പെട്ടെന്ന് വിശുദ്ധരാകാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അതിന് ചില എളുപ്പവഴികള്‍ പറഞ്ഞുതരുന്നു. മറ്റൊരാളെക്കുറിച്ച് ദോഷം പറയാതിരിക്കുക, അപരനെ വിധിക്കാതിരിക്കുക, പെട്ടെന്നുളള വിശുദ്ധപദവിക്ക് ഇതും ചില കാരണങ്ങളാണ്. സാന്താമാര്‍ത്തയിലെ ദിവ്യബലിക്കിടെ ലാളിത്യം, ക്ഷമ, കരുണ എന്നീ ക്രിസ്തീയ പുണ്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം കുറ്റങ്ങള്‍ തിരിച്ചറിയാതെ പോകുന്നവരെല്ലാം കാപട്യക്കാരാണ്. പാപ്പ മുതല്‍ ആദ്യ പടി സ്വന്തം തെറ്റ് തിരിച്ചറിയുക എന്നതാകട്ടെ. മറ്റൊരുവനെക്കുറിച്ച് വിധി നടത്തുന്നതിന് മുമ്പ് സ്വന്തം തെറ്റ് തിരിച്ചറിയട്ടെ. ഈ ആദ്യ പടി സ്വീകരിക്കാന്‍ കഴിയുന്നില്ലേ മാനസാന്തരത്തിന് വേണ്ടി ദൈവത്തിന്റെ കൃപ യാചിക്കുക. സ്‌നേഹത്തോടും കരുണയോടും കൂടി ക്ഷമിക്കുന്നവര്‍ക്ക് രണ്ടിരട്ടിയായി ദൈവം അനുഗ്രഹങ്ങള്‍ ചൊരിയും. മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. വിശുദ്ധ പൗലോസ് ശ്ലീഹായെ പോലെ ആയിത്തീരുവാന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പാപ്പ വചനധ്യാനം അവസാനിപ്പിച്ചത്.