ത്രിത്വാരാധന പ്രാര്‍ത്ഥന

സ്വര്‍ഗ്ഗീയ പിതാവേ, രക്ഷകനായ യേശുവേ!
ആശ്വാസദായകനായ പരിശുദ്ധാത്മാവേ!
ഞങ്ങള്‍ അങ്ങയെ സ്‌നേഹിക്കുന്നു.
ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു
ഞങ്ങള്‍ അങ്ങയെ മഹത്ത്വപ്പെടുത്തുന്നു. (3 പ്രാവശ്യം) 

ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ

 

ലീഡര്‍  : ആബാ പിതാവേ, അങ്ങേ തിരുക്കുമാരന്റെ തിരുരക്തത്താല്‍ ഞങ്ങളെ/ഞങ്ങളുടെ കുടുംബങ്ങളെ വിശുദ്ധീകരിക്കണമേ!
സമൂഹം: അവിടുത്തെ പരിശുദ്ധാത്മാവിനാല്‍ ഞങ്ങളെ/ഞങ്ങളുടെ കുടുംബങ്ങളെ നിറയ്ക്കണമേ. (10 പ്രാവശ്യം)
(ഞങ്ങളെ എന്നതിനു പകരം മറ്റ് നിയോഗങ്ങള്‍ കൂടിചേര്‍ക്കാം)


പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍, ആമ്മേന്‍. (ജപമാല ചൊല്ലുന്നതുപോലെ ഈ പ്രാര്‍ത്ഥന കൊന്ത ഉപയോഗിച്ചു ചൊല്ലാം)
 

സ്വര്‍ഗ്ഗീയ പിതാവേ..... (ഇങ്ങനെ 5 പ്രാവശ്യം ചൊല്ലുക)

+++