാര്‍ത്ഥത്തില്‍ അവന്‍ വഹിച്ചത്. നമ്മുടെ ദു:ഖങ്ങളാണ് അവന്‍ ചുമന്നത്....  അവന്റെ മേലുള്ള ശിക്ഷ നമുക്കു രക്ഷ നല്‍കി. അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു (ഏശയ്യാ 53:4-5).                                  
ദരിദ്രരും നിരാലംബരും ജലം അന്വേഷിച്ചു കണ്ടെത്താതെ, ദാഹത്താല്‍ നാവ് വരണ്ടുപോകുമ്പോള്‍, കര്‍ത്താവായ ഞാന്‍ അവര്‍ക്ക് ഉത്തരമരുളും. ഇസ്രായേലിന്റെ ദൈവമായ ഞാന്‍ അവരെ കൈവെടിയു
യില്ല. പാഴ്മലകളില്‍ നദികളും താഴ്‌വരകളുടെ മധ്യേ ഉറവകളും ഞാന്‍ ഉണ്ടാക്കും. മരുഭൂമിയെ ജലാശയവും വരണ്ട പ്രദേശത്തെ നീരുറവയുമാക്കും (ഏശയ്യാ 41:17-18).

അവന്റെ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു(1 പത്രോ 2:24). ( യേശുവിനെ വിളിച്ചു സൗഖ്യം പ്രാപിക്കുക)

 

(രോഗിയായ എന്നെ സുഖപ്പെടുത്തണമേ! എന്ന് ഏറ്റു ചൊല്ലുക)

രോഗപീഡകളുടെ മേല്‍ അധികാരമുള്ള യേശുവേ
മഹോദരരോഗിയെ സുഖപ്പെടുത്തിയ യേശുവേ
അന്ധന് കാഴ്ചശക്തി നല്‍കിയ യേശുവേ,
കൈ ശോഷിച്ചുപോയവനെ സുഖപ്പെടുത്തിയ യേശുവേ,
ഊമര്‍ക്ക് സംസാരശക്തി നല്‍കിയ  യേശുവേ,
രക്തസ്രാവക്കാരിയെ സുഖപ്പെടുത്തിയ യേശുവേ,
ചെകിടര്‍ക്ക് കേള്‍വിശക്തി നല്‍കിയ യേശുവേ,
അപസ്മാരരോഗികളെ സുഖപ്പെടുത്തിയ യേശുവേ,
കുഷ്ഠരോഗിയെ സുഖപ്പെടുത്തിയ യേശുവേ,
ജായ്‌റോസിന്റെ മകളെ ഉയിര്‍പ്പിച്ച യേശുവേ,
പിശാചുബാധിതനായ ബാലനെ സുഖപ്പെടുത്തിയ യേശുവേ,
കൂനിയായ സ്ത്രീയെ സുഖപ്പെടുത്തിയ യേശുവേ,
സാബത്തില്‍ രോഗശാന്തി നല്‍കിയ യേശുവേ,
ശതാധിപന്റെ ഭൃത്യന് രോഗശാന്തി നല്‍കിയ യേശുവേ,
സീറോ ഫിനീഷ്യന്‍ സ്ത്രീയുടെ മകളെ സുഖപ്പെടുത്തിയ യേശുവേ
നായീമിലെ വിധവയുടെ മകനെ പുനര്‍ ജീവിപ്പിച്ച യേശുവേ
ലാസറിനെ ഉയിര്‍പ്പിച്ച യേശുവേ,
രോഗികളോട് മനസ്സലിവുള്ള യേശുവേ,
എനിക്ക് മനസ്സുണ്ട്, നിനക്ക് ശുദ്ധിയുണ്ടാകട്ടെ എന്ന് കല്‍പ്പിച്ച യേശുവേ,
എന്റെ പാപങ്ങളും രോഗങ്ങളും സ്വന്തം ശരീരത്തില്‍ വഹിച്ച യേശുവേ,
(നിങ്ങളുടെയോ, പ്രിയപ്പെട്ടവരുടെയോ രോഗങ്ങള്‍ യേശുവിനോട് വിളിച്ചുപറഞ്ഞ് സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുക. അതിനുശേഷം അല്‍പസമയം യേശുവിനെ സ്തുതിക്കുക).

