കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്‍േറതല്ലാത്ത പദ്ധതികള്‍ നടപ്പിലാക്കുകയും എനിക്ക് അഹിതമായ സഖ്യം ഉണ്ടാക്കുകയും ചെയ്ത് പാപം കുന്നുകൂട്ടിയ അനുസരണമില്ലാത്ത സന്തതികള്‍ക്കു ദുരിതം! (ഏശയ്യാ 30:1).

നിന്റെ ഹൃദയത്തെ ജാഗരൂകതയോടെ കാത്തുസൂക്ഷിക്കുക; ജീവന്റെ ഉറവകള്‍ അതില്‍ നിന്നാണൊഴുകുന്നത് (സുഭാഷിതങ്ങള്‍ 4:23).

നീ നടക്കുന്ന വഴികള്‍ ഉത്തമമെന്ന് ഉറപ്പിക്കുക; അപ്പോള്‍ അവ സുരക്ഷിതമായിരിക്കും. വലത്തോട്ടോ ഇടത്തോട്ടോ വ്യതിചലിക്കരുത്; തിന്‍മയില്‍ കാലൂന്നുകയും അരുത് (സുഭാ 4:26-27).

ഒന്നിലും സന്തോഷം തോന്നുന്നില്ല എന്നു നീ പറയുന്ന ദുര്‍ദിനങ്ങളും വര്‍ഷങ്ങളും ആഗമിക്കും മുന്‍പ് യൗവനകാലത്ത് സ്രഷ്ടാവിനെ സ്മരിക്കുക (സഭാപ്രസംഗകന്‍ 12:1).

നിന്റെ ഐശ്വര്യകാലത്തു ഞാന്‍ നിന്നോടു സംസാരിച്ചു; ഞാന്‍ അനുസരിക്കുകയില്ല എന്നു നീ പറഞ്ഞു. ചെറുപ്പം മുതലേ നീ എന്റെ വാക്കു കേട്ടില്ല (ജറെമിയാ 22:21). 

എപ്പോഴും ദൈവഭക്തിയില്‍ ഉറച്ചുനില്‍ക്കുക. തീര്‍ച്ചയായും നിനക്കൊരു ഭാവിയുണ്ട്; നിന്റെ പ്രതീക്ഷയ്ക്കു ഭംഗം നേരിടുകയില്ല (സുഭാഷിതങ്ങള്‍ 23:17-18). 

യുവാവു തന്റെ മാര്‍ഗം എങ്ങനെ നിര്‍മലമായി സൂക്ഷിക്കും? അങ്ങയുടെ വചനമനുസരിച്ചു വ്യാപരിച്ചുകൊണ്ട് (സങ്കീര്‍ത്തനങ്ങള്‍ 119:9).