എല്ലാവരുടെയും ഹൃദയത്തെ സ്പര്‍ശിക്കുന്ന ജീവിത രീതികളും, സ്വഭാവഗുണങ്ങളും പാപ്പയില്‍ നിറഞ്ഞുനില്‍ക്കുന്നു.
ജനനം : 17-12-1936
ആദ്യവ്രതം : 17-03-1960
പൗരോഹിത്യം : 13-12-1969
നിത്യവ്രതം : 22-04-1973
മെത്രാന്‍ പട്ടം : 27-06-1992
കര്‍ദ്ദിനാള്‍ : 21-02-2001
പാപ്പാ-തിരഞ്ഞെടുപ്പ് : 13-03-2013
പാപ്പാ-സ്ഥാനാരോഹണം : 19-03-2013
മാര്‍പാപ്പായുടെ കുടുബം:
മാരിയോ ബെര്‍ഗോളിയോ (പിതാവ്)
റജീനാ (മാതാവ്)
ഹോര്‍ഹെ, അല്‍ബെര്‍ത്തോ,
ഓസ്‌ക്കാര്‍, മാര്‍ത്താ, എലേന
പാപ്പായുടെ ഏതാനും വാക്കുകള്‍
2013, മാര്‍ച്ച് 14
വാതില്‍ തുറന്നിട്ടേക്കു. അവരൊക്കെ പള്ളിയിലേയ്ക്ക് വന്നോട്ടെ. ഞാനും അവരെപ്പോലെ ഒരു തീര്‍ത്ഥാടകനാണ്.
2013, മാര്‍ച്ച് 13
ഞാന്‍ നിങ്ങളെ ആശീര്‍വ്വദിക്കുന്നതിനു മുന്‍പ് ദൈവം എന്നെ ആശീര്‍വ്വദിക്കാന്‍ നിങ്ങള്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍.
2013, മാര്‍ച്ച് 07
സഭ ഉള്ളിലേക്കു പിന്‍വലിയുന്നത് അപകടകരമാണ്. മറിച്ച് സമൂഹത്തിന്റെ പുറമ്പോക്കുകളിലേക്കാണ് സഭ നീങ്ങേണ്ടത്.
1969, ഡിസംബര്‍ 31
കാത്തിരിക്കുന്ന ഹൃദയത്തിന് ദൈവം നല്‍കുന്ന ക്ഷണമാണ് ദൈവവിളി. യേശുമത്തായിയെ വിളിക്കുന്ന രംഗം എന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. യേശു അവന് കാരുണ്യം കൊടുത്ത് അവനെ സ്വന്തമാക്കുകയായിരുന്നു. അതു തന്നെയാണ്എന്റെ കാര്യത്തിലും സംഭവിച്ചത് സെപ്റ്റംബര്‍ 21 ന്.
ബെര്‍ഗോളിയോ 1969 ഡയറിയില്‍ നിന്ന്
മറ്റുളളവര്‍ നല്ലവരാണെന്നും അതിനാല്‍ അവരെ സ്‌നേഹിക്കണമെന്നും ഞാന്‍ വിശ്വസിക്കുന്നു. വേനല്‍ രാത്രിപോലെ സുന്ദരവും സ്വീകാര്യവുമായ ദൈവത്തിന്റെ ക്ഷമയിലും ഞാന്‍ വിശ്വസിക്കുന്നു.
2013, മാര്‍ച്ച് 14
നമ്മള്‍ അല്‍മായരാകാം, വൈദികരാകാം, മെത്രാന്‍മാരാകാം, മാര്‍പാപ്പയാകാം. ആരുമാകട്ടെ. കുരിശു വഹിക്കാതെ നാം യാത്ര ചെയ്താല്‍, കുരിശില്ലാതെ നാം കെട്ടിപ്പടുത്താല്‍, കുരിശില്ലാതെ നാം ക്രിസ്തുവിനെ പ്രഘോഷിച്ചാല്‍, നാം ക്രിസ്തുശിഷ്യരാകുകയില്ല. വെറും ലൗകായികര്‍ മാത്രമേ ആകുകയുള്ളു. കുറ്റമറ്റവരായി ജീവിക്കാന്‍ പരിശ്രമിച്ചുകൊണ്ട്, ദൈവതിരുമുമ്പിലും ദൈവിക പ്രകാശത്തിലും നമ്മുക്ക് യാത്ര ചെയ്യാം.
ജീവിതം കൊണ്ട് സന്ദേശം നല്കുന്ന ഫ്രാന്‍സിസ് പാപ്പ...എത്ര വലിയ നിലയിലെത്തിയാലും എത്ര തിരക്കുള്ളവരയാലും ആവുന്ന കാര്യങ്ങള്‍ സ്വയം ചെയാന്‍ നമുക്കെല്ലാവര്‍ക്കും പ്രചോദനമാകട്ടെ പാപ്പയുടെ എളിമയുടെ ഈ പ്രവര്‍ത്തി...