 

രോഗാവസ്ഥയില്‍നിന്ന് വിടുതലിനായി പാപങ്ങള്‍ ഉപേക്ഷിച്ച് പ്രാര്‍ത്ഥിക്കണം.

മകനേ, രോഗം വരുമ്പോള്‍ ഉദാസീനനാകാതെ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുക; അവിടുന്ന് നിന്നെ സുഖപ്പെടുത്തും. നീ തെറ്റുകള്‍ തിരുത്തി നേരായ മാര്‍ഗ്ഗത്തിലേക്കു തിരിയുകയും ഹൃദയത്തില്‍നിന്നു പാപം കഴുകിക്കളയുകയും ചെയ്യുക (പ്രഭാ: 38:9-10).

അവിടുന്ന് നിന്റെ അകൃത്യങ്ങള്‍ ക്ഷമിക്കുന്നു: നിന്റെ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു (സങ്കീ.103:3).

നിങ്ങള്‍ സൗഖ്യം പ്രാപിക്കാനായി പരസ്പരം പാപങ്ങള്‍ ഏറ്റുപറയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുവിന്‍(യാക്കോ 5:16).

നിങ്ങളുടെ ഇടയില്‍ ദുരിതം അനുഭവിക്കുന്നവന്‍ പ്രാര്‍ത്ഥിക്കട്ടെ(യാക്കോ, 5:13).

അതിനാല്‍ ഞാന്‍ പറയുന്നു: പ്രാര്‍ത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിന്‍: നിങ്ങള്‍ക്കു ലഭിക്കുക തന്നെ ചെയ്യും(മര്‍ക്കോ.11:24).

യേശുവേ, എന്റെ ദൈവമേ തകര്‍ന്നടിഞ്ഞ ഒരാത്മാവും രോഗം പിടിച്ച ഒരു ശരീരവുമായി ഞാനിതാ പ്രാര്‍ത്ഥിക്കുന്നു. എന്റെ പാപങ്ങള്‍ കഴുകി രോഗപീഢകളില്‍ നിന്ന് എന്നെ വിടുവിക്കണമേ. യേശുവേ എന്നെ ഉപേക്ഷിച്ചിട്ടു പോകരുതേ എന്റെ യേശുവേ എന്നെ സുഖപ്പെടുത്തണമേ. 

 

യേശുവേ സുഖപ്പെടുത്തണമേ!. യേശുവേ അങ്ങേ തിരുരക്തത്തിന്റെ ശക്തിയാല്‍ എന്നെ സുഖപ്പെടുത്തണമേ. യേശുവേ അങ്ങേ തിരുവചനത്തിന്റെ ശക്തിയാല്‍ എന്നെ സുഖപ്പെടുത്തണമേ. യേശുവേ അങ്ങ തിരുനാമത്തിന്റെ ശക്തിയാല്‍  എന്നെ സുഖപ്പെടുത്തണമേ. യേശുവേ അങ്ങേ പീഢാസഹനത്തിന്റെയും കുരിശുമരണത്തിന്റേയും ഉത്ഥാനത്തിന്റേയും യോഗ്യതയാല്‍ എന്നെ സുഖപ്പെടുത്തണമേ. യേശുവേ അങ്ങേ തിരുശരീരത്തിലേറ്റ അടികളുടെ യോഗ്യതയാല്‍ എന്നെ സുഖപ്പെടുത്തണമേ.

