ബ്രസീലില്‍ നടന്ന ലോകയുവജന സംഗമത്തില്‍ യുവാക്കളെ അഭിസംബോധനചെയ്ത് തിരിച്ചു വരുമ്പോള്‍ വിമാനയാത്രക്കിടയില്‍ പത്രപ്രവര്‍ത്തകരുമായി ഒരു മണിക്കൂര്‍ 20 മിനിറ്റ് നീണ്ടു നിന്ന ഒരു അഭിമുഖത്തിന് മാര്‍പാപ്പാ തയ്യാറായി. നാളിതു വരെയുള്ള മാര്‍പാപ്പായുടെ പ്രവര്‍ത്തനത്തെ വിലയിരുത്തിക്കൊണ്ട് അതീവ ശ്രദ്ധയോടെ പത്ര പ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് തന്റെ സഭാനയം വ്യക്തമാക്കും വിധം കൃത്യമായിരുന്നു മാര്‍പാപ്പായുടെ ഉത്തരങ്ങള്‍.

അങ്ങ് എപ്പോഴും പറയുന്നുണ്ടല്ലോ, അങ്ങേക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന്….
അതെ ഞാന്‍ ജനങ്ങളോട് എപ്പോഴും പറയുന്നു എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന്. ഞാന്‍ വൈദികനായിരുന്നപ്പോള്‍ അങ്ങനെ പറഞ്ഞിരുന്നില്ല. മെത്രാനായപ്പോള്‍ മുതല്‍ അങ്ങനെ പറയാന്‍ തുടങ്ങി. കാരണം അപ്പോള്‍ എനിക്കു മനസ്സിലായി ഞാന്‍ ധാരാളം ബലഹീനതകളും പ്രശ്‌നങ്ങളും ഉള്ള മനുഷ്യനാണെന്ന്, ഞാന്‍ പാപിയാണെന്ന്. അതുകൊണ്ടാണ് ഞാന്‍ വീണ്ടും വീണ്ടും ജനങ്ങളോട് എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം എന്നു പറയുന്നത്.

ബ്രസീലിലെ സുരക്ഷ സംവിധാനങ്ങളെപ്പറ്റി…?
ഉിയോ ദെ ജനറോയിലെ സുരക്ഷാപ്രശ്‌നങ്ങളെപ്പറ്റി വലിയ ആശങ്കകളും ചര്‍ച്ചകളും നടന്നിരുന്നെങ്കിലും ലോകയുവജന സമ്മേളനം തികച്ചും സമാധാനപരമായി കടന്നുപോയി. എല്ലാം വളരെ സ്വാഭാവികമായിരുന്നു.
ഗുരക്ഷാക്രമങ്ങളിലുമായ ലഘൂകരണം ജനങ്ങളുമായി കൂടുതല്‍ അടുത്തിടപഴകാന്‍ എനിക്ക് അവസരം നല്‍കി. ജനങ്ങളെ വിശ്വാസത്തിലെടുക്കാനാണ് എനിക്കു താല്‍പര്യം. ജനക്കൂട്ടത്തില്‍ നിന്ന് ഒരു ഭ്രാന്തനായ മനുഷ്യന്റെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നത് തള്ളിക്കളയാനാവില്ല. പക്ഷേ ദൈവം അവിടെയും ഉണ്ടല്ലോ! വെടിയുണ്ടയേല്‍ക്കാത്ത കവചിതവാഹനം എനിക്ക് ആവശ്യമില്ല. കാരണം ഒരു മെത്രാനെ അയാളുടെ ജനങ്ങളില്‍ നിന്ന് നമ്മള്‍ സംരക്ഷിക്കാറില്ലല്ലോ. പരസ്പര അടുപ്പത്തിന്റെ ഭ്രാന്താണ് എനിക്കിഷ്ടം.

യാത്രാവേളയില്‍ കയ്യില്‍ കാണുന്ന ഈ ചെറിയ കറുത്ത ബാഗിനെ കുറിച്ച്…..
ഇതിലെന്താണ് ഇത്ര കൗതുകം. യാത്രയില്‍ ഞാന്‍ എപ്പോഴും ഒരു ചെറിയ ബാഗ് കരുതുന്നു. എല്ലാവരും അങ്ങനെയല്ലേ? അതു വളരെ സ്വാഭാവികമാണ്. ഇതില്‍ എന്റെ ഷേവിംഗ്‌സെറ്റും, ഡയറിയും, പ്രാര്‍ത്ഥന പുസ്തകവുമാണുള്ളത്. ഒരു പുസ്തകം ഞാന്‍ കരുതാറുണ്ട്. ഇത്തവണ ലിസ്യൂവിലെ വി.കൊച്ചുത്രേസ്യയുടെ ആത്മകഥയാണ്. ഞാന്‍ ആ വിശുദ്ധയുടെ വലിയ ആരാധകനാണ്. ആളുകള്‍ക്കെന്താണ് ഈ കൈസഞ്ചിയില്‍ ഇത്ര താല്‍പര്യം! ഇതില്‍ ന്യൂക്ലിയര്‍ ബോബ് ഒന്നുമില്ല.

വത്തിക്കാന്‍ ബാങ്കില്‍ ഒരു മാറ്റം ആവശ്യമാണോ?
വത്തിക്കാന്‍ ബാങ്കില്‍ ഉണ്ടായ സ്ഥിതിവിശേഷങ്ങള്‍ പഠിക്കുന്നതിനായി എട്ടംഗ കര്‍ദ്ദിനാള്‍മാരുടെ സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. അവരുടെ അന്വേഷണ റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കുന്നു. അന്വേഷണ സംഘത്തിലുള്ളവരെയും വത്തിക്കാന്‍ ബാങ്കില്‍ ജോലി ചെയ്യുന്നവരെയും എനിക്കു വിശ്വാസമാണ്. അതുകൊണ്ട് റിപ്പോര്‍ട്ട് വരുന്നതിനു മുമ്പ് അതിനെക്കുറിച്ച് പറയുന്നത് ശരിയല്ല. അന്വേഷണസംഘത്തിലുള്ള കര്‍ദ്ദിനാള്‍മാര്‍ വത്തിക്കാനുപുറത്തുനിന്നുള്ളവരാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അടുത്ത വര്‍ഷമേ ഞാന്‍ ബാങ്കിന്റെ കാര്യത്തില്‍ പൂര്‍ണ്ണമായി ഇടപെടാന്‍ ആഗ്രഹിച്ചിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ബാങ്കിന്റെ നടത്തിപ്പില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതായതുകൊണ്ടാണ് ഇപ്പോള്‍ ഈ പ്രശ്‌നത്തില്‍ ഇടപെട്ടത്. ബാങ്ക് പുനഃസംഘടിപ്പിക്കേണ്ടതിനെക്കുറിച്ച് വത്തിക്കാന്‍ സ്റ്റേറ്റിനു അകത്തു നിന്നു തന്നെ നിര്‍ദ്ദേശങ്ങള്‍ ഉണ്ട്. ചിലര്‍ പറയുന്നു വത്തിക്കാന്‍ ബാങ്ക് മറ്റുബാങ്കുകളെക്കാള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന്. ചിലര്‍ പറയുന്നു അത് അടച്ചു പൂട്ടണമെന്ന്. ഏതായാലും അന്വേഷമ റിപ്പോര്‍ട്ട് വന്നതിനുശേഷം ബാങ്കിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് തീരുമാനിക്കും. എന്തായാലും സത്യസന്ധമായും, സൂതാര്യമായും മാത്രമേ ഇനി ഈ ബാങ്ക് നിലനില്‍ക്കുകയുള്ളൂ.

റോമന്‍ തിരുസംഘത്തിലെ മാറ്റങ്ങളും എതിര്‍പ്പുകളും എങ്ങനെ കാണുന്നു.
കോണ്‍ക്ലേവിനു മുമ്പുതന്നെ കര്‍ദ്ദിനാള്‍മാര്‍ മാറ്റത്തിനായി ആവശ്യപ്പെട്ടിരുന്നു. അതിപ്പോള്‍ എന്റെ ഉത്തരവാദിത്വമായി വന്നിരിക്കുകയാണ്. പേപ്പല്‍ വസതിയിലേക്ക് താമസം മാറ്റാന്‍ എനിക്കാവില്ല. കാരണം അത് അത്രവലിയ വസതിയാണ്; ആഡംബരകൊട്ടാരമാണെന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷേ അവിടെ വളരെ കുറച്ചുപേരെ താമസിക്കുന്നുള്ളൂ. എനിക്ക് ആളുകളുമായി അടുത്ത് ഇടപഴകി ജീവിക്കുന്നതാണിഷ്ടം. ഇവിടെ അതിനുള്ള സൗകര്യമുണ്ട്. പൊതുവില്‍ എല്ലാവരും ഇവിടെ ശാന്തമായ ജീവിതമാണ് നയിക്കുന്നത്. ദൈവം നമ്മോട് ആവശ്യപ്പെടുന്നതുപോലെയാണ് നമ്മള്‍ ജീവിക്കേണ്ടത്. എന്നാല്‍ സഭയിലെ എല്ലാ ശുശ്രൂഷികളും ശാന്തമായി ജീവിക്കാന്‍ ബാധ്യസ്ഥരാണ്.തിരുസംഘത്തില്‍ വിശുദ്ധരും, മെത്രാന്മാരും, പുരോഹിതരും, അല്മായരും, സന്യസ്തരും, ജോലിക്കാരും ഉള്‍പ്പെടുന്നുണ്ട്. ഇവരില്‍ പലരും അവരവരുടെ ഒഴിവുസമയങ്ങളില്‍ ദരിദ്രരെ രഹസ്യമായി സന്ദര്‍ശിക്കുകയോ ഏതെങ്കിലും പള്ളികളില്‍ സേവനം ചെയ്യുകയോ ചെയ്യുന്നു. എന്നാല്‍ ഇങ്ങനെയൊന്നും അല്ലാത്ത ചിലരും ആ കൂട്ടത്തിലുണ്ട്. ഇതാണ് വലിയ ഒച്ചപാടുകള്‍ക്ക് കാരണം. ഒരുകാട് വളര്‍ന്നുവരുമ്പോള്‍ ആരും അത് അിറയാറില്ല; എന്നാല്‍ ഒരു മരം വീഴുമ്പോള്‍ അതിന്റെ വലിയ ശബ്ദം എല്ലാവരും കേള്‍ക്കുന്നു. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ ഒരു മോണ്‍സിഞ്ഞോര്‍ (സ്‌കറാനോ) ജയിലിലാണ്. അദ്ദേഹം വിശുദ്ധനായതുകൊണ്ടാണ് അദ്ദേഹത്തെ ജയിലില്‍ അടച്ചത്. കൂറിയായില്‍ എതിര്‍പ്പുകള്‍ ഉണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഞാനിതുവരെ കണ്ടിട്ടില്ല. ഞാന്‍ കാര്യമയൊന്നും ഇതുവരെ ചെയ്തിട്ടില്ലെന്നത് ശരിയാണ്. എന്നെ സഹായിക്കുന്നവര്‍ ഇവിടെ ഏറെയുണ്ട്. വിയോജിപ്പുള്ളപ്പോള്‍ അതു പറയുന്നവരെയാണ് എനിക്കിഷ്ടംയ ചിലരുണ്ട് നേരിട്ട് എല്ലാം സമ്മതിക്കുകയും മാറിനിന്ന് വിമര്‍ശിക്കുകയും ചെയ്യും. അത്തരക്കാരെ ഞാനിതുവരെ ഇവിടെ കണ്ടില്ല.

പലപ്പോഴും മാര്‍പാപ്പാ എന്ന പറയാതെ റോമിന്റെ മെത്രാന്‍ എന്ന് പറയുന്നത്?
ഞാന്‍ റോമിന്റെ മെത്രാനാണ്. വരികള്‍ക്കിടയിലൂടെ വായിക്കരുത്. മാര്‍പാപ്പാ മെത്രാനാണ്. റോമിന്റെ മെത്രാന്‍. അത് സഭയുടെ കേന്ദ്രമാണ്. അതാണ് ഏറ്റവും ഉന്നതമായ പദവി. ബാക്കിയെല്ലാം അതിനു പുറകെ വരുന്നവയാണ്. ഞാന്‍ റോമിന്റെ മെത്രാന്‍ എന്ന അത്യുന്നത പദവിക്കു പ്രാധാന്യം കൊടുക്കുമ്പോള്‍ സഭയുടെ കാതോലിക് സ്വഭാവത്തെ ശ്രേഷ്ഠപ്പെടുത്തുകയാണ് ചെയ്യുന്നത്.

മാര്‍പാപ്പായുടെയും മെത്രാന്മാരുടെയും ദൗത്യത്തെ എങ്ങനെ വിശദീകരിക്കും?
മെത്രാനായിരിക്കുക എന്നത് വലിയകാര്യമാണ്. എന്നാല്‍ മെത്രാനാകാന്‍ ശ്രമിക്കുക എന്നത് നല്ല കാര്യമായി ഞാന്‍ കരുതുന്നില്ല. ഒരു മെത്രാന്‍ മറ്റുള്ളവരില്‍ നിന്ന് സ്വയം ഉന്നതനാണ് എന്നു കരുതുന്നതാണ് മെത്രാനായിരിക്കുന്നതിലെ അപകടം. താന്‍ ഒരു രാജകുമാരനാണെന്ന് കരുതിപോകുന്ന അവസ്ഥ.
ബുവെനേസ് ഐരേസിലെ മെത്രാന്‍ എന്ന നിലയില്‍ ഞാന്‍ അതീവസന്തുഷ്ടനായിരുന്നു. ഇപ്പോള്‍ മാര്‍പാപ്പാ എന്ന നിലയിലും ഞാന്‍ അതീവ സന്തുഷ്ടനാണ്. ദൈവം ഒരുത്തരവാദിത്വം നമ്മെ ഏല്‍പ്പിക്കുകയും നമ്മള്‍ അതു സ്വീകരിക്കുകയും ചെയ്യുമ്പോള്‍ അതു നമ്മളെ സന്തുഷ്ടരാക്കും.

ഭാവിയാത്രാപരിപാടികള്‍?
ഒന്നും തീരുമാനിച്ചിട്ടില്ല. പിയെമോന്തേയിലുള്ള എന്റെ ഇറ്റാലിയന്‍ ബന്ധുക്കളെ കാണാന്‍ പോകണമെന്നുണ്ട്. ഒരു ദിവസത്തെ വിമാനയാത്രകൊണ്ട് അത് സാധ്യമാക്കാം എന്നാണ് വിചാരിക്കുന്നത്. പോള്‍ ആറാമന്‍ മാര്‍പാപ്പായുടെ പാത്രിയാര്‍ക്കീസ് അത്തനഗോറസ്സുമായുള്ള കൂടികാഴ്ചയുടെ അമ്പതാം വാര്‍ഷികാഘോഷത്തിന് ജറുസലെമിലേക്ക് പാത്രിയാര്‍ക്കീസ് ബര്‍ത്തോലോമിയ എന്നെ ക്ഷണിച്ചിട്ടുണ്ട്. ഇസ്രായേല്‍ ഗവണ്‍മെന്റും പാലസ്തീന്‍ അധികാരികളും അതിനായി ക്ഷണിച്ചിട്ടുണ്ട്. കൂടാതെ ഏഷ്യ സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ട്. ബനഡിക്ട് 16-ാമന്‍ പാപ്പായ്ക്ക് അതു സാധിച്ചില്ല. നവംബര്‍ 30-ാം തീയതി വി.അംബ്രോസിന്റെ തിരുനാള്‍ ആഘഷങ്ങളില്‍ പങ്കെടുക്കാന്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ പോകണമെന്നുണ്ട്. എന്നാല്‍ മറ്റു തിരക്കുകള്‍ കാരണം അതു സാധിക്കും എന്നു കരുതുന്നില്ല.

മാര്‍പാപ്പാ കൂട്ടിലടക്കപ്പെട്ടിരിക്കുകയാണ് എന്നു പറയാമോ….?
ഞാന്‍ ഒരു തെരുവു വൈദികനാണ്. റോമിലെ വഴികളിലൂടെ നടക്കുവാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ട്. വത്തിക്കാന്‍ പൊലീസ് വളരെ നല്ലവരാണ്. ഒരു പക്ഷേ അവര്‍ എനിക്ക് അല്പം കൂടുതല്‍ സ്വാതന്ത്ര്യം തരുന്നുണ്ടാകാം.

സഭയില്‍ സ്ത്രീകളുടെ സ്ഥാനത്തെപ്പറ്റി?
സ്ത്രീയില്ലാത്ത സഭ മറിയം ഇല്ലാത്ത അപ്പസ്‌തോല സംഘം പോലെയാണ്. സഭയില്‍ സ്ത്രീകളുടെ സ്ഥാനം മറിയത്തില്‍ പ്രതിഫലിക്കുന്നു. എല്ലാ അപ്പസ്‌തോലന്മാരെക്കാളും പ്രധാനി മറിയമാണ്. സഭ സ്‌ത്രൈണമാണ്. കാരണം; അവള്‍ ഭാര്യയാണ്. അമ്മയാണ്. സഭയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെക്കൂടാതെ സഭയെ മനസ്സിലാക്കാന്‍ സാധ്യമല്ല. എന്നാ നമുക്കിന്നും സ്ത്രീയെ ഉള്‍ക്കൊള്ളുന്ന ഒരു ദൈവശാസ്ത്രമില്ല. അതു നമ്മള്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു. സഭയില്‍ സ്ത്രീകളുടെ പൗരോഹിത്യത്തെക്കുറിച്ച് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ വളരെ വ്യക്തമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചതിനാല്‍ സഭയില്‍ സ്ത്രീകളുടെ പൗരോഹിത്യത്തിലേക്കുള്ള വാതില്‍ അടഞ്ഞുകിടക്കുന്നു. എന്നാല്‍ മറിയമണ് മെത്രാന്മാരായ അപ്പസ്‌തോലന്മാരെക്കാള്‍ എല്ലാം പ്രധാനി എന്നതുകൊണ്ട് സഭയില്‍ മെത്രാന്മാരെക്കാളും പുരോഹിതരെക്കാളും പ്രാധാന്യം സ്ത്രീകള്‍ക്കാണ് വേണ്ടത്. സ്ത്രീകളെ അള്‍ത്താര ബാലികമാരാക്കിയതുകൊണ്ടോ ലേഖനം വായിക്കാന്‍ അനുവദിക്കുന്നതുകൊണ്ടോ കാരുണ്യപ്രവര്‍ത്തന സംഘടനകളുടെ പ്രസിഡന്റ് ആക്കിയതുകൊണ്ടോ കാര്യമില്ല. അപ്പസ്‌തോലന്മാരെക്കാള്‍ പ്രാധാന്യം മിറയത്തിനായിരിക്കുന്നതുപോലെ സഭയില്‍ മെത്രാന്മാരെക്കാളും പുരോഹിതന്മാരെക്കാളും പ്രാധാന്യം സ്ത്രീകള്‍ക്കാണ്.

ബനഡിക്ട് 16-ാമന്‍ പാപ്പായുമായുള്ള ബന്ധം?
ഇതിനുമുമ്പ് രണ്ടോ മൂന്നോ മാര്‍പാപ്പാമാര്‍ വത്തിക്കാനില്‍ ഉണ്ടായിരുന്നപ്പോള്‍ അവര്‍ പരസ്പരം സംസാരിക്കാറില്ലായിരുന്നു. ആരാണ് യഥാര്‍ത്ഥ മാര്‍പാപ്പാ എന്നതര്‍ക്കത്തിലായിരുന്നു അവര്‍ എന്നു തോന്നുന്നു. ഞാന്‍ ബനഡിക്ട് 16-ാമന്‍ പാപ്പായെ അതിവശ്രദ്ധയോടെ പരിഗണിക്കുന്നു. ദൈവത്തിന്റെ മനുഷ്യനാണ് അദ്ദേഹം. ഒരു വിനീത മനുഷ്യന്‍. പ്രാര്‍ത്ഥനയുടെ മനുഷ്യന്‍. അദ്ദേഹം മാര്‍പ്പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഞാനതില്‍ അതീവ സന്തുഷ്ടനായിരുന്നു. അദ്ദേഹത്തിന്റെ രാജിപ്രഖ്യാപനവും എന്നെ ഒട്ടും അത്ഭുതപ്പെടുത്തിയില്ല. അദ്ദേഹം ഒരു മഹാവ്യക്തിയാണ്. അദ്ദേഹം വത്തിക്കാനില്‍ താമസിക്കുന്നത് ഒരു തടസ്സമല്ലേ എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. എന്നാല്‍ എനിക്കു വിവേകശാലിയായ അപ്പൂപ്പന്‍ (മുത്തച്ചന്‍) കൂടെ താമസിക്കുന്നതുപോലെയുള്ള സന്തോഷമാണ് ഉണ്ടാകുന്നത്. കുടുംബത്തില്‍ അപ്പൂപ്പനെ നമ്മള്‍ ബഹുമാനിക്കുകയും അദ്ദേഹത്തിന്റെ  വാക്കുകള്‍ക്ക് വിലകൊടുക്കുകയും ചെയ്യും. അദ്ദേഹം എനിക്ക് പിതൃസ്ഥാനീയനാണ്. എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ അദ്ദേഹവുമായി സംസാരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. 'വത്തീലിക്‌സ്' പ്രശ്‌നത്തില്‍ ഞാന്‍ ചെയ്തതുപോലെ. കഴിഞ്ഞ ഫെബ്രുവരി 28ന് കര്‍ദ്ദിനാള്‍മാരോട് യാത്രപറയാന്‍ വന്നപ്പോള്‍ ബനഡിക്ട് പാപ്പാ ഇങ്ങനെ പറയുകയുണ്ടായി. പുതിയ പാപ്പാ നിങ്ങളില്‍ ഒരാളാണ്. അദ്ദേഹത്തിന് ഞാന്‍ എന്റെ നിരൂപാധികമായ വിധേയത്വം വാഗ്ദാനം ചെയ്യുന്നു. അദ്ദേഹം ഒരു അസാധാരണ മനുഷ്യനായിരിക്കും.

പുനര്‍വിവാഹം ചെയ്ത വിവാഹമോചിതര്‍ക്ക് സഭ കൂദാശകള്‍ നല്‍കുന്നില്ല.
ഇതിനെപ്പറ്റി...

സഭയില്‍  ഇക്കാര്യം വളരെക്കാലമായി ചര്‍ച്ച ചെയ്തുവരുന്നു. ഈ വിഷയത്തില്‍ അല്പം കരുണ കാണിക്കേണ്ട സമയമായി എന്ന് എനിക്കു തോന്നുന്നു. മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ സഭ നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കും കാരണം പല വൈദീകരുടേയും നിഷേധാത്മകമായ സാക്ഷ്യങ്ങളാണ്. കാനോനിക നിയമങ്ങള്‍ വിശ്വാസികള്‍ക്ക് എതിരായി വ്യാഖ്യാനിക്കുന്ന പ്രവണത ഏറിവരുന്നുണ്ട്. ഇത് വിശ്വാസികളില്‍ വലിയ മുറിവുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഈ മുറിവുകളെ കരുണ കൊണ്ടാണ് ഉണക്കേണ്ടത്. സഭ അമ്മയാണ്. അതുകൊണ്ടുതന്നെ എല്ലാവരോടും കരുണ കാണിക്കാന്‍ നാം ബാധ്യസ്ഥരാണ്. മുറിവേറ്റവര്‍ നമ്മുടെ അടുത്തേക്കുവരാന്‍ കാത്തിരിക്കരുത്. മറിച്ച് നാം അവരെ തേടിപോകണം. വിവാഹമോചിതര്‍ക്ക് കൂദാശകള്‍ സ്വീകരിക്കാം എന്നാല്‍ പുനര്‍വിവാഹിതരായ വിവാഹമോചിതര്‍ക്ക് അതിന് സാധിക്കുന്നില്ല. കര്‍ദ്ദിനാള്‍മാരുടെ എട്ടംഗ സംഘം ഒക്‌ടോബറില്‍ കൂടുമ്പോള്‍ ഈ വിഷയം ചര്‍ച്ചചെയ്യുന്നതാണ്.

    വിവാഹത്തെക്കുറിച്ചുള്ള അജപാലന കടമകളെ സഭ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ബുവെനസ് ഐരേസിലെ എന്റെ പിന്‍ഗാമിയായിരുന്ന കര്‍ദ്ദിനാള്‍ കുറാസിനോ എപ്പോഴും പറയുമായിരുന്നു ഇന്നത്തെ വിവാഹങ്ങളില്‍ പകുതിയും അസാധുവാണെന്ന് ഞാന്‍ കരുതുന്നു. കാരണം വിവാഹം എന്നന്നേക്കും ഉള്ള ഒരു ബന്ധമാണെന്ന് തിരിച്ചറിവില്ലാതെയാണ് ആളുകള്‍ വിവാഹിതരാകുന്നത്. സാമൂഹ്യ ആവശ്യങ്ങള്‍ നിറവേറ്റാനാണ് മിക്കവരും വിവാഹിതരാവുന്നത്. ഈ പറഞ്ഞ വൈവാഹിക സാധുതയെപ്പറ്റിയും ചര്‍ച്ചചെയ്യേണ്ടതുണ്ട്.

എന്തുകൊണ്ടാണ് അങ്ങ് എപ്പോഴും ദൈവത്തിന്റെ കരുണയെപ്പറ്റി സംസാരിക്കുന്നത്.

നാം കരുണ കാണിക്കേണ്ട സമയമായി എന്നാണ് എനിക്ക് തോന്നുന്നത്. സഭ അതിന്റെ പതിവു മാര്‍ഗ്ഗങ്ങളില്‍ നിന്ന് വ്യതിചലിച്ച് കരുണ കാണിക്കേണ്ട സമയമാണിത്. കാരണം ആഗോളസഭയില്‍ വൈദീകര്‍ നേരിട്ടുകൊണ്ടിരിക്കുന്ന ആരോപണങ്ങളും, വിശ്വാസികള്‍ക്കെതിരെ സഭയുടെ നിലപാടുകളും സഭയില്‍ വലിയ മുറിവുകള്‍ ഉണ്ടാക്കിയിരിക്കുന്നു. മുറിവുകള്‍ നിരവധിയാണ്. അതില്‍ പുരോഹിതരും അത്മായരും ഉണ്ട്. അമ്മയാകുന്ന സഭ ഈ മുറിവുകള്‍ ഉണക്കേണ്ട സമയമായിരിക്കുന്നു.
നമ്മളോട് ക്ഷമിക്കുന്നതില്‍ ദൈവത്തിന് മടുപ്പു തോന്നുന്നില്ലെങ്കില്‍ നമുക്കും മറ്റൊരു മാര്‍ഗ്ഗത്തെപ്പറ്റി ചിന്തിക്കാന്‍ സാധിക്കുകയില്ല. നമുക്കും മറ്റുള്ളവരോട് ക്ഷമിക്കുകയോ നിവര്‍ത്തിയുള്ളൂ. ധൂര്‍ത്ത് പുത്രന്റെ കഥയില്‍ സ്വത്തുക്കളെല്ലാം ധൂര്‍ത്തടിച്ച് തിരികെ വന്നമകനോട് നീ പണമെല്ലാം എന്തു ചെയ്തു എന്നു ചോദിക്കുകയല്ല പിതാവ് ചെയ്തത്. ഒരു സദ്യ ഒരുക്കി തിരിച്ചുവരവ് ആഘോഷിക്കുകയാണ് ചെയ്തത്. മകന്‍ പിതാവിനുവേണ്ടി കാത്തു നില്‍ക്കുകയല്ല; പിതാവ് മകനുവേണ്ടി കാത്തുനില്‍ക്കുകയായിരുന്നു. അങ്ങിനെ കാത്തുനിന്നതുകൊണ്ടാണ് വരുന്നതു കണ്ടപ്പോള്‍ പടിക്കലേക്ക് ഓടിച്ചെന്ന് സ്വീകരിച്ചത്.

