ദൈവത്തിന്റെ കരുണ ആവശ്യമുണ്ട് എന്ന തോന്നലില്ലാത്തവര്‍ വി.കുര്‍ബാന യ്ക്ക് പോകാതിരിക്കുന്നതാണ് നല്ലത് എന്ന് ഫ്രാന്‍സീസ് പാപ്പാ ജനറല്‍ ഓഡിയന്‍സില്‍ പറഞ്ഞു. 

    ''ചിലപ്പോള്‍ ചിലരൊക്കെ ചോദിക്കാറുണ്ട്. എന്തിനാണ് പളളിയില്‍ പോകുന്നത്? എല്ലാ ദിവസവും പളളിയില്‍ പോകുന്നവരും പോകാതിരിക്കുന്നവരെപ്പോലെ പാപിക ളാണ്. പിന്നെന്തിന് പളളിയില്‍ കുര്‍ബാനയ്ക്ക് പോകണം.'' പാപ്പാ പറഞ്ഞു. ''ദൈവ ത്തിന്റെ കരുണ ആവശ്യമില്ലാത്തവര്‍-തങ്ങള്‍ പാപികളാണ് എന്ന തോന്നലില്ലാത്ത വര്‍-പളളിയില്‍ കുര്‍ബാനയ്ക്ക് പോയിട്ട് ഒരു കാര്യവുമില്ല. ദൈവത്തിന്റെ ക്ഷമയും കാരുണ്യവും സ്വീകരിക്കാനാണ് നമ്മള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊളളുന്നത്.'' 

    ''കുര്‍ബാനയുടെ ആദ്യം ഞാന്‍ എന്റെ പാപങ്ങള്‍ ഓര്‍ത്ത് പശ്ചാത്തപിക്കുന്നു എന്നുളളത് കേവലം ഒരു ഫോര്‍മുലമാത്രമല്ല അത് പശ്ചാത്താപത്തിന്റെ യഥാര്‍ത്ഥ പ്രവൃര്‍ത്തിയാണ്. പാപികളാണെന്ന ചിന്തയില്‍ വിനയപൂര്‍വ്വം നമ്മള്‍ കുര്‍ബാനയ്ക്ക് അണയണം.'' 

    ''ദൈവത്തിന്റെ കരുണയെക്കുറിച്ചും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.''യോഗ്യരായതുകൊ ണ്ടല്ല നമ്മള്‍ കുര്‍ബാനയ്ക്ക് വരുന്നത്. മറിച്ച് കാരുണ്യവാനായ ദൈവം നമ്മോട് എല്ലാ ക്ഷമിക്കുന്നതുകൊണ്ടാണ്. വി.കുര്‍ബാന അനുദിന ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കു ന്നതിനെക്കുറിച്ചാണ് അദ്ദേഹം തുടര്‍ന്ന് സംസാരിച്ചത്. വി.കുര്‍ബാന നമ്മുടെ കാഴ്ച പ്പാടുകളെ മാറ്റി മറിയ്ക്കണം. നമ്മള്‍ മറ്റുളളവരെ കാണുന്ന വിധത്തിന് മാറ്റം സംഭവി ക്കേണ്ടിയിരിക്കുന്നു.''വി.കുര്‍ബാന നമ്മള്‍ എല്ലാവരെയും ഒന്നിപ്പിക്കുന്ന കൂദാശയാണ്. ചെറുപ്പക്കാരെയും വൃദ്ധജനങ്ങളെയും സമ്പന്നനെയും ദരിദ്രനെയും അയല്‍ക്കാരെയും സന്ദര്‍ശകരെയും എല്ലാ സഹോദരങ്ങളായി കാണാന്‍ ദിവ്യകാരുണ്യം നമ്മെ സഹാ യിക്കുന്നു.''