ലിയോ 13-ാമന്‍ മാര്‍പാപ്പ രചിച്ച വിശുദ്ധ മിഖായേലിനോടുള്ള പ്രാര്‍ത്ഥന

മുഖ്യദൂതനായ വിശുദ്ധ മിഖായേലേ, പോരാട്ടസമയത്ത്  അങ്ങ് ഞങ്ങളുടെ തുണയും സഹായവുമായിരിക്കണമേ. പിശാചിന്റെ ദുഷ്ടതകളില്‍ നിന്നും കെണിയില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ. ദൈവം അവനെ ശാസിക്കട്ടെ എന്ന് എളിമയോടെ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആത്മാക്കളെ നശിപ്പിക്കാന്‍ ലോകമെങ്ങും ചുറ്റിനടക്കുന്ന സാത്താനേയും മറ്റെല്ലാ ദുഷ്ടാരൂപികളേയും, അല്ലയോ സ്വര്‍ഗ്ഗീയ സൈന്യാധിപാ, ദൈവത്തിന്റെ ശക്തിയാല്‍ അങ്ങ് നരകാഗ്നിയിലേക്ക് തള്ളിത്താഴ്‌ത്തേണമേ. ആമേന്‍. 

+++