ഓരോ രോഗവും എടുത്തുപറഞ്ഞ് സൗഖ്യം പ്രാപിക്കുക. രോഗങ്ങള്‍ മാറി മാറി പറയുക. ഉദാ: എന്റെ നടുവേദന സുഖപ്പെടുത്തണമേ! എന്റെ കണ്ണിനെ... എന്റെ ക്യാന്‍സര്‍ രോഗത്തെ etc.

 

ഈ വചനങ്ങള്‍ നമുക്കുതന്നെ കേള്‍ക്കാവുന്ന സ്വരത്തില്‍ ഉച്ചത്തില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞ് സൗഖ്യം പ്രാപിക്കുക.

1.അവിടുന്ന് തന്റെ വചനം അയച്ച്, അവരെ സൗഖ്യമാക്കി; വിനാശത്തില്‍നിന്നു വിടുവിച്ചു (സങ്കീ.107:20).

2.അവന്‍ നമ്മുടെ ബലഹീനതകള്‍ ഏറ്റെടുക്കുകയും രോഗങ്ങള്‍ വഹിക്കുകയും ചെയ്തു... (മത്താ.8:17).

3.ഞാന്‍ നിനക്കു വീണ്ടും ആരോഗ്യം നല്‍കും; നിന്റെ മുറിവുള്‍ സുഖപ്പെടുത്തും. കര്‍ത്താവ്  അരുളിചെയ്യുന്നു; അവര്‍ നിന്നെ ഭ്രഷ്ട എന്നും ആരും തിരിഞ്ഞുനോക്കാത്ത സീയോണ്‍ എന്നും വിളിച്ചില്ലേ? (ജറെ.30:17).

4.വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ് അവനെ എഴുന്നേല്‍പിക്കും; അവന്‍ പാപങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവിടുന്ന് അവനു മാപ്പു നല്‍കും (യാക്കോ:5.15).

5.കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരേയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്(ജ്ഞാനം 16:12).

 

രോഗങ്ങളേയും രോഗശക്തികളേയും നിര്‍വ്വീര്യമാക്കുന്ന ബന്ധനപ്രാര്‍ത്ഥന
അയിരുന്നവനും/ ആയിരിക്കുന്നവനും വരാനിരിക്കുന്നവനും/ സര്‍വ്വശക്തനും/ ദൈവവുമായ കര്‍ത്താവ്/ പരിശുദ്ധന്‍/ പരിശുദ്ധന്‍/ പരിശുദ്ധന്‍. ( മൂന്നു തവണ ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുന്നു)

യേശുവേ, രക്ഷകാ, അങ്ങയുടെ പരിശുദ്ധമായ നാമത്തിന്റെ ശക്തിയാല്‍ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തികളും ഉണ്ടാകട്ടെ. എന്റെ ശരീരത്തെയും ജീവിതത്തെയും കുടുംബത്തെയും തകര്‍ത്തുകൊണ്ടിരിക്കുന്ന എല്ലാ രോഗങ്ങളേയും  രോഗബന്ധനങ്ങളേയും യേശുവിന്റെ അധികാരമുള്ള നാമത്തില്‍  ഞാന്‍ വിച്ഛേദിക്കുന്നു. എല്ലാ രോഗശക്തികളും രോഗത്തിന് കാരണമായ പൈശാചികശക്തികളും, ശാപശക്തികളും യേശു കര്‍ത്താവിന്റെ നാമത്തില്‍ ഞാന്‍ ബന്ധിച്ച് ബഹിഷ്‌ക്കരിക്കുന്നു. രോഗാണുക്കള്‍ യേശുവിന്റെ നാമത്തില്‍ നിര്‍വ്വീര്യമാകട്ടെ. രോഗങ്ങളും അതിന്റെ ദു:ഖങ്ങളും യേശുവിന്റെ നാമത്തില്‍ എന്നെ വിട്ടുപോകട്ടെ. മനസ്സിന്റെ ആകുലതകളും ഭയവും, ഉത്കണ്ഠകളും , നിരാശയും, സ്വയം വെറുപ്പും, മടുത്ത അവസ്ഥയും  യേശുവിന്റെ നാമത്തില്‍ , സൗഖ്യമാകട്ടെ. യേശുവിന്റെ രക്തത്തിന്റെ യോഗ്യതയാല്‍, വി. കുരിശിന്റെ അടയാളത്താല്‍ , രോഗങ്ങളെ, രോഗശക്തികളേ  നിങ്ങളോടു ഞാന്‍ ആജ്ഞാപിക്കുന്നു. എന്നന്നേയ്ക്കുമായി എന്നെ വിട്ടുപോവുക. ഇനി ഒരിക്കലും എന്നിലേക്ക് മടങ്ങിവരരുതെന്ന് നസ്രായനായ യേശുവിന്റെ നാമത്തില്‍  നിങ്ങളോടു ഞാന്‍ കല്‍പിക്കുന്നു. യേശുവിന്റെ മുറിവിനാല്‍ ഞാന്‍ സൗഖ്യമാക്കപ്പെട്ടിരിക്കുന്നു.

