മാര്‍ഗരറ്റ് അമ്മ 
സുകൃതിനിയായ മാര്‍ഗരറ്റിന്റെ സാന്നിദ്ധ്യം ബോസ്‌കോ കുടുംബത്തെ സന്തോഷഭരിതമാക്കി. ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും അമ്മയെയും അവള്‍ നന്നായി പരിചരിച്ചു. ഈ കുടുംബത്തിലെ സ്‌നേഹവും ഐക്യവും അയല്‍വാസികളെപ്പോലും അസൂയാലുക്കളാക്കി. പാടത്തുനിന്ന് പണിയെടുത്തുവരുന്ന ഭര്‍ത്താവിനെ അവള്‍ സ്‌നേഹത്തോടെ ശുശ്രൂഷിച്ചു. കുട്ടികള്‍ക്ക് ബൈബിള്‍ കഥകള്‍ പറഞ്ഞുകൊടുത്തു. ഇങ്ങനെ സന്തോഷകരമായി മുന്നേറുന്ന അവസരത്തിലാണ് ആ കുടുംബത്തെ നടുക്കിയ മറ്റൊരു സംഭവം ഉണ്‍ായത് - ഫ്രാന്‍സിസിന്റെ മരണം. ഒരു ദിവസം പണി സ്ഥലത്തുനിന്നും ഭവനത്തില്‍ എത്തിയ ഫ്രാന്‍സിസിന് പെട്ടെന്ന് പനിയും നെഞ്ചുവേദന ബാധിച്ചു. രോഗം കലശലായി. 1817 മെയ് 11 ന് അദ്ദേഹം മരിച്ചു. 

അമ്മയുടെ സ്വാധീനം
അമ്മയും മകനുമായുള്ള ഒരു സവിശേഷബന്ധം ഡോണ്‍ബോസ്‌കോയുടെ ജീവിതത്തിലുടനീളം കാണാം. അക്ഷരാര്‍ത്ഥത്തില്‍ ഡോണ്‍ബോസ്‌കോയുടെ ജീവചരിത്രം മുഴുവന്‍ തന്റെ അമ്മയെ ചുറ്റിപ്പറ്റിയുള്ളതാണ്. അവളിലെ നന്മയും പുണ്യങ്ങളുമാണ് ജോണിനെ അള്‍ത്താരവരെ ഉയര്‍ത്താന്‍ സഹായിച്ചത്. കുഞ്ഞുനാളില്‍ത്തന്നെ ജോണ്‍ കന്നുകാലികളെ മേയ്ക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടു. സാധിക്കുന്ന വിധത്തിലെല്ലാം ഏല്‍പ്പിച്ച ജോലികള്‍ ചെയ്തു തീര്‍ത്തിട്ടേ അവന്‍ കളിക്കാന്‍ പോയിരുന്നുള്ളു. കളിസ്ഥലങ്ങളില്‍ കൂട്ടുകാര്‍ മോശമായി സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ ജോണ്‍ അവരെ തിരുത്തി നന്മയിലേക്കു നയിക്കും. തന്റെ ഇടപെടല്‍ അവരിലെല്ലാംതന്നെ വലിയ മാറ്റങ്ങള്‍ ഉളവാക്കുന്നത് കാണുവാന്‍ അവന് കഴിഞ്ഞു. അതുകൊണ്ടണ്‍ായിരിക്കാം പില്ക്കാലത്തു ഡോണ്‍ബോസ്‌കോ പറഞ്ഞു: ''ആണ്‍കുട്ടികളെ ഒരുമിച്ചുകൂട്ടി വേദോപദേശം പഠപ്പിക്കണമെന്ന് എനിക്ക് ആഗ്രഹ
മു­­ണ്ട്.'' ഈ ലോകത്തില്‍ എനിക്കു ചെയ്യാനുള്ള ഏകജോലി അതാണെന്നു ഞാന്‍ കരുതി.

അനുഭവപാഠങ്ങള്‍
തണുപ്പുകാലത്ത് അയല്‍പക്കക്കാര്‍ സന്ധ്യാസമയത്ത് തീ കാഞ്ഞുകൊ
ണ്ട് ഫലിതങ്ങള്‍ പറഞ്ഞ് ചിരിക്കുമ്പോള്‍ മാര്‍ഗരറ്റ് തന്റെ കുഞ്ഞുങ്ങള്‍ക്ക് ബൈബിള്‍ കഥകള്‍ പറഞ്ഞുകൊടുക്കും. അങ്ങനെ കുഞ്ഞുനാളില്‍ത്തന്നെ കുട്ടികളുടെ മനസ്സില്‍ ആത്മീയതയുടെ വിത്തുവിതയ്ക്കുവാന്‍ അവള്‍ പരിശ്രമിച്ചു. ഓരോരോ സംഭവങ്ങളിലൂടെയും കഥകളിലൂടെയും അവരെ സന്മാര്‍ഗത്തിലേക്കു നയിച്ചു. ഒരിക്കന്‍ ഒരു കള്ളന്‍ അവരുടെ മുന്തിരിത്തോട്ടത്തില്‍ കയറി. മാര്‍ഗരറ്റും കുഞ്ഞുങ്ങളും കള്ളനെ പിടിക്കാന്‍ തോട്ടത്തിന്റെ പല ഭാഗത്തായി ഒളിച്ചിരുന്നു. ആ കള്ളന്‍ മുന്തിരിച്ചെടികള്‍ നശിപ്പിച്ച് മുന്തിരിഫലങ്ങളെടുത്ത് പുറത്തേക്കുപോകാന്‍ ശ്രമിക്കുമ്പോള്‍ മാര്‍ഗരറ്റ് അവനെ പിടികൂടി. കള്ളന്‍, കള്ളന്‍ എന്നു പറഞ്ഞു കുട്ടികള്‍ ബഹളംവെച്ച് ഓടിവന്നു. ഇവരെക്കണ്ടണ്‍് മുന്തിരിക്കുല ഉപേക്ഷിച്ച് കള്ളന്‍ ഓടി രക്ഷപ്പെട്ടു. ഈ സംഭവത്തിലൂടെ അവള്‍ കുട്ടികള്‍ക്ക് ഒരു പാഠം പറഞ്ഞുകൊടുത്തു. ഈ കള്ളന്‍ മുന്തിരിഫലങ്ങള്‍ മോഷ്ടിക്കാനാണ് തോട്ടത്തില്‍ക്കയറിയത്. എന്നാല്‍ കുട്ടികളായ നിങ്ങളുടെ നിഷ്‌ക്കളങ്കത മോഷ്ടിക്കാന്‍ വരുന്ന കള്ളന്മാരുണ്ട്. അവര്‍ നിങ്ങളെ കൊള്ളയടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അതിന് ചീത്തകൂട്ടുകെട്ട് ഉപേക്ഷിക്കണം.

ഒന്‍പതാംവയസ്സിലെ സ്വപ്നം
സ്വപ്നങ്ങളിലൂടെ ദൈവം ജോണിനോട് സംസാരിക്കുകയും സന്ദേശങ്ങള്‍ നല്കുകയും ചെയ്തിരുന്നു. 'സ്വപ്നക്കാരന്‍' എന്നൊരു പേരുതന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. അനേകം സ്വപ്നങ്ങള്‍ അദ്ദേഹം കണ്‍ണ്ടു. വലുതായപ്പോള്‍ മാര്‍പാപ്പായുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം തന്റെ സ്വപ്നങ്ങള്‍ എഴുതിവച്ചിരുന്നു. ഒന്‍പതാം വയസ്സിലാണ് ആദ്യത്തെ ദൈവികസ്വപ്നം ഉണ്ടണ്‍ാവുന്നത്. ഒരു മൈതാനത്ത് കുറെ കുട്ടികള്‍ കളിച്ചുകൊണ്‍ിരിക്കുകയാണ്. ജോണും അവരോടൊപ്പം ഉ
ണ്ട്. പെട്ടെന്ന് അവരുടെ ഇടയില്‍ കളിയെചൊല്ലി ഒരു വഴക്കുണ്ടായി. അവര്‍ പരസ്പരം ചീത്തവാക്കുകള്‍ പറയാന്‍ തുടങ്ങി. അവരുടെ സംസാരം കേട്ടപ്പോള്‍ ജോണിന് ദേഷ്യം വന്നു. അവന്‍ ചെന്ന് അവരോടു ദേഷ്യപ്പെട്ടു. ചീത്തവാക്കുകള്‍ പറയരുതെന്നു പറഞ്ഞു. അവര്‍ അവനോടും എതിര്‍ത്തു സംസാരിക്കാന്‍ തുടങ്ങി. ഈ സമയം ഒരു ദിവ്യപുരുഷന്‍ ജോണിനെ മാടിവിളിച്ചു. മഹാശോഭയോടെ നില്‍ക്കുന്ന ആ ദിവ്യരക്ഷകന്റെ അടുക്കലേക്ക് അവന്‍ ചെന്നു. രക്ഷകന്‍ അവനോടു പറഞ്ഞു. ദേഷ്യപ്പെട്ടിട്ടല്ല സ്‌നേഹംകൊണ്ടണ്‍ും ക്ഷമകൊണ്ടണ്‍ും നീ അവരെ കീഴ്‌പ്പെടുത്തണം. പാപത്തിന്റെ ദോഷങ്ങളും, പുണ്യത്തിന്റെ ഫലങ്ങളും നീ അവരെ പറഞ്ഞു പഠിപ്പിക്കണം. ബാലനായ തനിക്ക് ഇതെങ്ങനെ സാധിക്കുമെന്നു ചിന്തിച്ചു നില്‍ക്കുമ്പോള്‍ സൗന്ദര്യവതിയായ ഒരു സ്ത്രീ അവന്റെ അടുക്കലേക്കു വന്നു. അവള്‍ കളിസ്ഥലത്തേക്കു വിരല്‍ച്ചൂണ്‍ണ്ടി പറഞ്ഞു. ''നോക്കു ജോണി അവിടെ മുഴുവന്‍ പലതരം മൃഗങ്ങളാണ്. ഈ മൃഗങ്ങളിലുണ്‍ണ്ടാകുന്ന മാറ്റംകണ്ട് ഈ കുട്ടികളിലും നീ മാറ്റം വരുത്തണം. അവന്‍ നോക്കിനില്‍ക്കേ കളിസ്ഥലത്തിന്റെ ഒരു ഭാഗം നിറയെ മൃഗങ്ങള്‍ നിറഞ്ഞു. അല്പം കഴിഞ്ഞപ്പോള്‍ ഈ മൃഗങ്ങളെല്ലാം ആട്ടിന്‍കുട്ടികളായി രൂപാന്തരപ്പെട്ടു. അവ ഓടിച്ചാടി പച്ചവിരിച്ച മൈതാനിയില്‍ മേയുവാന്‍ തുടങ്ങി. ഈ സ്വപ്നം അവന്‍ തന്റെ അമ്മയെ പറഞ്ഞുകേള്‍പ്പിച്ചു. അവള്‍ പറഞ്ഞു. ഭാവിയില്‍ നീ ഒരു വൈദികനാകും. അപ്പോള്‍ അനേകം മൃഗീയതയുള്ള കുട്ടികളെ ഇതുപോലെ നീ മാറ്റിയെടുക്കണം. 