പാപ്പായായിതുനുശേഷമുള്ള നല്ലതും ചീത്തയുമായ അനുഭവങ്ങള്‍?
ഇറ്റലിയിലെ മെത്രാന്മാരുമായുള്ള കൂടിക്കാഴ്ചയാണ് നല്ല അനുഭവം. ലംബഡുസയിലേക്കുള്ള യാത്ര വേദനാജനകമായിരുന്നെങ്കിലും അതെനിക്കു ഗുണം ചെയ്തു. ഇറ്റലിക്കടുത്തുള്ള ആ ദ്വീപിലേക്ക് അഭയാര്‍ത്ഥികളായി വരുന്നവര്‍ പേര്‍ കടലില്‍ മുങ്ങിമരുക്കുന്നു എന്നത് ഏറെ വേദനാജനകമാണ്. ഈ സംഭവം എന്നെ മറ്റൊരു കാര്യം കൂടി പഠിപ്പിച്ചു. ഈ അഭയാര്‍ത്ഥികള്‍ ആഗോള സാമൂഹ്യസാമ്പത്തിക വ്യവസ്ഥയുടെ ഇരകളാണ് എന്നതാണ് ആ സത്യം.

വത്തീലിക്കിനെപ്പറ്റി……….
ബനഡിക്ട് 16-ാമന്‍ പാപ്പായെ ഗൊണ്ടാള്‍ഫേ കൊട്ടാരത്തില്‍ വച്ചുകണ്ടപ്പോള്‍ അവിടെ ഒരു പെട്ടിയും അതിനു മുകളില്‍ ഒട്ടിച്ച ഒരു കവറും കണ്ടിരുന്നു. വത്തീലിക്കിനെപ്പറ്റി അന്വേഷിച്ച മൂന്നംഗ കര്‍ദ്ദിനാള്‍ സമിതി ശേഖരിച്ച തെളിവുകളാണ് ആ പെട്ടിക്കുള്ളിലെന്ന് പാപ്പാ പറഞ്ഞു. കവറുകള്‍ക്കുള്ളിലാകട്ടെ സമിതിയുടെ കത്തെലുകളും. വത്തീലിക്‌സ് ഒരു വലിയ പ്രശ്‌നമാണെങ്കിലും അതെന്നെ ഭയപ്പെടുത്തുന്നില്ല.

ഓര്‍ത്തഡോക്‌സ് സഭകളെപ്പറ്റി…..
ഓര്‍ത്തഡോക്‌സ് സഭകള്‍ അവരുടെ ആരാധന ക്രമങ്ങള്‍ അതേപടി കാത്തുസൂക്ഷിച്ചിട്ടുണ്ട്. അവ അതിസുന്ദരവുമാണ്. അവര്‍ ദൈവത്തെ ആരാധിക്കുകയും പാട്ടുകള്‍ പാടുകയും ചെയ്യുന്നു. സമയം അവര്‍ക്കൊരു വിഷയമല്ല. ആരാധനയുടെ അര്‍ത്ഥം നമുക്ക് ചെറിയതോതില്‍ കൈമോശം വന്നിരിക്കുന്നു. യൂറോപ്പിനെപ്പറ്റി സംസരിക്കുമ്പോള്‍ അവര്‍ ഒരിക്കലിങ്ങനെ പറയുകയുണ്ടായി. വെളിച്ചം വരുന്നത് കിഴക്കു നിന്നാണ്. എന്നാല്‍ ഉപഭോഗസംസ്‌ക്കാരവും സാമ്പത്തികക്രയശേഷിയില്‍ അധിഷ്ഠിതമായ ഭൗതിക ജീവിതവും വരുന്നത് പടിഞ്ഞാറുനിന്നാണ്.
എല്ലാറ്റിന്റെയും കേന്ദ്രം ദൈവമാണ് എന്ന സുന്ദരമായ ആശയം കിഴക്കന്‍ സഭകള്‍ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട്. ദോസ്‌തോവിസ്‌ക്കിയെ വായിക്കുമ്പോള്‍ റഷ്യയിലെയും പൗരസ്ത്യദേശത്തെയും ആത്മീയതക നമുക്ക് അനുഭവിക്കാനാകും. കിഴക്കിന്റെ വെളിച്ചവും ഉണര്‍വ്വും നമുക്കിന്ന് ആവശ്യമാണ്.

ജോണ്‍ 23-ന്റെയും ജോണ്‍പോള്‍ 2-ന്റെയും വിശുദ്ധപദവിയെക്കുറിച്ച്?
ജോണ്‍ 23-ാമന്‍ പാപ്പാ ഒരു നാട്ടുമ്പുറത്തെ വൈദികനെ ഓര്‍മ്മിപ്പിക്കുന്നു. തുര്‍ക്കിയിലായിരിക്കുമ്പോള്‍ അദ്ദേഹം ജൂതന്മാരെ രക്ഷിക്കാനായി ഉണ്ടാക്കിയ വ്യാജമാമ്മോദീസ സര്‍ട്ടിഫിക്കറ്റുകള്‍ ഓര്‍മ്മിക്കുക. അദ്ദേഹം ഒരു സരസഹൃദയനായിരുന്നു. അദ്ദേഹം 'നൂണ്‍ഷ്യോ' ആയിരുന്നപ്പോള്‍ അദ്ദേഹത്തെ ഇഷ്ടമില്ലാത്ത ചിലര്‍ വത്തിക്കാനില്‍ വളരെയധികം സമയം അദ്ദേഹത്തെ കാത്തുനിര്‍ത്തിക്കുമായിരുന്നു എന്നാല്‍ അത് മനഃപൂര്‍വ്വമാണെന്നറിഞ്ഞിട്ടും അദ്ദേഹം ഒരിക്കലും പരാതിപ്പെട്ടില്ല. ആ സമയമത്രയും കൊന്തചൊല്ലുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്തകൊണ്ടിരുന്നു. പിന്നീടദ്ദേഹം വത്തിക്കാനില്‍ മാര്‍പാപ്പായായി എന്നോര്‍ക്കണം. അദ്ദേഹം വളരെ മാന്യനായിരുന്നു. അദ്ദേഹം രമിക്കുന്നതിനും ഇരുപതു ദിവസം മുമ്പ് കിഴക്കന്‍രാജ്യങ്ങളുടെ നയതന്ത്രചുമതലവഹിച്ചിരുന്ന മോണ്‍. അഗസ്റ്റിനോ കാസ റോളി അദ്ദേഹത്തെ ഔദ്യോഗികകാര്യങ്ങള്‍ക്കായി കാണാന്‍ വന്നു. മാര്‍പാപ്പാ അദ്ദേഹത്തോട് ചോദിച്ചത്. 'നിങ്ങള്‍ ഇപ്പോഴും ജയിലില്‍ പോയി യുവാക്കളായ തടവുകാരെ കാണാറുണ്ടോ?' എന്നാണ്. പോകുന്നുണ്ടെന്ന മറുപടി കേട്ടപ്പോള്‍ മാര്‍പാപ്പാ പറഞ്ഞു: 'ആ ശീലം ഒരിക്കലും ഉപേക്ഷിക്കരുത്.' രാജ്യങ്ങളുടെ നയതന്ത്രകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വ്യക്തിയോടാണ് ഇത് പറയുന്നത് എന്നതാണ് പ്രധാനം. ജോണ്‍ 23-ാമന്‍ ഇന്നും അന്നും ഒരു മഹാത്മാവാണ്. ഇണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തത് അദ്ദേഹമാണ്. 12-ാം പിയൂസ് പാപ്പായ്ക്ക് അതു ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അതിനുള്ള സമയമായിട്ടില്ലെന്ന് അദ്ദേഹം വിശ്വസിച്ചു.
എന്നാല്‍ ജോണ്‍ 23-ാമന്‍ പാപ്പാ സമയത്തെപ്പറ്റി ചിന്തിക്കാതെ പരിശുദ്ധാത്മാവിന്റെ പ്രചോദത്തെ പിന്‍തുടര്‍ന്നു.
ജോണ്‍ പോള്‍ രണ്ടാമന്‍ സഭയുടെ മഹാനായ മിഷനറിയായിരുന്നു. വി. പൗലോസിനെപോലെ സഭയുടെ അകത്തളങ്ങളില്‍ നിന്ന് പുറത്തു കടന്ന് വിശ്വാസതീക്ഷ്ണതയുടെ ചൂട് അനുഭവിച്ച വ്യക്തിയാണ്. ഈ രണ്ടു മാര്‍പാപ്പാമാരും മഹാത്മാക്കളായിരുന്നു. അവരെ വിശുദ്ധരാക്കുന്ന ദിവസം ഡിസംബര്‍ എട്ടെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പോളണ്ടില്‍ നിന്നുള്ള ദരിദ്രരായ ജനങ്ങള്‍ക്ക് ജിസംബറിലെ ശൈത്യത്തില്‍ ഇവിടെ എത്തിച്ചേരുകപ്രയാസമായതുകൊണ്ട് മറ്റൊരു ദിവസം ആലോചിക്കുന്നു.

സ്വവര്‍ഗ്ഗാനുരാഗത്തെപ്പറ്റി?
ഈ വിഷയത്തെപ്പറ്റി വളരെയേറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. തിരിച്ചറിയുന്ന കാര്‍ഡുതളില്‍ സ്വവര്‍ഗ്ഗാനുരാഗി എന്നെഴുതിയ ആരെയും ഞാന്‍ വത്തിക്കാനില്‍ കണ്ടുമുട്ടിയില്ല. ഒരാള്‍ സ്വവര്‍ഗ്ഗാനുരാഗിയാകുന്നതും, സ്വര്‍ഗ്ഗാനുരാഗികള്‍ക്കു വേണ്ടി വാദിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. അതു രണ്ടും രണ്ടാണ്. ആദ്യത്തേത് സ്വാഭാവികമണ്. പോബിയിങ് (ുീയയ്യശിഴ) ആസൂത്രിതമാണ്. ജന്മനാ സ്വര്‍ഗ്ഗാനുരാഗിയായ ഒരാള്‍ ദൈവത്തെ അന്വേഷിക്കുന്നു എങ്കില്‍ ആ വ്യക്തിയെ വിധിക്കാന്‍ ഞാന്‍ ആരാണ്? സ്വര്‍ഗ്ഗാനുരാഗികളോട് വിവേചനം കാണിക്കരുത് എന്നാണ് സഭ പഠിപ്പിക്കുന്നത്. അവരോട് അനുഭാവ പൂര്‍ണ്ണമായി പെരുമാറാനുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ പോബിയിങ് അങ്ങനെയല്ല. പോബിയംഗ് തെറ്റാണ്. അത് രാഷ്ട്രീയമായാലും സാമ്പത്തികമായാലും സാമൂഹ്യമായാലും സഭാപരമായാലും എല്ലാം തെറ്റുതന്നെ.

മോണ്‍. റിക്കയ്ക്ക് എതിരായുള്ള സഭാനടപടികള്‍

ഈ സംഭവത്തില്‍ സഭാനിയമങ്ങള്‍ അനുസരിച്ച് ഒരു അന്വേഷണത്തിന് ഉത്തരവിടുകമാത്രമാണ് ഞാന്‍ ചെയ്തത്. അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല. ഒരാളുടെ യൗവ്വനത്തില്‍ ചെയ്ത പാപങ്ങള്‍ ചികഞ്ഞെടുത്ത് അയാളെ വീണ്ടും പാപിയെന്ന് മുദ്രകുത്തുന്നത് ശരിയല്ല. ഇത് സഭയില്‍ പലപ്പോഴും സംഭവിക്കുന്നുണ്ട്. ബാല പീഡയേ പറ്റിയല്ല ഞാന്‍ പറയുന്നത്. അതു ക്രമിനല്‍ കുറ്റമാണ് മിറച്ച് പാപങ്ങളെ പറ്റിയാണ്. ഒരാള്‍ പാപം ചെയ്യുകയും പശ്ചാത്തപിച്ച് പാപം ഏറ്റുപറയുകയും ചെയ്താല്‍ ദൈവം അതു പൊറുക്കുകയും മറക്കുകയും ചെയ്യുന്നു. പിന്നെ ആ പാപങ്ങള്‍ മറക്കാതിരിക്കാന്‍ മനുഷ്യന് അവകാശമില്ല. കാരണം നമ്മള്‍ അങ്ങനെ ചെയ്താല്‍ നമ്മുടെ പാപങ്ങള്‍ ദൈവവും പൊറുക്കുകയില്ല. ഏറ്റവും വലിയ പാപം ചെയ്ത വ്യക്തിയാണ് പത്രോസ്ശ്ലീഹാ. അദ്ദേഹം ക്രിസ്തുവിനെതന്നെ, ദൈവത്തെ തന്നെ തള്ളി പറഞ്ഞു പക്ഷേ, അദ്ദേഹതമാണ് ആദ്യത്തെ മാര്‍പാപ്പായായത്. ഞാന്‍ വീണ്ടും പറയുന്നു. മോണ്‍. റിക്കായ്ക്ക് എതിരെ തെളിവുകളൊന്നും നമുക്കു ലഭിച്ചിട്ടില്ല.

ദൈവത്തിങ്കലേക്ക് തുറവിയുള്ള വലിയ ഹൃദയം

ഫ്രാന്‍സീസ് പാപ്പായുമായുള്ള അഭിമുഖം മുന്ന് സന്ദര്‍ഭങ്ങലിലായാണ് പൂര്‍ത്തിയായത് - ആഗസ്റ്റ് മാസത്തില്‍ റോമില്‍ വച്ച്. ലാ ചിവില്‍ത്താ കത്തോലിക്കാ എന്ന ഇറ്റാലിയന്‍ മാസികയുടെ എഡിറ്റര്‍ ഫാ. അന്റോണിയോ സ്പദാരോ ആയിരുന്നു അഭിമുഖം നടത്തിയത്. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ അമേരിക്ക എന്ന അമേരിക്കന്‍ മാസികയാണ് പ്രസിദ്ധീകരിച്ചത്. അത് ഇന്ത്യയില്‍ പ്രസിദ്ധീകരിക്കാനുള്ള അനുവാദത്തിനായി ഫാ. അന്റോണിയോയ്ക്ക് എഴുതിയപ്പോള്‍, അദ്ദേഹം ഇറ്റാലിയന്‍ അഭിമുഖത്തിന്റെ പുതിയൊരു വിവര്‍ത്തനം അയച്ചു തന്നു. അതിന്റെ പരിഭാഷയാണിത്. സാന്താ മാര്‍ത്തയില്‍ വച്ചാണ് ഫാ. അന്റോണിയോ ഫ്രാന്‍സീസ് പാപ്പായുമായി സംസാരിച്ചത്.

ആഗസ്റ്റ് 19 തിങ്കളാഴ്ച. അന്ന് 10 മണിക്കായിരുന്നു പാപ്പായാമായുള്ള അഭിമുഖം നിശ്ചയിച്ചിരുന്നത്. എന്റെ പിതാവില്‍ നിന്ന് കിട്ടിയ ശീലമനുസരിച്ച് ഞാന്‍ സമത്തിനു മുന്‍പേ സ്ഥലത്തെത്തി. എന്നെ സന്ദര്‍ശക മുറിയില്‍ കയറ്റിയിരുത്തി. അധികം താമസിയാതെ എന്നെ ലിഫ്റ്റിനടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ലിഫ്റ്റിറങ്ങിയപ്പോഴേ എന്നെ കാത്ത് ഫ്രാന്‍സിസ് പാപ്പാ വാതില്‍ക്കല്‍ നില്‍പ്പുണ്ടായിരുന്നു. അദ്ദേഹം എന്നെ മുറിയിലേക്ക് കൂട്ടികൊണ്ടുപോയി.

കാസാ സാന്താ മാര്‍ത്തയിലെ മാര്‍പാപ്പാ താമസിക്കുന്ന മുറി വളരെ ലളിതവും താപസസമാനവുമാണ്. ജോലിസ്ഥലത്ത് ചെറിയമേശ മാത്രം, അതിനേക്കാളും ലളിതമാണ് ആ മുറിയിലെ വസ്തുക്കള്‍. വി.ഫ്രാന്‍സീസിന്റെ ഒരു ചെറിയ രൂപം, അര്‍ജന്റീനയുടെ മധ്യസ്ഥയയാ ലുജാനിലെ മാതാവിന്റെ രൂപം, ചെറിയ ഒരു കുരിശുരൂപം, പിന്നെ യൗസേപ്പിതാവിന്റെ രൂപം. ഇത്രയുമാണ് ആ മുറിയിലുള്ളത്. ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോയുടെ ആധ്യാത്മിക ജീവിതം രൂപം പ്രാപിച്ചത് മനുഷ്യമുഖങ്ങളിലൂടചെയാണെന്ന് സാരം. പ്രത്യേകിച്ചും യേശുക്രിസ്തു, ഫ്രാന്‍സീസ്, യൗസേപ്പിതാവ്, പരിശുദ്ധ മറിയം തുടങ്ങയവരിലൂടെ.

തുടക്കത്തില്‍ പാപ്പാ തന്റെ ബ്രസീലിയന്‍ യാത്രയെക്കുറിച്ച് സംസാരിച്ചു. കൃപയുടെ വളരെ വലിയ ഒരു അവസരമായി ആ യാത്രയെ പാപ്പാ കരുതുന്നു.

ലോകയുവജന ദിനത്തെ ഒരു 'നിഗൂഢ രഹസ്യ'മായി പരിശുദ്ധപിതാവ് വിശേഷിപ്പിച്ചു: 'സാധാരണയായി വലിയ ജനക്കൂട്ടത്തോട് സംസാരിച്ച് എനിക്ക് ശീലമില്ല. നേരെമറിച്ച് എന്റെ മുന്നില്‍ വരുന്ന വ്യക്തികളെ ഒറ്റക്കൊറ്റയ്ക്ക് കാണാനും സംസാരിക്കാനും അവരോട് വ്യക്തിപരമായ ബന്ധം സ്ഥാപിക്കാനും എനിക്കു എളുപ്പമാണ്.'

പാപ്പായായി തിരഞ്ഞെടുക്കപ്പെടുമെന്ന് ബോധ്യമായ നിമിഷത്തെക്കുറിച്ചും പാപ്പാ പറഞ്ഞു. മാര്‍ച്ച് 13-ാം തീയതി ഉച്ചഭക്ഷണ സമയം. ആഴമേറിയതും പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതുമായ ഒരു ആന്തരിക സമാധാനാവും ആശ്വാസവും തന്നില്‍ വന്നു നിറയുന്നതായി അദ്ദേഹത്തിനു തോന്നി; അതോടൊപ്പം വലിയൊരു അന്ധകാരവും. തിരഞ്ഞെടുപ്പിന്റെ അവസാനംവരെ ആ വികാരങ്ങള്‍ അദ്ദേഹത്തെ പിന്‍തുടര്‍ന്നു.

അഭിമുഖം കൊടുക്കുന്നതിന് താനനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പാപ്പാ നേരത്തെ എന്നോട് പറഞ്ഞിരുന്നു. ചോദ്യങ്ങള്‍ക്ക് തത്സമയ ഉത്തരം നല്‍കുന്നതിനേക്കാള്‍ തനിക്ക് താല്‍പര്യം ആലോചിച്ച് സംസാരിക്കുന്നതാണെന്ന് പാപ്പാ പറഞ്ഞു. ഈ അബിമുഖം നല്‍കുമ്പോള്‍ തന്നെ പലപ്രാവശ്യം പാപ്പാ ഇടക്കുവച്ച് സംസാരം മുറിക്കുകയും നേരത്തെ പറഞ്ഞ ഉത്തരത്തിലേക്കു വീണ്ടും ചിലത് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. പരസ്പരബന്ധിതമായ ആശയങ്ങളുടെ അഗ്നിപര്‍വ്വതം പൊട്ടിയൊഴുകുന്നതു പോലെയായിരുന്നു പാപ്പായുമായുള്ള സംസാരം എനിക്ക് അനുഭവപ്പെട്ടത്.

ആരാണ് ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോ?
മുഖവുരയില്ലാതെ ഞാന്‍ പാപ്പായോടു ചോദിച്ചു: 'ആരാണീ ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോ?'

പാപ്പാ നിശബ്ദനായി എന്നെ തുറിച്ചു നോക്കി. ഞാന്‍ ആവര്‍ത്തിച്ചു. ഒരിക്കല്‍ കൂടി ഞന്‍ ചോദിക്കണോ?

വേണ്ടെന്ന അര്‍ത്ഥത്തില്‍ അദ്ദേഹം തലയാട്ടി എന്നിട്ടു പറഞ്ഞു: 'ഈ ചോദ്യത്തിനുള്ള ശരിയായ ഉത്തരം എന്താണെന്ന് എനിക്കറിയില്ല…. ഞാനൊരു പാപിയാണ്. ഇതാണ് കൃത്യമായ നിര്‍വചനം. ഇതൊരു ആലങ്കാരിക പ്രയോഗമല്ല. സത്യമായും ഞാനൊരു പാപിയാണ്.'

കേട്ട ചോദ്യം അപ്രതീക്ഷിതമായിരുന്നതുകൊണ്ടോ മറ്റോ. പാപ്പാ കൂടുതല്‍ ചിന്താധീനനാകാനും ഏകാഗ്രനാകാനും തുടങ്ങി. കൂടുതല്‍ ചിന്തിക്കാന്‍ അദ്ദേഹം നിര്‍ബന്ധിക്കപ്പെടുന്നപോലെ.

'ശരിയാണ്, ഒരു പക്ഷേ ഞാന്‍ അല്‍പ്പം കാര്‍ക്കശ്യക്കാരനാണ്. എന്നാല്‍ എനിക്ക് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകും. സത്യം പറഞ്ഞാല്‍ ഞാനല്‍പ്പം നിഷ്‌ക്കളങ്കനുമാണ്. എന്റെ ഉള്ളില്‍ നിന്ന് വരുന്നതും ഏറ്റവും സത്യമാണെന്ന് എനിക്ക് തോന്നുന്നതുമായ നല്ല വിവരണം ദൈവം കരുണാപൂര്‍വ്വം തൃക്കണ്‍പാര്‍ത്ത ഒരു പാപിയാണ് ഞാന്‍ എന്നതാണ്.'

അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു: 'കര്‍ത്താവിനാല്‍ തൃക്കണ്‍പാര്‍ക്കപ്പെട്ടവനാണ് ഞാന്‍. ഞാന്‍ സ്വീകരിച്ച ആപ്തവാക്യം എനിക്ക് ശരിക്കും യോജിക്കുന്നതാണെന്ന് പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്: കരുണതോന്നി അവന്‍ എന്നെ തിരഞ്ഞെടുത്തു.'
'വിശുദ്ധ ബീഡിന്റെ പ്രഭാഷണങ്ങളില്‍ നിന്നുമാണ് ഈ സൂക്തം ഞാന്‍ എടുത്തത്. മത്തായിയുടെ വിളിയെ വ്യാഖ്യാനിച്ചുകൊണ്ട് ബീഡ് എഴുതി: യേശു ചുങ്കക്കാരനായ മത്തായിയെ കണ്ടു. അവിടുന്ന് കരുണയോടെ അവനെ നോക്കി. അവനെ തിരഞ്ഞെടുത്തുകൊണ്ട് പറഞ്ഞു. എന്നെ അനുഗമിക്കുക.'

എന്നിട്ട് പാപ്പാ കൂട്ടിചേര്‍ത്തു. ഇറ്റാലിയന്‍, സ്പാനിഷ് ഭാഷകളിലേക്ക് ലത്തീനിലെ ഈ പ്രയോഗം തര്‍ജ്ജമ ചെയ്യുക സാധ്യമല്ല. അതിനാല്‍ പുതിയൊരു പദം ഞാന്‍ ഉണ്ടാക്കുകയാണ് - ങശലെൃശരീൃശറശമിറശ - കരുണ ചൊരിഞ്ഞുകൊണ്ട് എന്ന് മലയാളത്തില്‍ നമുക്ക് പറയാന്‍ പറ്റും.

തന്റെ ചിന്ത തുടര്‍ന്നുകൊണ്ട് അദ്ദേഹം മറ്റൊരു വിഷയത്തിലേക്കു ചാടി. അദ്ദേഹം പറഞ്ഞു: 'റോമാ നഗരം എനിക്കു നന്നായി അിറയില്ല. ഇവിടുത്തെ ചില സ്ഥലങ്ങളൊക്കെ അിറയാമെന്നു മാത്രം. ഉദാഹരണത്തിന് ഞാന്‍ പതിവായി പോകുന്ന വലിയ മാതാവിന്റെ ബസിലിക്ക, സെന്റ് പിറ്റേഴ്‌സ് ബസിലിക്ക തുടങ്ങിയവ. റോമില്‍ വരുമ്പോഴൊക്കെ ഞാന്‍ താമസിച്ചിരുന്നത് വിയാ ദെല്ലാ സ്‌കോര്‍ഫയുടെ പരിസരത്തായിരുന്നു. അവിടെ നിന്ന് വിശുദ്ധ ലൂയിയുടെ പള്ളി സന്ദര്‍ശിക്കുക എളുപ്പമാണ്. ഞാനവിടെ പോയിരുന്നത് കരവാജിയോ എന്ന ചിത്രകാരന്‍ വരച്ച 'മത്തായിയുടെ ദൈവ വിളി' എന്ന മനോഹരമായ പെയിന്റിംഗ് നോക്കി ധ്യാനിക്കാനായിരുന്നു. മത്തായിയയുടെ നേരെ ചൂണ്ടിയ ഈശോയുടെ വിരല്‍ എന്റെ നേരെയാണെന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. ഈശോ വിളിക്കുന്ന മത്തായി ഞാന്‍ തന്നെയാണെന്നും എനിക്ക് തോന്നിയിട്ടുണ്ട്.'

താന്‍ തേടി നടന്ന മാതൃകാപൂരം കണ്ടെത്തിയ നിശ്ചയദാര്‍ഢ്യത്തോടെയാണ് പാപ്പാ ഇത് പറഞ്ഞത്: 'മത്തായിയുടെ അംഗവിക്ഷേപമാണ് എന്നെ ഏറ്റവും ആകര്‍ഷിച്ചത്. മത്തായി ആ ചിത്രത്തില്‍ തന്റെ പണസഞ്ചി മുറുകെ പിടിച്ചിരിക്കുകയാണ്. ഇതെന്റെ സ്വന്തം പണമാണ്; നീ എന്നെ വിളിക്കേണ്ട എന്ന് അയാള്‍ പറയുന്ന പോലെ തോന്നും.'
'ഇവിടെ ഇത് ഞാന്‍ തന്നെയാണ് - കര്‍ത്താവ് കരുണാപൂര്‍വ്വം തൃക്കണ്‍പാര്‍ത്ത പാപിയായ മനുഷ്യന്‍. പാപ്പായായുള്ള തിരഞ്ഞെടുപ്പ് സ്വീകരിക്കുണ്ടോ എന്ന് എന്നോടു ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് ഇതു തന്നെയാണ്.' തുടര്‍ന്ന് പാപ്പാ ലത്തീനില്‍ മന്ത്രിച്ചു. 'ഞാനൊരു പാപിയാണ്. എങ്കിലും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ അനന്തമായ കരുണയിലും ക്ഷമയിലും ആശ്രയിച്ചു കൊണ്ട് പരിത്യാഗത്തിന്റെ അരൂപിയില്‍ ഞാനിത് സ്വീകരിക്കുന്നു.'


