ഞാന്‍ പാപം ചെയ്തു; നീതി വിട്ടകന്നു; എങ്കിലും, എനിക്ക് അതിനു ശിക്ഷ ലഭിച്ചില്ല. പാതാളത്തില്‍ പതിക്കാതെ അവിടുന്ന് എന്നെ രക്ഷിച്ചു. എന്റെ ജീവന്‍ പ്രകാശം കാണും. ദൈവം മനുഷ്യനോട് ഇപ്രകാരം രണ്ടോ മൂന്നോ തവണ പ്രവര്‍ത്തിക്കുന്നു. അവന്റെ ആത്മാവിനെ പാതാളത്തില്‍നിന്നു തിരിച്ചെടുക്കുകയും അവന്‍ ജീവന്റെ പ്രകാശം കാണുകയും ചെയ്യേണ്ടതിനുതന്നെ (ജോബ് 33:27-30).

കഴിഞ്ഞകാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുകയോ പരിഗണിക്കുകയോ വേണ്ടാ (ഏശയ്യാ 43:18). നിന്റെ തെറ്റുകള്‍ തുടച്ചുമാറ്റുന്ന ദൈവം

ഞാന്‍ തന്നെ; നിന്റെ പാപങ്ങള്‍ ഞാന്‍ ഓര്‍ക്കുകയില്ല (ഏശയ്യാ 43:25).

ആകയാല്‍, ഇപ്പോള്‍ യേശുക്രിസ്തുവിനോട് ഐക്യപ്പെട്ടിരിക്കുന്നവര്‍ക്കു ശിക്ഷാവിധിയില്ല (റോമാ 8:1).

കര്‍ത്താവ് അരുളിച്ചെയ്യുന്നു: വരുവിന്‍, നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടും ചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്‍മയുള്ളതായിത്തീരും. അവ രക്ത വര്‍ണമെങ്കിലും കമ്പിളിപോലെ വെളുക്കും (ഏശയ്യാ 1:18).

യോനായുടെ ഒളിച്ചോട്ടം (യോനാ 1:1-17)
യോനായുടെ പ്രാര്‍ത്ഥന (യോനാ 2:1-10)
നിനെവേയുടെ മാനസാന്തരം (യോനാ 3:1-10

എന്റെ ജീവന്‍ മരവിച്ചപ്പോള്‍, ഞാന്‍ കര്‍ത്താവിനെ ഓര്‍ത്തു. എന്റെ പ്രാര്‍ഥന അങ്ങയുടെ അടുക്കല്‍, അങ്ങയുടെ വിശുദ്ധ മന്ദിരത്തില്‍, എത്തി (യോനാ 2:7).

യോനായ്ക്ക് ദൈവം വീണ്ടും അവസരം നല്‍കുന്നു.

യോനായ്ക്കു വീണ്ടും കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി. എഴുന്നേറ്റ് മഹാനഗരമായ നിനെവേയിലേക്കു പോവുക. ഞാന്‍ നല്‍കുന്ന സന്‌ദേശം നീ അവിടെ പ്രഘോഷിക്കുക (യോനാ 3:1-2).

നിശ്ചയമായും നിന്നെ ഞാന്‍ അനുഗ്രഹിക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യും. അബ്രാഹം ദീര്‍ഘക്ഷമയോടെ കാത്തിരുന്ന് ഈ വാഗ്ദാനം പ്രാപിച്ചു (ഹെബ്രായര്‍ 6:14-15).

കര്‍ത്താവ് നല്ലവനും കഷ്ടതയുടെ നാളില്‍ അഭയദുര്‍ഗവുമാണ്. തന്നില്‍ ആശ്രയിക്കുന്നവരെ അവിടുന്ന് അറിയുന്നു (നാഹും 1:7).

നീതിമാന്‍ ഏഴുതവണ വീണാലും വീണ്ടും എഴുന്നേല്‍ക്കും; ദുഷ്ടനാകട്ടെ കാലിടറി വീഴുന്നത് പൂര്‍ണനാശത്തിലേക്കാണ് (സുഭാഷിതങ്ങള്‍ 24:16).