മാജിക്കുകാരന്‍ ജോണ്‍
ചെറുപ്പത്തില്‍ത്തന്നെ ജോണ്‍ സര്‍ക്കസ് വിദ്യകള്‍കാട്ടി കുട്ടികളെ തന്റെ അടുക്കലേക്ക് ആകര്‍ഷിക്കുമായിരുന്നു. ഒറ്റക്കയറില്‍ക്കൂടി നടക്കുക, തലകുത്തി മറിയുക, ഇവയൊക്കെ അവന്റെ വിനോദങ്ങളായിരുന്നു. പൂക്കള്‍ക്കൊണ്‍ണ്ടും തുണികള്‍, പക്ഷികള്‍ എന്നിവ ഉപയോഗിച്ചും ചില ജാലവിദ്യകള്‍ അവന്‍ കാണിച്ചിരുന്നു. ആളുകള്‍ കൂടുമ്പോള്‍ അവരെക്കൂട്ടി അവന്‍ പ്രാര്‍ത്ഥിപ്പിക്കും. അതു കഴിഞ്ഞ് ചില ജാലവിദ്യകളും സര്‍ക്കസ്സും കാണിക്കും. വീണ്ടണ്‍ും അവരോടൊത്ത് പ്രാര്‍ത്ഥിക്കും. ദൈവം നല്കിയ ഈ കഴിവുകളെല്ലാം അവന്‍ ആത്മാക്കളുടെ രക്ഷക്കുവേണ്‍ണ്ടി മാത്രം ഉപയോഗിച്ചു.

പ്രഥമ ദിവ്യകാരുണ്യസ്വീകരണം
കുഞ്ഞുനാളില്‍ത്തന്നെ ജോണ്‍ പ്രാര്‍ത്ഥനാരൂപിയില്‍ വളര്‍ന്നു. അമ്മയുടെ അടുക്കല്‍ നിന്നാണ് വേദോപദേശം പഠിച്ചത്. അവന്റെ ഹൃദയം യേശുവിനായ് കൊതിച്ചു. ദിവ്യകാരുണ്യനാഥനെ സ്വീകരിക്കാന്‍ അവന്റെ ഹൃദയം വെമ്പല്‍ക്കൊണ്‍ണ്ടു. എന്നാല്‍ ആദ്യകുര്‍ബാന സ്വീകരണത്തിനുള്ള പ്രായം അവനായിരുന്നില്ല. ജോണിന്റെ അതിയായ ആഗ്രഹം മനസ്സിലാക്കിയ മാര്‍ഗരറ്റ് ഇക്കാര്യം ഇടവക വൈദികനെ അറിയിച്ചു. കുഞ്ഞുമനസ്സിന്റെ തീക്ഷ്ണത മനസ്സിലാക്കിയ വൈദികന്‍ സഭയുടെ പ്രത്യേകാനുവാദത്തോടെ ജോണിന് ആദ്യകുര്‍ബാന നല്‍കുവാന്‍ തീരുമാനിച്ചു. 1826 മാര്‍ച്ച് 26. അതിരാവിലെ തന്നെ അവന്‍ എഴുന്നേറ്റ് കുളിച്ചു വെള്ളവസ്ത്രങ്ങള്‍ ധരിച്ചു. ഇടതുകൈ കൊ
ണ്ട് അമ്മയുടെ കരങ്ങളില്‍ മുറുകെപിടിച്ച് വലതു കൈയ്യില്‍ പൂക്കളും, തിരികളുമായി അവന്‍ പള്ളിയിലേക്ക് യാത്രയായി. പള്ളിയില്‍ച്ചെന്ന് മുട്ടുകുത്തി കരങ്ങള്‍ കൂപ്പി പ്രാര്‍ത്ഥിച്ചു. യേശുവിനെ പ്രതിഷ്ഠിക്കാന്‍ തന്റെ ഹൃദയമാകുന്ന സക്രാരിയെ അവന്‍ ഒരുക്കി. സമയത്തിന്റെ പൂര്‍ണ്ണതയില്‍ വൈദികന്റെ കരങ്ങളിലൂടെ ദിവ്യകാരുണ്യനാഥന്‍ അവന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വന്നു. അവന്‍ ഭയഭക്തിയോടെ യേശുവിനെ ആരാധിച്ചു. അമ്മയും വൈദികനും പറഞ്ഞുകൊടുത്ത പ്രാര്‍ത്ഥനകള്‍ അവന്‍ ഉരുവിട്ടു. മാര്‍ഗരറ്റ് അവനോടു പറഞ്ഞു. ജീവിതാന്ത്യംവരെ നീ നല്ലവനായിരിക്കുമെന്ന് ദൈവത്തോട് വാഗ്ദാനം ചെയ്യുക. അവന്‍ അങ്ങനെ ചെയ്തു.

വൈദികനാകാന്‍ മോഹം
മാര്‍ഗരറ്റിന്റെ മൂന്നു കുട്ടികളും മൂന്നു തരക്കാരായിരുന്നു. ആന്റണി ഒരു തന്നിഷ്ടക്കാരനായി വളരാനിഷ്ടപ്പെട്ടു. ജോസഫ് പാവങ്ങളോട് ആര്‍ദ്രതയുള്ളവനും ശാന്തപ്രകൃതക്കാരനുമായിരുന്നു. എന്നാല്‍ ജോണ്‍ ദൈവഭയമുള്ളവനും കാരുണ്യസ്വഭാവമുള്ളവനുമായിരുന്നു. ഒരു വൈദികനാകാനുള്ള ആഗ്രഹം അവനില്‍ മുളയെടുത്തു. എന്നാല്‍ മാര്‍ഗരറ്റിന് കൈയില്‍ പണമില്ല. കൂടാതെ മൂത്തമകനായ ആന്റണിയുടെ ദുര്‍നടപ്പും എതിര്‍പ്പും. ഈ പ്രത്യേക സാഹചര്യത്തിലാണ് ജോണ്‍ പ്രായമുള്ള ഫാ. കൊളോസായെ കണ്‍ണ്ടുമുട്ടുന്നത്. ഈ പരിചയപ്പെടല്‍ ഗുരുശിഷ്യബന്ധത്തിലേക്ക് വളര്‍ന്നു. ഫാ. കൊളോസ അവനെ ലത്തീന്‍ പഠിപ്പിക്കാമെന്നേറ്റു. അങ്ങനെ അവന്‍ പഠനമാരംഭിച്ചു. പഠനച്ചിലവിനായി ഗ്രാമത്തിലെ ഒരു കൃഷിക്കാരന്റെ വീട്ടില്‍ ജോലിക്കു ചേര്‍ന്നു. പഠനവും അദ്ധ്വാനവുമായി അവന്‍ മുന്നേറി. ഉള്ളില്‍ ഒരേയൊരാഗ്രഹം. 'വൈദികനാകണം' ഒടുവില്‍ ഈ കുടുംബത്തിന്റെ കഷ്ടത മനസ്സിലാക്കിയ ഫാ. കൊളോസ ജോണിനെ കൃഷിക്കാരന്റെ വീട്ടില്‍നിന്നു മാറ്റി. തന്റെകൂടെ നിര്‍ത്തി പഠിപ്പിക്കാമെന്നേറ്റു. അധികനാള്‍ കഴിയും മുന്‍പ് ഫാ. കൊളോസ മരണമടഞ്ഞു. 