'അങ്ങ് എന്തുകൊണ്ട് ഒരു ഈശോ സഭ തന്നെ തിരഞ്ഞെടുക്കാന്‍ എന്തായിരുന്നു കാരണം?'
ഞാന്‍ ആദ്യം രൂപതാ സെമിനാരിയിലായിരുന്നു. കുറെക്കൂടി കൂടുതല്‍ എന്തോ ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ അത് എന്താണെന്ന് എനിക്കറിയില്ലായിരുന്നു. ഡൊമിനിക്കന്‍ സന്യാസികളെ എനിക്കിഷ്ടമായിരുന്നു. എന്നിട്ടും ഞാന്‍ ഈശോ സഭയെയാണ് തിരഞ്ഞെടുത്തത്. അവരെ എനിക്ക് നന്നായി അറിയാമായിരുന്നു.

മൂന്നു കാര്യങ്ങളാണ് ഈശോസഭയില്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് -  അവരുടെ മിഷണറി ചൈതന്യം, കൂട്ടായ്മ അല്ലെങ്കില്‍ സമൂഹജീവിതം, പിന്നെ അച്ചടക്കം. ശരിക്കു പറഞ്ഞാല്‍ ഞാനൊരു അച്ചടക്കമില്ലാത്തവനായിരുന്നു. എന്നിട്ടും അവരുടെ അച്ചടക്കവും സമയത്തിന്റെ ഉപയോഗവും എന്നെ ആകര്‍ഷിച്ചു. പിന്നെ എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് സമൂഹജീവിതം. ഞാനെന്നും സമൂഹജീവിതം ആഗ്രഹിച്ചിരുന്നു. ഒറ്റക്കുള്ള പൗരോഹിത്യ ജീവിതം എനിക്കു ക്ലേശകരമായിരുന്നു. എനിക്കൊരു സമൂഹം ആവശ്യമായിരുന്നു. ഞാനിപ്പോള്‍ സാന്താ മാര്‍ത്തയില്‍ താമസമാക്കിയിരിക്കുന്നതിന്റെയും കാരണമതാണ്.

കോണ്‍ക്ലേവിന്റെ സമയത്ത് ഞാന്‍ 207-ാം നമ്പര്‍ മുറിയിലായിരുന്നു. ഇപ്പോള്‍ നമ്മറിരിക്കുന്നത് 201-ാം നമ്പര്‍ മുറിയിലും. പേപ്പല്‍ പാലസില്‍ ആദ്യം ചെന്നപ്പോള്‍ തന്നെ എന്റെ ഉള്ളില്‍ നിന്ന് വേണ്ട എന്നൊരു തോന്നലുണ്ടായി. പേപ്പല്‍ വസതി വലിയ ആര്‍ഭാടപൂര്‍ണ്ണമാണെന്നൊന്നും പറയാനാവില്ല. പഴമയുള്ളതാണ്, പ്രൗഢമാണ്, വലുതാണ്, കലാപരമായി അലങ്കരിക്കപ്പെട്ടതുമാണ്. എന്നിരുന്നാലും ആഢംബരമുള്ളതാണെന്ന് പറയാനാവില്ല. ശരിക്കും വലിയ കൊട്ടാരമാണ്. എന്നാല്‍ അതിന്റെ പ്രവേശന കവാടമോ ഇടുങ്ങിയതും. ഫലത്തില്‍ തലതിരിഞ്ഞ ഒരു പുകകുഴല്‍ പോലെ ഇരിക്കുമത്. വന്നപ്പോഴും ഒരിക്കല്‍ ഒറ്റയും പെട്ടയുമായിട്ടേ ജനങ്ങള്‍ക്ക് അവിടെ കടക്കാന്‍ പറ്റൂ. എനിക്കാണെങ്കില്‍ ജനങ്ങളില്ലാതെ ജീവിക്കാനുമാകില്ല. എന്റെ ജീവിതം ഞാന്‍ മറ്റുള്ളവരുടെ കൂടെയാണ് ജീവിക്കേണ്ടത്.

ഒരു ഈശോസഭക്കാരനാകുകയെന്നു പറഞ്ഞാല്‍ റോമിന്റെ മെത്രാനാ?
റോമിന്റെ മെത്രാനാകുന്ന ആദ്യത്തെ ജസ്വീറ്റാണല്ലോ അദ്ദേഹമെന്ന കാര്യം ഞാന്‍ ചോദിച്ചു: 'ഇഗ്നേഷ്യന്‍ ആത്മീയതയുടെ വെളിച്ചത്തില്‍ ആഗോള സഭയില്‍ അങ്ങ് ഏറ്റെടുത്തിരിക്കുന്ന ദൗത്യത്തെ എങ്ങനെ നോക്കിക്കാണുന്നു? ഈശോ സഭക്കാരന്‍ മാര്‍പാപ്പായാകുക എന്നു പറഞ്ഞാല്‍ എന്താണ്? ഇഗ്നേഷ്യന്‍ ആത്മീയതയുടെ ഏതു ഘടകമാണ് അങ്ങയുടെ പുതിയ ശുശ്രൂഷയെ സഹായിക്കാന്‍ പോകുന്നത്?

'വിവേചനാശക്തി,' പാപ്പാ പറഞ്ഞു. 'വിശുദ്ധ ഇഗ്നേഷ്യസിന്റെ ഉള്ളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതാണ് വിവേചനത്തിനുള്ള കഴിവ്. കര്‍ത്താവിനെ അിറയാനും അവനെ അടുത്തുനുകരിക്കാനും വേണ്ടിയുള്ള ആന്തരികമല്‍പിടുത്തത്തിനുള്ള ഉപകരണമായിരുന്നു ഇഗ്നേഷ്യസിനെ സംബന്ധിച്ച് വിവേചനം. അദ്ദേഹത്തിന്റെ ദര്‍ശനം വെളിവാക്കുന്ന ഒരു സൂക്തമുണ്ട്. ദൈവികതയെക്കുറിച്ചാണത്.' ഏറ്റവും വലിയവയാല്‍ പരിമിതമാക്കപ്പെടാത്തതും എന്നാല്‍ ഏറ്റവും നിസ്സരമായവയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നതുമാണ് ദൈവികത. സഭാഭരണത്തിലെ വിവിധ റോളുകളോടു ബന്ധപ്പെടുത്തി ഞാന്‍ ഈ സൂക്തത്തെക്കുറിച്ചു വളരെയേറെ ചിന്തിച്ചു. മറ്റൊരുവന്റെ മേലധികാരിയാകുന്നതിനോടു ബന്ധപ്പെടുത്തിയും ഞാനിതിനെക്കുറിച്ചു ചിന്തിച്ചു. വലിയ ഇടങ്ങളാല്‍ പരിമിതപ്പെടുത്തപ്പെടാതിരിക്കുക പ്രധാനപ്പെട്ട കാര്യമാണ്. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ചെറിയ ഇടങ്ങളുടെ പരിമിതിയില്‍ ജീവിക്കാന്‍ കഴിയുകയെന്നതും. വലിപ്പത്തിന്റെയും ചെറുപ്പത്തിന്റെയും ഈ പുണ്യമാണ് മഹാമനസ്‌കത. ഈ മഹാമനസ്‌കത കാരണമാണ് നമ്മളായിരിക്കുന്നിടത്തു നിന്ന് ചക്രവാളത്തിലേക്ക് നോക്കാന്‍ നമുക്ക് സാധിക്കുന്നത്. അതാതയത്, ദൈവത്തിങ്കലേക്കും സഹോദരങ്ങളിലേക്കും തുറന്നു പിടിച്ച വലിയ ഹൃദയത്തോടു കൂടെ അനുദിന ജീവിതത്തിലെ നിസ്സാര കാര്യങ്ങളെ ചെയ്യാനുള്ള കഴിവാണിത്. അതായത് ദൈവരാജ്യമെന്ന വലിയ ചക്രവാളത്തിലെ ചെറിയ കാര്യങ്ങളെ വിലമതിക്കാനുള്ള കഴിവ് ആര്‍ജ്ജിക്കകയാണിത്.

'ദൈവത്തിന്റെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് ദൈവിക കാര്യങ്ങളെ കാണാനും കേള്‍ക്കാനുമുള്ള വിവേചന ശക്തിക്കുള്ള അളവുകോല്‍ മുമ്പു പറഞ്ഞ സൂക്തം നമുക്ക് തരുന്നു. ഇഗ്നേഷ്യസിന്റെ അഭിപ്രായത്തില്‍ മഹാതത്വങ്ങള്‍ രൂപമെടുക്കുന്നത്, സ്ഥലത്തിന്റെയും കാലത്തിന്റെയും ജനങ്ങളുടെയും സാഹചര്യങ്ങളിലാണ്.' 'ഇരുപത്തിമൂന്നാം യോഹന്നാന്‍ പാപ്പാ ഈ മനോഭാവം സാംശീകരിച്ച മനുഷ്യനായിരുന്നു. സഭാ ഭരണത്തെ സംബന്ധിച്ച് അദ്ദേഹം ആവര്‍ത്തിച്ചിരുന്ന ഒരു ആദര്‍ശവാക്യത്തിലാണ് അത് ഏറ്റവും നന്നായി വെളിവാകുന്നത്. അതിപ്രകാരമാണ് -' എല്ലാം കാണുക: ഒട്ടേറെ കാര്യങ്ങളുടെ നേരെ കണ്ണടയ്ക്കുക; വളരെ കുറച്ചു മാത്രം തിരുത്തുക. 'യോഹന്നാന്‍ പാപ്പാ എല്ലാ കാര്യങ്ങളേയും അവയുടെ പരമാവധി വ്യാപ്തിയില്‍ കണ്ടു. എന്നാല്‍ വളരെ കുറച്ചു കാര്യങ്ങളെ അവയുടെ ഏറ്റവും കുറഞ്ഞ വ്യപ്തിയില്‍ തിരുത്താന്‍ ശ്രമിച്ചു.'

'നിങ്ങള്‍ക്ക് വലിയ പദ്ധതികള്‍ ഉണ്ടാകാം. എന്നാല്‍ അതിന്റെ ഏറ്റവും ചെറിയ ചില കാര്യങ്ങളിലൂടെ അവയെ നടപ്പിലാക്കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ പൗലോസ് ശ്ലീഹാ കോറിന്തോസുകാര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നതുപോലെ, ശക്തമായവയേക്കാള്‍ ബലഹീനമായ മാര്‍ഗ്ഗങ്ങളെ ഫലപ്രദമായി ഉപയോഗിക്കുക.' വിവേചനം സമയമെടുക്കുന്ന പ്രക്രിയയാണ്. ഉദാഹരണത്തിന്, മാറ്റങ്ങളും നവീകരണങ്ങളും പെട്ടെന്നു നടത്താനാവുമെന്നാണ് പലരും വിചാരിക്കുന്നത്. ഫലപ്രദമായ, ശരിയായ മാറ്റത്തിന് അടിത്തറയിടാന്‍ സമയം ആവശ്യമാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഈ സമയം വിവേചനത്തിനുള്ള സമയമാണ്. പിന്നീട് ചെയ്യാമെന്ന് ആദ്യം കണക്കുകൂട്ടിയിരുന്നവ ഉടനെ ചെയ്യാന്‍ വിവേചനം നമ്മെ നിര്‍ബന്ധിച്ചുവെന്നു വരാം. ഈ കഴിഞ്ഞ മാസങ്ങളില്‍ എനിക്കു സംഭവിച്ചത് അതാണ്.

തമ്പുരാന്റെ സന്നിധിയിലേയ്ക്ക് വിവേചനം നടത്തേണ്ടത്. ദൈവസാന്നിധ്യത്തിലിരുന്ന് അടയാളങ്ങളെ നോക്കിക്കൊണ്ടും, ചുറ്റും സംഭവിക്കുന്നവയെ അപഗ്രഥിച്ചുകൊണ്ടും, മനുഷ്യരുടെ വികാരങ്ങള്‍, പ്രത്യേകിച്ച് ദരിദ്രരുടെ വികാരങ്ങള്‍ കണക്കിലെടുത്തുകൊണ്ടുമാണ് വിവേചനം അഭ്യസിക്കേണ്ടത്. എന്റെ തിരഞ്ഞെടുപ്പുകളൊക്കെ ഞാന്‍ ഇങ്ങനെ എടുത്തിട്ടുള്ളതാണ്. ലളിതമായ കാറുപയോഗിക്കാമെന്നതുപോലെയുള്ള അനുദിന ജീവിതത്തിലെ തീരുമാനങ്ങളൊക്കെ ഞാന്‍ ആത്മീയ വിവേചനത്തിലൂടെ കൈക്കൊണ്ടിട്ടുള്ളതാണ്. കാലത്തിന്റെ അടയാളങ്ങളെയും, സാധാരണ മനുഷ്യരേയും, അനുദിന സംഭവങ്ങളെയും അപഗ്രഥിക്കാനുള്ള ആവശ്യകതയോട് പ്രതികരിക്കുന്നതാണ് ഈ ആത്മീയ വിവേചനം. കര്‍ത്താവിലുള്ള എന്റെ ഈ വിവേചനാശീലം എന്റെ ഭരമരീതിയെ കൈപിടിച്ചു നടത്തുന്നു.

എന്നാല്‍ പെട്ടെന്നെടുക്കുന്ന തീരുമാനങ്ങളെക്കുറിച്ച് ഞാന്‍ അതീവ കരുതലുള്ളവനാണ്. തീരുമാനം എടുക്കണ്ടപ്പോള്‍ ആദ്യം മനസ്സിലേക്ക് കടന്നു വരുന്ന തീരുമാനത്തെക്കുറിച്ച് ഞാന്‍ അതീവ ജാഗ്രതക്കാരനാണ്. കാരണം പലപ്പോഴും അത് തെറ്റായ തീരുമാനമായിരിക്കും. ആവശ്യത്തിന് സമയമെടുക്കാനും എന്റെ ഉള്ളിലേക്കു തന്നെ നോക്കാനും, വിലയിരുത്താനും ഞാന്‍ സാവകാശമെടുക്കണം. ജീവിതത്തിലെ അനിവാര്യമായ അവ്യക്തതകളെ വിവേചനത്തിന്റെ ജ്ഞാനം പരിഹരിക്കുന്നു. ഏറ്റവും മഹത്തായതും ശക്തവുമല്ലെങ്കില്‍ പോലും പലപ്പോഴും ഏറ്റവും അനുയോജ്യമായ പരിഹാരമാര്‍ഗ്ഗം കണ്ടെത്താനും വിവേചനം നമ്മെ സഹായിക്കുന്നു.

ഈശോസഭ
ഫ്രാന്‍സിസ് പാപ്പായുടെ ആത്മീയതയുടെ നെടുംതൂണുകളിലൊന്ന് വിവേചനത്തിനുള്ള അദ്ദേഹത്തിന്റെ കഴിവാണ്. ജസ്വീറ്റ് സവിശേഷതതന്നെയാണ് ഇതിലൂടെ വെളിവാകുന്നത്. കത്തോലിക്കാ സഭയ്ക്ക് എപ്രകാരം ശുശ്രൂഷ ചെയ്യാന്‍ ജസ്വീറ്റ് സമൂഹത്തിന് കഴിയുമെന്ന് ഞാന്‍ ചോദിച്ചു. ഈശോസഭ നേരിടുന്ന വെല്ലുവിളികളും ഏതൊക്കെയാണെന്ന് ഞാന്‍ പാപ്പായോടു ചോദിച്ചു.

പിരിമുറുക്കത്തിലായിരിക്കുന്ന ഒരു സമൂഹമാണ് ഈശോസഭ, പാപ്പാ പറഞ്ഞു. എപ്പോഴും ഇതിനൊരു അടിസ്ഥാനപരമായ പിരിമുറുക്കമുണ്ട്. സ്വയം കേന്ദ്രീകൃതമായി ജീവിക്കുന്നവനല്ല ഒരു ജസ്വീറ്റ്. അതുപോലെതന്നെ ഈശോസഭയും എപ്പോഴും നോക്കിക്കൊണ്ടിരിക്കുന്ന അതിന്റെ കേന്ദ്രം. ആ സമൂഹത്തിന് പുറത്താണ്. ഈസോസഭയുടെ കേന്ദ്രം ക്രിസ്തുവും അവന്റെ സഭയുമാണ്. അങ്ങനെയെങ്കില്‍ ഈശോസഭയക്ക് അതിന്റെ സമനില നിലനിര്‍ത്താനും, അതിര്‍ത്തികളിലും പുറമ്പോക്കുകളിലും ജീവിക്കാനും കഴിയണമെങ്കില്‍ ഈ രണ്ടു പ്രാമാണിക കേന്ദ്രങ്ങളുമായുള്ള ബന്ധം അത് നിലനിര്‍ത്തണം. അതല്ലാതെ ജസ്വീറ്റ് സമൂഹം തന്നിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ സ്വയം പര്യാപ്തതയുടെയും സുരക്ഷിതത്വബോധത്തിന്റെയും അപകടത്തില്‍ അത് ചെന്നുചാടും. ദൈവവും ദൈവ മഹത്വവുമാണ് ഈശോസഭ എപ്പോഴും കണ്‍മുമ്പില്‍ നിര്‍ത്തേണ്ടത്. അതോടൊപ്പം നമ്മുടെ ജീവിതവും അധ്വാനവും നാം ആര്‍ക്കുവേണ്ടി സമര്‍പ്പിച്ചിരിക്കുന്നുവോ ആ ക്രിസ്തുവിനെയും അവന്റെ വധുവായ സഭയേയും നമ്മുടെ കണ്‍മുമ്പില്‍ നിര്‍ത്തണം.

'ഈ പിരിമുറുക്കം നമ്മെ തുടര്‍ച്ചയായി നമ്മില്‍ നിന്നും പുറത്തേക്ക് കടക്കാന്‍ സഹായിക്കുന്നു. തങ്ങളില്‍ തന്നെ ചുരുങ്ങിക്കൂടാതിരിക്കാന്‍ ഈശോ സഭയെ സഹായിക്കുന്ന ഉപകരണം മനസ്സാക്ഷിയുടെ ശബ്ദമാണ്. ഇത് ഒരേ സമയം പിതൃനിര്‍വിശേഷവും ഭ്രാതൃനിര്‍വിശേഷവുമാണ്. ഈശോസഭയുടെ ദൗത്യം മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ ഇത് നമ്മുടെ സമൂഹത്തെ സഹായിക്കുകയും ചെയ്യുന്നു.'
ഈശോസഭയുടെ നിയമാവലിയെയായിരുന്നു പാപ്പാ പരാമര്‍ശിച്ചത്. കാരണം ഓരോ ജസ്വീറ്റും സ്വന്തം മനഃസാക്ഷിയെ മേലധികാരിക്ക് വെളിപ്പെടുത്തണമെന്ന് നിയമാവലി നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. അതായത് സ്വന്തം ആന്തരികാവസ്ഥയെ, അതിലൂടെ ഒരാളെ ദൗത്യം ഏല്‍പിച്ചു പറഞ്ഞു വിടാനുള്ള ഉയര്‍ന്ന അറിവും അവബോധവും അധികാരിക്ക് ലഭിക്കും.

'ജസ്വീറ്റ് സമൂഹത്തെക്കുറിച്ച് സംസാരിക്കുക പ്രയാസകരമാണ്.' പാപ്പാ പറഞ്ഞു. കാരണം നിങ്ങള്‍ കൂടുതല്‍ പറഞ്ഞറിയിക്കുമ്പോള്‍ നിങ്ങള്‍ തെര്‌റിദ്ധരിക്കപ്പെടാനുള്ള സാധ്യത കൂടുന്നു. കഥന രൂപത്തില്‍ മാത്രമേ ഈ സമൂഹത്തെ വിവരിക്കാന്‍ സാധിക്കുകയുള്ളൂ. ഒിവേചനം നടക്കുന്നത കഥന രൂപത്തിലാണ്. അത് താത്വികവും ദൈവശാസ്ത്രപരവുമായ വിശദീകരണങ്ങളിലല്ല. അവ ചര്‍ച്ചക്കുള്ള സാധ്യതയേ നിങ്ങള്‍ക്കു തരുന്നുള്ളൂ. ജസ്വീറ്റ് സമുഹത്തിന്റെ ശൈലി രൂപപ്പെട്ടിരിക്കുന്നത് ചര്‍ച്ചകളിലൂടെയല്ല വിവേചനത്തിനലൂടെയാണ്. പക്ഷേ ഈ വിവേചനം, ചര്‍ച്ചയെ ഒരു പ്രക്രിയയുടെ ഭാഗമായി മുന്‍കൂട്ടി കാണുന്നുണ്ട്. വിവേചനത്തിന്റെ മിസ്റ്റിക്കല്‍തലം അതിന്റെ അതിരുകളെ നിര്‍വചിക്കുന്നില്ല. ചിന്തയെ പൂര്‍ത്തീകരിക്കുന്നുമില്ല. അപൂര്‍ണ്ണമായ ചിന്തകളുടെ ഉടമയായിരിക്കണം ഒരു ജസ്വീറ്റ്. അതായത് തുറവിയുള്ള ചിന്താരീതി. ഈശെ സഭയുടെ ചരിത്രത്തില്‍ സംഭാംഗങ്ങള്‍ അടഞ്ഞതും ഇടുങ്ങിയതുമായ ചിന്തയുടെ അന്തരീക്ഷത്തില്‍ ജീവിച്ച കാലഘട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജസ്വീറ്റ് ജീവിതത്തിന്റെ ഈ അപച്യുതിയാണ് എപ്പിറ്റോം ഇന്‍സ്റ്റിറ്റിയൂയക്ക് (ഋുശീോല കിേെശൗേശേ) ജന്മം കൊടുത്തത്.

പാപ്പാ പരാമര്‍ശിച്ചത് പ്രായോഗികാവശ്യങ്ങള്‍ക്കായി സഭയില്‍ രൂപമെടുത്ത നിയമാവലിയുടെ ഒരു സംക്ഷിപ്ത രൂപത്തെയാണ്. ഈശോസഭാംഗങ്ങളുടെ രൂപീകരണം കുറെക്കാലം മുന്നോട്ട് പോയത് ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. തത്ഫലമായി അടിസ്ഥാന പ്രമണരേഖയായ നിയമാവലി ചിലര്‍ ഒരിക്കല്‍ പോലും വായിക്കാതെയായി. ഈ കാലഘട്ടത്തില്‍ അക്ഷരം ആത്മാവിന്റെമേല്‍ ആധിപത്യം ചെലുത്തുല്‍ അപകടവുമുന്നായി. തങ്ങളുടെ കാരിസത്തെ സങ്കുചിതമായി വ്യാഖ്യാനിക്കാനുള്ള പ്രലോഭനത്തിന് ഈശോസഭ അടിപ്പെട്ടു.
'പാപ്പാ തുടര്‍ന്നു: ക്രിസ്തുവിനെ കേന്ദ്രത്തില്‍ നിര്‍ത്തിക്കൊണ്ട്, ഒരുവന്‍ എത്തിച്ചേരേണ്ട ചക്രവാളങ്ങളിലേക്ക് നോക്കിക്കൊണ്ട് ജസ്വീറ്റ് ആവര്‍ത്തിച്ചാവര്‍ത്തിച്ച് എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കണം. അതാണ് അവന്റെ യഥാര്‍ത്ഥ ശക്തി. അത് ഈ സമൂഹത്തെ അന്വേഷണത്തിലേക്കും, സര്‍ഗ്ഗാത്മകതയിലേക്കും, ഉദാരതയിലേക്കും തള്ളിവിടുന്നു. അതിനാല്‍ പണ്ടത്തേതിനേക്കാള്‍ ഉപരിയായി ഈശോസഭ ധ്യാനാത്മകമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടണം.'

'ദൈവജനമെന്ന നിലയിലും ഹയരാര്‍ക്കിക്കല്‍ സഭയെന്നനിലയിലും തിരസഭയോട് അഗാധമായ അടുപ്പത്തില്‍ ഈശോസഭ ജീവിക്കണം. ഇത് ഏറെ എളിമയും ത്യാഗവും ധൈര്യവും നിങ്ങളില്‍ നിന്ന് ആവശ്യപ്പെടുന്നു. പ്രത്യേകിച്ചു നിങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുകുയം അധിക്ഷേപിക്കപ്പെടുകയും ചെയ്യുമ്പോള്‍, കഴിഞ്ഞ നുറ്റാണ്ടുകളിലുണ്ടായ ചില സംഘര്‍ഷങ്ങളെ ഓര്‍മിക്കുക-ചൈനയിലെ റീത്ത് വിവാദം, മലബാര്‍ റീത്ത് വിവാദം, പരാഗ്വയിലെ ന്യൂനീകരണം മുതലായവ.'

ജസ്വീറ്റ് സഭ ഈ അടുത്ത കാലത്ത് അനുഭവിച്ച തെറ്റിദ്ധാരണകള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ഞാന്‍ തന്നെ സാക്ഷിയാണ്. അതില്‍ തന്നെ ഏറെ ദുഷ്‌ക്കരമായ സമയമുണ്ടായിരുന്നു. പ്രത്യേകിച്ചും പാപ്പായോടുള്ള അനുസരണവ്രതം എല്ലാ ജസ്വീറ്റുകള്‍ക്കും ബാധകമാക്കുന്ന കാര്യം വന്നപ്പോള്‍. ഫാ. അരൂപ്പെയുടെ ആ കാലത്ത് എനിക്ക് ആത്മ വിശ്വാസം തന്നത് അദ്ദേഹം പ്രാര്‍ത്ഥനയുടെ മനുഷ്യനായിരുന്നുവെന്ന കാര്യമാണ്. അദ്ദേഹം ഏറെ സമയം പ്രാര്‍ത്ഥിക്കുന്നത് ഞാന്‍ ഓര്‍ക്കുന്നുണ്ട്. അതിന് അദ്ദേഹത്തിന് ശരിയായ കാഴ്ചപ്പാടും മനോഭാവവുമുണ്ടായിരുന്നു. അദ്ദേഹം ശരിയായ തീരുമാനങ്ങളും എടുത്തിരുന്നു.

സഭാ ഭരണത്തിലുള്ള അനുഭവ സമ്പത്ത്
ഒരു ജസ്വീറ്റ് സുപ്പീരിയറായിട്ടും, പ്രൊവിന്‍ഷ്യാളായിട്ടുമുള്ള അനുഭവം ഫാദര്‍ ബെര്‍ഗോളിയോയെ രൂപപ്പെടുത്താന്‍ സഹായിച്ചത് എങ്ങനെയാണ്? സുദീര്‍ഘമായ ആലോചനകളും സുപ്പീരിയറിന്റെ തീരുമാനങ്ങളും ഉള്‍ചേര്‍ന്നതാണ് ജസ്വീറ്റ് ഭരണരീതി. അതിനാല്‍ ഞാന്‍ ചോദിച്ചു: 'അങ്ങയുടെ കഴിഞ്ഞകാല ഭരണപരിചയം ആഗോളസഭാ ഭരണത്തില്‍ അങ്ങയെ സഹായിക്കുമോ?'