യേശുവേ സ്‌തോത്രം, യേശുവേ നന്ദി, യേശുവേ സ്‌തോത്രം, യേശുവേ ആരാധന. (കുറച്ചു നേരം സ്തുതിക്കുന്നു)

രോഗത്തെയോര്‍ത്ത് തകര്‍ന്നിരിക്കാതെ ദൈവത്തെ ആരാധിക്കുക. രോഗത്തിലേക്ക് യേശുവിനെ വിളിച്ച് സൗഖ്യം പ്രാപിക്കുക.

 

(യേശുവേ എഴുന്നള്ളി വരണമേ! എന്ന് ഏറ്റു ചൊല്ലുക)

കഠിനമായ എന്റെ തലവേദനയിലേക്ക്,
കൂടെക്കൂടെ  രോഗങ്ങള്‍ ഉണ്ടാകുന്ന അവസ്ഥയിലേക്ക്,
ചികിത്സ ഫലിക്കാത്ത അവസ്ഥയിലേക്ക്,
രോഗം എന്താണെന്ന് കണ്ടുപിടിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക്,
വിട്ടുമാറാത്ത ശരീര വേദനകളിലേക്ക്,
സന്ധി ബന്ധങ്ങളിലെ വേദനകളിലേക്ക്,
കൈകാലുകളുടെ തളര്‍ച്ചയിലേക്ക്,
വാതരോഗങ്ങളിലേക്ക്,
ക്യാന്‍സര്‍ രോഗത്തിലേക്ക്,
ബുദ്ധിമാന്ദ്യത്തിലേക്ക്,
കുഞ്ഞങ്ങളില്ലാത്ത അവസ്ഥയിലേക്ക്,
ഹൃദയസംബന്ധമായ രോഗങ്ങളിലേക്ക്,
ദു:സ്വപ്നങ്ങള്‍ കാണുന്ന അവസ്ഥയിലേക്ക്,
രാത്രിയില്‍ കിടന്ന് മൂത്രമൊഴിക്കുന്ന അവസ്ഥയിലേക്ക്,
മയക്കുമരുന്നിന് അടിമപ്പെട്ടിരിക്കുന്ന അവസ്ഥയിലേക്ക്,
എന്റെ മദ്യപാനരോഗത്തിലേക്ക്,
എന്റെ അള്‍സര്‍രോഗത്തിലേക്ക്,
ഗര്‍ഭാശയട്യൂമറിലേക്ക്,
ആര്‍ത്തവസംബന്ധമായ രോഗപീഢകളിലേക്ക്,
ഗര്‍ഭാശയസംബന്ധമായ എല്ലാ രോഗങ്ങളിലേക്ക്,
നട്ടെല്ലിന്റെ തേയ്മാനത്തിലേക്ക്,
നടുവേദനയിലേക്ക്,
മുടികൊഴിയുന്ന അസുഖത്തിലേക്ക്.