ഔപചാരികപഠനം
ഫാ. കൊളോസായുടെ മരണശേഷം അമ്മാവനായ മൈക്കിള്‍ ഈ കുടുംബത്തെ സഹായിക്കാനായി എത്തി. മൈക്കിളിന്റെ സഹായത്തോടെ കാസ്റ്റല്‍ന്യൂവോയിലെ പബ്ലിക് സ്‌കൂളില്‍ ചേര്‍ന്നു. എന്നാല്‍ അടിസ്ഥാനപാഠങ്ങള്‍ പഠിക്കാത്ത അവന് തുടര്‍ന്നുള്ള പഠനം വിഷമകരമായി മാറി. പോരാത്തതിന് സഹപാഠികളുടെ ഒറ്റപ്പെടുത്തലും കളിയാക്കലുകളും. ഒരു വര്‍ഷം അവിടെ പഠിച്ചുവെങ്കിലും ഈ പഠനംകൊ
ണ്ട് കാര്യമായി ഒന്നും നേടാന്‍ കഴിഞ്ഞില്ല. ജോണ്‍ പഠിക്കാന്‍ പോകുന്നതിനോട് മൂത്തസഹോദരനായ ആന്റണിക്ക് എതിര്‍പ്പായി. അവന്‍ പുസ്തകം കൈയ്യിലെടുത്താല്‍ ആന്റണിക്കു കലിയിളകും. ഒടുവില്‍ അവന്‍ അമ്മയെയും അനുസരിക്കാതെയായി. അവസാനം സഹിക്കെട്ട മാര്‍ഗരറ്റ് അവര്‍ താമസിച്ചിരുന്ന വീട് ആന്റണിക്കു കൊടുത്തിട്ട് ജോസഫിനെയും ജോണിയെയും കൂട്ടി മറ്റൊരു സ്ഥലത്ത് താമസം ആക്കി. അവര്‍ കന്നുകലികളെ മേയിച്ച് ഉപജീവനം നടത്തി. 

സ്വപ്നക്കാരന്‍ ജോണ്‍
കന്നുകാലികളെ മേയിച്ച് ജീവിച്ചുപോന്ന നാളുകളില്‍ അവനൊരു സ്വപ്നം ഉായി. ഒരു കുന്നിന്‍ ചെരുവില്‍ ഒരുപാട് ആട്ടിന്‍കൂട്ടങ്ങള്‍. ആടുകളെ മുന്നില്‍ പ്രഭതൂകുന്ന പുഞ്ചിരിയുമായി ഒരു സ്ത്രീ. ജോണ്‍ ആ സ്ത്രീയെ സൂക്ഷിച്ചു നോക്കിയപ്പോള്‍ അവള്‍ അവനെ വിളിച്ചു. അവന്‍ ഓടിച്ചെന്നു. ആ സ്ത്രീ അവനോട് പറഞ്ഞു. ജോണ്‍ ഈ ആടുകളെ ചെന്നായ് പിടിക്കാതെ സംരക്ഷിക്കണം. അതിന് ഞാന്‍ നിന്നെ സഹായിക്കും. അവന്‍ എന്തെങ്കിലും തിരിച്ചു ചോദിക്കുന്നതിനുമുമ്പ് ആ സ്ത്രീ അപ്രത്യക്ഷയായി. പിന്നീട് ജോണ്‍, ഡോണ്‍ ബോസ്‌കോ ആയപ്പോള്‍ പരിശുദ്ധ അമ്മ അവനെ എങ്ങനെ സഹായിച്ചുവെന്നു ജീവചരിത്രത്തില്‍നിന്നു നമുക്ക് മനസ്സിലാക്കാം. ജോണ്‍ 'കീയേരി'യിലുള്ള ഒരു പബ്ലിക് സ്‌കൂളില്‍ ചേര്‍ന്നു. ലൂസി മാത്ത എന്ന സ്ത്രീയുടെ വീട്ടില്‍ നിന്നുകൊണ്ടാണ് അവന്‍ പഠിച്ചത്. കുറഞ്ഞ ചിലവില്‍ അവിടെ താമസിക്കുവാന്‍ അവള്‍ അനുവദിച്ചു. പഠനം കഴിഞ്ഞുളള സമയം ജോണ്‍ ഒരു ചാക്കുമായി വീടുകള്‍ കയറിയിറങ്ങി പഴയ പാത്രങ്ങള്‍ ശേഖരിച്ച് പഠനത്തിനുള്ള പണം കണ്ടെണ്‍ത്തി. ഒരു ക്ലാസ്സ് താഴ്ത്തിയാണ് സ്‌കൂളില്‍ ചേര്‍ത്തതെങ്കിലും നാലുമാസം കൊണ്ടണ്‍് പഠന സാമര്‍ത്ഥ്യം നിമിത്തം രണ്ടണ്‍് ക്ലാസ്സ് കയറ്റം കിട്ടി. അവന്റെ ഓര്‍മ്മശക്തിയിലും കഴിവിലും അദ്ധ്യാപകര്‍ സന്തുഷ്ടരായി. അവധിക്കാലത്ത് വീട്ടിലെത്തി കന്നുകാലികളെ മേയ്ക്കാന്‍ അവന്‍ അമ്മയെ സഹായിക്കും. അവധി കഴിയുമ്പോള്‍ സ്‌കൂളിലേക്ക് തിരികെ പോകും. പരീക്ഷ കഴിഞ്ഞ ഉടനെ ജോണ്‍ സെമിനാരിയില്‍ ചേരാന്‍ തീരുമാനിച്ചു. രൂപതാ വൈദികനോ, സന്യാസവൈദികനോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അവന് സാധിക്കുന്നില്ല. അമ്മയുടെ ഉപദേശം സ്വീകരിച്ചപ്പോള്‍ അവളുടെ പ്രതികരണം ഇതായിരുന്നു. 'ദൈവനിശ്ചയം പോലെ നീ ചെയ്തുകൊള്ളുക. ഒരു കാര്യം മാത്രമേ എനിക്കു പറയാനുള്ളു, നിന്റെ ആത്മരക്ഷയാണ് എനിക്ക് പ്രധാനപ്പെട്ടത്. പണം സമ്പാദിച്ച് ആത്മാവിനെ നഷ്ടപ്പെടുത്തുന്ന ഒരു വഴിയാണ് നീ തിരഞ്ഞെടുക്കുന്നതെങ്കില്‍ ഞാന്‍ ഒരിക്കലും നിന്റെ അടുക്കല്‍ വരില്ല'. അമ്മയുടെ വാക്കുകള്‍ ജോണിന്റെ ഹൃദയത്തില്‍ ആഴമായി പതിച്ചു. ഒരു വ്യക്തത ലഭിക്കാതെ വന്നപ്പോള്‍ ജോണ്‍ ടൂറിനിലുള്ള ഫാ. ജോസഫ് കഫാസയെ ക
ണ്ട് അഭിപ്രായം ആരാഞ്ഞു. ഇടവക വികാരിയുമായി ചര്‍ച്ചകള്‍ നടത്തി. അവസാനം ഒരു ഇടവകവൈദിനാകുവാന്‍ തീരുമാനിച്ചു.

