4.910 'ഞാന്‍ നിങ്ങളുടെ സഹോദരന്‍!' തടവുകാരോട് മാര്‍പാപ്പാ 

ഫിലാഡാല്‍ഫിയ: ഒരു അജപാലകനായിട്ടല്ല നിങ്ങളെ കാണാന്‍ ഞാന്‍ വന്നിരിക്കുന്നതെന്നും മറിച്ച് സഹോദരനായിട്ടാണ് വന്നിരിക്കുന്നതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ജയില്‍സന്ദര്‍ശനവേളയില്‍ തടവുകാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.''നമുക്കൊരുമിച്ച് പ്രാര്‍ത്ഥിക്കുന്നതിനും നമ്മുടെ ദൈവത്തിന് സകലതും സമര്‍പ്പിക്കുന്നതിനും-നമ്മുടെ വേദനകളുടെ കാരണം പോലും - ആയിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്. അപ്പോള്‍  നമുക്ക് അവിടുന്നില്‍നിന്ന് പുനരുത്ഥാനത്തിന്റെ ശക്തി സ്വീകരിക്കാന്‍ കഴിയും.'' നിരന്തരം ശുദ്ധിചെയ്യപ്പെടുന്നതിന് ക്രിസ്തുവിനെ അനുവദിക്കുകയും ചെയ്യുവിന്‍ മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. 

    ഫിലാഡാല്‍ഫിയ - യു.എസ്. സന്ദര്‍ശനത്തിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പ   ഫിലദല്‍ഫിയയിലെ ജയില്‍ സന്ദര്‍ശിച്ചു തടവുകാരോടു സംവദിച്ചു. എല്ലാവരും ശുദ്ധരാകേണ്ടതുണ്ടെന്നു പറഞ്ഞ മാര്‍പാപ്പ തടവറയിലെ ജീവിതത്തെ സമൂഹത്തില്‍നിന്നുള്ള ഒറ്റപ്പെടലായി കാണരുതെന്ന് തടവുകാരെ ഉപദേശിച്ചു. 

    ജയിലിലെ 60 പുരുഷന്മാരെയും 11 സ്ത്രീകളെയുമാണ് അദ്ദേഹം കണ്ടത്. 'ഞാന്‍ തടവിലായിരുന്നു, നിങ്ങള്‍ എന്നെ കാണാന്‍ വന്നു' എന്ന ക്രിസ്തുവചനത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു മാര്‍പാപ്പയുടെ തടവറസന്ദര്‍ശനം.

    ജയിലിലെ മുഖ്യഹാളില്‍ എത്തിയ മാര്‍പാപ്പയെ ജയില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ച് അദ്ദേഹത്തിനായി തടവുകാര്‍ നിര്‍മ്മിച്ച കസേരയിലേക്ക് ആനയിച്ചു. കാത്തുനിന്ന  തടവുകാര്‍ക്കുനേരെ അഭിനന്ദനസൂചകമായി തള്ളവിരല്‍ ഉയര്‍ത്തിക്കാട്ടിയ മാര്‍പാപ്പ കസേരയില്‍ ഇരുന്നശേഷം ഇരിപ്പിടം നിര്‍മ്മിച്ചതിന് പ്രത്യേകം നന്ദി പറഞ്ഞു. നാം എല്ലാവരും ശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്. എല്ലാവരും...; ഒന്നാമതു ഞാന്‍തന്നെ. മാര്‍പാപ്പ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം എല്ലാവര്‍ക്കും ഹസ്തദാനം ചെയ്യുകയും തന്നെ സ്വീകരിക്കാനായി എഴുന്നേറ്റുവന്നവരെ ആലിംഗനം ചെയ്യുകയും ചെയ്തു.