ചെറിയൊരു ഇടവേളയിലെ വിചിന്തനത്തിനു ശേഷം അദ്ദേഹം മറുപടി പറയാന്‍ തുടങ്ങി: 'സത്യസന്ധമായി പറഞ്ഞാല്‍ സുപ്പീരിയര്‍ ആയിരുന്ന കാലത്ത് എപ്പോഴും ആവശ്യത്തിനുള്ള ചര്‍ച്ചകള്‍ ഞാന്‍ നടത്തിയിരുന്നില്ല. അതത്ര നല്ല കാര്യമായിരുന്നില്ലതാനും. ഒരു ജസ്വീറ്റെന്ന രീതിയിലുള്ള ആദ്യ കാലഘട്ടത്തെ എന്റെ ഭരമരീതിക്ക് പല വീഴ്ചകളും ഉണ്ടായിട്ടുണ്ട്. ഈശോസഭയ്ക്കു തന്നെ അത് ഒരു ദുര്‍ഘടഘട്ടമായിരുന്നു. ഈശോസഭയുടെ ഒരു തലമുറതന്നെ അപ്രത്യക്ഷമായി. അക്കാരണത്താലാണ് വളരെ ചെറുപ്പത്തിലേ തന്നെ എനിക്ക് പ്രൊവിന്‍ഷ്യല്‍ ആകേണ്ടി വന്നത്. അന്നെനിക്ക് 36 വയസ്സേ ഉണ്ടായിരുന്നുള്ളൂ. വിഷമം പിടിച്ച സാഹചര്യങ്ങള്‍ എനിക്ക് കൈകാര്യം ചെയ്യേണ്ടിവന്നിട്ടുണ്ട്. തിടുക്കത്തിലും ഒറ്റക്കും ഞാന്‍ തീരുമാനങ്ങളെടുത്തു.' 'എന്നാല്‍ ഒരു കാര്യ കൂട്ടിചേര്‍ത്തേ മതിയാവൂ. ഞാന്‍ ആരെയെങ്കിലും ഒരു കാര്യം ഏല്‍പ്പിച്ചാല്‍ ഞാനാ വ്യക്തിയെ പൂര്‍ണ്ണമായും വിശ്വസിക്കും. എന്തെങ്കിലും വലിയ തെറ്റ് ചെയ്താല്‍ മാത്രമേ ഞാന്‍ അയാളെ കുറ്റപ്പെടുത്തുമായിരുന്നുള്ളൂ. എന്നിട്ടം കാലക്രമേണ എന്റെ സ്വേഛാധിപത്യരീതി അവര്‍ മടുത്തു.'

'എന്റെ സ്വേഛാധിപത്യവും പെട്ടെന്ന് തീരുമാനങ്ങളെടുക്കുന്ന രീതിയും ഏറെ പ്രശ്‌നങ്ങളിലേക്ക് നയിച്ചു. തീവ്ര യാഥാസ്ഥിതികനെന്ന് ഞാന്‍ കുറ്റപ്പെടുത്തപ്പെട്ടു. കാര്‍ദേവായിലായിരുന്നപ്പോള്‍ ഞാന്‍ വലിയൊരു ആന്തരിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയായിരുന്നു. സത്യം പറഞ്ഞാല്‍ ഞാനൊരിക്കലും വിശുദ്ധ ഇമെല്‍ഡായെപ്പോലെയായിരുന്നില്ല. പക്ഷേ ഞാനൊരിക്കലും തീവ്രവലതുപക്ഷക്കാരനുമായിരുന്നില്ല. എന്റെ സ്വേഛാധിപത്യപരമായ തീരുമാനമെടുക്കുന്ന രീതിയായിരുന്നു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്.'
'ഞാനിതൊക്കെ പറയുന്നത് എന്റെ ജീവിതാനുഭവങ്ങളില്‍ നിന്നാണ്. കാരണം അപകടങ്ങള്‍ എന്തൊക്കെയാണെന്ന വ്യക്തമാക്കാന്‍ ഞാനാഗ്രഹിക്കുന്നു. പലകാര്യങ്ങളും കാലം എന്നെ പഠിപ്പിചച്ചു. എന്റെ പാപങ്ങളിലൂടെയും തെറ്റുകളിലൂടെയും ഭരണത്തെക്കുറിച്ചുള്ള അറിവില്‍ വളരാന്‍ കര്‍ത്താവ് എന്നെ അനുവദിച്ചു.'

'ബുവനോസ് ഐരേസിലെ മെത്രാപ്പോലീത്തയായിരിക്കുമ്പോള്‍ എല്ലാ രണ്ടാഴ്ച കൂടുമ്പോഴും എന്റെ ആറ് സഹായ മെത്രാന്മാരോടൊപ്പം ചര്‍ച്ചയ്ക്കു ഞങ്ങള്‍ ഒരുമിച്ചു കൂടാറുണ്ടായിരുന്നു. വൈദികസമിതിയുമായി വര്‍ഷത്തില്‍ പലപ്രാവശ്യവും അവര്‍ ചോദ്യങ്ങള്‍ ചോദിക്കും. അങ്ങനെ ചര്‍ച്ചക്കുള്ള വേദി തുറന്നു കിട്ടും. ഏറ്റവും നല്ലതീരുമാനങ്ങളെടുക്കാന്‍ അതെന്നെ സഹായിച്ചു. എന്നാല്‍ ഇന്നിപ്പോള്‍ ചിലര്‍ പറയുന്നു. ഏറെ ചര്‍ച്ചകള്‍ക്കൊന്നും പോകാതെ പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു'
'ഉദാഹരണത്തിന് കര്‍ദ്ദിനാളന്മാരുടെ സംഘവും, മെത്രാന്മാരുടെ സിനഡും ക്രിയാത്മകമായ ചര്‍ച്ചകള്‍ക്കുള്ള വേദികളാണ്. പക്ഷേ നമ്മള്‍ അവയ്ക്ക് അല്പം കൂടി ലളിതമായ രൂപം കൊടുക്കണം. വെറും ഔപചാരികമായ ചര്‍ച്ചകളല്ല ഞാനാഗ്രഹിക്കുന്നത്. മിറച്ച്, ജീവനുള്ള യഥാര്‍ത്ഥ ചര്‍ച്ചകള്‍. എട്ടു കര്‍ദ്ദിനാളന്മാരുടെ ആലോചനാ സംഖം എന്റെ മാത്രം തീരുമാനമായിരുന്നില്ല. കര്‍ദ്ദിനാള്‍ സംഘത്തിന്റെ മുഴുവന്‍ ആഗ്രഹമായിരുന്നു. ഈ ആലോചനാ സംഘത്തില്‍ വെറും ചടങ്ങ് ചര്‍ച്ചകളല്ല. യഥാര്‍ത്ഥ ചര്‍ച്ചകള്‍ നടക്കാന്‍ ഞാനാഗ്രഹിക്കുന്നു.'

സഭയോടൊത്തുള്ള ചിന്ത
സഭയോടുത്തു ചിന്തിക്കുക എന്നത് വിശുദ്ധ ഇഗ്നേഷ്യസ് തന്റെ ആത്മീയാഭ്യാസങ്ങളില്‍ പറയുന്നത്. പാപ്പായെ സംബന്ധിച്ചിടത്തോളം ഇതന്റെ അര്‍ത്ഥമെന്താണെന്ന ഞാന്‍ ചോദിച്ചു. ഒരു സാദൃശ്യം ഉപയോഗിച്ചു കൊണ്ടാണ് മാര്‍പാപ്പാ അതിന് മറുപടി പറഞ്ഞത്.

'ഞാനിഷ്ടപ്പെടുന്ന സഭയുടെ പ്രതിരൂപം വിശുദ്ധരും വിശ്വാസികളുമായ ദൈവജനമെന്നതാണ്. ഇതാണ് ഞാന്‍ മിക്കപ്പോഴും ഉപയോഗിക്കുന്ന നിര്‍വചനം. അതുകൂടാതെ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തരുന്ന പ്രതിരൂപമുണ്ട്. ഒരു ജനത്തിന്റെ ഭാഗമായിരിക്കുക എന്നതിന് ദൈവശാസ്ത്രപരമായ മൂല്യമുണ്ട്. രക്ഷാകര ചരിത്രത്തില്‍ ദൈവം ഒരു ജനതയെ രക്ഷിക്കുന്നു. ഒരു ജനതയുടെ ഭാഗമാകാതെ ഒരുവന് പൂര്‍ണ്ണമായ സ്വത്വമുണ്ടാവില്ല. ഒറ്റപ്പെട്ട വ്യക്തിയെന്ന നിലയില്‍ ഒരും ഒറ്റയ്ക്ക് രക്ഷിക്കപ്പെടുന്നില്ല. മനുഷ്യസമൂഹത്തില്‍ ഉടലെടുക്കുന്ന സങ്കീര്‍ണ്ണമായ ബന്ധവലയങ്ങളെ നോക്കികയാണ് ദൈവം നമ്മളെ തന്നിലേക്ക് ആകര്‍ഷിക്കുന്നത്. സജീവമായ മനുഷ്യബന്ധങ്ങളുടെ ഈ വലയിലേക്ക് ദൈവം പ്രവേശിക്കുന്നു.'

'സന്തോഷവും ദുഃഖവും പേറി ചരിത്രത്തിലൂടെ യാത്ര ചെയ്യുന്ന ദൈവജനമാണ് സഭ. ഈ ജനത്തിന്റെ ഭാഗമാകുന്ന എന്റെ രീതിയെയാണ് സഭയോടൊത്ത് ചിന്തിക്കുക എന്ന് ഞാന്‍ വിളിക്കുക. ഒരുമിച്ചെടുക്കുമ്പോള്‍ വിശ്വാസത്തിന്റെ കാര്യത്തില്‍ എല്ലാ വിശ്വാസികളും തെറ്റാവരമുള്ളവരാണ്. ഒരുമിച്ചു യാത്ര ചെയ്യുന്ന ജനത്തിന്റെ വിശ്വാസത്തെക്കുറിച്ചുള്ള അതിസ്വാഭാവികമായ ധാരണയിലൂടെ ദൈവജനം അവരുടെ അപ്രമാദിത്വം വെളിപ്പെടുത്തുന്നു. ഇഗ്നേഷ്യസ് പറഞ്ഞ സഭയോടൊത്ത് ചിന്തിക്കുക എന്നതുകൊണ്ട് ഞാനിന്ന് അര്‍ത്ഥമാക്കുന്നത് ഇതാണ്. ദൈവത്തിന്റെ ഇടയിലുള്ള ഈ സംഭാഷണം മെത്രാന്മാരും, പാപ്പായും കഴിഞ്ഞ് താഴേക്ക് പോകുകയും അത് ആത്മാര്‍ത്ഥമായിരിക്കുകയും ചെയ്താല്‍ അതിന് പരിശുദ്ധാത്മാവാന്റെ സഹായം കിട്ടും. അതിനാല്‍ സഭയോടൊത്ത് ചിന്തിക്കുക എന്നത് ദൈവശാസ്ത്രജ്ഞന്മാരെ മാത്രം ബാധിക്കുന്ന കാര്യമല്ല.'

'മാതാവിനെകുറിച്ച് പറയുന്നതുപോലെയാണിത്. മാതാവ് ആരാണെന്നറിയണമെങ്കില്‍ നിങ്ങള്‍ ദൈവശാസ്ത്രജ്ഞരോട് ചോദിക്കണം. എന്നാല്‍ മാതാവിനെ എങ്ങനെ സ്‌നേഹിക്കണമെന്ന് അിറയമമെങ്കില്‍ നിങ്ങള്‍ സാധാരണ മനുഷ്യരോട് ചോദിക്കണം. സ്‌തോത്രഗീതത്തില്‍ നാം വായിക്കുന്നതുപോലെ, മാതാവ് ഈശോയെ സ്‌നേഹിച്ചത് ദൈവജനത്തിന്റെ ഹൃദയംകൊണ്ടായിരുന്നു. അതിനാല്‍, സഭയോടൊത്തു ചിന്തിക്കുക എന്നു പറഞ്ഞാല്‍ സഭയുടെ ഹയരാര്‍ക്കിയോടൊത്ത് ചിന്തിക്കുകയാണെന്ന് നാം ഒരിക്കലും കരുതരുത്.'

ചെറിയൊരു ഇടവേളയ്ക്കുശേഷം തെറ്റിദ്ധാരണകള്‍ ഒഴിവാക്കാനായി പാപ്പാ താഴെ പറയുന്ന ആശയം ഊന്നി പറഞ്ഞു: 'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ വെളിച്ചത്തില്‍ ഞാന്‍ സൂചിപ്പിച്ച ദൈവ ജനത്തിന്റെ തെറ്റാവരം വെറുമൊരു ജനപ്രീണന തതന്ത്രമാണെന്ന് തെറ്റിദ്ധരിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതല്ല, ഇത് ഹയരാര്‍ക്കിക്കല്‍ സഭയുടെയും ദൈവജനത്തിന്റെയും അനുഭവമാണ്; ഇടയന്മാരുടെയും അജഗണത്തിന്റെയു അനുഭവമാണ്. സഭയെന്ന് പറഞ്ഞാല്‍ ദൈവജനത്തിന്റെ ആകെത്തുകയാണ്.'

'ഞാന്‍ ദൈവജനത്തിന്റെ അനുദിന വിശുദ്ധി കാണുന്നു. വിശുദ്ധരായ ഒരു മധ്യവര്‍ഗം ഇവിടുന്ന്. ദൈവജനത്തിന്റെ ശാന്തതയില്‍ ഞാന്‍ വിശുദ്ധി കാണുന്നു. അതായത് മക്കളെ വളര്‍ത്തുന്ന അമ്മയില്‍, കുടുംബത്തിന്റെ ആഹാരത്തിനായി അധ്വാനിക്കുന്ന പിതാവില്‍, ഏറെമുറിവുകളുണ്ടായിട്ടും കര്‍ത്താവിനെ ശുശ്രൂഷിച്ചതിന്റെ പേരില്‍ പുഞ്ചിരിക്കുന്ന വൃദ്ധരായ വൈദികരില്‍, കഠിനാധ്വാനം കന്യാസ്ത്രീകളില്‍ - ഇവരിലൊക്കെ ഞാന്‍ വിശുദ്ധി കാണുന്നു. എനിക്ക് ഇതൊക്കെയാണ് സാധാരണ വിശുദ്ധി.'
'പലപ്പോഴും വിശുദ്ധിയെ ഞാന്‍ ശാന്തതയുമായി ബന്ധപ്പെടുത്തി കാണാറുണ്ട്. അനുദിന ജീവിത സാഹചര്യങ്ങളുടെയും സംഭവങ്ങളുടെയും നിയന്ത്രണം ഏറ്റെടുക്കുക മാത്രമല്ല ശാന്തത. അതോടൊപ്പം അനുദിനമുള്ള മുമ്പോട്ട് പോകല്‍ കൂടിയാണിത്. വിശുദ്ധ ഇഗ്നേഷ്യസ് പറയുന്ന സമരസഭയുടെ വിശുദ്ധിയാണിത്. ഇത് എന്റെ മാതാപിതാക്കളുടെ വിശുദ്ധിയായിരുന്നു-എന്റെ അപ്പന്റെയും അമ്മയുടെയും വല്ല്യമച്ചി റോസയുടെയും വിശുദ്ധി. എന്റെ പ്രാര്‍ത്ഥനാ പുസ്തകത്തില്‍ എന്റെ വല്ല്യമ്മച്ചിയുടെ വില്‍പത്രം ഞാന്‍ വച്ചിട്ടുണ്ട്. ഇടക്കിടെ ഞാനത് വായിക്കാറുണ്ട്. എനിക്ക് അതൊരു പ്രാര്‍ത്ഥന പോലെയാണ്. ആത്മീയമായിപ്പോലും വളരെയേറെ സഹിച്ച ഒരു വിശുദ്ധയാണവര്‍. എന്നിട്ടും അവര്‍ എപ്പോഴും ധീരതയോടെ മുമ്പോട്ട് പോയി.'

'നമ്മള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്ന സഭ എല്ലാവരുടെയും ഭവനമായിരിക്കണം. അല്ലാതെ വളരെ കുറച്ച് തിരഞ്ഞെടുക്കപ്പെട്ടവരെ മാത്രം ഉള്‍ക്കൊള്ളാനാവുന്ന ചെറിയൊരു കപ്പേളയല്ല അത്. നമ്മുടെ അല്പത്വത്തെ സരംക്ഷിക്കുന്ന കിളിക്കൂടായി ആഗോളസഭയുടെ മടിതട്ടിനെ നാം ചുരുക്കരുത്. സഭ അമ്മയാണ്. ഫലദായകയാണ്. അങ്ങനെയായിരിക്ണം. ഗഭാശുശ്രൂകരിലും അഭിഷിക്തരിലും നിഷേധാത്മക സ്വഭാവരീതി കാണുമ്പോള്‍ ആദ്യം എന്റെ മനസ്സിലേക്ക് കടന്നു വരുന്ന കാര്യം. ഇതാ ഫലം തരാത്ത ഒരു ഷണ്ഡന്‍, അല്ലെങ്കില്‍ ഫലം തരാത്ത ഒരു വന്ധ്യ എന്നാണ്. ആദ്ധ്യാത്മിക ജീവന് ജന്മം കൊടുക്കാന്‍ സാധിക്കാത്തതിനാല്‍ അവര്‍ പിതാക്കന്മാരോ മാതാക്കളോ ആകുന്നില്ല. എന്നാല്‍ പാറ്റഗോണിയായിലേക്ക് പോയ സലേഷ്യന്‍ മിഷണരിമാരുടെ ജീവിതം വായിക്കുമ്പോള്‍ ജീവിത നിറവിന്റെയും ഫലദായകത്വത്തിന്റെയും കഥയാണു ഞാന്‍ വായിക്കുന്നത്.'

'മറ്റൊരു ഉദാഹരണം പറയാം. പത്ര മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ച വാര്‍ത്തയാണ്. എനിക്കു കത്തെഴുതിയ ഒരു ചെറുപ്പക്കാരനെ ഞാന്‍ ഫോണില്‍ വിളിച്ച സംഭവം. ആ കത്ത് അത്രയ്ക്ക് മനോഹരവും ലളിതവും ആയതിനാലാണ് ഞാന്‍ അയാള്‍ക്ക് ഫോണ്‍ ചെയ്തത്. എനിക്കത് ക്രിയാത്മകമായ ഒരു പ്രവൃത്തിയായിരുന്നു. അവന്‍ വളര്‍ന്നു വരുന്ന ഒരു ചെറുപ്പക്കാരനാണെന്നും, എന്നില്‍ അവന്‍ ഒരു പിതാവിനെ ദര്‍ശിക്കുന്നുവെന്നും ഞാന്‍ തിരിച്ചറിഞ്ഞു. അവന്റെ ജീവിതത്തെ കുറിച്ച് അപ്പനോട് സംസാരിക്കുന്നതായിരുന്നു ആ കത്ത്. എനിക്ക് പ്രതികരിക്കാനാവില്ലെന്ന് ഒരുപിതാവിനും പറയാനാവില്ല. ഇത്തരം ഫലദായകത്വം എന്റെ ജീവിതത്തിനു തന്നെ നല്ലതാണ്.

യുദ്ധമേഖലയിലെ ആശുപത്രി
സമകാലിക ലോകം ദ്രുതഗതിയിലുള്ള മാറ്റത്തിനു വിധേയമാകുകയും അതോടൊപ്പം വിശ്വാസജീവതത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങളുമായി മടിടുകയും ചെയ്യുന്നതായി രാജി സമര്‍പ്പിച്ചുകൊണ്ട് സംസാരിച്ചപ്പോള്‍ ബനഡിക്ട് 16-ാമന്‍ പാപ്പാ പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാന്‍ #ാത്മിവന്റെയും ശരീരത്തിന്റെയും ശക്തി വേമമെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ ഫ്രാന്‍സിസ് പാപ്പായോടു ചോദിച്ചു: 'ഈ ചരിത്രനിമിഷത്തില്‍ സഭയ്ക്കു ആവശ്യമായിട്ടുള്ളത് എന്താണ്? നീവകരണമാണോ നമുക്കാവശ്യം? ഒരുംവര്‍ഷങ്ങളിലേക്ക് സഭയെക്കുറിച്ചുള്ള അങ്ങയുടെ ആഗ്രഹങ്ങള്‍ എന്തെന്നാമാണ്? ഏതു തരത്തിലുള്ള സഭയെയാണ് അങ്ങ് സ്വപ്നം കാണുന്നത്?' തന്റെ മുന്‍ഗാമിയോടുള്ള അതീവ സ്‌നേഹവും അഗാധ ബഹുമാനവും പ്രകടിപ്പിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പാ തുടങ്ങി: 'വിശുദ്ധിയുടെയും മഹത്വത്തിന്റെയും, എളിമയുടെയുമായ ഒരു കര്‍മ്മമാണ് ബനഡിക്ട് പാപ്പാ ചെയ്തത്. അദ്ദേഹം ഒരു ദൈവിക മനുഷ്യനാണ്.'

ഇന്ന് സഭയ്ക്ക് ഏറ്റവും ആവശ്യമായിരിക്കുന്നത് മുറിവുകള്‍ ഉണക്കാനും വിശ്വാസികളുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കാനുമുള്ള കഴിവാണ്. ഇതാണ് എന്റെ വ്യക്തമായ കാഴ്ചപ്പാട്. അതിന് ആവശ്യമായിരിക്കുന്നത് സാമീപ്യവും അടുപ്പവുമാണ്.
'യുദ്ധാനന്തരം യുദ്ധക്കളത്തില്‍ സ്ഥാപിതമായിരിക്കുന്ന ഒരു ആശുപത്രിയായിട്ടാണ് ഞാന്‍ സഭയെ കാണുന്നത്. മാരകമായി പരുക്കേറ്റിരിക്കുന്ന ഒരുവനോട് അവന്റെ കൊളസ്‌ട്രോള്‍ കൂടുതലാണോ, ബ്ലഡ് ഷുഗറിന്റെ അളവെത്രയാണ് എന്നൊക്കെ ചോദിക്കുന്നത് ഉപകാരപ്രദമല്ല. അവന്റെ മുറിവുകളെയാണ് നിങ്ങള്‍ ആദ്യം ശ്രദ്ധിക്കേണ്ടത്; അതാണ് ശ്രദ്ധിക്കപ്പെടേണ്ടത്. സുഖപ്പെടുത്തപ്പെടേണ്ടത്. അതിനുശേഷം നമുക്ക് മറ്റെല്ലാത്തിനെക്കുറിച്ചും സംസാരിക്കാം. മുറിവുണക്കുക, മുറിവുണക്കുക-ഇതാണ് അടിയന്തരമായി ചെയ്യേണ്ടത്. അതിന് നിങ്ങള്‍ അടിസ്ഥാന കാര്യങ്ങളില്‍ നിന്ന് ആരംഭിക്കേണ്ടിയിരിക്കുന്നു.'

'ചിലപ്പോഴൊക്കെ സഭ ചെറിയ കാര്യങ്ങളിലും ഇടുങ്ങിയ മനസ്സിന്റെ നിയമങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ആദിമപ്രഘോഷണം തന്നോയാണ്. അതായത്, 'യേശുക്രിസ്തു നിങ്ങലെ രക്ഷിച്ചിരിക്കുന്നു'. സഭയുടെ ശുശ്രൂഷകര്‍ എല്ലാത്തിലും ഉപരിയായി കാരുണ്യത്തിന്റെ ശുശ്രൂഷകരായിരിക്കണം.' 'ഉദാഹരണത്തിന് കുമ്പസാരക്കാരന്റെ കാര്യമെടുക്കാം. ഒന്നുകില്‍ കടുത്ത കാര്‍ക്കശ്യക്കാരന്‍ അല്ലെങ്കില്‍ വളരെ അയഞ്ഞ രീതിക്കാരനാകാനുള്ള അപകടത്തിലാണ് കുമ്പസാരക്കാരന്‍ കഴിയുന്നത്. രണ്ടും കരുണാര്‍ദ്രമല്ല. കാരണം അവര്‍ രണ്ടുപേരും യഥാര്‍ത്ഥത്തില്‍ ആ വ്യക്തിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ല. കാരണം, കാര്‍ക്കശ്യക്കാരന്‍ അവനെ ദൈവപ്രമാണങ്ങള്‍ക്ക് കൈവിട്ടുകൊണ്ട് സ്വന്തം കൈ കഴുകുന്നു. ഇതൊരു പാപമല്ലെന്നോ മറ്റോ പറഞ്ഞുകൊണ്ട് അയഞ്ഞ കുമ്പസാരക്കാരനും കൈ കഴുകുന്നു അജപലന ശുശ്രൂഷയില്‍ ജനങ്ങളുടെ കൂടെ നടക്കുകയാണ് വേണ്ടത്: നാം അവരുടെ മുറിവുകള്‍ ഉണക്കുകയാണ് ചെയ്യേണ്ടത്.'

'നാം ദൈവജനത്തെ എങ്ങനെയാണ് ശുശ്രൂഷിക്കുന്നത്? അമ്മയും അജപാലകയുമായ (ആട്ടിടയന്‍) ഒരു സഭയേയാണ് ഞാന്‍ സ്വപ്നം കാണുന്നത്. സ്വന്തം സഹോദരനെ കഴുകി, കുളിപ്പിച്ച്, എഴുന്നേല്‍പ്പിക്കുന്നതല്ല സമരിയാക്കാരനെപ്പോലെ സഭയുടെ ശുശ്രൂഷകന്‍ കരുണയുള്ളവരും, ജനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരും, അവരുടെ കൂടെ നടക്കുന്നവരുമായിരിക്കണം. ഇതാണ് യഥാര്‍ത്ഥ സുവിശേഷം - പാപത്തേക്കാള്‍ വലിയവനാണ് ദൈവം. സ്ഥാപനപരവും, ഘടനാപരവുമായ മാറ്റങ്ങള്‍ രണ്ടാം ഘട്ടത്തിലേതാണ്. അതായത്, അവ പിന്നീടു വരേണ്ടവയാണെന്നര്‍ത്ഥം. ആദ്യത്തെ നവീകരണം സംഭവിക്കേണ്ടത് മനോഭാവത്തിലാണ്. ജനത്തിന്റെ ഹൃദയങ്ങളെ ജ്വലിപ്പിക്കാന്‍ കഴിവുള്ളവരും.
ഇരുളു നിറഞ്ഞ രാത്രികളില്‍ അവരുടെ കൂടെ നടക്കുന്നവരും, അവരോടു സംഭാഷണത്തിലേര്‍പ്പെടാനും അവരുടെ രാത്രികളിലേക്കും അവരുടെ ഇരുട്ടിലേക്കും അപചയപ്പെടാതെ ഇറങ്ങിച്ചെല്ലാനും അിറയാവുന്നവരും ആയിരിക്കണം സുവിശേഷത്തിന്റെ ശുശ്രൂഷകര്‍.

'അജപാലകരെയാണ് ദൈവജനത്തിനാവശ്യം. അബാതെ സര്‍ക്കാരുദ്യോഗസ്ഥരെപ്പോലെ പെരുമാറുന്ന പുരോഹിതരെയല്ല. ആരും പിന്നില്‍ തഴയപ്പെട്ടു പോകാതിരിക്കത്തക്കവണ്ണം ജനങ്ങളുടെ ഇടയിലുള്ള ദൈവത്തിന്റെ പ്രസ്ഥാനങ്ങളെ ക്ഷമയോടെ പിന്തുണക്കാര്‍ പ്രത്യേകിച്ച് മെത്രാന്മാര്‍ക്കു കഴിയണം. അതോടൊപ്പം, പുതിയ വഴികള്‍ കണ്ടെത്താന്‍ അഭിരിചിയുള്ള ആടുകളുടെ കൂടെ നടക്കാനും അവര്‍ക്കു കഴിയണം.'
'വാതിലുകള്‍ തുറന്നിട്ടു കൊണ്ട് പ്രജകളെ ക്ഷണിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നൊരു സഭയായി മാറാതെ, പുതിയ പാതകള്‍ കണ്ടെത്താനും, പുറത്തേക്കിറങ്ങാനും കുര്‍ബാനയ്ക്കു വരാത്തവരെയും, സഭ വിട്ടുപോയവരെയും, സഭയടോ#ു നിസ്സംഗത പുലര്‍ത്തുന്നവരെയും തേടിപ്പോകാനും കഴിവുള്ള ഒരു സഭയായി മാറാനാണ് നാം പരിശ്രമിക്കേണ്ടത്.'