സെമിനാരിയിലേക്ക്
പരീക്ഷ കഴിഞ്ഞപ്പോള്‍ ജോണ്‍ സെമിനാരിയില്‍ ചേര്‍ന്നു. പോകാന്‍ നേരത്തു അവനു വേണ്‍ണ്ടതെല്ലാം നല്‍കുവാന്‍ മാര്‍ഗരറ്റിന് ആയില്ല. എങ്കിലും ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും നടുവില്‍നിന്ന് തമ്പുരാന്റെ മുന്തിരിത്തോപ്പിലേക്ക് ഇറങ്ങാന്‍ തന്നെ അവന്‍ തീരുമാനിച്ചു. 1835 ഒക്‌ടോബര്‍ 25. ജോണിന് മാമ്മോദീസാ നല്‍കിയ വികാരിയച്ചന്‍ തന്നെ അവനെ സെമിനാരിയിലേക്ക് യാത്രയാക്കി. അതിനു മുന്നോടിയായി ജോണിന്റെ ഉടുപ്പുമാറ്റം നടന്നു. വൈദികവിദ്യാര്‍ത്ഥിയുടെ ഉടുപ്പുധരിച്ച് അവന്‍ ഇടവകയില്‍ നിന്നും യാത്രയായി. സെമിനാരിലേക്ക് പോകാന്‍ ഒരുങ്ങിയ മകനെ മാര്‍ഗരറ്റ് ഇങ്ങനെ ഉപദേശിച്ചു. 'എന്റെ മകനേ ഈ വേഷത്തില്‍ നിന്നെ കാണുമ്പോള്‍ എന്റെ ഹൃദയത്തില്‍ ആനന്ദം നിറയുന്നു. എന്നാല്‍ ഈ ഉടുപ്പല്ല നിന്നെ വൈദികനാക്കുന്നതെന്ന് ഓര്‍മ്മിക്കണം. ഈ ജീവിതാന്തസ്സിനെക്കുറിച്ച് എന്തെങ്കിലും സംശയം നിനക്ക് ഉണ്‍ണ്ടായാല്‍ നീ ഈ ഉടുപ്പ് ഊരിക്കളയണം. എന്നാണ് എനിക്ക് അപേക്ഷിക്കാനുള്ളത്. എന്റെ മകന്‍ ശ്രദ്ധയില്ലാത്ത ഒരു വൈദികനാവുന്നതിനെക്കാള്‍ എനിക്കിഷ്ടം ഒരു പാവപ്പെട്ട കര്‍ഷകനാവുന്നതാണ്. നീ ജനിച്ചപ്പോള്‍ ഞാന്‍ നിന്നെ മാതാവിന് സമര്‍പ്പിച്ചു. നിന്റെ വിഷമഘട്ടങ്ങളില്‍ അമ്മയില്‍ ആശ്രയം തേടണം. മാതാവിനോടുള്ള ഭക്തിയില്‍ വളരാന്‍ നീ ജനങ്ങളെ പ്രേരിപ്പിക്കണം'. 1835 ഒക്‌ടോബര്‍ 30-ാം തിയതി അവന്‍ സെമിനാരിയില്‍ ചേര്‍ന്നു. പഠനച്ചെലവ് റെക്ടര്‍ അച്ചന്‍ തന്നെ വഹിച്ചു. ആദ്യവര്‍ഷത്തെ പഠനത്തിനുതന്നെ അവനു സ്‌കോളര്‍ഷിപ്പ് കിട്ടി. ആ തുക കൊ
ണ്ട് തുടര്‍ന്നുള്ള രണ്ട് വര്‍ഷത്തെ പഠനവും നടത്തുവാന്‍ കഴിഞ്ഞു. സെമിനാരിയിലെ നിയമങ്ങളും ചട്ടങ്ങളും അവന്‍ അനുസരിച്ചു. നന്നായി പഠിക്കുവാനും പ്രാര്‍ത്ഥിക്കുവാനും അവന്‍ ശ്രദ്ധിച്ചു. വായനയില്‍ അവന്‍ ആനന്ദം കണ്‍െത്തി. ഉല്ലാസവേളകളില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. എപ്പോഴും അവന്റെ കൈയ്യില്‍ ഒരു ബുക്കും പേനയും ഉണ്‍ാകും. പുസ്തകങ്ങളില്‍ നിന്നും ഗുരുഭൂതന്മാരില്‍ നിന്നും കിട്ടുന്ന നല്ല കാര്യങ്ങള്‍ അവന്‍ രേഖപ്പെടുത്തും. 'ശകലങ്ങളുടെ ശേഖരം' എന്നാണ് ജോണ്‍ അതിന് കൊടുത്ത പേര്.

പത്തൊമ്പതാംവയസ്സിലെ സ്വപ്നം
സെമിനാരിയില്‍ പഠിക്കുന്ന കാലത്താണ് മൂന്നാമത്തെ സ്വപ്നം ഉണ്‍ാകുന്നത്. ഒരു വലിയ താഴ്‌വര. അതിന്റെ താഴെ വലിയ പട്ടണം. പട്ടണത്തിലെ കുട്ടികള്‍ വഴിയില്‍ നിന്ന് ചീത്ത വാക്കുകള്‍ വിളിച്ചുപറയുന്നു. ഇത് കേട്ട ജോണ്‍ അവരെ കുറ്റപ്പെടുത്തി. അവര്‍ ജോണിനെ കൊല്ലാന്‍ ശ്രമിച്ചു. ഓടി രക്ഷപ്പെടാന്‍ തുടങ്ങിയപ്പോള്‍ ഒരാള്‍ അവനെ തടഞ്ഞു നിര്‍ത്തിയിട്ടു പറഞ്ഞു. ആ കുട്ടിയുടെ അടുക്കലേക്കു തന്നെ നീ പോകണം. ചീത്തവാക്കു പറയുന്നതില്‍ നിന്നു നീ അവരെ തടയണം. ജോണ്‍ തന്റെ കഴിവുകേടു വിവരിച്ചപ്പോള്‍ അയാള്‍ ഒരു സ്ത്രീയിലേക്കു വിരല്‍ ചൂണ്ടണ്‍ി. അത് എന്റെ അമ്മയാണ്. അവള്‍ നിന്നെ സഹായിക്കും. ജോണ്‍ അവളുടെ അടുത്ത് എത്തി. പരിശുദ്ധ കന്യാകാമറിയം അവനോടു പറഞ്ഞു. ഈ കുട്ടികളെ നീ രക്ഷിക്കണം. എതിര്‍ത്തുകെണ്ടണ്‍ല്ല സ്‌നേഹം കൊണ്ടണ്‍് അവരെ കീഴ്‌പ്പെടുത്തണം. അവന്‍ നോക്കി നില്‍ക്കുമ്പോള്‍ ആ കുട്ടികള്‍ വന്യമൃഗങ്ങളായി മാറി. പിന്നീട് അത് ചെമ്മരിയാടുകളായി രൂപാന്തരപ്പെട്ടു. പരിശുദ്ധ അമ്മ അവനോട് പറഞ്ഞു നീ അവരെ ഇതുപോലെ നയിക്കണം. സെമിനാരിയില്‍ ആദ്യവര്‍ഷം തത്ത്വശാസ്ത്രപഠനവും അതേ തുടര്‍ന്ന് ദൈവശാസ്ത്രവും സഭാചരിത്രവും പഠിച്ചു. 1841 ല്‍ സെമിനാരി പഠനം പൂര്‍ത്തിയാക്കി.

ജോണ്‍-ഡോണ്‍ ബോസ്‌കോ ആകുന്നു
തിരുപ്പട്ടസ്വീകരണത്തിന് ഇനി അധികദിവസമില്ല. അവന്‍ നന്നായി പ്രാര്‍ത്ഥിച്ച് ഒരുങ്ങി. ടൂറിനില്‍ ഒരു ധ്യാനത്തില്‍ സംബന്ധിച്ച് നന്നായി പ്രാര്‍ത്ഥിച്ചു. ആ ധ്യാനത്തില്‍വച്ച് ചില ഉറച്ച തീരുമാനങ്ങള്‍ എടുത്തു. ആഹാരത്തില്‍ മിതത്വം പാലിക്കും. ആത്മാക്കളുടെ രക്ഷക്കുവേണ്ടണ്‍ി പ്രവര്‍ത്തിക്കും , ആവശ്യമില്ലാത്ത വിശ്രമം ഒഴിവാക്കും, വിശുദ്ധ കുര്‍ബാനയോട് ഭക്തി ഉണ്‍ണ്ടായിരിക്കും തുടങ്ങിയവ അവയില്‍ ചിലത് മാത്രം.1841 ജൂണ്‍ 5. ഒരു പിടി അനുഭവങ്ങളും പ്രാര്‍ത്ഥനാചൈതന്യവും അമ്മയുടെ അനുഗ്രഹവുമായി അള്‍ത്താരയിലേക്ക് നീങ്ങി. ഫ്രന്‍സോണി മെത്രോപ്പോലീത്താ തന്റെ കൈവെയ്പ്പിലൂടെ വൈദികപട്ടം നല്‍കി. ജൂണ്‍ ആറാം തീയതി ടൂറിനിലെ പള്ളിയില്‍ പ്രഥമബലിയര്‍പ്പിച്ചു. പ്രഥമബലിയില്‍ അള്‍ത്താരവരെ തന്നെ കൈപിടിച്ചുയര്‍ത്തിയ എല്ലാവരേയും നന്ദിയോടെ ഓര്‍ത്ത് പ്രാര്‍ത്ഥിച്ചു. തുടര്‍ന്നുവന്ന വ്യാഴാഴ്ച കാസ്റ്റല്‍ ന്യൂവോയിലും ബലിയര്‍പ്പിച്ചു. അന്നുമുതല്‍ ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. 
വൈദികജീവിതത്തിന്റെ ആദ്യമാസങ്ങള്‍ കാസ്റ്റല്‍ ന്യൂവോയിലെ പള്ളിയില്‍ ശുശ്രൂഷയിലേര്‍പ്പെട്ടു. ഇടവകജോലികള്‍ നന്നായി ചെയ്തു. ഞായറാഴ്ച ആചരണത്തിലേക്കും കൂദാശകളിലേക്കും ജനത്തെ ക്ഷണിച്ചു. കുട്ടികളോടായിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം. മിക്കപ്പോഴും തന്നെ ഒരു കൂട്ടം കുട്ടികള്‍ അദ്ദേഹത്തിന്റെ ചുറ്റിലും ഉണ്‍ണ്ടാകും. അവിടെ വൈദികനായി സേവനം അനുഷ്ഠിക്കുന്ന നാളുകളില്‍ വികാരിയായ ഫാ. കഫാസെയുടെ നിര്‍ദ്ദേശ പ്രകാരം ഉപരിപഠനം നടത്തുവാന്‍ തീരുമാനിച്ചു. 1841 നവംബര്‍ മൂന്നിന് കോണ്‍വിത്തോ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഉപരിപഠനത്തിനായി ചേര്‍ന്നു. ഈ പഠനത്തിനിടയിലും ആഴ്ചതോറും അവിടെയുള്ള ദുര്‍ഗുണപരിഹാരപാഠശാല സന്ദര്‍ശിക്കുകയും കുട്ടികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. അവിടെ വച്ച് കുട്ടികളുടെ ഇടയില്‍ പ്രവര്‍ത്തിക്കേണ്‍തിന്റെ ആവശ്യകത കൂടുതല്‍ മനസ്സിലായി. അവരെ ശ്രദ്ധിക്കാന്‍ ആരെങ്കിലും ഉണ്ടണ്‍ായിരുന്നുവെങ്കില്‍... ഡോണ്‍ ബോസ്‌കോയുടെ ഹൃദയം വേദനിച്ചു. 