ഏറ്റുചൊല്ലി പ്രാര്‍ത്ഥിക്കുക
യേശു പറഞ്ഞു 'ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകാനുമാണ് (യോഹ 10:10).
യേശുവിന്റെ അടുക്കലേക്ക് കടന്നുചെന്നവരേയും അവന്റെ നാമം വിളിച്ചപേക്ഷിച്ചവരേയും അവിടുന്ന് സുഖപ്പെടുത്തി. ബൈബിളില്‍ രേഖപ്പെടുത്തപ്പെട്ടിച്ചുള്ള സൗഖ്യം പ്രാപിച്ചവരോട് ചേര്‍ന്ന് നമുക്കും അവന്റെ നാമം വിളിച്ചപേക്ഷിക്കുകയും കരുണയ്ക്കുവേണ്ടി അപേക്ഷിക്കുകയും ചെയ്യാം.

 

താഴെ വരുന്ന പ്രാര്‍ത്ഥനകള്‍ക്ക് ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ എന്ന് മറുപടി ചൊല്ലുക.

സാബത്തില്‍ രോഗശാന്തി നല്‍കിയ യേശുവേ
അന്ധനു കാഴ്ച നല്‍കിയ യേശുവേ
ബധിരനു കേള്‍വി നല്‍കിയ യേശുവേ
ഊമനു സംസാരശക്തി നല്‍കിയ യേശുവേ
കൈ ശോഷിച്ചവനെ സുഖപ്പെടുത്തിയ യേശുവേ
കുഷ്ഠരോഗിയെ സുഖപ്പെടുത്തിയ യേശുവേ
പിശാച് ബാധിച്ചവനെ സുഖപ്പെടുത്തിയ യേശുവേ
സീറോ- ഫിനേഷ്യന്‍ സ്ത്രീയുടെ മകളെ സുഖപ്പെടുത്തിയ യേശുവേ
രാജസേവകന്റെ പുത്രനെ സുഖപ്പെടുത്തിയ യേശുവേ
ശതാധിപന്റെ പുത്രനെ സുഖപ്പെടുത്തിയ യേശുവേ
രക്തസ്രാവക്കാരിയെ സുഖപ്പെടുത്തിയ യേശുവേ
തളര്‍വാതരോഗിയെ സുഖപ്പെടുത്തിയ യേശുവേ
വിധവയുടെ മകനെ പുനര്‍ജ്ജീവിപ്പിച്ച യേശുവേ
ലാസറിനെ ഉയര്‍പ്പിച്ച യേശുവേ,
മരിച്ചവനെ ഉയര്‍പ്പിച്ച യേശുവേ
(സ്വതന്ത്രമായി സ്തുതിക്കുക)

 

എല്ലാ രോഗികള്‍ക്കും വേണ്ടിയുള്ള മധ്യസ്ഥപ്രാര്‍ത്ഥന

എല്ലാവര്‍ക്കുംവേണ്ടി അപേക്ഷകളും യാചനകളും മധ്യസ്ഥപ്രാര്‍ത്ഥനകളും ഉപകാരസ്മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വാനം  ചെയ്യുന്നു (1 തിമോ 2:-1).

നിങ്ങളുടെ ഇടയില്‍ ദുരിതമനുഭവിക്കുന്നവന്‍  പ്രാര്‍ത്ഥിക്കട്ടെ. ആഹ്ലാദിക്കുന്നവന്‍ സ്തുതിഗീതം ആലപിക്കട്ടെ. നിങ്ങളില്‍ ആരെങ്കിലും രോഗിയാണെങ്കില്‍ അവന്‍ സഭയിലെ ശ്രേഷ്ഠന്മാരെ വിളിക്കട്ടെ. അവര്‍ കര്‍ത്താവിന്റെ നാമത്തില്‍ അവനെ തൈലാഭിഷേകം ചെയ്ത് അവനുവേണ്ടി പ്രാര്‍ത്ഥിക്കട്ടെ. വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന രോഗിയെ സുഖപ്പെടുത്തം. കര്‍ത്താവ് അവനെ എഴുന്നേല്‍പ്പിക്കും (യാക്കോ: 5.13-15).