സഭയെ സംബന്ധിച്ച് ക്രമമല്ലാത്തതും, സങ്കീര്‍ണ്ണവുമായ ജീവിതാവസ്ഥകളില്‍ ജീവിക്കുന്ന ക്രൈസ്തവരുടെ കാര്യം ഞാന്‍ പാപ്പായെ ഓര്‍മ്മിപ്പിച്ചു. ഒരു തരത്തില്‍ അവര്‍ മുറിവുകളുമായി ജീവിക്കുന്നവരാണ്. വിവാഹമോചനം നേടിയവരും, പുനര്‍വിവാഹം നടത്തിയവരും, സ്വവര്‍ഗ്ഗ ദമ്പതികളുമൊക്കെ ഈ ഗണത്തില്‍ വരും. ഏതു തരത്തിലുള്ള അജപാലന ശുശ്രൂഷയാണ് ഇവര്‍ക്കുവേണ്ടി നമുക്ക് ചെയ്യാന്‍ സാധിക്കുക? ഏതെല്ലാം അജപാലന ഉപാധികളാണ് നമുക്ക് ഉപയോഗിക്കാനാകുക?
'തെരുവിന്റെ എല്ലാ മൂലകളിലും സുവിശേഷം പ്രഘോഷിക്കാന്‍ നമുക്കാകണം. പാപ്പാ പറഞ്ഞു. ദൈവരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിക്കാനും, നമ്മുടെ സുവിശേഷപ്രഘോഷണം കൊണ്ടു തന്നെ എല്ലാ മുറിവുകളും രോഗങ്ങലും സുഖപ്പെടുത്താനും നമുക്കാകണം.' 'ബൂവനോസ് ഐരേസിലായിരിക്കുമ്പോള്‍ എനിക്കു സ്വവര്‍ഗ്ഗാനുരാഗികളായ വ്യക്തികളുടെ കത്തുകള്‍ കിട്ടാറുണ്ടായിരുന്നു. അവര്‍ യഥാര്‍ത്ഥത്തില്‍ സാമൂഹികമായി മുറിവേറ്റവരായിരുന്നു. സഭ എപ്പോഴും അവരെ കുറ്റം വിധിക്കുന്നതായി അവര്‍ക്കു അനുഭവപ്പെടുന്നുവെന്ന് അവര്‍ പരാതിപ്പെടാറുണ്ടായിരുന്നു.'

'എന്നാല്‍ അവരെ കുറ്റം വിധിക്കാന്‍ സഭ ആഗ്രഹിക്കുന്നില്ല. ബ്രസീലില്‍ നിന്ന് തിരിച്ചുവരുന്ന വിമാനയാത്രയില്‍ ഞാനിതു തന്നെയാണ് പറഞ്ഞത് - സ്വവര്‍ഗ്ഗാനുരാഗിയായ ഒരാള്‍ നല്ല മനസ്സോടെ ദൈവത്തെ അന്വേഷിക്കയാണെങ്കില്‍ അവനെ വിധിക്കാന്‍ എനിക്കാകില്ല. കത്തോലിക്കാ മതബോധനം പറയുന്ന കാര്യം മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ. ദൈവജനശുശ്രൂഷയ്ക്കായി മതത്തിന്റെ അഭിപ്രായം പറയാനുള്ള അവകാശം മതത്തിനുണ്ട്. പക്ഷേ, ദൈവം മനുഷ്യനെ സ്വതന്ത്രനായിട്ടാണ് സൃഷ്ടച്ചത്. അതിനാല്‍ ഒരുവന്റെ ജീവിതത്തില്‍ ആദ്ധ്യാത്മികമായി ഇടപെടാന്‍ മതത്തിനാവുകയില്ല.'

'ഞാന്‍ സ്വവര്‍ഗ്ഗരതി അംഗീകരിക്കുന്നുണ്ടോയെന്ന് ഒരിക്കല്‍ ഒരാള്‍ എന്നോട് പ്രകോപനപരമായി ചോദിച്ചു. ഞാന്‍ മറ്റൊരു ചോദ്യത്തിലൂടെയാണ് അയാളോടു മറുപടി പറഞ്ഞത്: 'ഒരു സ്വവര്‍ഗ്ഗാനുരാഗിയെ കണുമ്പോള്‍ ദൈവം അവന്റെ അസ്തിത്വത്തെ സ്‌നേഹത്തോടെ അംഗീകരിക്കുമോ, അതോ അവനെ കുറ്റം വിധിക്കുകയും പുറത്താക്കുകയും ചെയ്യുമോ? ' നീ ഇതിന് ഉത്തരം പറ!' 'നമ്മള്‍ എപ്പോഴും പരിഗണിക്കേണ്ടത് വ്യക്തിയെയാമ്. നാമിവിടെ മനുഷ്യവ്യക്തിയെന്ന നിഗൂഢരഹസ്യത്തിലേക്കാണ് പ്രവേശിക്കുന്നത്. ഓരോ വ്യക്തിയേയും ദൈവം അവന്റെ ജീവിതത്തില്‍ അനുധാവനം ചെയ്യുന്നു; നമ്മളും അവനെ അനുധാവനം ചെയ്യണം-അവന്റെ ജീവിത സാഹചര്യങ്ങളില്‍ നിന്നും തുടങ്ങി. കരുണയോടെ അവന്റെ കൂടെ നടക്കണം. ഇത് സംഭവിക്കുമ്പോള്‍ ശരിയായ കാര്യങ്ങള്‍ പറയാന്‍ പരിശുദ്ധാത്മാവ് വൈദികനെ പ്രചോദിപ്പിക്കും.'

കുമ്പസാരമെന്ന കൂദാശയുടെ ഏറ്റവും വലിയ പ്രയോജനവും ഇതുതന്നെയാണ്. ഓരോ സംഭവവും അതാതിന്റെ രീതിയില്‍ വിലയിരുത്തി ദൈവത്തെയും അവിടത്തെ കൃപയേയും അന്വേഷിക്കുന്ന വ്യക്തിക്ക് ഏറ്റവും അയോജ്യമായത് ഏതെന്ന് വിവേചിച്ചറിയുകയാണ് കുമ്പസാരത്തില്‍ സംഭവിക്കേണ്ടത്. കുമ്പസാരക്കൂടു ഒരു പീഢനകൂടാരമല്ല' മറിച്ച് കൂടുതല്‍ മെച്ചപ്പെടാന്‍ കര്‍ത്താവിന്റെ കരുണ നമ്മെ പ്രചോദിപ്പിക്കുന്ന സ്ഥലമാണ് കുമ്പസാരക്കൂട്.

'ഒരു സ്ത്രീയുടെ കാര്യമെടുക്കാം. അവളുടെ വിവാഹം പരാജയപ്പെട്ടു. ഒരു ഗര്‍ഭഛിദ്രവും നടന്നു. അതിനുശേഷം അവള്‍ വീണ്ടും വിവാഹം കഴിച്ചു. ഇപ്പോള്‍ സന്തോഷവതിയാണ്. അഞ്ചു മക്കളുമുണ്ട്. എന്നാല്‍ ഗര്‍ഭഛിദ്രം അവളുടെ മനസ്സിനെ ഏറെ ഭാരപ്പെടുത്തുന്നു. അവള്‍ അതിനെക്കുറിച്ച് ആത്മാര്‍ത്ഥമായി മനസ്തപിക്കുകയും ചെയ്തു. ക്രിസ്തീയ ജീവിത്തില്‍ മുമ്പോട്ട് പോകാന്‍ അവള്‍ ആഗ്രഹിക്കുന്നു. കുമ്പസാരക്കാരന്‍ എന്താണ് ചെയ്യേണ്ടത്?'

'ഗര്‍ഭഛിദ്രം, സ്വവര്‍ഗവിവാഹം, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ എന്നിവയോടു ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ മാത്രമായിട്ടു നമുക്ക് മര്‍ക്കടമുഷ്ടി പിടിക്കാനാവില്ല. അത് സാധ്യമല്ല. ഞാനിവിയെ കുറിച്ചൊന്നും അധികം സംസാരിച്ചിട്ടില്ല. അതിന്റെ പേരില്‍ ഞാന്‍ കുറ്റപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ അവയെക്കുറിച്ച് നാം സംസാരിക്കുമ്പോള്‍, അവയെക്കുറിച്ച് നാം സംസാരിക്കേണ്ടത് ഒരു ജീവിത സന്ദര്‍ഭത്തിലായിരിക്കണം. ഇതേക്കുറിച്ചുള്ള സഭയുടെ ഔദ്യോഗിക പ്രബോധനം വ്യക്തമാണ്; ഞാന്‍ സഭയുടെ ഒരു സന്താനമാണ്. എന്നാല്‍ ഈ വിഷയങ്ങളെക്കുറിച്ച് തന്നെ എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കേണ്ടതിന്റെ ആവശ്യമില്ല.'

'വിശ്വാസപരവും ധാര്‍മ്മികവുമായ സഭാപഠനങ്ങളെല്ലാം ഒരേ മൂല്യമുള്ളവയല്ല, പരസ്പര ബന്ധമില്ലാത്ത ഒരുപറ്റം സിദ്ധാന്തകൂട്ടങ്ങളുടെ കൈമാറ്റപ്രക്രിയ സഭയുടെ അജപാലന ശുശ്രൂഷയെ ഒഴിയാബാധപോലെ പിടികൂടാന്‍ നാം അനവദിക്കരുത്. മിഷനറി ശൈലിയിലുള്ള പ്രഘോഷണം ശ്രദ്ധികേന്ദ്രീകരിക്കേണ്ടത് മൗലികപ്രമാണങ്ങളിലും അത്യാവശ്യ കാര്യങ്ങളിലുമാണ്. അതാണ് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതും വശീകരിക്കുന്നതും, എമ്മാവൂസിലെ ശിഷ്യന്മാരുടെ കാര്യത്തില്‍ സംഭവിച്ചതുപോലെ അതാണ് ഇന്നും ഹൃദയങ്ങളെ ജ്വലിപ്പിക്കുന്നത്.'

'നമ്മള്‍ പുതിയൊരു സംതുലിതാവസ്ഥ-ബാലന്‍സ്-കണ്ടെത്തേണ്ടിയിരിക്കുന്നു അല്ലെങ്കില്‍ സുവിശേഷത്തിന്റെ പുതുമയും സൗന്ദര്യവും നഷ്ടപ്പെട്ട് സഭയുടെ ധാര്‍മ്മിക മാളിക വെറും ചീട്ടുകൊട്ടാരം പോലെ തര്‍ന്നു വീഴും. സുവിശേഷത്തിന്റെ പ്രമേയം കൂടുതല്‍ ലളിതവും, കൂടുതല്‍ ആഴമുള്ളതും, കൂടുതല്‍ പ്രകാശം പരത്തുന്നതുമായിരിക്കണം. ഈ സുവിശേഷ പ്രമേയത്തില്‍ നിന്നാണ് ധാര്‍മ്മികമായ അനന്തരഫലങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത്.'

'നമ്മുടെ സുവിശേഷ പ്രഘേഷണത്തെപ്പറ്റിയും അതിന്റെ ഉള്ളടക്കത്തെപ്പറ്റിയും ചിന്തിച്ചുകൊണ്ടാണ് ഞാനിതു പറയുന്നത്. നല്ലൊരു സുവിശേഷ പ്രഗോഷണം ആരംഭിക്കേണ്ടത് രക്ഷയുടെ വിളമ്പരത്തോടെയാണ്. അതിനേക്കാള്‍ ശക്തിയുള്ളതും ആഴമുള്ളതുമായ പ്രഘോഷണം മറ്റൊന്നില്ല. അതിനുശേഷം മാത്രമാണ് വേദോപദേശം അഥവാ വിശ്വാസ പരിശീലനം വരുന്നത് അതിനും ശേഷം നിങ്ങള്‍ക്ക് അതിന്റെ ധാര്‍മ്മിക പരിണിതഫലങ്ങള്‍ രൂപപ്പെടുത്താന്‍, സാധിക്കും.' 'അപ്പോള്‍ ധാര്‍മ്മികവും മതപരവുമായ പ്രമാണങ്ങള്‍ക്ക് മുമ്പോ വരേണ്ടത് ദൈവത്തിന്റെ രക്ഷാകരസ്‌നേഹത്തിന്റെ പ്രഘോഷണമാണ്. ഇന്ന് ചിലപ്പോഴൊക്കെ സഭയില്‍ ഇതിന് വിവരീതമായ ക്രമമാണ് നടപ്പിലിരിക്കുന്നതെന്ന് തോന്നുന്നു.'

'അജപാലകന് ജനങ്ങളോടുള്ള ഹൃദയാടുപ്പവും, അവരെ കണ്ടുമുട്ടാനുള്ള അദ്ദേഹത്തിന്റെ കഴിവും അളക്കാനുള്ള ഉരകല്ലാണ് അദ്ദേഹത്തിന്റെ വചനപ്രസംഗം. എന്തുകൊണ്ടെന്നാല്‍ വചനപ്രഘോഷകന്‍ വിശ്വാസ സമൂഹത്തിന്റെ ഹൃദയം തിരിച്ചറിയുന്നവരാകണം. അതുപോലെ ദൈവത്തിനു വേണ്ടിയുള്ള ജനത്തിന്റെ ദാഹം എവിടെയാണ് സജീവവും തീക്ഷ്ണവുമായിരിക്കുന്നതെന്ന് കാണാനും അവര്‍ക്ക് കഴിയണം. അതിനാല്‍ സുവിശേ, സന്ദേശം ചിലഘടകങ്ങളിലേക്കു മത്രമായി പരിമിതപ്പെടുത്തപ്പെടരുത്. ഒറ്റയ്‌ക്കൊറ്റയ്ക്ക് നോക്കുമ്പോള്‍ ഈ ഘടകങ്ങള്‍ പ്രസക്തമാണെന്നു തോന്നിയാല്‍ പോലും യേശുക്രിസ്തുവിന്റെ സന്ദേശത്തിന്റെ ഹൃദയം അവ വെളിപ്പെടുത്തുന്നില്ല.'

സന്യാസ സമൂഹത്തില്‍ നിന്ന് ഒരു പാപ്പാ
1931 ല്‍ ഗ്രിഗറി 16-ാമന്‍ മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഇതാദ്യമായാണ് ഒരു സന്യാസി മാര്‍പാപ്പായാകുന്നത്. ഞാന്‍ ചോദിച്ചു: 'സഭയില്‍ സന്യസ്തരുടെ പ്രത്യേകസ്ഥാനം എന്താണ്?'

'സന്യാസികള്‍ പ്രവാചകരാണ്,' പാപ്പാ പറഞ്ഞു. 'ദാരിദ്ര്യത്തിലൂടെയും, സമൂഹജീവിതത്തിലൂടെയും, ബ്രഹ്മചര്യത്തിലൂടെയും ക്രിസ്ത്വാനുഗമനം തിരഞ്ഞെടുത്തവരാണ് സന്യസികള്‍. അതിനാല്‍ അവരുടെ വ്രതങ്ങള്‍ ഹാസ്യാനുകരണമായി മാറാന്‍ പാടില്ല. അല്ലെങ്കില്‍ സമൂഹജീവിതം നരകതുല്യമാകും. കന്യാവ്രതം ഫലം പുറപ്പെടുവിക്കാത്ത ഷണ്ഡന്മാരുടെ ജദീവിതരീതിയായി മാറും. ബ്രഹ്മചര്യവ്രതം ഫലദായകത്വത്തിന്റെ വ്രതമാകേണ്ടതാണ്. യേശു ഈ ഭൂമിയില്‍ എങ്ങനെ ജീവിച്ചുവെന്ന് കാണിക്കാനും ദൈവരാജ്യം അതിന്റെ പൂര്‍ണ്ണതയില്‍ എങ്ങനെയായിരിക്കുമെന്ന് പ്രഘോഷിക്കാനും വിളിക്കപ്പെട്ട പ്രവാചകരാണ് സന്യാസികള്‍. അതിനാല്‍ ഒരു സന്യാസി തന്റെ പ്രവാചകത്വം ഒരിക്കലും ഉപേക്ഷിക്കാന്‍ പാടില്ല പ്രവാചക ദൗത്യവും ഹയരാര്‍ക്കിക്കല്‍ ഘടനയും ഏകീഭവിക്കുന്നില്ലെങ്കില്‍ പോലും സഭയുടെ ഹയരാര്‍ക്കിയെ എതിര്‍ക്കുക എന്നതല്ല പ്രവാചക ദൗത്യത്തിന്റെ അര്‍ത്ഥം.

ഞാന്‍ നിര്‍ദ്ദേശിക്കുന്നത് ഭാവാത്മകമായ കാര്യമാണ്. എന്നാല്‍ അത് ആരേയും ഭയപ്പെടുത്തേണ്ടതില്ല. വിശുദ്ധ അന്തോണി മുതലിങ്ങോട്ട് അനേക വിശുദ്ധരും, സന്യാസികളും ചെയ്തത് നമുക്ക് ഓര്‍മ്മിക്കാം. പ്രവാചകരാകുകയെന്നുവച്ചാല്‍ തരംഗങ്ങള്‍ സൃഷ്ടിക്കുന്നവരാകുകയാണ്. അത് എങ്ങനെയാണ് വിശദീകരിക്കേണ്ടതെന്ന് എനിക്കറിയില്ല. പ്രവാചകന്‍ ശബ്ദം ഉണ്ടാക്കിയേക്കാം. അലറിയേക്കാം, കാര്യങ്ങളൊക്കെ താറുമാറാക്കിയേക്കാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സന്യസ്തരുടെ സിദ്ധി പുളിവാന്റേതുപോലെയാണ്. പ്രവാചകന്‍ പ്രഘോഷിക്കുന്നത് സുവിശേഷത്തിന്റെ ചൈതന്യമാണ്.

റോമന്‍ കൂരിയ
റോമന്‍ കൂരിയായിലെ ഡിക്കാസ്റ്ററികളെക്കുറിച്ചും, പാപ്പായെ സഹായിക്കാനുള്ള വിവിധ ഡിപ്പാര്‍ട്ടുമെന്റുകളെക്കുറിച്ചും പാപ്പാ എന്ത് ചിന്തിക്കുന്നുവെന്ന് ഞാന്‍ ചോദിച്ചു.

'റോമന്‍ കൂരിയായിലെ ഡിക്കാസ്റ്ററികള്‍ പാപ്പായേയും മെത്രാന്മാരെയും സഹായിക്കാന്‍ വേണ്ടിയുള്ളതാണ്.' പാപ്പാ പറഞ്ഞു. മെത്രാന്മാരെയും പ്രാദ്‌ശേക സഭകളെയും അവര്‍ സഹായിക്കണം. സഹായിക്കാനുള്ള ഉപകരണങ്ങളാണവ. ചില അവസരങ്ങളില്‍ അവ നന്നായി പ്രവര്‍ത്തിക്കാതെ സെന്‍സര്‍ഷിപ്പിനുള്ള സ്ഥാപനങ്ങളായി മാറുന്ന അപകടത്തില്‍ അവ ചെന്നുപെടാറുണ്ട്. കുറ്റം വിധിക്കാനും തെറ്റു തിരുത്താനുമായി റോമിലേക്കെത്തുന്ന രേഖകള്‍ വിസ്മരയകരമാണ്. പ്രാദേശിക മെത്രാന്‍ സംഘങ്ങള്‍ തന്നെ ഇത്തരം കേസുകള്‍ അന്വേഷിക്കണമെന്നാണ് എനിക്കു തോന്നുന്നത്. റോമില്‍ നിന്നും മെത്രാന്‍ സംഘങ്ങള്‍ക്ക് സഹായം ലഭിക്കും. ഈ പ്രശ്‌നങ്ങളൊക്കെ നന്നായികൈകാര്യം ചെയ്യാവുന്നത് പ്രാദേശികമായിട്ടാണ്. റോമന്‍ ഡിപ്പാര്‍ഡ്ഡുമെന്റുകള്‍ മധ്യസ്ഥരാണ്; മിറച്ച് അവര്‍ ഇടനിലക്കാരോ, മനേജര്‍മാരോ ആകുന്നത് ശരിയല്ല.
ജൂണ്‍ 29ന് പാപ്പാ 34 മെത്രാന്‍മാര്‍ക്ക് പാലിയം നല്കുകയുണ്ടായി. തദവസരത്തില്‍ സംഘാതാത്മ കതയുടെ (ഇീഹഹലഴശമഹശ്യേ) പാതയെക്കുറിച്ച് പാപ്പാ സംസാരിച്ചു. പേപ്പസിയുടെ ശുശ്രൂഷയുമായുള്ള ബന്ധത്തില സഭയെ വളര്‍ത്താനുള്ള പാതസംഘാതാത്മകരതയാണെന്ന് പാപ്പാ പറഞ്ഞു. ഞാന്‍ ചോദിച്ചു: പത്രോസിന്റെ പ്രാമുഖ്യവും സംഘാതാത്മകതയും നമുക്കെങ്ങനെ പൊരുത്തപ്പെടുത്താനാവും? എക്യുമെനിക്കല്‍ കാഴ്ചപ്പാടില്‍ ഏറ്റവും അനുയോജ്യമായ പാതകള്‍ ഏതൊക്കെയാണ്?

മാര്‍പാപ്പാ പറഞ്ഞു: നമ്മള്‍ ഒരുമിച്ചു നടക്കണം-ജനവും, മെത്രാന്മാരും, പാപ്പായും. സഭാ ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ സംഘാതാത്മകത നാം ജീവിക്കണം. ഒരു പക്ഷേ ഇന്നു മെത്രാന്‍മാരുടെ സിനഡുകള്‍ നടത്തപ്പെടുന്ന രീതി തന്നെ മാറാനുള്ള സമയമായിരിക്കാണും. കാരണം ഇപ്പോഴത്തെ രീതി ക്രിയാത്മകമല്ലെന്ന് എനിക്ക് തോന്നുന്നു. ഇതിന് എക്യുമെനിക്കല്‍ മൂല്യവുമുണ്ടാകണം. പ്രത്യേകിച്ച് നമ്മുടെ ഓര്‍ത്തഡോക്‌സ് സഹോദരന്മാരുമായുള്ള ബന്ധത്തില്‍. മെത്രാന്‍മാരുടെ സംഘാതാത്മകതെയക്കുറിച്ചും സിനഡില്‍ പാരമ്പര്യത്തെക്കുറിച്ചും അവരില്‍ നിന്നും നമുക്ക് ഏറെ പഠിക്കാനാവും. ഒരുമിച്ചുള്ള വിചിന്തനങ്ങളും സഭാവിഭജനത്തിന് മുമ്പിള്ള ആദ്യ നൂറ്റാണ്ടുകളില്‍ സഭാഭരണം എങ്ങനെയായിരുന്നെന്നുള്ള വിലയിരുത്തലുകളും സമയത്തിന്റെ പൂര്‍ത്തിയില്‍ ഏറെ ഫലം പുറപ്പെടുവിക്കും.

'പരസ്പരം കൂടുതല്‍ മനസ്സിലാക്കുന്നത് മാത്രമല്ല. ദൈവാത്മാവ് നമുക്ക് സമ്മാനമായി തരാനായി ഇതരസഭകളില്‍ വിതച്ചിരിക്കുന്നത് തിരിച്ചറിയുന്നതും ഐക്യുമെനിക്കല്‍ ബന്ധങ്ങളില്‍ പ്രധാനപ്പെട്ട് കാര്യമാണ്. 2007 ല്‍ തുടങ്ങിയ കത്തോലിക്കാ-ഓര്‍ത്തഡോക്‌സ് സംഭാഷമ പാതതുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. റവേന്ന രേഖവരെ എത്തിയ ഈ സംഭഷണ പാത നാം തുരടരണം.' ഈ പ്രതികരണത്തിന്റെ വെളിച്ചത്തില്‍ ഞാന്‍ പാപ്പയോടു ഭാവിയിലെ സഭൈക്യം എപ്രകാരമാണ് അദ്ദേഹം വിഭാവന ചെയ്യുന്നതെന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: 'നമ്മുടെ വ്യത്യാസങ്ങളോടുടുകൂടെ നാം ഐക്യത്തോടെ മുന്നോട്ടുനടക്കണം. സഭൈക്യത്തിന് മറ്റൊരു വഴിയുമില്ല. ഇതാണ് യേശുവിന്റെ വഴി.'

സഭാ ജീവിതത്തില്‍ സ്ത്രീകള്‍
സഭയില്‍ സ്ത്രീകളുടെ പങ്ക് എന്താണ്? ഇതിന് മുമ്പ് പാപ്പാ പല അവസരങ്ങളിലും ഈ വിഷയം പരാമര്‍ശിച്ചിട്ടുണ്ട്. ബ്രസീലില്‍ നിന്ന്തിരിച്ചു വരുമ്പോള്‍, സ്ത്രീകളെക്കുറിച്ചു ഗഹനമായ ഒരു ദൈവശാസ്ത്രം സഭക്കിന്നും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ചോദിച്ചു: 'സഭയില്‍ സ്ത്രീകളുടെ സ്ഥാനം എന്തായിരിക്കണം? അവരുടെ സ്ഥാനം കൂടുതക്‌ല പ്രത്യക്ഷമാക്കാന്‍ നമ്മള്‍ എന്തുചെയ്യണം?'

അദ്ദേഹം പറഞ്ഞു: സ്ത്രീകളുടെ ശക്തമായ സാന്നിധ്യത്തിനുതകുന്ന അവസരങ്ങള്‍ സഭയില്‍ വിപുലമാക്കണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഒരുതരം സ്‌ത്രൈണമേധാവിത്വത്തിലേക്ക് (എലാമഹല ങമരവശാെ) ചുരുങ്ങുന്ന പരിഹാരങ്ങള്‍ എന്നെ അലോസരപ്പെടുത്തുന്നു. കാരണം സ്ത്രീയുടെ രൂപവും ഭാവവും പുരുഷനില്‍ നിന്നും വ്യത്യസ്ഥമാണ്. ഇഞ്ച് പറഞ്ഞു കേള്‍ക്കുന്ന സ്ത്രീ പങ്കാളിത്തം, മേധാവിത്വ തത്വചിന്തയാല്‍ പ്രചോദിപ്പിക്കപ്പെട്ടതാണ്. സ്ത്രീകള്‍ ഗഹനമായ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നകയാണ്. അവയ്ക്ക് ഉത്തരം കണ്ടെത്തിയേ പറ്റൂ.

സ്ത്രീയും അവളുടെ പങ്കുമില്ലാതെ സഭയ്ക്ക് സഭയായിരിക്കാന്‍ പറ്റില്ല. സ്ത്രീ സഭയ്ക്ക് അനിവാര്യമാണ്. ഒരു സ്ത്രീയായ മറിയം സഭയില്‍ മെത്രാന്മാരെക്കാള്‍ പ്രാധാന്യമുള്ളവളാണ്. ഞആനിതു പറയാന്‍ കാര്യം ഒരാള്‍ ചെയ്യുന്ന തൊഴിലും മാന്യതയും തമ്മില്‍ നാം കൂട്ടിക്കുഴക്കരുത് എന്നു സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ടു സഭയില്‍ സ്ത്രീകളുടെ പങ്കിനെപ്പറ്റി നാമിനിയും അന്വേഷിക്കേണ്ടിയിരിക്കുന്നു. ആഴമുള്ള ഒരു സ്‌ത്രൈണ ദൈവശാസ്ത്രം വളര്‍ത്തിയെടുക്കാന്‍ നാം കഠിനമായി പരിശ്രമിക്കണം. അതിലൂടെ മാത്രമേ സഭയില്‍ അവരുടെ ശുശ്രൂഷയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉരുത്തിരിയുകയുള്ളൂ. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നിടത്തെല്ലാം സ്‌ത്രൈണ പ്രതിഭ ആവശ്യമാണ്. ഇന്നത്തെ വെല്ലുവിളി തന്നെ ഇതാണ്. സഭാധികാരം വിനിയോഗക്കപ്പെടുന്ന സഭാതലങ്ങളിലെല്ലാം സ്ത്രീകളുടെ സവിശേഷമായസ്ഥാനം എന്താണ്?