ഓറട്ടറിയുടെ ആരംഭം
ഒരു ദിവസം ഡോണ്‍ബോസ്‌കോ വി. കുര്‍ബാന അര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്. തിരുവസ്ത്രങ്ങള്‍ അണിയുന്ന സമയം സങ്കീര്‍ത്തിയുടെ ഒരു മൂലയില്‍ ഒരു കുട്ടി കരഞ്ഞുകൊണ്ടണ്‍് നില്‍ക്കുന്നത് ഡോണ്‍ ബോസ്‌കോ കണ്ടണ്‍ു. അവന്റെ സങ്കടത്തിന്റെ കാരണം എന്താണെന്ന് അദ്ദേഹം അന്വേഷിച്ചു. കപ്യാര്‍ അവനോട് കുര്‍ബാനയ്ക്ക് കൂടാന്‍ പറഞ്ഞു. എനിക്കറിയില്ല എന്നവന്‍ പറഞ്ഞു. കുര്‍ബാനയ്ക്ക് കൂടാനറിയാത്തവന്‍ സങ്കീര്‍ത്തിയിലെന്തിന് വന്നുവെന്ന് ചോദിച്ച് കപ്യാര്‍ അവനെ തല്ലി. ഡോണ്‍ ബോസ്‌കോ അവനെ അടുത്ത് വിളിച്ച് ആശ്വസിപ്പിച്ചു. കുര്‍ബാന കഴിയുമ്പോള്‍ കാണാം എന്നും പറഞ്ഞു. കുര്‍ബാനയ്ക്കുശേഷം അവന്‍ അച്ചന്റെ അടുത്തെത്തി. അച്ചന്‍ അവനെ പരിചയപ്പെട്ടു. ബര്‍ത്തലോമിയോ ഗരേല്ലി എന്നാണ് അവന്റെ പേര്. വയസ്സ് പതിനാറ്. പഠിച്ചിട്ടില്ല, വീടില്ല, സ്വന്തം എന്ന് പറയാന്‍ ആരുമില്ല. ഡോണ്‍ ബോസ്‌കോ പറഞ്ഞു. ഞാന്‍ നിന്നെ പഠിപ്പിക്കാം. ഇപ്പോള്‍ തന്നെ തുടങ്ങാം. അവന്‍ മുട്ടുകുത്തി. ഡോണ്‍ ബോസ്‌കോ അവനെ കുരിശു വരയ്ക്കാന്‍ പഠിപ്പിച്ചു. നന്മ നിറഞ്ഞ മറിയമേ, സ്വര്‍ഗ്ഗസ്ഥനായ പിതാവേ, എന്നീ പ്രാര്‍ത്ഥനകള്‍ ചൊല്ലിക്കൊടുത്തു. പിറ്റേ ഞായറാഴ്ച വരണമെന്ന് പറഞ്ഞ് അവനെ ആശ്വസിപ്പിച്ച് പറഞ്ഞയച്ചു. ഡോണ്‍ ബോസ്‌കോയുടെ ഓറട്ടറിയുടെ ആരംഭം ഇങ്ങനെയാണ്.

സന്യാസസഭയില്‍
കോണ്‍വിത്തോയിലെ പഠനം കഴിഞ്ഞു. ഇനി എന്ത് ചെയ്യണം. വിദേശത്ത് പോയി യുവാക്കളുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ ഡോണ്‍ ബോസ്‌കോ ആഗ്രഹിച്ചു. ഫാ. കഫാസോ ഇതിനെ എതിര്‍ത്തു. അപ്പോഴേക്കും ഇടവകവികാരിയായി നിയമിച്ചുകൊണ്ടുള്ള ബിഷപ്പിന്റെ കല്പനയും വന്നു. ഡോണ്‍ ബോസ്‌കോ ധര്‍മ്മസങ്കടത്തിലായി. ഏതുവഴി തിരഞ്ഞെടുക്കും. യുവാക്കളുടെ ഇടയില്‍ പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം ഉള്ളില്‍ ആളിക്കത്തി. അവസാനം ഒരു തീരുമാനമെടുത്തു. സന്യാസസഭയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുക. ഈ തീരുമാനത്തിന് ബിഷപ്പിന്റെയും ഫാ. കഫാസോയുടെയും അംഗീകാരം കിട്ടി.

ഓറട്ടറി പള്ളി 
ഓറട്ടറിയില്‍ കുട്ടികള്‍ കൂടി വന്നു. ഞായറാഴ്ചകളിലും ഒഴിവുദിവസവും ഓറട്ടറിയില്‍ കുര്‍ബാന സ്വീകരണത്തിന് അവസരം ഒരുക്കി. ജ്ഞാനവായന, പാട്ട്, കളികള്‍... അങ്ങനെ പോകുന്നു ഓറട്ടറി ജീവിതം. വഴിയില്‍ കാണുന്ന ചെറുപ്പക്കാരെയെല്ലാം ഡോണ്‍ ബോസ്‌കോ അങ്ങോട്ട് ക്ഷണിച്ചു. അവര്‍ക്ക് വിവിധ ജോലികളില്‍ പരിശീലനം നല്‍കി. പാടാന്‍ കഴിവുള്ളവരെ ഒരുമിച്ചുക്കൂട്ടി ഗായകസംഘമുണ്ടണ്‍ാക്കി. അവര്‍ കുര്‍ബാനയ്ക്കും ആരാധനയ്ക്കും പാട്ടുകള്‍പാടി. യുവാക്കളുമായുള്ള ഈ കൂട്ടുകെട്ട് ചിലരുടെ എതിര്‍പ്പിനും എന്നാല്‍ മറ്റു ചിലരുടെ പ്രശംസയ്ക്കും കാരണമായി. ഒരു യാത്രാസഞ്ചിയുമായി ഡോണ്‍ ബോസ്‌കോ തെരുവിലൂടെ യുവജനങ്ങളെ അന്വേഷിച്ച് ഇറങ്ങി. മാന്‍ഷിയ്വോണസ് എന്ന സ്ത്രീ പണികഴിപ്പിച്ച ഒരു ആശുപത്രിയുടെ ചാപ്ലിനായി അദ്ദേഹം ചുമതലയേറ്റു. അതിനടുത്ത് ഫാ. ബറോലൊ അനാഥരായ കുട്ടികള്‍ക്ക് വേണ്‍ണ്ടി നടത്തുന്ന ഒരു സ്ഥാപനമുണ്‍ായിരുന്നു. ഈ രണ്‍ണ്ടു വൈദികരും ചേര്‍ന്ന് കുട്ടികളുടെ ഇടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അവിടെ കുട്ടികളുടെ എണ്ണം കൂടിവന്നു. അവരുടെ ചിരിയും കളിയും നാട്ടുകാര്‍ക്ക് ശല്യമായി തോന്നി. അവര്‍ പരാതിപ്പെട്ടു. ഡോണ്‍ ബോസ്‌കോ മെത്രാപ്പോലീത്തായെ പോയി കണ്ടണ്‍് അവര്‍ക്ക് താമസിക്കാന്‍ സ്ഥലം തരണമെന്ന് അപേക്ഷിച്ചു. മാന്‍ഷ്വിയോണസ് ആശുപത്രിയുടെ രണ്ടണ്‍് മുറികള്‍ നല്‍കി. 1844 ഡിസംബര്‍ 8 ന് വെഞ്ചിരിച്ച് അവിടെ പ്രവര്‍ത്തനം ആരംഭിച്ചു. അങ്ങനെ ആദ്യത്തെ ഓറട്ടറിപ്പള്ളി അവിടെ സ്ഥാപിക്കപ്പെട്ടു. 

