പ്രേമം മരണത്തെപ്പോലെ ശക്തമാണ്. (റോമാ 6:22) പാപത്തിന്റെ വേതനം മരണമാണ് (ഉത്തമഗീതം 8:6).
ഭ്രമിപ്പിക്കുന്ന മോഹങ്ങള്‍ നിഷ്‌കളങ്കഹൃദയത്തെ വഴിതെറ്റിക്കുന്നു (ജ്ഞാനം 4:12). അവര്‍ തിന്‍മയെ ഗര്‍ഭംധരിച്ച് അനീതിയെ പ്രസവിക്കുന്നു (ഏശയ്യാ 59:4).
ആലോചനകൂടാതെ ഒന്നും പ്രവര്‍ത്തിക്കരുത്; പശ്ചാത്തപിക്കാന്‍ ഇടയാവുകയില്ല (പ്രഭാഷകന്‍ 32:19).
ശരിയെന്നു തോന്നിയ വഴിമരണത്തിലേക്കു നയിക്കുന്നതാവാം (സുഭാഷിതങ്ങള്‍ 16:25).
താന്‍ കുഴിച്ച കുഴിയില്‍ താന്‍തന്നെ വീഴും; താനുരുട്ടുന്ന കഷ്ട് തന്റെ മേല്‍ത്തന്നെ വിഴും (സുഭാഷിതങ്ങള്‍ 26:27).
ജറുസലെംപുത്രിമാരേ, ഞാന്‍ കെഞ്ചുന്നു: സമയമാകും മുമ്പ് നിങ്ങള്‍ പ്രേമത്തെ തട്ടിയുണര്‍ത്തരുതേ, ഇളക്കിവിടരുതേ (ഉത്തമഗീതം 8:4).