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നേടിയത് എന്താണ്? ഞാന്‍ ചോദിച്ചു.
സമകാലിക സംസ്‌കാരത്തിന്റെ വെളിച്ചത്തില്‍ സുവിശേഷത്തെ പുനര്‍വായിച്ചതായിരുന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍, പാപ്പാ പറഞ്ഞു. സുവിശേഷത്തില്‍ നിന്ന് ജന്മം കൊണ്ട ഒരു നവീകരണ പ്രസ്ഥാനത്തിന് കൗണ്‍സില്‍ രൂപം കൊടുത്തു. അതിന്റെ ഫലങ്ങളോ അതിവിപുലവും.

'സഭയിലെ ആരാധനാക്രമം തന്നെ ഓര്‍മ്മിക്കുക. ആരാധനക്രമ നവീകരണം ദൈവജനത്തിനു സഭ ചെയ്ത വലിയ സേവനമായിരുന്നു. ഇന്നത്തെ ചരിത്രപശ്ചാത്തലത്തില്‍ നിന്നുകൊണ്ട് സുവിശേഷം പുനര്‍വയിക്കുക്കയായിരുന്നു അതിലൂടെ ചെയ്തത്. അതില്‍ തുടര്‍ച്ചയുടെയും മാറ്റത്തിന്റെയും ഘടകങ്ങളുണ്ട്. എന്നാല്‍ ഒരു കാര്യം വ്യക്തമാണ്. ക്രിയാത്മകമായി സുവിശേഷം വായിക്കുകയും അതിന്റെ സന്ദേശം സാംശീകരിക്കുകയും ചെയ്യുക എന്ന കൗണ്‍സിലിന്റെ മൗലിക സ്വഭാവത്തില്‍ നിന്നും നമുക്കാര്‍ക്കും പിറകോട്ട് പോകാന്‍ കഴിയില്ല.'

'പഴയ ലത്തീന്‍ കുര്‍ബാനയെ (ഢലൗേ െഛൃറീ) ചുറ്റിപറ്റി ചില പ്രത്യേക പ്രശ്‌നങ്ങളുണ്ട്. ത്രെന്തോസ് കുര്‍ബാന അനവദിക്കാനുള്ള ബനഡിക്ട് പാപ്പായുടെ തീരുമാനം പക്വമായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. അതിനോട് വൈകാരികാടുപ്പമുള്ളവരെ സഹായിക്കാനുള്ള ആഗ്രഹമായിരുന്നു അതിനു പിന്നിലുണ്ടായിരുന്നത്. എന്നാല്‍ പഴയ കുര്‍ബാനയുടെ ആദര്‍ശവത്ക്കരണവും ചൂഷണം ചെയ്യലുമാണ് എന്നെ ഉത്കണ്ഠപ്പെടുത്തുന്നത്.

എല്ലാത്തിലും ദൈവത്തെ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുക
ബ്രസീലിലെ യുവജനത്തില്‍ പാപ്പാ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു: 'ദൈവം ഒരു യാഥാര്‍ത്ഥ്യമാണ്. അവനിന്ന് സ്വയം വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അവിടുന്ന് എന്നായിടത്തുമുന്ന്.' 'എല്ലാത്തിലും എല്ലായിടത്തും ദൈവത്തെ ആരായുക' എന്ന ഇഗ്നേഷ്യന്‍ പ്രയോഗമാണ് ഇതിലെല്ലാം പ്രതിധ്വനിക്കുന്നത്. അതിനാല്‍ ഞാന്‍ പാപ്പായോട് ചോദിച്ചു: 'അങ്ങ് എങ്ങനെയാണ് എല്ലാത്തിലും ദൈവത്തെ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുന്നത്?'

'റിയോയില്‍ ഞാന്‍ സൂചിപ്പിച്ചത് നാം ദൈവത്തെ അന്വേഷിക്കുന്ന സമയത്തെക്കുറിച്ചാണ്,' പാപ്പാ പറഞ്ഞു. 'ഭൂതകാലത്തിലോ ഭാവിയിലോ ദൈവത്തെ അന്വേഷിക്കുകയെന്നത് ഇന്നിന്റെ ഒരു പ്രലോഭനമാണ്. തീര്‍ച്ചയായും ദൈവം ഭൂതകാലത്തിലുണ്ട്. കാരണം അവന്റെ കാലടികള്‍ നമുക്കവിടെ കാണാനാവും. ഒരു വാഗ്ദാനമെന്ന നിലയില്‍ ദൈവം ഭാവിയിലും സന്നിഹതനാണ്.' 'എന്നാല്‍ യഥാര്‍ത്ഥ ദൈവം ഇന്ന്, ഇവിടെയാണ്. അതിനാല്‍ പരാതിപ്പെടുന്നതുകൊണ്ട് നമുക്ക് ദൈവത്തെ കണ്ടെത്താനാവില്ല. 'ഇന്നത്തെ ലോകം എത്ര പ്രാകൃതമാണ്' എന്നരീതിയിലുള്ള പരാതികളിലൂടെ സഭയില്‍ ജന്മമെടുക്കുന്നത് പഴയവ അതിന്റെ പരിശുദ്ധിയില്‍ സംരക്ഷിക്കാനുള്ള ആഗ്രഹമാണ്. അത് ശരിയല്ല. ദൈവത്തെ കണ്ടുമുട്ടേണ്ടത് ഇന്നത്തെ ലോകത്തിലാണ്.'

'ദൈവം മനുഷ്യചരിത്രത്തില്‍ സ്വയം വെളിപ്പെടുത്തുന്നു. ദൈവം ചരിത്രത്തിലും അതിന്റെ പ്രക്രിയകളിലും സന്നിഹിതനാണ്.' 'അധികാരം പ്രായോഗിക്കപ്പെടുന്ന ഇടങ്ങള്‍ സ്വന്തമാക്കുന്നതില്‍ നാം ശ്രദ്ധകേന്ദ്രീകരിക്കരുത്. പകരം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ചരിത്രപ്രക്രിയകള്‍ തുടങ്ങാന്‍ നാം ശ്രദ്ധിക്കണം. കാരണം ദൈവം കാലത്തില്‍ സ്വയം വെളിപ്പെടുത്തുകയും ചരിത്രപ്രക്രിയയില്‍ സന്നിഹിതനായിരിക്കുകയും ചെയ്യുന്നു. ചരിത്രപ്രക്രിയകള്‍ക്ക് ജന്മം നല്കുന്ന സര്‍ഗാത്മക പ്രവര്‍ത്തികള്‍ക്കാണ് നാം പ്രാമുഖ്യം കൊടുക്കേണ്ടത് അതിന് ക്ഷമയും കാത്തിരിപ്പും ആവശ്യമാണ്.' 'ഭൗതികമായ ഒരു 'യുറേക്കാ' അല്ല എല്ലാത്തിലും ദൈവത്തെ അന്വേഷിക്കുക എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത്. ദൈവത്തെ കണ്ടുമുട്ടാന്‍ ശ്രമിക്കുമ്പോള്‍ ഭാതികമായ ഒരു രീതികൊണ്ട് അതിനെ പരിശോധിക്കാന്‍ നാം ആഗ്രഹിക്കുന്നു. ഈ രീതിയില്‍ നമുക്ക് ദൈവത്തെ കണ്ടുമുട്ടാനാവില്ല.

ഏലിയായുടെ മന്ദമാരുതനിലാണ് ദൈവം സന്നിഹിതനാകുന്നത്. വിശുദ്ധ ഇഗ്നേഷ്യസ് പറയുന്നതുപോലെ ദൈവത്തെ കണ്ടുമുട്ടുന്നത് ആത്മീയ ഇന്ദ്രീയങ്ങള്‍ കൊണ്ടാണ്. ദൈവത്തെ കണ്ടുമുട്ടാനായി ഭൗതികമായ സമീപനത്തിന് അപ്പുറത്തേക്ക് പോകാന്‍ വിശുദ്ധ ഇഗ്നേഷ്യസ് നമ്മോടാവശ്യപ്പെടുന്നു. ഒരു ധ്യാനാത്മകമായ സമീപനമാണ് നമുക്കാവശ്യം. എല്ലാത്തിലും എല്ലാ സാഹചര്യങ്ങളിലും ധാരണയുടെയും സ്‌നേഹത്തിന്റെയും നല്ല പാതയിലൂടെയാണ് നിങ്ങല്‍ നീങ്ങുന്നതെന്ന അബോധമാണിത്. ആഴമുള്ള സമാധാനം, അത്മീയാനന്ദം, ദൈവസ്‌നേഹം അതിലൂന്നിയ പ്രപഞ്ചസ്‌നേഹം ഇതെല്ലാമാണ് നിങ്ങള്‍ ശരിയായ പാതയിലാണെന്നുള്ളതിന്റെ അടയാളങ്ങള്‍.

തീര്‍ച്ചകളും തെറ്റുകളും
ഞാന്‍ പാപ്പായോടു ചോദിച്ചു: അപ്പോള്‍, ദൈവത്തെ കണ്ടുമുട്ടുന്നത് ഭൗതികമായ ഒരു 'യൂറേക്കാ' അങ്ങെന്ന് അങ്ങ് പറഞ്ഞു. ചരിത്രത്തിന്റെ കണ്ണാടികളിലൂടെ കാണുന്ന ഒരു യാത്രയാണ് അതെന്നും അങ്ങ് പറഞ്ഞു. അങ്ങനെയെങ്കില്‍ ഈ രംഗത്ത് തെറ്റുപറ്റാന്‍ സാധ്യതയില്ലേ?

പാപ്പാ പറഞ്ഞു: ശരിയാണ് എല്ലാത്തിനും ദൈവത്തെ അന്വേഷിക്കാനും കണ്ടെത്താനുമുള്ള ഈ പ്രയാണത്തില്‍ അനിശ്ചിതത്വത്തിന്റെ ഒരു തലമുണ്ട്. അങ്ങനെ ഉണ്ടായിരിക്കുക തന്നെ വേണം. സമ്പൂര്‍ണ്ണമായ ഉറപ്പോടെ ഒരാള്‍ ദൈവത്തെ കണ്ടുമുട്ടിയെന്നു പറയുകയും ഒരല്‍പം പോലും സംശയം ആക്കാര്യത്തില്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ അത് തെറ്റായ ദൈവാനുഭവമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രധാന മാദണ്ഡമാണ്. എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഒരുവന്റെ കൈവശം ഉണ്ടെങ്കില്‍ അത് ദൈവം അവന്റെ കൂടെ ഇല്ലായെന്നുള്ളതിന്റെ തെളിവാണ്. സ്വന്തം താല്‍പര്യങ്ങള്‍ക്കു വേണ്ടി മതത്തെ ഉപയോഗിക്കുന്ന വ്യാജപ്രവാചകനാണ് അയാള്‍.
മോശയപ്പോലെയുള്ള മഹാനേതാക്കള്‍ സംശയത്തിന് ഒരിടം എപ്പോഴും ബാക്കിയിട്ടിരുന്നു. നമ്മുടെ ഉറപ്പുകള്‍ക്ക് അതീതമായി തമ്പുരാന് നമ്മള്‍ സ്വല്‍പം ഇടം നല്കണം. അതിനു നമ്മള്‍ എളിമയുള്ളവരാകണം. ആദ്ധ്യാത്മകസമാശ്വാസത്തില്‍ ഉറപ്പു കണ്ടെത്തുന്ന എല്ലാ വിവേചനപ്രക്രിയയിലും അനിശ്വിത്വവും ഉറപ്പില്ലായ്മയും ഒരു ഘടകമായുണ്ടായിരിക്കും.

എല്ലാത്തിലും ദൈവത്തെ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുന്നതില്‍ അടങ്ങിയിരിക്കുന്ന അപകടമിതാണ്. അമിതമായി വിശദീകരിക്കാനും ദൈവം ഇവിടെ ഉണ്ടെന്ന് മാനുഷികമായ ഉറപ്പോടും ഗര്‍വ്വോടുകൂടെ പ്രഖ്യാപിക്കാനുമുള്ള മനോധൈര്യമാണിത്. അപ്പോള്‍ നമ്മുടെ അളവുകള്‍ക്കനുസരിച്ചുള്ള ഒരു ദൈവത്തെയയാരിക്കും നാം കണ്ടെത്തുക. വിശുദ്ധ അഗസ്റ്റിന്‍ പറയുന്നതാണ് ശരിയായ മനോഭാവം: ദൈവത്തെ കാണാനയി അവനെ അന്വേഷിക്കു; എന്നും തുടര്‍ച്ചയായി അന്വേഷിച്ചു കൊണ്ടിരിക്കാനായി അവനെ കണ്ടെത്തുക.'

ബൈബിളില്‍ വായിക്കുന്നപോലെ, പലപ്പോഴും നാം അന്വേഷിക്കുന്നത് അന്ധരെപ്പോലെയാണ്. നമുക്ക് മാതൃകയായ വിശ്വാസത്തിന്റെ പിതാക്കന്മാരുടെയൊക്കെ അനുഭവമിതാണ്. ഹെബ്രായര്‍ക്കുള്ള ലേഖനത്തിന്റെ 11-ാം അധ്യായം നാം പുനര്‍വായനയ്ക്കു വിധേയമാക്കണം. എവിടേക്കാണ്. പോകുന്നതെന്നറിയാതെ അബ്രഹാം വിശ്വാസത്താല്‍ തന്റെ ഭവനം ഉപോക്ഷിക്കുന്നു. വിശ്വാസത്തിലെ നമ്മുടെ പൂര്‍വ്വികരെല്ലാം വാഗ്ദത്തനല്ല അകലെ നിന്നുകൊണ്ട് കണ്ടശേഷം മരിച്ചു.

വ്യക്തമായി എഴുതപ്പെട്ട നാടക സ്‌ക്രിപ്റ്റ് പോലെയല്ല നമ്മുടെ ജീവിതം. മറിച്ച് അതൊരു യാത്രയാണ്, നടപ്പാണ്, പ്രവൃത്തിയാണ്, അന്വേഷണമാണ്, കാഴ്ചയാണ്. ദൈവത്തെ കണ്ടുമുട്ടാനുള്ള അന്വേഷണത്തിന്റെ സാഹസികതകളിലേക്ക് നാം പ്രവേശിക്കണം. അതോടൊപ്പം അന്വേഷിക്കാനും നമ്മെ കണ്ടുമുട്ടാനും. ദൈവത്തെ നാം അനുവദിക്കണം.

ദൈവം ഒന്നാമത്തെവനാകയാല്‍ എപ്പോഴും എവന്‍ തന്നെയാണ് ഒന്നാമത്തവന്‍. എപ്പോഴും ഒന്നാമത്തെ നീക്കം നടത്തുന്നവനും അവന്‍ തന്നെയാണ്. വസന്തകാലത്തെ ആദ്യ പുഷ്പമാണവന്‍. പ്രവാചക ഗ്രന്ഥങ്ങളിലും നമ്മള്‍ ഇതാണ് വായിക്കുന്നത്. വഴിയരികിലൂടെ നടക്കുന്നവനായിട്ടു ദൈവത്തെ കണ്ടു മുട്ടുന്നു. ഇത് അപേക്ഷികവാദമാണെന്ന് അപ്പോള്‍ ചിലര്‍ പറഞ്ഞെന്നിരിക്കും. ഇത് അപേക്ഷികവാദമാണോ? അങ്ങനെയാകാം. ഇതിനെ അസ്പഷ്ടമായ വിശ്വദേവതാ വാദമായി തെറ്റിദ്ധരിച്ചാല്‍. എന്നാല്‍ ബൈബിളിന്റെ വീക്ഷണത്തില്‍ മനസ്സിലാക്കിയാല്‍ ഇത് ആപേക്ഷിക വാദമാകുകയില്ല. ബൈബിളിന്റെ കാഴ്ചപ്പാടില്‍ ദൈവം എപ്പോഴും കണ്ടുമുട്ടുകയെന്ന് ഒരിക്കലും നിനക്ക് അിറയാന്‍ പറ്റില്ല. അവനെ കണ്ടുമുട്ടാനുള്ള സമയവും സ്ഥലവും തീരുമാനിക്കുന്നത് നീയല്ല. മിറച്ച് കണ്ടുമുട്ടലിനെ വിവേചിച്ചറിയുകയാണ് നീ ചെയ്യേണ്ടത്. അപ്പോള്‍ വിവേചനമാണ് അത്യന്താപേക്ഷം.

നിയമങ്ങളെ അക്ഷരം പ്രതി മുറുകെപിടിക്കുന്നവനോ, എല്ലാം കണിശവും സുരക്ഷിതവുമാക്കാന്‍. ആഗ്രഹിക്കുന്നവോ എല്ലാം പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്നവനോ ആണ് ക്രിസ്ത്യാനിയെങ്കില്‍ അവന്‍ ഒരിക്കലും ഒന്നും കണ്ടെത്തില്ല. പാരമ്പര്യവും അതിന്റെ ഓര്‍മകളും ദൈവത്തിലേക്കു പുതിയ വഴികള്‍ തുറന്നിടാനുള്ള ധൈര്യമാര്‍ജിക്കാന്‍ നമ്മെ സാഹിയക്കണം. എല്ലാത്തിനും ഇന്ന് കാര്‍ക്കശ്യത്തോടെ ശിക്ഷണപരമായ പരിഹാരം അന്വേഷിക്കുന്നവരും, അമിതമായി വിശ്വാസ സംഹിതഖലുടെ സുരക്ഷിതത്വം ആഗ്രഹിക്കുന്നവരും, ഇന്ന് നിലവിലില്ലാത്ത ഒരു പാരമ്പര്യം (ഭൂതകാലം) തിരിച്ചുപിടിക്കാന്‍ കടുംപിടുത്തം പിടിക്കുന്നവരും ഇവിടുന്ന് - അവര്‍ക്കെല്ലാം യഥാര്‍ത്ഥ്യത്തെക്കുറിച്ച് നിശ്ചലവും അന്തര്‍മുഖവുമായ കാഴ്ചപ്പാടാണുള്ളത്.

ഈ രീതിയില്‍, നമ്മുടെ വിശ്വാസം മറ്റു പല സിദ്ധാന്തങ്ങളില്‍ ഒന്നും മാത്രമായിമാറുന്നു. എനിക്കൊരു വിശ്വാസപരമായ ഉറപ്പുണ്ട്-ദൈവം എല്ലാ വ്യക്തികളുടെയും ജീവിതത്തിലുണ്ട്. ഒരുവന്റെ ജീവിതം ഒരുപക്ഷേ കൊടുംദുരിതമായിരിക്കാം, അല്ലെങ്കില്‍ മയക്കുമരുന്നുകൊണ്ടോ മറ്റു ദുശ്ശീലങ്ങള്‍ കൊണ്ടോ നശിക്കപ്പെട്ട ജീവതമാകാം-എന്നാലും ദൈവം അവന്റെ ജീവിതത്തിലുണ്ട്. എല്ലാ മനുഷ്യരിലും ദൈവത്തെ അന്വേഷിക്കാന്‍ നീ പരിശ്രമിക്കണമം, എങ്കില്‍ കണ്ടെത്താന്‍ നിനക്കാകും. ഒരുവന്റെ ജീവിതം മുള്ളുകളും കളകളും നിറഞ്ഞ ബൂമിയായിരുന്നാല്‍ പോലും നന്മയുടെ വിത്തുകള്‍ വളരാനുള്ള സ്ഥലം അവിടെ മിച്ചമുണ്ടാകും. നീ ദൈവത്തില്‍ വിശ്വസിക്കുകയും ശരണപ്പെടുകയുമാണ് വേണ്ടത്.

ശുഭാപ്തി വിശ്വാസിയായിരിക്കണമോ?
പണ്ട് കര്‍ദ്ദിനാലായിരുന്നപ്പോള്‍ അദ്ദേഹം പറഞ്ഞ ചില വിചിന്തനങ്ങളെ ഓര്‍മപ്പെടുത്തുന്നതായിരുന്നു പാപ്പായുടെ ഈ വാക്കുകള്‍. ദൈവം നമ്മുടെ ഈ പട്ടണത്തില്‍ നമ്മുടെ ഇടയില്‍ നമ്മള്‍ ഓരോരുത്തരുമയി ബന്ധപ്പെട്ടു ജീവിക്കുന്നുവെന്ന് അന്ന് അദ്ദേഹം എഴുതി. ദൈവം നമ്മുടെ ലോകത്ത് അധ്വാനിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്ന ഇഗ്നേഷ്യന്‍ ചിന്തയുടെ മറ്റൊരു രൂപമല്ലേ ഇതെന്ന് എനിക്കു തോന്നി. അതിനാല്‍ ഞാന്‍ പാപ്പായോടു ചോദിച്ചു: നമ്മള്‍ ശുഭാപ്തി വിശ്വാസികളായിരിക്കണമോ? ഇന്നത്തെ ലോകത്തില്‍ പ്രത്യാശയുടെ അടയാളങ്ങള്‍ എന്തൊക്കെയാണ്? പ്രതിസന്ധിയില്ല ഉഴലുന്ന ലോകത്തില്‍ എനിക്ക് എങ്ങനെയാണ് ശുഭാപ്തി വിശ്വാസിയാകാനാവുന്നത്?

'ശുഭാപ്തി വിശ്വാസം എന്ന പ്രയോഗം ഞാന്‍ ഇഷ്ടപ്പെടുന്നില്ല. കാരണം അത് മനശ്ശാസ്ത്രപരമായ ഒരു മനോഭാവത്തെയാണ് സൂചിപ്പിക്കുന്നത്.' പാപ്പാ പറഞ്ഞു. അതിനുപകരം ഞാന്‍ നേരത്തെ സൂചിപ്പിച്ച ഹെബ്രായര്‍ക്കുള്ള ലേകനം പറയുന്ന പ്രത്യാശയെല്ല പദം ഉപയോഗിക്കാനാണ് എനിക്കിഷ്ടം. നമ്മുടെ വിശ്വാസത്തിന്റെ പിതാക്കന്മാര്‍ പ്രതിസന്ധികളെ അഭിമുഖീകരിച്ചുകൊണ്ട് യാത്ര തുടര്‍ന്നു. റോമാക്കാര്‍ക്കുള്ള ലേഖനത്തില്‍ നമ്മള്‍ വായിക്കുബതുപോലെ പ്രത്യാശ നമ്മെ നിരാശപ്പെടുത്തുന്നില്ല. ക്രിസ്തീയ പ്രത്യാശ ഒരു ദൈവിക സുകൃതമാണ്. അത് ആത്യന്തികമായി ദൈവത്തിന്റെ ദാനമാണ്. അതിനാല്‍ വെറും മാനവികമായ ശുഭാപ്തിവിശ്വാസമായി അതിനെ പരിമിതപ്പെടുത്താനാവില്ല. ദൈവം വാഗ്ദാനങ്ങളുടെ നിറകുടമാണ്. ദൈവത്തിന് തന്നെത്തന്നെ ഒരിക്കലും നിഷേധിക്കാനാവില്ല.

കലയുടെ സര്‍ഗ്ഗശക്തിയും
പാപ്പാ തന്റെ സംഭാഷണത്തില്‍ പലപ്പോഴും പ്രകടിപ്പിക്കുന്ന സാഹിത്യപരവും കലാപരവുമായ സൂചനകളെ വിശദമായി ചോദിച്ചറിയാന്‍ ഞാന്‍ ആഗ്രഹിച്ചു. ദുരന്തപൂര്‍ണ്ണവും വേദനാജനകവുമായ ജീവിതയാഥാര്‍ത്ഥ്യങ്ങളെ സൗന്ദര്യത്തോടെ അവതരിപ്പിക്കേന്നത് എങ്ങനെയെന്ന് മഹാകലാകാരന്മാര്‍ക്കറിയാമെന്ന് മുമ്പോ അദ്ദേഹം പറഞ്ഞിരുന്നു. അത് ഞാന്‍ ഓര്‍മ്മിപ്പിച്ചു. അദ്ദേഹം ഇഷ്ടപ്പെടുന്ന എഴുത്തുകാരും കലാകാരന്മാരും ആരൊക്കെയാണെന്ന് ഞാന്‍ ചോദിച്ചു. അവര്‍ക്കെല്ലാം പൊതുവായുള്ള നന്മ എന്താണെന്നും.

യാഥാര്‍ത്ഥത്തില്‍ വ്യത്യസ്ത നിരയിലുള്ള എഴുത്തുകാരെ ഞആനിഷ്ടപ്പെടുന്നുണ്ട്. ദോസ്‌തോവിസ്‌ക്കിയെയും ഹോള്‍ഡര്‍ലിനെയും ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. തന്റെ അമ്മൂമ്മയുടെ ജന്മദിനത്തില്‍ എഴുതിയ കവിതയുടെ പേരിലാണ് ഞാന്‍ ഹോര്‍ഡര്‍ലിനെ ഓര്‍മ്മിക്കുന്നത്. കാരണം അത് വളരെ മനോഹരമായിരുന്നു. അതെന്നെ ആത്മീയമായി ഏറെ ധന്യമാക്കുകയും ചെയ്തു. ഞആന്‍ എന്റെ വല്യമ്മച്ചിയെ ഏറെ ഇഷ്ടപ്പെട്ടിരുന്നതുകൊണ്ടാണ് ആ കവിത എന്നെ സ്വാധീനിച്ചത്. ഹോള്‍ഡര്‍ലിന്‍ ആ കവിതയില്‍ തന്റെ വല്യമ്മയെ കന്യാമരിയത്തോടാണ് ഉപമിക്കുന്നത് - ഭൂമിയുടെ കൂട്ടുകാരനും, ആരെയും പരദേശിയായി കാണാത്തവനായി യേശുവിന് ജന്മം കൊടുത്ത കന്യാമറിയത്തോട്.

മന്‍സോണിയുടെ 'മനസ്സമ്മതം നടത്തിയവര്‍' (ജൃീാശശൈ ടുീശൈ) എന്ന ഇറ്റാലിയന്‍ നോവല്‍ ഞാന്‍ മൂന്നു തവണ വായിച്ചുട്ടുണ്ട്. അതിപ്പോഴും എന്റെ മേശപ്പുറത്ത് ഉണ്ട്. കാരണം വീണ്ടുമത് മായിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മന്‍സോണി എനിക്കേറെ നല്കി. ഞാനൊരു കുട്ടിയായിരിക്കുമ്പോള്‍ ആ നോവലിന്റെ തുടക്കം എന്റെ വല്യമ്മച്ചി എന്നെ മനപാഠം പഠിപ്പിച്ചു. മന്‍സോണിയെപ്പോലെ ജറാര്‍ഡ് മാന്‍ലേഹോപ്കിന്‍സിനെയും എനിക്ക് ഏറെ ഇഷ്ടമാണ്. പ്രസിദ്ധരായ ചിത്രകാരന്മാരില്‍ ഞാന്‍ കരവാജിയോയെ ആദരിക്കുന്നു. ഒപ്പം 'വെളുത്ത കുരിശുമരണം' ചിത്രീകരിച്ച ഷഗലിനെയും.
സംഗീതഞ്ജരില്‍ തീര്‍ച്ചയായും മെസാര്‍ട്ടിനെയാണ് എനിക്കിഷ്ടം. കുര്‍ബാനയിലെ 'എത് ഇന്‍ കര്‍ണാതൂസ് എസ്ത്' അതുല്യമാണ്. അത് നിങ്ങളെ ദൈവത്തിങ്കലേക്ക് ഉയര്‍ത്തും. ക്ലാര ഹസ്‌കിന്‍ മെസാര്‍ട്ടിനെ വായിക്കുന്നത് ഏറെ മനോഹരമാണ്. മെസാര്‍ട്ട് എനിക്കു നിറഞ്ഞ സംതൃപ്തി നല്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സംഗീതത്തെക്കുറിച്ച് എനിക്കു ചിന്തിക്കാനാവില്‍; എനിക്കതു കേള്‍ക്കാനേ പറ്റൂ.