അമ്മയും മകനും കര്‍മ്മഭൂമിയില്‍
അധികനാള്‍ അവിടുത്തെ പ്രവര്‍ത്തനം മുമ്പോട്ട് കൊണ്‍ുപോകാന്‍ സാധിച്ചില്ല. ജനങ്ങള്‍ ഓറട്ടറിയുടെ പേരില്‍ ഇരു ചേരികളായി തിരിഞ്ഞു. അധികൃതര്‍ ആശുപത്രിയുടെ മുറികള്‍ തിരിച്ചെടുത്തു. ഡോണ്‍ ബോസ്‌കോയും കുട്ടികളും പെരുവഴിയില്‍ ആയി. അദ്ദേഹം ഹൃദയം നുറുങ്ങി പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തുവന്നപ്പോള്‍ പിനാര്‍ഡി എന്നൊരു മനുഷ്യന്‍ സഹായഹസ്തവുമായി അതാ പുറത്തു നില്‍ക്കുന്നു. അദ്ദേഹം ഒരു വീടും സ്ഥലവും അച്ചനെ പരിചയപ്പെടുത്തി. എന്നാല്‍ അധികം താമസിക്കാതെതന്നെ ഡോണ്‍ ബോസ്‌കോ രോഗിയായി. നന്നായി വിശ്രമിച്ചില്ലെങ്കല്‍ കിടപ്പിലാകും എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടികള്‍ കൂട്ടപ്രാര്‍ത്ഥന ആരംഭിച്ചു. ഏതാനും ആഴ്ചകള്‍ കൊണ്ടണ്‍് അച്ചന്‍ ആരോഗ്യം വീണ്‍െടുത്തു. പിനാര്‍ഡിയുടെ സഹായത്തോടെ ഡോണ്‍ ബോസ്‌കോ ആ വീട് വാങ്ങി. പക്ഷെ ഇപ്പോള്‍ ഒരു പ്രശ്‌നം, വീട് ആരു നോക്കും? അവസാനം അതിന് പറ്റിയ ഒരാളെ ഡോണ്‍ ബോസ്‌കോ കണ്‍െത്തി. തന്റെ അമ്മ മാര്‍ഗരറ്റ്! 1846 നവംബര്‍ പതിമൂന്നിന് വീട്ടില്‍നിന്ന് കുറച്ചുപാത്രങ്ങളുമായി മകനോടൊത്ത് അവള്‍ താമസം ആരംഭിച്ചു. ജോസഫ് കൃഷി സ്ഥലത്തുനിന്നും പച്ചക്കറികള്‍ എത്തിച്ചുകൊടുത്തു. ഒരിക്കല്‍ പട്ടിണി ഉണ്‍ണ്ടായപ്പോള്‍ മാര്‍ഗരറ്റ് വര്‍ഷങ്ങളായി പൂജ്യമായി സൂക്ഷിച്ചുവച്ചിരുന്ന വിവാഹവസ്ത്രങ്ങളും, ആഭരണങ്ങളും വിറ്റ് കുട്ടികളുടെ വിശപ്പടക്കി. അവള്‍ കുട്ടികളെ മക്കളെപ്പോലെ നോക്കി. കുട്ടികള്‍ക്ക് ഒരമ്മയെക്കിട്ടിയതിലുള്ള സന്തോഷവും. അവര്‍ മാമ്മാ മാര്‍ഗരറ്റ് എന്ന് അവളെ ബഹുമാനത്തോടെ വിളിച്ചു.

മറ്റൊരു വിശുദ്ധനെ വാര്‍ത്ത ഓറിട്ടറി
ഡോണ്‍ ബോസ്‌കോയുടെ ഓറട്ടറിയില്‍ച്ചേര്‍ന്ന ഒരു കുട്ടിയാണ് ഡൊമിനിക് സാവിയോ. ഒരു വൈദികനായിത്തീരണം എന്നുള്ളതായിരുന്നു അവന്റെ ആഗ്രഹം. എന്നാല്‍ അവന്റെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. രോഗംമൂലം പലപ്പോഴും അവന് വീട്ടില്‍ പോകേണ്ടണ്‍ി വന്നു. ഓറട്ടറി വിട്ട് നാട്ടില്‍ ചെന്നാല്‍ അല്പം ഭേദപ്പെടും. വീണ്ടണ്‍ും തിരികെ വന്നാല്‍ രോഗിയായി കാണപ്പെടും. രോഗം കലശലായതോടെ ഓറട്ടറിയില്‍ നിന്നു മാറിത്താമസിക്കുവാന്‍ ഡോണ്‍ ബോസ്‌കോ അവനോട് ആവശ്യപ്പെട്ടു. മനസ്സില്ലാ മനസ്സോടെ അവന്‍ യാത്രയായി. വീട്ടിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോള്‍ രോഗം മൂര്‍ഛിച്ചു. 1867 മാര്‍ച്ച് ഒമ്പതിന് ഡൊമിനിക്ക് സാവിയോ തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ ഈ ലോകത്തോട് യാത്രപറഞ്ഞു. മരണവിവരമറിഞ്ഞ ഡോണ്‍ ബോസ്‌കോ ഇങ്ങനെ പറഞ്ഞു. 'ഭൂമിയില്‍ ഒരു മാലാഖ കുറഞ്ഞു. സ്വര്‍ഗ്ഗത്തില്‍ ഒരു മാലാഖ കൂടി''. അനേകം സന്ദര്‍ഭങ്ങളില്‍ വ്യക്തമായ തീരുമാനങ്ങളെടുക്കുവാന്‍ ഡോണ്‍ ബോസ്‌കോയെ സഹായിച്ച വ്യക്തിയാണ് ഫാ. ജോസഫ് കഫാസോ. അദ്ദേഹം ഡോണ്‍ ബോസ്‌കോയുടെ ഉപദേശകനും, കുമ്പസാരക്കാരനും ആയിരുന്നു. മരണശേഷം സഭ അദ്ദേഹത്തെയും വിശുദ്ധനായി പ്രഖ്യാപിച്ചു. 

ചെസ്റ്റ്‌നട്ടിന്റെ അത്ഭുതം
ഒരിക്കല്‍ ഡോണ്‍ ബോസ്‌കോ കുട്ടികളുമായി നടക്കാന്‍ പോയി. പോകാന്‍നേരം അദ്ദേഹം പറഞ്ഞു. 'ഇന്ന് നിങ്ങള്‍ വഴിയില്‍ നന്നായി പെരുമാറിയാല്‍ ചെസ്റ്റ്‌നട്ട് തരാം. നന്നായി പെരുമാറുന്നവര്‍ക്കേ ഉള്ളൂ അത്'. വളരെ കുറച്ച് മതിയല്ലോ എന്ന് കരുതി മാര്‍ഗരറ്റ് അമ്മ അല്പം മാത്രമേ വറുത്തുള്ളു. യാത്രയില്‍ കുട്ടികളെല്ലാവരും നന്നായി പെരുമാറി. ഭവനത്തില്‍ തിരിച്ചെത്തിയപ്പോള്‍ അദ്ദേഹം കുട്ടികള്‍ക്ക് ചെസ്റ്റ്‌നട്ട് വിതരണം ചെയ്തു. എല്ലാവര്‍ക്കും കൊടുക്കാന്‍ തികയുകയില്ല. അതിനാല്‍ കുറേശ്ശേ കൊടുക്കാന്‍ മാര്‍ഗരറ്റ് മകന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഡോണ്‍ ബോസ്‌കോ കുട്ടികള്‍ക്ക് കൈ നിറയെ വാരിക്കോരി കൊടുത്തു. പാത്രം തിരികെ വന്നപ്പോള്‍ അമ്മയ്ക്ക് ഉള്ളത് അതില്‍ ബാക്കിയുണ്‍ണ്ടായിരുന്നു! 

അമ്മയുടെ മരണം
പ്രായത്തിന്റെ ആധിക്യവും കഠിന തപശ്ചര്യങ്ങളും മാമ്മാ മാര്‍ഗരറ്റിനെ തളര്‍ത്തി. അവള്‍ക്ക് ന്യൂമോണിയാ പിടിപെട്ടു. ചികിത്സകളൊന്നും കാര്യമായി ഫലിക്കുന്നില്ല. ഭക്ഷണംപോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥ. ജോസഫും ജോണും അവളെ നന്നായി ശുശ്രൂഷിച്ചു. അവള്‍ മകനെ വിളിച്ച് അടുത്ത് നിര്‍ത്തിയിട്ട് പറഞ്ഞു 'മകനേ, ഒരിക്കല്‍ ദിവ്യകൂദാശ സ്വീകരിക്കാന്‍ ഞാന്‍ നിന്നെ സഹായിച്ചു. ഇപ്പോള്‍ നീ എന്നെ സഹായിക്കുക.'' മകന്‍ അമ്മയ്ക്ക് അന്ത്യകൂദാശകള്‍ നല്‍കി. ചെറുപ്പത്തില്‍ അമ്മ പഠിപ്പിച്ച പ്രാര്‍ത്ഥനകള്‍ അവര്‍ മുട്ടുകുത്തി ചൊല്ലി. എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. അവള്‍ പറഞ്ഞു'. നിന്റെ സങ്കടം എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല. നിന്റെ മുറിയില്‍പോയി നീ എനിക്ക് വേണ്ടണ്‍ി പ്രാര്‍ത്ഥിക്കുക. അവന്‍ അങ്ങനെ ചെയ്തു. രാത്രി മൂന്ന് മണിയായപ്പോള്‍ ജോസഫ്, ഡോണ്‍ ബോസ്‌കോയുടെ മുറിയില്‍ എത്തി. അവര്‍ മുഖത്തോടു മുഖം നോക്കി. അവിടെ തേങ്ങലുകള്‍ ഉയര്‍ന്നു. അവരുടെ അമ്മ എന്നന്നേക്കുമായി ഈ ലോകത്തോട് യാത്ര പറഞ്ഞുകഴിഞ്ഞു. 1856 നവംബര്‍ മൂന്നാം തിയതി ആയിരുന്നു അത്. 

