വത്തിക്കാന്‍:  വിശുദ്ധരുടെയും സാധാരണക്കാരുടേയും എന്നു വേണ്ട എല്ലാവരുടേയും ഇഷ്ടപ്രാര്‍ത്ഥനയാണ് ജപമാല ജപമാല രാജ്ഞിയുടെ തിനുനാള്‍ ദിനമായ ഇന്ന് മാതാവിനോടുള്ള ഭക്തി ഫ്രാന്‍സിസ് പാപ്പാ മറച്ചു വെച്ചില്ല. എല്ലാ വിദേശപര്യടനങ്ങള്‍ക്കുശേഷവും മാര്‍പാപ്പ സെന്റ് മേരി മേജര്‍ ബസിലിക്കയിലെത്തി, മാതാവിന്റെ രൂപം വണങ്ങാറുണ്ട്. എത്ര മടുത്തിരിക്കുന്ന അവസരത്തിലാണെങ്കിലും ജപമാല ചൊല്ലുന്നതില്‍ അദ്ദേഹം ആനന്ദം കണ്ടെത്താറുണ്ട്. എല്ലാ ദിവസവും ചുരുങ്ങിയത് മൂന്നു കൊന്തയെങ്കിലും ഫ്രാന്‍സിസ് പാപ്പാ ചൊല്ലാറുണ്ടെന്ന് അദ്ദേഹത്തിന്റെ മുന്‍ സെക്രട്ടറിയായ മോണ്‍സിഞ്ഞോര്‍ ആല്‍ഫ്രഡ് യൂരെബ് പറയുന്നു.