പരിശുദ്ധാരൂപിയോടുള്ള പ്രാര്‍ത്ഥന

ഓ!പരിശുദ്ധാരൂപിയേ, എന്റെ ആത്മാവിന്റെ സൗഖ്യമേ, ഞാന്‍ നിന്നെ ആരാധിക്കുന്നു. എന്നെ പ്രകാശിപ്പിക്കണമേ! എന്നെ നയിക്കണമേ! എന്നെ ശക്തിപ്പെടുത്തണമേ! എന്നെ നിയന്ത്രിക്കണമേ! എന്നെ ആശ്വസിപ്പിക്കണമേ! ഞാന്‍ ചെയ്യേണ്ടത് എന്തെല്ലാമെന്ന് അങ്ങ് എന്നോടു പറയുക. അങ്ങ് എന്നോട് ആജ്ഞാപിക്കുക. ഞാന്‍ അനുസരിക്കട്ടെ. ഓ! പരിശുദ്ധാരൂപിയേ, എന്റെ രാജാവായിരിക്കണമേ. എന്നെത്തന്നെ അങ്ങയുടെ അടിമയായി ഞാന്‍ സമര്‍പ്പിക്കുന്നു. ഓ! പരിശുദ്ധാത്മാവെ, എന്നില്‍ വന്ന് നിറയണമേ!.  (കുറച്ചു നേരം സ്തുതിക്കുന്നു). (പല തവണ ആവര്‍ത്തിച്ചു പറയുക)

+++