സഭാസ്ഥാപനം
1856 ല്‍ കുട്ടികള്‍ക്ക് വേണ്‍ണ്ടി ജീവന്‍ അര്‍പ്പിക്കാന്‍ തയ്യാറാവുന്ന സലേഷ്യന്‍ സഭയ്ക്കുവേണ്ടണ്‍ി തയ്യാറാക്കിയ നിയമാവലികളുമായി ഡോണ്‍ ബോസ്‌കോ പയസ് 9-ാംമന്‍ മാര്‍പാപ്പായെ സമീപിച്ചു. മാര്‍പാപ്പ അദ്ദേഹത്തിന് മോണ്‍സിഞ്ഞോര്‍ സ്ഥാനം നല്‍കാന്‍ ആഗ്രഹിച്ചെങ്കിലും അദ്ദേഹം അത് സമ്മതിച്ചില്ല. താന്‍ മോണ്‍സിഞ്ഞോര്‍ ആയാല്‍ നഷ്ടം കുട്ടികള്‍ക്കാണെന്ന് അദ്ദേഹം മാര്‍പാപ്പയെ അറിയിച്ചു. ഇതു കേട്ട പരിശുദ്ധ പിതാവ് അദ്ദേഹത്തിന് 'എന്നും എവിടെയും വച്ച് കുമ്പസാരം കേള്‍ക്കുവാനുള്ള അനുവാദം നല്‍കി. 1859 ഡിസംബര്‍ 8 ന് ഓറട്ടറി പ്രവര്‍ത്തകര്‍ ഒന്നിച്ചുചേര്‍ന്നു. കുട്ടികള്‍ക്കുവേണ്‍ി ജീവന്‍ അര്‍പ്പിക്കാന്‍ തയ്യാറാവുന്നവരെകൂട്ടി സന്യാസസഭയ്ക്ക് രൂപം നല്‍കി. ആ സഭയുടെ ആജീവനാന്തസുപ്പീരിയറായി ഡോണ്‍ ബോസ്‌കോ തിരഞ്ഞെടുക്കപ്പെട്ടു. 1854 ജൂണ്‍ 23 ന് സലേഷ്യന്‍ സഭയുടെ ഭരണഘടനയ്ക്ക് റോമിന്റെ അംഗീകാരവും ലഭിച്ചു. സലേഷ്യന്‍ ഒന്നാം സഭ എന്ന പേരില്‍ ഇതറിയപ്പെട്ടു. 

ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ മക്കള്‍
ആണ്‍കുട്ടികളുടെ ഇടയിലുള്ള ഈ പ്രവര്‍ത്തനം പെണ്‍കുട്ടികളുടെ ഇടയിലും ആരംഭിക്കണമെന്ന നിര്‍ദ്ദേശം സമൂഹത്തില്‍നിന്ന് ഉയര്‍ന്നുവന്നു. ഒത്തിരി പ്രാര്‍ത്ഥനയ്ക്കുശേഷം അതും യാഥാര്‍ത്ഥ്യമായി. അവിവാഹിതരായി കഴിഞ്ഞ നാല് സഹോദരിമാരെ അദ്ദേഹം കണ്ടെണ്‍ത്തി. അവരുടെ വിശുദ്ധിയും പ്രാര്‍ത്ഥനയും ചൈതന്യവും ഡോണ്‍ ബോസ്‌കോ മനസ്സിലാക്കി. 1872 ജനുവരി 29 ന് അവരില്‍ മേരി മസറൊല്ലൊ എന്നു പേരുള്ള ഒരാള്‍ മദര്‍ സുപ്പീരിയറായി നിയമിതയായി. തുടര്‍ന്ന് പതിനൊന്ന് പേര്‍കൂടി അവരുടെ കൂടെച്ചേര്‍ന്നു. ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ മക്കള്‍ എന്ന പേരില്‍ അവര്‍ അറിയപ്പെട്ടു. സലേഷ്യന്‍ രണ്‍ണ്ടാം സഭ എന്ന പേരില്‍ ഇതറിയപ്പെടുന്നു. 

സലേഷ്യന്‍ സഹകാരികള്‍
അനേകം അല്മായര്‍ ഡോണ്‍ ബോസ്‌കോയുടെ പ്രവര്‍ത്തനങ്ങളില്‍ തല്‍പരരായി അദ്ദേഹത്തോടൊത്ത് പ്രവര്‍ത്തിക്കാന്‍ മുന്നോട്ടു വന്നു. പ്രാര്‍ത്ഥനയിലൂടെയും ദാനധര്‍മ്മത്തിലൂടെയും അവര്‍ ഡോണ്‍ ബോസ്‌കോയെ സഹായിച്ചു. 1876 ല്‍ ആരംഭിച്ച ഈ കൂട്ടായ്മ സലേഷ്യന്‍ മൂന്നാംസഭ എന്ന പേരില്‍ അറിയപ്പെടുന്നു.

അന്വേഷിച്ചെത്തിയ പദവികള്‍
ജീവിച്ചിരുന്നപ്പോള്‍തന്നെ, ജീവിക്കുന്ന വിശുദ്ധന്‍ എന്നറിയപ്പെട്ട വ്യക്തിയാണ് വി. ഡോണ്‍ ബോസകോ. അദ്ദേഹത്തിന് അനേകം രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ വലിയ സ്വീകരണമാണ് നല്‍കിയത്. വിശുദ്ധിക്കും സൗഖ്യത്തിനുമായി അദ്ദേഹത്തിന്റെ വസ്ത്രത്തിലെങ്കിലും ഒന്നു തൊടാന്‍, വിശ്വാസംമൂലം ജനങ്ങള്‍ ആഗ്രഹിച്ചു. തിരുസഭയും അദ്ദേഹത്തെ ബഹുമാനിച്ചു. 'ഇറ്റലിയുടെ നിധി' എന്നാണ് 9-ാം പിയൂസ് മാര്‍പാപ്പ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഗവണ്‍മെന്റ് അദ്ദേഹത്തിന് 'കവലിയര്‍' ബഹുമതി നല്‍കി ആദരിച്ചു.

മാധ്യമരംഗത്തെ സേവനങ്ങള്‍
ആത്മാക്കളുടെ രക്ഷയ്ക്കുവേ
ണ്ടി അക്ഷീണം പ്രവര്‍ത്തിച്ച വ്യക്തിയാണ് ഡോണ്‍ ബോസ്‌കോ. തന്റെ അറിവും കഴിവും ആരോഗ്യവുമെല്ലാം അദ്ദേഹം അതിനായി ഉപയോഗിച്ചു. നൂറിലധികം പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയതായി കണക്കാക്കുന്നു. നല്ല പുസ്തകങ്ങള്‍ പ്രചരിപ്പിക്കുന്നത് സുവിശേഷവേലയാണെന്ന കാഴ്ചപ്പാടുകാരനായിരുന്നു. അദ്ദേഹം. വ്യാകുലമാതാവ്, സഭാചരിത്രം, ബൈബിള്‍ ചരിതം ഇവയെപ്പറ്റിയൊക്കെ അദ്ദേഹം തന്റെ രചനയില്‍ പ്രതിപാദിച്ചു. കുട്ടികള്‍ക്കുവേണ്‍ണ്ടി 'യുവാക്കളുടെ കൂട്ടുകാരന്‍' എന്നൊരു പ്രാര്‍ത്ഥനാപുസ്തകം എഴുതി. വിവിധ വിഷയങ്ങളെ പറ്റി അനേകം ലഘുലേഖകളിറക്കി. കുഞ്ഞുങ്ങള്‍ക്കായി 'ഇറ്റാലിയന്‍ ചരിതം' എന്നൊരു പുസ്തകവും കത്തോലിക്കരെ ഉദ്ദേശിച്ച് 'കത്തോലിക്കാപാരായണം' എന്നൊരു ക്രൈസ്തവ മാസികയും അദ്ദേഹം ആരംഭിച്ചു. വിലകുറച്ച് പുസ്തകം കൊടുക്കാന്‍ അച്ചടിശാലയും സ്ഥാപിച്ചു. കടകളില്‍ മോശമായ മാസികയും പുസ്തകങ്ങളും കണ്ടാല്‍ അത് കത്തിച്ചു കളയാന്‍ അദ്ദേഹം പറയുമായിരുന്നു.

