ഇവാഞ്ചലിക്കല്‍സഭയുടെ അനുരജ്ഞനയോഗത്തോടനുബന്ധിച്ച് ചരിത്രപരമായ സന്ദര്‍ശനത്തില്‍ നൂറുകണക്കിന് പെന്തക്കോസ്തുവിശ്വാസികളെയാണ് ഫ്രാന്‍സിസ് പാപ്പ അഭിസംബോധന ചെയ്തു സംസാരിച്ചത്. പാപ്പായും അദ്ദേഹത്തിന്റെ സുഹൃത്തായ  പെന്തക്കോസ്തു പാസ്റ്റര്‍ ജോണും 'ക്രിസ്തുവാണ് രക്ഷകന്‍' എന്നവാ ചകത്തിനു താഴെ ഒന്നുചേര്‍ന്നു നിലകൊണ്ടു. അവരുടെ കൂടിച്ചേരലിലും മീറ്റിംഗി ലുടനീളവും ഈ വാചകത്തിന്റെ സത്യമായിരുന്നു ഉദ്‌ഘോഷിച്ചത്. രണ്ടു സഭകളുടെ മേധാവികളായ ഇവര്‍ സ്‌നേഹം നിറഞ്ഞ ആലിംഗനത്തിലൂടെയാണ് തങ്ങളുടെ സ്‌നേഹം പ്രകടിപ്പിച്ചത്. ക്രിസ്തുവില്‍ വിശ്വാസത്തിന്റെ അനുരജ്ഞനമാണ് ഈ കൂടിച്ചേരലിലൂടെ സംഭവിച്ചത്. 

    പെന്തക്കോസ്തുസഭാപാസ്റ്ററായ ഗിയോവാനി ട്രയാറ്റിനോയുടെ കൂടെയായിരുന്നു ഫ്രാന്‍സിസ് പാപ്പായുടെ സന്ദര്‍ശനം. അര്‍ജ്ജന്റീനയിലെ ബുവനോസ് ഐരേസില്‍ പൗരോഹിത്യശുശ്രൂഷയില്‍ ആയിരിക്കുമ്പോള്‍തന്നെ അവര്‍ സുഹൃത്തുക്കളായിരുന്നു. ആത്മീയഉന്നതിക്കുവേണ്ടിയുളള പല പ്രവര്‍ത്തനങ്ങളിലും അവര്‍ പങ്കാളികളായിരുന്നു. 

    പ്രൊട്ടസ്റ്റന്റ് സഭാംഗങ്ങള്‍ ഏറ്റവും ബഹുമാനത്തോടെയും സ്‌നേഹത്തോടെയു മാണ് ഫ്രാന്‍സിസ് പാപ്പായ്ക്ക് സ്വാഗതമരുളിയത്. സഭാവിശ്വാസം വെല്ലുവിളികള്‍ നേരിടുന്ന ഇന്നത്തെ ലോകത്ത് ഫ്രാന്‍സിസ് പാപ്പായുടെ സന്ദര്‍ശനം ഒരു നല്ല അടയാളമായി കാണുന്നു എന്ന് പെന്തക്കോസ്തുസഭ പ്രഖ്യാപിച്ചു. വളരെ വ്യക്തമാ യതും വിശ്വാസമുളവാക്കുന്നതുമായ സന്ദേശമാണ് പെന്തക്കോസ്തു സഭയ്ക്ക് ഫ്രാന്‍സിസ് പാപ്പാ നല്‍കിയത്. തന്റെ സഹോദരീസഹോദരന്‍മാരെ കണ്ടെത്തുന്നതി നായാണ് വന്നതെന്നായിരുന്നു പാപ്പായുടെ സന്ദേശം. ആത്മീയമായ സഭാപ്രവര്‍ത്തന ങ്ങളില്‍ ഒന്നിച്ചുനീങ്ങാനാണ് പാപ്പാ അവരെ ക്ഷണിച്ചത്.