ബിഥോവനെ കേള്‍ക്കുന്നത് എനിക്കിഷ്ടമാണ്. പിന്നെ ബാക്കിന്‍രെ പാഷന്‍സ് (പീഢാനുഭവങ്ങള്‍). ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ബാക്കിന്റെ ശകലം എര്‍ബാര്‍മേ ഡിക് (കരുണ തോന്നണമേ) ആണ്. അത്തായിയുടെ പീഢാനുഭവവിവരണത്തിലെ പര്‌തോസിന്റെ കണ്ണീരിനെയാണ് ബാക് സംഗീതമായി ഇവിടെ അവതരിപ്പിക്കുന്നത്. ഉദാത്തമാണത്. അത്രയും തീക്ഷണമായല്ലെങ്കിലും വാഗ്നരെയും എനിക്കിഷ്ടമാണ്. എപ്പോഴുമന്നെങ്കിലും അദ്ദേഹത്തിന്റെ സംഗീതം കേള്‍ക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. 1950 ല്‍ മിലാനില്‍ വച്ച് ഫുര്‍ട്ട്വേന്‍ഗലര്‍ നടത്തിയ വാഗ്നരുടെ റിംഗിന്റെ അവതരണം ഏറ്റവും മികച്ചതായിരുന്നു. അതുപോലെ തന്നെ 1962 ല്‍ നടത്തിയ ക്‌നാപെര്‍ട്ട്‌സ് ബുഷിന്റെ പാര്‍ഡിഫാളും.

സിനിമയെക്കുറിച്ചും നമ്മള്‍ സംസാരിക്കണം. എനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട സിനിമ ഫെല്ലിനിയുടെ ലാ സ്ത്രാദ (വഴി) ആയിരിക്കും. പരോക്ഷമായി വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയെക്കുറിച്ച് സൂചന നല്കുന്ന ഈ സിനിമയുമായി ഞാന്‍ എന്നെത്തന്നെ താദാത്മപ്പെടുത്താറുണ്ട്. എനിക്ക് പത്ത് പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ അല്ല മഗ്നാനിയും ആള്‍ഡോ ഫബ്രിസിയും അഭിനിയ്ച് എല്ലാ സിനിമകളും തന്നെ ഞാന്‍ ഇഷ്ടപ്പെടുന്ന മറ്റൊരു സിനിമ 'റോം ഓപ്പണ്‍ സിറ്റി' ആണ്. എന്റെ സിനിമ സംസ്‌ക്കാരത്തിന് ഞാന്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് എന്റെ മാതാപിതാക്കളോടാണ്-അവരാണ് പതിവായി ഞങ്ങളെ സിനിമയ്ക്ക് കൊണ്ടുപോയിരുന്നത്.

ക്ലാസിക്കല്‍ ദുന്തകലാകാരന്മാരെയാണ് എനിക്കിഷ്ടം. ക്ലാസിക്കിനെക്കുറിച്ച് ഡോണ്‍ ക്വിക്‌സോര്‍ട്ടിന്റെ ഒരു നിര്‍വചനമുണ്ട്: പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് അത് അവരുടെ കൈകളിലുണ്ട്, യുവാക്കള്‍ അത് വായിക്കുന്നു; പ്രായപൂര്‍ത്തിയായവര്‍ അതിനെ മനസ്സിലാക്കുന്നു. വൃദ്ധര്‍ അതിനെ പുകഴ്ത്തുന്നു. ക്ലാസിക്കിനുള്ള ഒരു നല്ല നിര്‍വചനമാണിതെന്ന് എനിക്കു തോന്നിയിട്ടുണ്ട്. അധ്യാപകനായിരുക്കുമ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അദ്ദേഹം സാഹിത്യം പഠിപ്പിച്ചതിനെക്കുറിച്ച് ഞാന്‍ ചോദിച്ചു.

അതല്‍പം അപകടം പിടിച്ച പണിയായിരുന്നു, അദ്ദേഹം മറുപടി പറഞ്ഞു. എന്റെ വിദ്യാര്‍ത്ഥികള്‍ എല്‍സിദ് വായിക്കണമെന്ന് എനിക്കു നിര്‍ബന്ധമുണ്ടായിരുന്നു. എന്നാല്‍ അവര്‍ക്കത് ഇഷ്ടമായിരുന്നു. അവര്‍ വായിക്കാന്‍ ഇഷ്ടപ്പെട്ടത് ഗാര്‍സിയ ലോര്‍ക്ക ആയിരുന്നു. അവസാനം ഞാന്‍ നിര്‍ദ്ദേശിച്ചു. അവര്‍ വീട്ടിലിരുന്നു എല്‍സിദ് പഠിക്കുക. എങ്കില്‍ അവര്‍ക്കിഷ്ടമുള്ള എഴുത്തുകാരെ ഞാന്‍ ക്ലാസില്‍ പഠിപ്പിക്കാമെന്ന്. തീര്‍ച്ചയായും ചെറുപ്പകാര്‍ക്ക് 'എരിവുള്ള' സാഹിത്യം വായിക്കുന്നതാണല്ലോ ഇഷ്ടം. അത്തരം വായനയിലൂടെ സാഹിത്യത്തിലും കവതിയിലും കലയിലും ഒരു താല്‍പര്യം അവര്‍ക്ക് സമ്പാദിക്കാനായി. അവിടെ നിന്ന് മറ്റ് സാഹിത്യകാരന്മാരിലേക്ക് നീങ്ങാനും ഞങ്ങള്‍ക്ക് പറ്റി, അത് എനിക്ക് വലിയൊരു അനുഭവമായിരുന്നു.
കൃത്യമായ ക്രമത്തിലായിരുന്നില്ല ഞാന്‍ എന്റെ അധ്യായന പരിപാടി നടത്തിയിരുന്നത്. ഓരോ രചയിതാക്കളെയും വായിക്കുമ്പോള്‍ ഉളവാകുന്ന ഒരു ക്രമം ഞാന്‍ പിന്തുടരുകയായിരുന്നു. അത് ഏറെ ഫലം ചെയ്തു. കര്‍ശനമായൊരു പാഠ്യക്രമത്തിന് ഞാന്‍ നിര്‍ബന്ധം പിടിച്ചില്ല. എത്തിപ്പിടിക്കേല്ല ലക്ഷ്യം മനസ്സില്‍ വച്ചുകൊണ്ട് വായിച്ചുവരുന്നതിനനുസരിച്ച് എങ്ങോട്ടാണ് നിങ്ങേണ്ടതെന്ന് ഞങ്ങള്‍ തീരുമാനിച്ചു.
അതോടൊപ്പം അവരെ എഴുതാനായി ഞാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്റെ വിദ്യാര്‍ത്ഥികള്‍ എഴുതിയ രണ്ട് കഥകള്‍ ഞാന്‍ ബോര്‍ഗസിന് അയച്ചു കൊടുത്തു. അദ്ദേഹത്തിന് അത് ഏറെ ഇഷ്ടപ്പെട്ടു. ആ കഥാ സമാഹാരത്തിന് അവതാരിക എഴുതാമെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു. 'അപ്പോള്‍ പിതാവേ, സര്‍ഗ്ഗാത്മകത ഒരു വ്യക്തിയുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട കാര്യമാണ് അല്ലേ? ഞാന്‍ ചോദിച്ചു. ചിരിച്ചുകൊണ്ട് അദ്ദേഹം മറുപടി പറഞ്ഞു: 'ഒരു ഈശോസഭക്കാരന് അത് അങ്ങേയറ്റം പ്രധാനപ്പെട്ടകാര്യമാണ്; ഒരു ജസ്വീറ്റ് തീര്‍ച്ചയായും സര്‍ഗാത്മകത ഉള്ളവനായിരിക്കണം.

യുദ്ധമുഖവും പരീക്ഷണശാലകളും
'ചിവില്‍ത്താ കത്തോലിക്കാ മാസികയിലെ വൈദികരും ജീവനക്കാരും കൂടി പാപ്പായെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഗം പറഞ്ഞത്, സംഭാഷണം, വിവേചനം, യുദ്ധമുഖം എന്നീ ത്രയസമുച്ചയത്തെക്കുറിച്ചായിരുന്നു. എന്നിട്ട് അദ്ദേഹം മൂന്നാമത്തെ ഘടകമായ യുദ്ധമുഖത്തെ ഊന്നിപ്പറഞ്ഞു. അതിന് അദ്ദേഹം ഉദ്ധരിച്ചത് പോള്‍ ആറാമന്‍ പാപ്പായുടെ ജസ്വീട്ടുകളെക്കുറിച്ചുള്ള പ്രശസ്തമായ പ്രസംഗമാണ്: 'കത്തോലിക്കാ സഭയില്‍ എവിടെയായിരുന്നാലും-അത് ഏറ്റവും ക്ലേശകരമായ സ്ഥലങ്ങളിലാകാം, ആശയസംഹിതകളുടെ നാല്‍ക്കവലകളിലാകാം, സാമൂഹികമായ കിടങ്ങുകളിലാകാം - എപ്പോഴും മാനവരാശിയുടെ ആഴമേറിയ ആഗ്രഹങ്ങളും സുവിശേഷത്തിന്റെ അനശ്വര സന്ദേശവും തമ്മില്‍ സംഭാഷമുണ്ടായിട്ടുണ്ട്. ഉണ്ടാകുന്നുണ്ട്; അപ്പോഴെല്ലാം അന്നും ഇന്നും ഈശോസഭക്കാര്‍ അവിടുന്ന്. ഈശോസഭക്കാര്‍ പ്രസിദ്ധീകരിക്കുന്ന മാസികകളുടെ മുന്‍ഗണനകള്‍ എന്തൊക്കെയായിരിക്കണമെന്ന് ഞാന്‍ ഫ്രാന്‍സിസ് പാപ്പായോടു ചോദിച്ചു.

'ചിവില്‍ത്താ കത്തോലിക്കയോടു ഞാന്‍ നിര്‍ദ്ദേശിച്ച മൂന്ന് സൂത്രപദങ്ങള്‍ സഭയുടെ എല്ലാ മാസികകള്‍ക്കും ബാധകമാണ്. ഓരോന്നിന്റെയും ലക്ഷ്യങ്ങളും സ്വഭാവവുമനുസരിച്ച് ഊന്നലുകളില്‍ വ്യത്യാസമുണ്ടാകുമെന്നു മാത്‌ര്, സാംസ്‌ക്കാരിക ലോകത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തങ്ങള്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജീവിത സാഹചര്യങ്ങളിലേക്ക് പറിച്ചു നടപ്പെടാനുള്ള ത്വരയുണ്ട്. അതിനെയാണ് യുദ്ധമുഖത്തിന് ഊന്നല്‍ നല്‍കുമ്പോള്‍ ഞാന്‍ ഉദ്ദേശിക്കുന്നത്. പരീക്ഷണശാലകളില്‍ ജീവിക്കാനുള്ള പ്രലോഭനം എപ്പോഴും ഒളിഞ്ഞിരിപ്പുണ്ട്. നമ്മുടേത് ഒരിക്കലും ഒരു പരീക്ഷണശാലയിലെ വിശ്വാസമല്ല; മിറച്ച് ഒരു ജീവിതകയാത്രയിലെ വിശ്വാസമാണ്; ഒരു ചരിത്രവിശ്വാസമാണ്. ദൈവം ചരിത്രമായിട്ടാണ് നമുക്ക് സ്വയം വെളിപ്പെടുത്തിയിരിക്കുന്നത്. അല്ലാതെ അമൂര്‍ത്ത സത്യങ്ങളുടെ സംഗ്രഹമായിട്ടില്ല. ഞാന്‍ പരീക്ഷണശാലകളെ ഭയപ്പെടുന്നു. കാരണം പരീക്ഷണശാലകളില്ല നമ്മുടെ പ്രശ്‌നങ്ങലെ അവയുടെ ഉത്തമസാഹചര്യങ്ങളില്‍ നിന്നും അടര്‍ത്തി മാറ്റി പരിഹരിക്കാന്‍ ശ്രമിക്കുന്നു. പിന്നീട് അവയെ മെരുക്കാനും ചായമടിച്ച് ഭംഗിയാക്കാനുമായി നമ്മുടെ വീട്ടിലേക്ക് കൊണ്ടുവരുന്നു. എന്നാല്‍ യുദ്ധമുഖത്തെ നമുക്ക് വീട്ടിലേക്ക് കൊണ്ടുവരാനാവില്ല. പകരം നമുക്കവിടെ പോയി സാഹസികമായി ജീവിക്കാനേ പറ്റൂ.'

അദ്ദേഹത്തിന്റെ വ്യക്തിപരമായ അനുഭവത്തില്‍ നിന്നു ഞാന്‍ ഉദാഹരണങ്ങള്‍ ചോദിച്ചു.
'സാമൂഹികപ്രശ്‌നങ്ങളെ എടുക്കാം. ഉദാഹരണത്തിന് മയക്കുമരുന്നിന്റെ ഉപയോഗം. ഒരു ചേരി പ്രദേശത്തുള്ള മയക്കുമരുന്നിന്റെ പ്രശ്‌നം പഠിക്കാന്‍ ഒരു യോഗം വിളിച്ചു ചേര്‍ക്കുന്നത് ഒരു കാര്യം. അതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് അവിടെപ്പോടി ചേരിയിലെ മയക്കുമരുന്നടിക്കാരുടെ കൂടെ താമസിച്ച് പ്രശ്‌നത്തെ ഉള്ളില്‍ നിന്നും മനസ്സിലാക്കി പഠിക്കുന്നത്. ഫാദര്‍ ആരൂപ്പയുടെ ശ്രദ്ധേയമായ ഒരു കത്തുന്ന്. ദാരിദ്ര്യം സ്വയം അനുഭവിക്കാതെ ഒരുവന് ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കാനാവില്ലെന്ന് അദ്ദേഹമതില്‍ പ്രസ്താവിക്കുന്നു. ജീവിതസാഹത്യങ്ങളിലേക്ക് പറിച്ചു നടുക (കിലെൃ)േ എന്ന് ഞാന്‍ പറഞ്ഞു. ഇത് അപകടകരമാണ്. കാരണം ചില സമര്‍പ്പിതര്‍ ഇതിനെ ഒരു ഫാഷനായി എടുക്കാറുണ്ട്. അങ്ങനെ വിവേചനത്തിന്റെ കുറവുകൊണ്ട് അത്യാഹിതങ്ങളും സംഭവിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.'

യുദ്ധമുഖങ്ങള്‍ പലതുണ്ട്. ആശുപത്രിയില്‍ ജോലിചെയ്യുന്ന കന്യാസ്ത്രീകളക്കുറിച്ച് നമുക്ക് ചിന്തിക്കാം. ഞാനിന്ന് ജീവിച്ചിരിക്കുബത് അവരിലൊരാള്‍ മൂലമാണ്. ശ്വാസകോശരോഗത്താല്‍ ഞാന്‍ ആശുപത്രിയിലായിരുന്നപ്പോള്‍ ഡോക്ടര്‍ എനിക്ക് പെന്‍സിലിന്റെയും മറ്റും ഡോസുകള്‍ കുറിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന കന്യാസ്ത്രീ എന്റെ മരുന്നിന്റെ ഡോസ് മൂന്നിരട്ടിയായി വര്‍ധിപ്പിച്ചു. എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ക്ക് വ്യക്തമായി അിറയാമായിരുന്നു കാരണം ദിവസം മുഴുവനും രോഗികളോടൊപ്പമാണ് അവര്‍ ജീവിച്ചിരുന്നത്. ഡോകട്ര്‍ നന്മ മനുഷ്യനായിരുന്നു. പക്ഷേ അദ്ദേഹം ജീവിച്ചിരുന്നത് അദ്ദേഹത്തിന്റെ പരീക്ഷണശാലയിലായിരുന്നു. എന്നാല്‍ സിസ്റ്റര്‍ അനുദിനം രോഗവുമായി സംഭാഷണം ചെയ്തുകൊണ്ട് ജീവിച്ചിരുന്നത് യുദ്ധമുഖത്തായിരുന്നു. യുദ്ധമുഖത്തെ മെരുക്കിയെടുക്കുകയെന്നു പറഞ്ഞാല്‍ പരീക്ഷണശാലയില്‍ അടച്ചുപൂട്ടിയിരുണ്ട്. വളരെ അകലെ നിന്ന് സംസാരിക്കുക എന്നാണര്‍ത്ഥം. പരീക്ഷണശാലകള്‍ നബതാണ്. എന്നാല്‍ നമ്മുടെ വിചിന്തങ്ങള്‍ ആരംഭിക്കേണ്ടത് ജീവിതാനുഭവത്തില്‍ നിന്നുമാണ്.

മനുഷ്യന്റെ ആത്മബോധം
സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളെയും മനുഷ്യര്‍ അവയെ പുനര്‍വ്യാഖ്യാനിക്കുന്ന രീതിയെയും കുറിച്ച് ഞാന്‍ പാപ്പായോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം എഴുന്നേറ്റ് ചെന്ന് തന്റെ പ്രാര്‍ത്ഥാപുസ്തകം എടുത്തുകൊണ്ട് വന്നു. അത് ലത്തീന്‍ ഭാഷയിലായിരുന്നു. ഉപയോഗിച്ച് പഴകി ദ്രവിച്ച രീതിയില്‍. അന്നത്തെ വായനയില്‍ നിന്ന് ലേറിന്‍സിലെ വിശുദ്ധ വിന്‍സെന്റിന്റെ ഒരു ഉദ്ധരണി അദ്ദേഹം വായിച്ചു: വര്‍ഷങ്ങളിലൂടെ രൂപപ്പെട്ടതും, എന്നും വികസിച്ചുകൊണ്ടിരിക്കുന്നതും കാലത്തോടൊപ്പം ആഴപ്പെടുന്നതുമായ നിയമങ്ങളെ ക്രൈസ്തവ മതത്തിന്റെ വിശ്വാസസത്യങ്ങള്‍ പോലെ അനുസരിക്കണം.

പാപ്പാ അഭിപ്രായപ്പെട്ടു: മനുഷ്യന്റെ ജൈവികമായ വികസനവും, കാലത്തിലൂടെ വളര്‍ന്നുവരുന്നതും ശക്തിപ്പെടുന്നതുമായ വിശ്വാസനിക്ഷേപത്തിന്റെ കൈമാറ്റവും തമ്മിലാണ് വിശുദ്ധ വിന്‍സെന്റ് താരതമ്യംചെയ്യുന്നത്. ഇവിടെ മനുഷ്യന്റെ ആത്മബോധം കാലത്തിനനുസരിച്ച് മാറുകയും മനുഷ്യപ്രജ്ഞ ആഴപ്പെടുകയും ചെയ്യുന്നു. ഉദാഹരണത്തിന് യാതൊരു പ്രശ്‌നവുമില്ലാതെ അടിമവ്യാപാരം ഒരു കാലത്ത് അംഗീകരിക്കപ്പെട്ടിരുന്നതും, വധശിക്ഷ അനുവദിച്ചിരുന്നതും നാം ഓര്‍ക്കണം. അതിപ്പോള്‍ മാറിയിരിക്കുന്നു. സത്യത്തെക്കുറിച്ചുള്ള ധാരണയില്‍ നമ്മള്‍ വളര്‍ന്നുവന്നുവെന്നു സാരം.

''വിധിതീര്‍പ്പുകളില്‍ സഭ പക്വതപ്രാപിക്കുന്നതിന് ബൈബിള്‍ വ്യഖ്യാതാക്കളും ദൈവശാസ്ത്രവും അവയുടെ വികസനവും സഭയുടെ അറിവിന്റെ വളര്‍ച്ചയില്‍ അവളെ സഹായിക്കുന്നു. ഒരു കാലത്ത് ഫലപ്രദമായിരുന്നതും എന്നാല്‍ ഇന്ന് അര്‍ത്ഥവും മൂല്യവും നഷ്ടപ്പെട്ടതുമായ സഭാപരമായ നിയമങ്ങളും കല്പനകളുമുണ്ട്. അതിനാല്‍ അര്‍ത്ഥഭേദങ്ങളും വ്യാഖ്യാനവുമില്ലാതെ എന്നും പ്രതിരോധിക്കേണ്ട ഒറ്റക്കല്‍ത്തൂണ്‍ സ്മാരകമാണ് സഭാപ്രബോധനമെന്ന കാഴ്ചപ്പാടു തെറ്റാണ്.''
''എന്തൊക്കെയാണെങ്കിലും ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും മനുഷ്യര്‍ തങ്ങളെത്തന്നെ മെച്ചപ്പെട്ട രീതിയില്‍ മനസ്സിലാക്കാനും ആവിഷ്‌ക്കരിക്കാനും ശ്രമിക്കുന്നു. തങ്ങളെത്തന്നെ നോക്കിക്കാണുന്ന രീതിയില്‍ മനുഷ്യര്‍ മാറ്റം വരുത്തുന്നു. സത്യത്തെ ആവിഷ്‌ക്കരിക്കുന്ന രൂപങ്ങള്‍പോലും ബഹുസ്വരമാകാം. സുവിശേഷത്തിന്റെ കാലാതീതമായ അര്‍ത്ഥം കൈമാറുന്നകാര്യത്തിലും ഇത് ആവശ്യമാണ്.''

മനുഷ്യര്‍ തങ്ങളെത്തന്നെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ അന്വേഷണത്തില്‍ അവര്‍ തെറ്റുകള്‍ വരുത്തിയെന്നുമിരിക്കും. തോമസ് അക്വീനാസിന്റേതു പോലുള്ള ബൗദ്ധികതിളക്കത്തിന്റെ കാലം സഭയില്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ ചിന്തയുടെ കാര്യത്തില്‍ അധഃപതനത്തിന്റെ കാലവും സഭയില്‍ ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് അക്വിനാസിന്റെ പ്രതിഭയുമായി അദ്ദേഹത്തിന്റെ അനുയായികളുടെ വ്യാഖ്യാനങ്ങളെ നാം കൂട്ടിക്കുഴയ്ക്കരുത്. നിര്‍ഭാഗ്യമെന്നു പറയട്ടെ, അധഃപതിച്ച്-പാപ്പരായ തൊമിസത്തിന്റെ പാഠപുസ്തകങ്ങളില്‍ നിന്നാണ് ഞാന്‍ തത്വശാസ്ത്രം പഠിച്ചത്. അതിനാല്‍ മനുഷ്യവ്യക്തിയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ സഭ ലക്ഷ്യം വയ്‌ക്കേണ്ടത് പ്രതിഭയെയാണ്. അധഃപതനത്തെയല്ല.

എപ്പോഴാണ് ഒരു ചിന്താധാരയ്ക്കു വിലയില്ലാതാകുന്നത്? അത് മനുഷ്യനെ കാണാന്‍ പരാജയപ്പെടുമ്പോള്‍; അല്ലെങ്കില്‍ മനുഷ്യനെ അതു ഭയപ്പെടുമ്പോള്‍; അതുമല്ലെങ്കില്‍ അത് തന്നെത്തന്നെ കബളിപ്പിക്കുമ്പോള്‍. സഭയുടെ പ്രബോധനങ്ങളെ വളര്‍ത്താനും ആഴപ്പെടുത്താനുമായി സഭയുടെ വിചാരശക്തി അതിന്റെ പ്രതിഭ വീണ്ടെടുക്കണം. മനുഷ്യര്‍ തങ്ങളെത്തന്നെ ഇന്ന് മനസ്സിലാക്കുന്നത് എങ്ങനെയാണെന്ന് കൂടുതല്‍ നന്നായി മനസ്സിലാക്കുകയും വേണം.

പ്രാര്‍ത്ഥന
ഫ്രാന്‍സിസ് പാപ്പായോടു അദ്ദേഹത്തിന് ഇഷ്ടമായ പ്രാര്‍ത്ഥനാരീതിയെക്കുറിച്ച് ഞാന്‍ ചോദിച്ചു. എല്ലാ ദിവസവും രാവിലെ ഞാന്‍ കാനോനാനമസ്‌ക്കാരം ചൊല്ലും. സങ്കീര്‍ത്തകനോടുകൂടെ പ്രാര്‍ത്ഥിക്കാന്‍ എനിക്കിഷ്ടമാണ്. അതിനുശേഷം ഞാന്‍ കുര്‍ബാന ചൊല്ലും. കൊന്തചൊല്ലി പ്രാര്‍ത്ഥിക്കും. എന്നാല്‍ ഞാന്‍ ശരിക്കും ഇഷ്ടപ്പെടുന്നത് വൈകുന്നേരത്തെ എന്റെ ആരാധനയാണ്. ചിലപ്പോഴൊക്കെ അതിനിടയില്‍ എനിക്കു ഏകാഗ്രത നഷ്ടപ്പെട്ടെന്നിരിക്കും; മറ്റ് കാര്യങ്ങളെകുറിച്ച് ചിന്തിച്ചെന്നിരിക്കും; പ്രാര്‍ത്ഥനയ്ക്കിടക്ക് ഉറങ്ങിപ്പോയെന്നിരിക്കും. എന്നിരുന്നാലും വൈകുന്നേരം ഏഴിനും എട്ടിനുമിടയ്ക്ക് ഞാന്‍ ദിവ്യകാരുണ്യനാഥന്റെ മുമ്പില്‍ പോയിരിക്കും-ഒരു മണിക്കൂര്‍ ആരാധനയ്ക്കായി. കൂടാതെ, ദന്തഡോക്ടറെ കാത്തിരിക്കേണ്ടിവരുമ്പോഴും ദിവസത്തിന്റെ മറ്റവസരങ്ങളിലും ഞാന്‍ മാനസികമായി പ്രാര്‍ത്ഥിക്കുന്നു.

''പ്രാര്‍ത്ഥന എനിക്ക് എപ്പോഴും ഓര്‍മ്മകളും വിചിന്തനങ്ങളും നിറഞ്ഞതാണ്. അത് എന്റെതന്നെ ഭൂതകാലത്തെക്കുറിച്ചുള്ള ഓര്‍മ്മകളാകാം, കര്‍ത്താവ് അവന്റെ സഭയില്‍ ചെയ്ത കാര്യങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകളാകാം, അതുമല്ലെങ്കില്‍ ഒരു ഇടവകയില്‍ ചെയ്ത കാര്യങ്ങളെക്കുറിച്ചുള്ളതാകാം. വിശുദ്ധ ഇഗ്നേഷ്യസ് തന്റെ അധ്യാത്മികാഭ്യാസങ്ങളില്‍ പറയുന്ന ക്രൂശിതനും കരുണാമയനായ ക്രിസ്തുവിനെക്കുറിച്ചുള്ള ഓര്‍മ്മയാണ് പ്രാര്‍ത്ഥന. ഞാന്‍ എന്നോടുതന്നെ ചോദിക്കും: ഞാന്‍ ക്രിസ്തുവിനുവേണ്ടി എന്താണ് ചെയ്തത്? ഞാനിപ്പോള്‍ അവനുവേണ്ടി എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? ഞാനിനി അവനുവേണ്ടി എന്തുചെയ്യണം?''