സ്വരം നല്‍കിയ പുണ്യവാന്‍
ഫോറന്‍സിലെ ഒരു സ്‌കൂളില്‍ ഒരു കലാപരിപാടിയില്‍ ക്ഷണിക്കപ്പെട്ട അതിഥിയായി ഡോണ്‍ ബോസ്‌കോ എത്തി. അന്നേദിവസം അവിടെ പാട്ടുപാടേണ്ടണ്‍ പ്രധാനപാട്ടുകാരനായ കുട്ടിയുടെ സ്വരം നഷ്ടപ്പെട്ടു. അവന് ഒന്നും പാടാന്‍ പറ്റുന്നില്ല. സംഘാടകര്‍ വിഷമത്തിലായി. അവര്‍ കുട്ടിയെ ഡോണ്‍ ബോസ്‌കോയുടെ അടുക്കല്‍ കൊണ്ടണ്‍ുചെന്നു. അദ്ദേഹം അവന്റെ ശിരസ്സില്‍ കൈവച്ചു പ്രാര്‍ത്ഥിച്ചു. പാട്ടുപാടാന്‍ 'എന്റെ സ്വരം നിനക്ക് തരാം' എന്നു അദ്ദേഹം ആ കുട്ടിയോട് പറഞ്ഞു. അവന്‍ അതു സമ്മതിച്ചു. പാട്ടുപാടാന്‍ അവന്‍ സ്റ്റേജില്‍ കയറിയതും അവന്റെ സ്വരം തെളിഞ്ഞതും ഒന്നിച്ചായിരുന്നു. ഈ സമയം ഡോണ്‍ ബോസ്‌കോയുടെ സ്വരം നഷ്ടപ്പെട്ടു. പാട്ടുകഴിഞ്ഞപ്പോള്‍ എല്ലാവരും കുട്ടിയെ പ്രശംസിച്ചു. അവന്‍ തിരകെ ഡോണ്‍ ബോസ്‌കോയുടെ അടുത്തെത്തി. അദ്ദേഹം പറഞ്ഞു. 'ഇനി എന്റെ സ്വരം എനിക്കു തിരികെ തന്നുകൊള്ളുക. എനിക്ക് പാവപ്പെട്ട ധാരാളം കുട്ടികള്‍ ഉ
ണ്ട്. അവര്‍ക്ക് ഭക്ഷണത്തിനും വസ്ത്രത്തിനും വേണ്ടി പണം ചോദിക്കാനുള്ളതാണ് ഈ സ്വരം'. കുട്ടി അതു സമ്മതിക്കുകയും സ്വരം ഡോണ്‍ ബോസ്‌കോയിലേക്ക് തിരികെപ്പോരുകയും ചെയ്തു. 

കുര്‍ബാനയിലെ അത്ഭുതം
ഒരു ദിവസം കുട്ടികള്‍ക്കായി ഡോണ്‍ ബോസ്‌കോ വി. കുര്‍ബാന അര്‍പ്പിക്കുകയാണ്. സക്രാരിയില്‍ വാഴ്ത്തിയ തിരുവോസ്തി കാണുമെന്നു കരുതി കപ്യാര്‍ കുറച്ച് ഓസ്തി മാത്രമേ അള്‍ത്താരയില്‍ വച്ചിരുന്നുള്ളു. കുര്‍ബാന ആരംഭിച്ചു കഴിഞ്ഞപ്പോള്‍ ഒത്തിരി കുട്ടികള്‍ കുര്‍ബാനയ്ക്കായി വന്നു. കുര്‍ബാന സ്വീകരണസമയമായി എഴുന്നൂറോളം ആളുകള്‍ കുര്‍ബാന സ്വീകരിക്കാന്‍ ഉ
ണ്ട്. കുര്‍ബാന നല്കുന്നതിനുമുമ്പ് ഈ പുരോഹിതന്‍ അള്‍ത്താരയില്‍ നിന്ന് ഒരു നിമിഷം കണ്ണുകള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു. അതിനുശേഷം വി. കുര്‍ബാന കൊടുത്തുതുടങ്ങി. ഏതാണ്ട് കാലിയായ കുസ്‌തോതിയില്‍ നിന്ന് എല്ലാവരും വി. കുര്‍ബാന സ്വീകരിച്ചു. കുര്‍ബാന കഴിഞ്ഞ് ഇതിനെപ്പറ്റി കപ്യാര്‍ ചോദിച്ചപ്പോള്‍ പുണ്യവാന്‍ ഇങ്ങനെ പറഞ്ഞു. ഗോതമ്പ് അപ്പം യേശുവിന്റെ ശരീരമായി മാറുന്നതിലും വലുതല്ലല്ലോ ഓസ്തിയുടെ എണ്ണം വര്‍ദ്ധിക്കുന്നത്. 

ജയിലിലെ ധ്യാനം
1855 ല്‍ ടൂറിനിലെ ഒരു ജയിലില്‍ മുന്നൂറോളം കുട്ടികള്‍ക്കായി ഒരു ധ്യാനം നടത്തി. ആ ധ്യാനത്തില്‍ കുട്ടികള്‍ ദൈവസ്‌നേഹം അനുഭവിച്ചറിഞ്ഞു. ഈ കുട്ടികളെ ഒരു ഉല്ലാസയാത്രയ്ക്ക് കൊണ്ടണ്‍ുപോകാന്‍ അദ്ദേഹം ആഗ്രഹിച്ചു. അനുമതിക്കായി മന്ത്രിയെ ചെന്നു കണ്ടണ്‍ു. അല്‍പ്പം ഭയത്തോടെയാണെങ്കിലും ഡോണ്‍ ബോസ്‌കോയില്‍ വിശ്വാസം അര്‍പ്പിച്ച് ഒരു പരീക്ഷണം എന്ന നിലയില്‍ മന്ത്രി അനുവദിച്ചു. ആവശ്യത്തിന് പോലീസിനെ വിട്ടുകൊടുക്കാമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞെങ്കിലും അദ്ദേഹം അത് നിരസിച്ചു. പറഞ്ഞസമയത്തുതന്നെ തിരികെയെത്തികൊള്ളാമെന്നും ഏതെങ്കിലും കുട്ടി മടങ്ങിവരാതിരുന്നാല്‍ താന്‍ അതിനുപകരം ജയിലില്‍ തുടര്‍ന്നു കൊള്ളാമെന്നും അദ്ദേഹം എഴുതി ഒപ്പിട്ടുകൊടുത്തു. അവര്‍ യാത്ര ആരംഭിച്ചു. കളിച്ചും ചിരിച്ചും അച്ചടക്കമുള്ള കുട്ടികളെപ്പോലെ അവര്‍ മുന്നേറി. വൈകുന്നേരം ജയില്‍ അധികൃതര്‍ പറഞ്ഞിരുന്ന സമയത്തിന് തൊട്ടുമുമ്പുതന്നെ ഡോണ്‍ ബോസ്‌കോ കുട്ടികളുമായി ജയിലില്‍ തിരിച്ചെത്തി. ഇരുപതു വര്‍ഷം മുടങ്ങാതെ അദ്ദേഹം ജയില്‍ സന്ദര്‍ശിച്ച് അനേകരെ പ്രകാശത്തിലേക്ക് നയിച്ചു. 

രാജകുമാരന്റെ മാനസാന്തരം
പോളണ്‍ിലെ രാജകുമാരനായിരുന്നു അഗസ്റ്റിന്‍. ഡോണ്‍ ബോസ്‌കോയുടെ പ്രവര്‍ത്തനങ്ങളില്‍ തല്‍പരനായിത്തീര്‍ന്ന അദ്ദേഹം രാജസ്ഥാനം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് അദ്ദേഹം സലേഷ്യന്‍ സഭയില്‍ ചേര്‍ന്ന് വൈദികനായി സേവനം ചെയ്തു. രാജകുമാരനായതിനാല്‍ മാര്‍പാപ്പായുടെ അനുമതി തേടാന്‍ അദ്ദേഹം അഗസ്റ്റിനോട് പറഞ്ഞു. അങ്ങനെ 1887 നവംബര്‍ 24 ന് മാര്‍പാപ്പയുടെ അനുമതിയോടെ ഡോണ്‍ ബോസ്‌കോ അഗസ്റ്റിന് ഉടുപ്പു കൊടുത്തു.

ആരോഗ്യത്തിന്റെ മാലാഖ
അത്ഭുതപ്രവര്‍ത്തനവരവും രോഗശാന്തിവരവും നിറഞ്ഞുനിന്ന ഒരു വ്യക്തിയാണ് ഡോണ്‍ ബോസ്‌കോ. അദ്ദേഹം പറഞ്ഞാല്‍ നിശ്ചിതദിവസത്തേക്ക് മരണം മാറി നില്‍ക്കുമായിരുന്നു. വൈദ്യശാസ്ത്രം ഉപേക്ഷിച്ച പലരേയും അദ്ദേഹം തൊട്ടു സുഖപ്പെടുത്തിയിട്ടു
ണ്ട്. ജന്മനാ ഉള്ള വൈകല്യങ്ങള്‍ മാറിയതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം, ഒരു വാക്ക് പറഞ്ഞാല്‍ സുഖപ്പെടും എന്ന വിശ്വാസത്തോളം ജനമെത്തിയിരുന്നു. അതുകൊണ്ടാണ് ആരോഗ്യത്തിന്റെ മാലാഖ എന്നു ജനങ്ങളദ്ദേഹത്തെ വിളിച്ചത്. 

അന്തിമദിനങ്ങള്‍
ഡോണ്‍ബോസ്‌കോ വളരെയേറെ ക്ഷീണിതനായി. തന്റെ അന്ത്യം ആഗതമായി എന്നു ഡോണ്‍ ബോസ്‌കോ മനസ്സിലാക്കി. പഴയതുപോലെ ഓടിനടക്കാന്‍ ആരോഗ്യം അനുവദിക്കുന്നില്ല. കുര്‍ബാന അര്‍പ്പണം പോലും വളരെ വിഷമിച്ചാണ്. അതും സ്വന്തം മുറിയില്‍. ചിലപ്പോള്‍ കുര്‍ബാന പൂര്‍ത്തിയാക്കാന്‍ പറ്റാതെ വന്നിട്ടു
ണ്ട്. അപ്പോള്‍ സഹകാര്‍മ്മികര്‍ അതു പൂര്‍ത്തിയാക്കും. 

വിശുദ്ധ ഡോണ്‍ ബോസ്‌കോ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ...