തിരുകുടുംബത്തോടുള്ള പ്രാര്‍ത്ഥന

തിരുകുടുംബത്തിന്റെ നാഥയായ അമ്മേ, കുടുംബസമാധാനം ഇല്ലാതെ വലയുന്ന എല്ലാ കുടുംബങ്ങളെയും അമ്മയ്ക്കായി സമര്‍പ്പിക്കുന്നു. പ്രത്യകിച്ചു എന്റെ കുടുംബത്തെയും  സമര്‍പ്പിക്കുന്നു. യൗസേപ്പിതാവിനോടും ഈശോയോടും ഒപ്പം അമ്മ എന്റെ കുടുംബത്തിലേയ്ക്കു കടന്നു വരേണമേ. അമ്മ ഈ കുടുംബത്തിന്റെ നേതൃത്വം ഏറ്റെടുക്കണമേ. ഇവിടെയുള്ള എല്ലാ കുറവുകളും കണ്ടെത്തി അവ പരിഹരിച്ചു തരാന്‍ അമ്മ ഈശോയോട് മാധ്യസ്ഥം അപേക്ഷിക്കണമേ. എന്റെ സങ്കടങ്ങളില്‍ അമ്മ ചേര്‍ന്നിരിക്കണമേ.

സമാധാനത്തിന്റെ വെള്ളക്കൊടി അമ്മ ഇവിടെ സ്ഥാപിക്കണമേ. മറ്റൊരു തിരുക്കുടുംബമായി തീര്‍ന്നുകൊണ്ട് അമ്മയോടൊപ്പം ദൈവത്തെ പാടി സ്തുതിക്കുവാന്‍ സാധിക്കത്തക്ക വിധത്തില്‍ ഈ കുടുംബത്തെ അമ്മ മാറ്റിയെടുക്കണമേ. അമ്മയുടെ വിചാരവികാരങ്ങളും വിശുദ്ധിയും ഈ കുടുംബത്തില്‍ ഓരോ അംഗങ്ങള്‍ക്കും നല്കണമേ! ആമ്മേന്‍..

+++