 

താഴെ വരുന്ന പ്രാര്‍ത്ഥനകള്‍ക്ക് യേശുവേ സുഖപ്പെടുത്തണമേ എന്ന് മറുപടി ചൊല്ലുക

എല്ലാ ക്യാന്‍സര്‍ രോഗികളെയും
എല്ലാ ഹാര്‍ട്ട് രോഗികളെയും
എല്ലാ കിഡ്‌നി രോഗികളെയും
എല്ലാ അപസ്മാര രോഗികളെയും
വായ്‌നാറ്റമുള്ള രോഗികളെ
വിയര്‍പ്പുനാറ്റമുള്ള രോഗികളെ
വിട്ടുമാറാത്ത ജലദോഷമുള്ള രോഗികളെ
വായില്‍ കുരുക്കള്‍ വളരുന്ന രോഗികളെ
കൂടെക്കൂടെ പനി വരുന്ന രോഗികളെ
മൂക്കില്‍ ദശവളരുന്ന രോഗികളെ
കേള്‍വിക്കുറവുള്ളവരെ
എല്ലാ ഗര്‍ഭസ്ഥശിശുക്കളെയും,
എല്ലാ ഷുഗര്‍ രോഗികളേയും,
എല്ലാ പ്രഷര്‍ രോഗകളെയും,
എല്ലാ കൊളസ്റ്റ്രോള്‍ രോഗികളെയും,
എല്ലാ മൂത്രാശയസംബന്ധമായ രോഗികളെയും,
എല്ലാ ഗര്‍ഭാശയസംബന്ധമായ രോഗികളെയും
(പ്രാര്‍ത്ഥന കേട്ട് സൗഖ്യം നല്‍കിയ യേശുവിനെ സ്തുതിക്കുക)

 

താഴെ വരുന്ന പ്രാര്‍ത്ഥനകള്‍ക്ക് യേശുവേ സൗഖ്യം അയയ്ക്കണമെ എന്ന് മറുപടി ചൊല്ലുക.

നട്ടെല്ല് തേയുന്ന രോഗികളിലേയ്ക്ക്
എല്ല് ഒടിയുന്ന രോഗികളിലേയ്ക്ക്
അസ്ഥി തേയ്മാനം ഉള്ള രോഗികളിലേയ്ക്ക്
നെഞ്ചെരിച്ചല്‍ ഉള്ള രോഗികളിലേയ്ക്ക്
കാല്‍ വരഞ്ഞുകീറുന്ന രോഗമുള്ളവരിലേയ്ക്ക,
മസ്സില്‍സംബന്ധമായ രോഗമുള്ളവരിലേയ്ക്ക്
ഉദരസംബന്ധമായ രോഗമുള്ളവരിലേയ്ക്ക്
വാതസംബന്ധമായ രോഗമുള്ളവരിലേയ്ക്ക്
ചെവി പൊട്ടിയൊലിക്കുന്ന രോഗമുള്ളവരിലേയ്ക്ക്
മാനസികരോഗികളിലേയ്ക്ക്
ബുദ്ധിമാന്ദ്യം ഉള്ള രോഗികളിലേയ്ക്ക്
ഓട്ടിസം ബാധിച്ച രോഗികളിലേയ്ക്ക്
ശരീരത്തിലെ വെള്ളപ്പാണ്ടുകളിലേയ്ക്ക്
ശരീരത്തിലെ കറുത്ത കലകളിലേയ്ക്ക്
ശരീരത്തില്‍ വളരുന്ന അരിമ്പാറയിലേയ്ക്ക്
പൈല്‍
സ് സംബന്ധമായ രോഗികളിലേയ്ക്ക്
ബ്ലീഡിങ്ങ്
സംബന്ധമായ രോഗികളിലേയ്ക്ക്
തൊണ്ടിയില്‍ മുഴകളുള്ള രോഗികളിലേയ്ക്ക്
തളര്‍വാതരോഗത്താല്‍ വേദനിക്കുന്നവരിലേയ്ക്ക്
ഗ്യാസ്ട്രബിള്‍ സംബന്ധമായ രോഗികളിലേയ്ക്ക്
തൈറോയ്ഡ്
സംബന്ധമായ രോഗികളിലേയ്ക്ക്
ടോണ്‍സ്ലേറ്റ്
സംബന്ധമായ രോഗികളിലേയ്ക്ക്
കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാരിലേയ്ക്ക്
ശരീരത്തില്‍  അനാവശ്യമായി വളരുന്ന മുഴകളിലേയ്ക്ക്