''ദൈവികസ്‌നേഹം അനുഭവിക്കാനുള്ള ധ്യാനത്തില്‍, സ്വീകരിച്ച് ദൈവാനുഗ്രഹങ്ങള്‍ ഓര്‍മ്മിക്കാന്‍ വിശുദ്ധ ഇഗ്നേഷ്യസ് പറയുന്നതിനെക്കുറിച്ചുള്ള ഓര്‍മ്മയാണിത്. എന്നാല്‍ എല്ലാറ്റിനും ഉപരിയായി തമ്പുരാന്‍ എന്നെ ഓര്‍മ്മിക്കുന്നുവെന്ന് എനിക്കറിയാം. ഞാന്‍ അവനെ മറക്കാന്‍ സാധ്യതയുണ്ടെങ്കില്‍പോലും അവന്‍ എന്നെ ഒരിക്കലും മറക്കില്ലെന്ന് എനിക്കറിയാം.'' ഒരു ജസ്വൂട്ടിന്റെ ഹൃദയത്തില്‍ ഓര്‍മ്മയ്ക്ക് മൗലികമായ സ്ഥാനമുണ്ട്-ദൈവകൃപയുടെ ഓര്‍മ്മ, നിയമാവര്‍ത്തനപുസ്തകം സൂചിപ്പിക്കുന്ന ഓര്‍മ്മ, ദൈവവും ജനവും തമ്മിലുള്ള ഉടമ്പടിക്ക് അടിസ്ഥാനമായ ദൈവത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഓര്‍മ്മ മുതലായവയൊക്കെ. ഈ ഓര്‍മ്മയാണ് എന്നെ ദൈവത്തിന്റെ മകനാക്കിത്തീര്‍ക്കുന്നത്; അതുതന്നെയാണ് എന്നെ ഒരു പിതാവാക്കിത്തീര്‍ക്കുന്നതും.

ഹൃദയം ജ്വലിക്കുന്നുണ്ടോ?
ഫ്രാന്‍സിസ് പാപ്പാ ബ്രസീലിലെ മെത്രാന്‍സംഘത്തെ കണ്ടത് ജൂലൈ 27-ാം തീയതിയായിരുന്നു. മനോഹരമായൊരു അജപാലനസന്ദേശമാണ് പാപ്പാ അവര്‍ക്ക് കൊടുത്തത്. പറഞ്ഞതില്‍ ഭൂരിപക്ഷം കാര്യങ്ങളും കേരളത്തില്‍ സഭ അടിയന്തരമായി ശ്രദ്ധിക്കേണ്ടവയും.

സഹോദരങ്ങളേ, ബ്രസീലിലെ മെത്രാന്മാരേ, നിങ്ങളുടെകൂടെ ആയിരിക്കുന്നത് എത്ര നല്ലതാണ്. നിങ്ങളില്‍ ഒരുവനെപ്പോലെ സംസാരിക്കാനാണ് ഞാന്‍ ആഗ്രിക്കുന്നത്.
ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള ചെറുപ്പക്കാര്‍ റിയോയുടെ തെരുവുകളില്‍ ക്രിസ്തുവിന്റെ കരുണാദ്രസ്‌നേഹം പ്രതീക്ഷിച്ചുനില്ക്കുകയാണ്. ആ ക്രിസ്തുവിന്റെ പ്രതിനിധികളാകുകയാണ നമ്മുടെ ദൗത്യം.

വലിയൊരു പ്രസംഗത്തേക്കാള്‍ ഉപരിയായി എന്റെ മനസ്സില്‍വന്ന ചിലചിന്തകള്‍ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആദ്യചിന്ത രൂപപ്പെട്ടത് അപ്പരിസീദായിലെ മാതാവിന്റെ അടുത്തുവച്ചാണ്. മാതാവിനോട് ഞാന്‍ നിങ്ങള്‍ക്കുവേണ്ടിയും, നിങ്ങളുടെ സഭകള്‍ക്കും, അച്ചന്മാര്‍ക്കും, സന്യസ്തര്‍ക്കും, സെമിനാരിക്കാര്‍ക്കും, അല്മായര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടിയും പ്രാര്‍ത്ഥിച്ചു. പ്രത്യേകിച്ച് യുവാക്കള്‍ക്കുവേണ്ടി.

സഭയുടെ മിഷനും അപ്പരിസീദായും
അപ്പരിസീദായാണ് ബ്രസീലിന് അവളുടെ അമ്മയെ നല്‍കിയത്. അതോടൊപ്പം എളിമയുടെ ഒരു പാഠംകൂടി നല്‍കി. യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളിലൊന്നാണ് എളിമ. ദൈവത്തിന്റെ ഡി.എന്‍.എയുടെ തന്നെയാണ് എളിമയെന്ന് പറയാം.

അപ്പരിസീദായുടെ തുടക്കത്തില്‍ ദരിദ്രരായ മുക്കുവരായിരുന്നു. അവര്‍ അവരുടെ അന്നന്നത്തെ അപ്പത്തിനുവേണ്ടി പരിശ്രമിക്കുകയായിരുന്നു. (മനുഷ്യര്‍ക്ക് എന്നും അവരുടെ പ്രാഥമികാവശ്യങ്ങളാണ് ഒന്നാമത് വരുന്നത്. ഇന്നും അങ്ങനെ തന്നെ). അവരുടെ വഴി പഴയതും വലകള്‍ കീറിയതുമായിരുന്നു. എന്നിട്ടും അവരുടെ പരിമിതമായ ഉറവിടങ്ങള്‍ ഉപയോഗിച്ച് അവര്‍ അധ്വാനിച്ചു. പക്ഷേ അവര്‍ക്ക് മീനൊന്നും കിട്ടിയില്ല.
അപ്പോഴാണ് ദൈവം തിരുമനസ്സാകുന്നത്. തികച്ചും ഗൂഢാത്മകമായി അവന്‍ രംഗപ്രവേശം ചെയ്യുന്നു. ആരും പ്രതീക്ഷിക്കാത്ത സാഹചര്യത്തിലാണ് ദൈവം ഇടപെടുന്നത്. ഇത്തവണ തികച്ചും നൂതനമായ രീതിയിലാണ് അവന്റെ പ്രത്യക്ഷപ്പെടല്‍-പഴകിയ ഒരു പ്രതിമയുടെ രൂപത്തില്‍. ദാരിദ്ര്യത്തിലും എളിമയിലുമാണ് ദൈവം എപ്പോഴും പ്രത്യക്ഷപ്പെടുന്നത്. ആദ്യം മുക്കുവര്‍ക്ക് കിട്ടിയത് രൂപത്തിന്റെ ഉടലായിരുന്നു; പിന്നെ തല. പിന്നീട് അവരത് ഒരുമിച്ചു ചേര്‍ത്തു.

അപ്പരിസീദായിലെ സന്ദേശം തുടക്കംമുതല്‍ ഐക്യത്തിന്റെയും പരസ്പരബന്ധത്തിന്റേതുമായിരുന്നു. നമ്മുടെയിടയില്‍ നിലനില്‍ക്കുന്ന ഭിന്നതകളും വിയോജിപ്പുകളും അവസാനിക്കണം. അനുരഞ്ജനത്തിന്റെ മാധ്യമമാകാനാണ് സഭ വിളിക്കപ്പെട്ടിരിക്കുന്നത്.
അപ്പരിസീദായില്‍ നിന്ന് സഭഎന്നും പാഠം ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. സഭയുടെ വല കീറിയതാകാം, വഴി പഴയതുമാകാം. എന്നാലും നമ്മുടെ പരിമിതമായ സങ്കേതങ്ങളിലൂടെ ദൈവം പ്രവര്‍ത്തിക്കും.

പ്രിയ സഹോദരന്മാരേ, നമ്മുടെ വിഭവങ്ങളുടെ സമ്പന്നതെയ ആശ്രയിച്ചല്ല നമ്മുടെ അജപാലനവിജയം. മറിച്ച് നമ്മുടെ സ്‌നേഹത്തിന്റെ ആധിക്യത്തെ ആശ്രയിച്ചാണിരിക്കുന്നത്. നമ്മുടെ പദ്ധതികളും, അധ്വാനവും, സ്ഥാപനങ്ങളുമൊക്കെ നല്ലതാണ്. പ്രധാനപ്പെട്ടതാണ്. സഭയുടെ ശക്തിയെന്ന് പറയുന്നത് അവളുടെ കൈകളിലല്ല എന്ന തിരിച്ചറിവാണ് നമുക്കുണ്ടാകേണ്ട ഒന്നാമത്തെ കാര്യം. ദൈവത്തിന്റെ ആഴക്കടലിലാണ് സഭയുടെ ശക്തി ഒളിഞ്ഞിരിക്കുന്നത്. അവിടേക്ക് വലയിറക്കാനാണ് സഭ വിളിക്കപ്പെട്ടിരിക്കുന്നത്.

സഭ മറക്കാതിരിക്കേണ്ട മറ്റൊരു കാര്യം ലാളിത്യമാണ്. അല്ലെങ്കില്‍ ദൈവിക രഹസ്യങ്ങളുടെ ഭാഷ സംസാരിക്കാന്‍ അവള്‍ മറന്നു പോകും. പലപ്പോഴും ജനങ്ങളെ നമുക്ക് നഷ്ടപ്പെടുന്നതിനു കാരണം നമ്മുടെ സംസാരം അവര്‍ക്ക് മനസ്സിലാകാത്തതുകൊണ്ടാണ്. കാരണം ലളിതമായ ഭാഷ നാം മറന്നുപോകുന്നു. അതിനു പകരം നമ്മുടെ ജനങ്ങള്‍ക്ക് അപരിചിതമായ ബൗദ്ധികത നാം ഇറക്കുമതി ചെയ്യുന്നു. ലാളിത്യത്തിന്റെ വ്യാകരണമില്ലെങ്കില്‍ ദൈവികരഹസ്യങ്ങളുടെ ആഴക്കടലില്‍ ദൈവത്തിനുവേണ്ടി വലയിറക്കാന്‍ സഭയ്ക്കാകുകയില്ല.

ബ്രസീലിലെ സഭയുടെ മുന്നേറ്റങ്ങള്‍
ബ്രസീലിലെ സഭയ്ക്ക് എന്നും റോമന്‍മെത്രാന്മാരുടെ ഹൃദയത്തില്‍ സവിശേഷസ്ഥാനമുണ്ടായിരുന്നു. ഒന്നാം വത്തിക്കാന്‍ കൗണ്‍സിലിന്റെ കാലത്ത് 12 രൂപതകളുണ്ടായിരുന്ന സഭയാണ് ഇന്ന് 275 രൂപതകളായി വളര്‍ന്നിരിക്കുന്നത്. ദൈവാനുഗ്രഹത്താലും അനേകായിരങ്ങളുടെ കഠിനാധ്വാനത്താലും അഞ്ചപ്പവും രണ്ടു മീനും വര്‍ധിച്ചു പെരുകിയിരിക്കുന്നു. അതിനാല്‍ നമ്മളിന്ന് സ്വയം ചോദിക്കേണ്ട ചോദ്യം, ദൈവം നമ്മില്‍ നിന്ന് ആവശ്യപ്പെടുന്നത് എന്താണെന്നാണ്. അതിനുള്ള മറുപടിയായി ചില ആശയങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

എമ്മാവൂസിലെ ശിഷ്യന്മാര്‍
ഈ കാഴ്ചപ്പാടില്‍ എമ്മാവൂസ് സംഭവം നമുക്ക് ഒരിക്കല്‍കൂടി പുനര്‍വായനയ്ക്ക് വിധേയമാക്കാം (ലൂക്കാ 24:13-35). എമ്മാവൂസിലെ രണ്ടു ശിഷ്യന്മാര്‍ ജറുസലെം ഉപേക്ഷിച്ചുപോകുന്നവരാണ്. അവര്‍ ഉപേക്ഷിക്കുന്നത് നഗ്നനായ ദൈവത്തെയാണ്; പരാജയപ്പെടുന്ന ക്രിസ്തുവിനെയാണ്. കാരണം അവരുടെ സര്‍വ്വപ്രതീക്ഷകളും അവര്‍ അര്‍പ്പിച്ചിരുന്നത് അവനിലായിരുന്നു. അവനാണ് അധിക്ഷേപിക്കപ്പെടുകയും, പീഡിപ്പിക്കപ്പെടുകയും, വധിക്കപ്പെടുകയും ചെയ്തത്. എമ്മാവൂസ്ശിഷ്യരെപ്പോലെ നിരാശയോടെ ജറുസലെം ഉപേക്ഷിച്ചുപോകുന്ന ശിഷ്യര്‍ ഇന്നുമുണ്ട്. മറ്റു മതവിഭാഗങ്ങളില്‍ ഉത്തരങ്ങള്‍ അന്വേഷിച്ചു പോകുന്നവരും, ദൈവവിശ്വാസംതന്നെ നഷ്ടപ്പെടുന്നവരും അക്കൂട്ടത്തില്‍പ്പെടും.

നമ്മള്‍ എന്താണ് ചെയ്യേണ്ടത്?
നിരാശരായി ജറുസലെം ഉപേക്ഷിച്ചുപോകുന്ന ശിഷ്യരുടെ രാത്രികളിലേക്ക് കടന്നു ചെല്ലാന്‍ ഭയപ്പെടാത്ത ഒരു സഭയെയാണ് നമുക്കിന്നാവശ്യം. അവരുടെ ഊടുവഴികളില്‍ അവരെ കണ്ടുമുട്ടാന്‍ കഴിവുള്ള ഒരു സഭയെയാണ് നമുക്കാവശ്യം. അവരുടെ നൈരാശ്യം നിറഞ്ഞ സംഭാഷണങ്ങളിലേക്ക് കടന്നുചെല്ലാന്‍ കഴിവുള്ളൊരു സഭയെയാണ് നമുക്കാവശ്യം. ജറുസലെം വിട്ടുപേക്ഷിച്ച്, ജീവിതലക്ഷ്യം നഷ്ടപ്പെട്ട്, നിരാശയോടെ നടന്നുനീങ്ങുന്ന ശിഷ്യരുമായി സംഭാഷണത്തിലേര്‍പ്പെടാന്‍ കഴിവുള്ളൊരു സഭയെയാണ് നമുക്കാവശ്യം.
ജനത്തിന്റെകൂടെ നടക്കുന്ന ഒരു സഭയെയാണ് നമുക്കിന്നാവശ്യം. വെറുതെ അവരെ കേട്ടുകൊണ്ടിരുന്നതുകൊണ്ടുമാത്രം കാര്യമില്ല. അവരുടെ യാത്രയില്‍ അവരുടെ സഹയാത്രികയാകുന്ന സഭയെയാണ് ആവശ്യം. ജറുസലെം വിട്ടുപേക്ഷിച്ചുപോകുന്ന സഹോദരരുടെ രാത്രികള്‍ക്ക് പ്രകാശം പകരുന്ന സഭയെയാണാവശ്യം. അവര്‍ ജറുസലെം വിട്ടുപേക്ഷിച്ചതിന്റെ കാരണങ്ങളില്‍തന്നെ അവര്‍ തിരിച്ചു വരാനുള്ള ന്യായങ്ങളും അടങ്ങിയിരിക്കുന്നുവെന്ന് മനസ്സിലാക്കുന്ന ഒരു സഭയെയാണാവശ്യം.
നമ്മളോട് എല്ലാവരോടുമായി ഞാനിന്ന് ചോദിക്കാനാഗ്രഹിക്കുന്ന ചോദ്യമിതാണ്. എമ്മാവൂസ് ശിഷ്യരുടെ ഹൃദയം ജ്വലിപ്പിക്കാന്‍ കഴിവുള്ള സഭയാണോ നമ്മളിന്ന്? അവരെ ജറുസലെമിലേക്ക് തിരികെ കൊണ്ടുവരാന്‍ കെല്‍പ്പുള്ള സഭയാണോ നമ്മളിന്ന്? അവരെ അവരുടെ ഭവനത്തിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതാണ്.
പലരും ജറുസലെം വിട്ടുപേക്ഷിച്ചതിന്റെ കാരണം, കൂടുതല്‍ മെച്ചപ്പെട്ടതും, ശക്തമായതും അവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടതുകൊണ്ടാണ്. എന്നാല്‍ ജറുസലെമില്‍ വെളിപ്പെട്ട സ്‌നേഹത്തേക്കാള്‍ മെച്ചപ്പെട്ടതായിട്ട് എന്താണുള്ളത്? കുരിശിന്റെ ഭോഷത്വത്തെക്കാള്‍ കൂടുതല്‍ ദൈവികമായിട്ട് മറ്റെന്താണുള്ളത്?

സഭയുടെ വെല്ലുവിളികള്‍
ഇപ്പോള്‍ പറഞ്ഞതിന്റെ വെളിച്ചത്തില്‍ ബ്രസീലില്‍ സഭ അഭിമുഖീകരിക്കുന്ന ചില പ്രധാനവെല്ലുവിളികളെ സൂചിപ്പിക്കാന്‍ ഞാനാഗ്രഹിക്കുന്നു.

വിശ്വാസപരിശീലനത്തിന്റെ പ്രാധാന്യം
വിശ്വാസപരിശീലനമെന്നു പറഞ്ഞാല്‍ മെത്രാന്മാരുടെയും, പുരോഹിതരുടെയും സന്യസ്തരുടെയും അല്മായരുടെയും വിശ്വാസപരിശീലനമാണ്.
പ്രിയ സഹോദരങ്ങളേ, ഹൃദയം ജ്വലിപ്പിക്കാന്‍ കഴിവുള്ള ശുശ്രൂഷകരെ പരിശീലിപ്പിക്കാനായില്ലെങ്കില്‍ നമുക്ക് എന്ത് പ്രതീക്ഷയാണ് നാളെയെക്കുറിച്ച് വച്ചുപുലര്‍ത്താനുള്ളത്? നിരാശയിലായവരുടെകൂടെ രാത്രിയില്‍ സഹയാത്രികരാകാനും, അവരുടെ പ്രതീക്ഷകളോടും നിരാശകളോടും സംഭാഷണത്തിലേര്‍പ്പെടാനും, അവരുടെ മുറിവുകളെ ശുശ്രൂഷിക്കാനും പ്രാപ്തിയുള്ള ശുശ്രൂഷകരെ പരിശീലിപ്പിക്കാനായില്ലെങ്കില്‍ സഭയ്ക്ക് എന്ത് ഭാവിയാണുള്ളത്? എമ്മാവുസ്ശിഷ്യന്മാരുടെ കാര്യത്തില്‍ എന്നതുപോലെ ഇന്ന് ആവശ്യമായിരിക്കുന്നത് ഹൃദയം ജ്വലിപ്പിക്കാന്‍ കഴിവുള്ള സഹയാത്രികരെയാണ്.

അതുകൊണ്ടാണ് ഉചിതമായ വിശ്വാസപരിശീലനപദ്ധതി രൂപ്പെടുത്തേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമായി മാറുന്നത്. ഇതിന്റെ സവിശേഷതകള്‍ വിവരിക്കാം. അന്ധകാരത്താന്‍ ആവൃതമാകാതെ അവരുടെ നിരാശയുടെ രാത്രിയിലേക്ക് ഇറങ്ങിച്ചെല്ലാനും, പ്രലോഭിതരാകാതെ അവരുടെ പ്രതീക്ഷകള്‍ക്ക് കാതോര്‍ക്കാനും, പ്രത്യാശ നഷ്ടപ്പെടുത്താതെ അവരുടെ നിരാശകള്‍ പങ്കുവയ്ക്കാനും, ആത്മശക്തി നഷ്ടപ്പെടുത്താതെ അവരുടെ മുറിവുകള്‍ ശുശ്രൂഷിക്കാനും കഴിവുതരുന്ന ഒരു പരിശീലനപദ്ധതിയാണ് നാം കരുപിടിപ്പിക്കേണ്ടത്.

പ്രിയ സഹോദരമെത്രാന്മാരേ, ഇന്ന് നിലവിലിരിക്കുന്ന വിശ്വാസപരിശീലനപദ്ധതിയെ വിമര്‍ശനാത്മകമായി വിലയിരുത്താനുള്ള ധൈര്യം നാം കാണിക്കണം. പുരോഹിതരെ പരിശീലിപ്പിക്കുന്ന സെമിനാരിപരിശീലനത്തിന്റെ കാര്യത്തിലും, അല്മായരുടെ പരിശീലനകാര്യത്തിലും നാം ഈ വിലയിരുത്തല്‍ നടത്താന്‍ തയ്യാറാകാണം.
പ്രമാണരേഖകളിലും ചര്‍ച്ചകളിലും നിറഞ്ഞുനില്‍ക്കുന്ന അവ്യക്തതയായി വിശ്വാസപരിശീലനം മാറുന്നത് അവസാനിപ്പിക്കണം. ഇവിടെ ആവശ്യമായിരിക്കുന്നത് പ്രായോഗികജ്ഞാനമാണ്. വിശ്വാസപരിശീലനത്തിലുള്ള ഫലപ്രദമായ പ്രായോഗിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രാദേശികമായും ദേശീയമായും വളര്‍ത്തിയെടുക്കണം. എല്ലാതലങ്ങളിലും ഗുണപരമായ ഒരു മാറ്റം ആവശ്യമായിട്ടാണിരിക്കുന്നത്. മെത്രാന്മാര്‍ തങ്ങളുടെ പ്രധാനപ്പെട്ട ഉത്തരവാദിത്തമായി ഇതിനെ കണ്ട് ഈ കാര്യത്തിന് നേരിട്ട് നേതൃത്വം കൊടുക്കണം.

മെത്രാന്‍മാരുടെ കൂട്ടായ്മയും സഹകരണവും
ബ്രസീലിലെ സഭയ്ക്കാവശ്യം മെത്രാന്മാരുടെ പ്രാദേശികകൂട്ടായ്മകളാണ്. വിശ്വാസ സാക്ഷ്യങ്ങളുടെ നെറ്റ്‌വര്‍ക്കുകളാണ്. അല്ലാതെ പൊതുവായ ഒരൊറ്റ നേതാവിനെയല്ല. ഇത്തരം വിശ്വാസസാക്ഷ്യങ്ങളുടെ നെറ്റ്‌വര്‍ക്കുകള്‍ ഐക്യത്തിന്റെ ഭാഷ സംസാരിക്കുന്നവയാകണം.
എമ്മാവൂസ്ശിഷ്യന്മാര്‍ തങ്ങളുടെ ക്രിസ്തുവാനുഭവം വിവരിച്ചുകൊണ്ടാണ് ജറുസലേമിലേക്ക് തിരിച്ചുവന്നത്. അവിടെ എത്തിയപ്പോഴോ? അവിടെയുള്ള സഹോദരങ്ങള്‍ അവരുടെ ക്രിസ്ത്വാനുഭവം പങ്കുവയ്ക്കുന്നു. മെത്രാന്‍സമിതികള്‍ ഇത്തരം ദൈവാനുഭവം പങ്കുവയ്ക്കുന്ന വേദികളായി മാറണം. വടക്കും തെക്കും കിഴക്കും പടിഞ്ഞാറും ഇത് സംഭവിക്കണം. പ്രാദേശികമെത്രാന്‍കൂട്ടായ്മകളില്‍ ഇത് നടക്കണം. അപ്രകാരം മെത്രാന്മാരുടെ സംഘാത്മകതയും ഐക്യവും വളര്‍ന്നു വരണം.

മിഷന്‍
പൈതൃകത്തിന്റെ കൈമാറലാണ് മിഷനെന്ന് പറയാനാവും. ഇത് റിലേ ഓട്ടത്തില്‍ ബാറ്റണ്‍ കൈമാറുന്നതുപോലെയാണ്. സൗകര്യമുള്ളവര്‍ പിടിച്ചോട്ടെന്ന് കരുതി ബാറ്റണ്‍ ആരും ആകാശത്തേക്ക് വലിച്ചെറിയാറില്ല. നേരെ മിറച്ച് ഒരാള്‍ മറ്റേയാളുടെ കൈയിലേക്ക് വ്യക്തിപരമായി ബാറ്റണ്‍ കൈമാറുകയാണ് ചെയ്യുന്നത്. വിശ്വാസ പൈതൃകത്തിന്റെ കാര്യത്തിലും ഇതാണ് സംഭവിക്കേണ്ടത്. ഒരുവന്‍ മറ്റൊരാള്‍ക്ക് അത് വ്യക്തിപരമായി കൈമാറേണ്ടിയിരിക്കുന്നു; ആര്‍ക്ക് കൊടുക്കണോ അവനെ നേരിട്ടു സ്പര്‍ശിക്കാതെ ബാറ്റണ്‍ കൈമാറാനാവില്ല. ഇത്തരം കൈമാറ്റമാണ് വിശ്വാസത്തിന്റെ ജീവിതസാക്ഷ്യത്തിലൂടെ സംഭവിക്കുന്നത്.
അജപാലനശുശ്രൂഷയെന്നു പറഞ്ഞാല്‍ സഭയുടെ മാതൃത്വശുശ്രൂഷയാണത്. അമ്മ കുഞ്ഞിനെ പ്രസവിക്കുകയും അതിന് മുലകൊടുക്കുകയും വളര്‍ത്തുകയും തിരുത്തുകയും കൈപിടിച്ച് നടത്തുകയും ചെയ്യുന്നതുപോലെയാണ് സഭയും. അതിനാല്‍ കരുണയുടെ ഗര്‍ഭാശയം തിരിച്ചറിയുന്ന ഒരു സഭയെയാണ് നമുക്കിന്നാവശ്യം. ക്ഷമയും സ്‌നേഹവും ആവശ്യമുള്ള മുറിവേറ്റവരുടെ ഇന്നത്തെ ലോകത്തില്‍ കരുണയില്ലാതെ നമുക്ക് പിടിച്ചുനില്‍ക്കാനാവില്ല.

സഭയും പൊതുസമൂഹവും
പൊതുസമൂഹത്തില്‍നിന്ന് സഭയ്ക്ക് ഏറ്റവും ആവശ്യമുള്ളത് ഒരു കാര്യംമാത്രം. സുവിശേഷം അതിന്റെ പൂര്‍ണ്ണതയില്‍ പ്രഘോഷിക്കാനുള്ള സ്വാതന്ത്ര്യം. മനുഷ്യനെ അവന്റെ പൂര്‍ണ്ണതയില്‍ ശുശ്രൂഷിക്കാനുള്ള അവകാശമാണ് സഭയ്ക്കുള്ളത്. മനുഷ്യ സ്വാതന്ത്ര്യത്തിന്റെ നാളം കെടാതെ സൂക്ഷിക്കാനുള്ള അവകാശം സഭയ്ക്കുണ്ട്. വിദ്യാഭ്യാസവും ആതുരശുശ്രൂഷയും സാമൂഹ്യക്ഷേമവും ബ്രസീലിലെ പ്രധാനവിഷയങ്ങലാണ്. ഇതിലൊക്കെ സഭയ്ക്ക് സ്വന്തമായ വീക്ഷണമുണ്ട്. 
എല്ലാവരിലേയ്ക്കും ക്രിസ്തുവിനെ എത്തിക്കുന്ന ശുശ്രൂഷയില്‍ നിങ്ങള്‍ക്ക് പുലര്‍കാല നക്ഷത്രം അപ്പരിസീദായിലെ മാതാവായിരിക്കട്ടെ. എമ്മാവൂസിലെ ശിഷ്യന്മാരുടെ കാര്യത്തില്‍ എന്നപോലെ നിങ്ങളുടെ ഹൃദയങ്ങളെയും അവന്‍ ജ്വലിപ്പിക്കട്ടെ. പുത്തന്‍ പ്രതീക്ഷകളുടെ പ്രത്യാശ അവന്‍ നിങ്ങള്‍ ക്കും നല്‍കട്ടെ.