 

താഴെ വരുന്ന പ്രാര്‍ത്ഥനകള്‍ക്ക് യേശുവേ സ്പര്‍ശിക്കണമേ! എന്ന് മറുപടി ചൊല്ലുക.

തലവേദനയുള്ളവരെ, തലകറക്കമുള്ളവരെ
മുടികൊഴിയുന്ന രോഗമുള്ളവരെ
അകാലനര ബാധിച്ചവരെ
കണ്ണു കാണാത്തവരെ
കണ്ണില്‍നിന്നു വെള്ളം വരുന്നവരെ
കണ്ണുനീര്‍ വറ്റിപ്പോകുന്നവരെ
കണ്ണില്‍ തിമിരം ബാധിച്ചവരെ
കണ്ണിന് വെള്ളെഴുത്ത് ബാധിച്ചവരെ
കണ്ണിന് വേദനയുള്ളവരെ
കണ്ണട വെയ്ക്കണമെന്നു പറഞ്ഞവരെ

 

തിരുവചനം 

മകനേ എന്റെ വാക്കുകള്‍ ശ്രദ്ധിക്കുക.എന്റെ മൊഴികള്‍ക്കു ചെവി തരുക. അവ നിന്റെ ദൃഷ്ടിപഥത്തില്‍ നിന്നു മാഞ്ഞുപോകാതിരിക്കട്ടെ! അവ നിന്റെ ഹൃദയത്തില്‍ സൂക്ഷിക്കുക. എന്തെന്നാല്‍ അവയെ ഉള്‍ക്കാള്ളുന്നവന് അവ ജീവനും അവന്റെ ശരീരത്തിന് ഔഷധവുമാണ്(സുഭാ. 4:20-22).

അവന്റെ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു (1. പത്രോസ് 2:24).

വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന രോഗിയെ സുഖപപെടുത്തും, കര്‍ത്താവ് അവനെ എഴുന്നേല്‍പിക്കും, അവന്‍ പാപങ്ങള്‍ ചെയതിട്ടുണ്ടെങ്കില്‍ അവിടുന്ന് അവനു മാപ്പു നല്‍കും (യാക്കോബ് 5:15).

വിളിക്കും മുന്‍പേഞാന്‍ അവര്‍ക്ക് ഉത്തരമരുളും പ്രാര്‍ത്ഥിച്ചു തീരും മുന്‍പേഞാന്‍ അതു കേള്‍ക്കും  (ഏശയ്യാ 65:24).

ഞാന്‍ നിന്റെ കണ്ണീര്‍ കാണുകയും പ്രാര്‍ത്ഥന കേള്‍ക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ നിന്നെ സുഖപ്പെടുത്തും. മൂന്നാം ദിവസം നീ കര്‍ത്താവിന്റെ ആലയത്തിലക്കു പോകും (2 രാജാക്കന്മാര്‍ 20:5).

+++