സഭ നേരിടുന്ന ആധുനികഭീഷണികള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് പ്രവര്‍ ത്തിച്ച ലിത്വാനിയന്‍ ബിഷപ്പുമാരുടെ ധീരതയ്ക്ക് ഫ്രാന്‍സീസ് പാപ്പയുടെ പ്രശംസ. ലിത്വാനിയയില്‍ സഭാപ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട പീഡനങ്ങളെ വളരെ ശക്തമായാണ് സഭ അതിജീവിച്ചത്.''ചരിത്രത്തിന്റെ അവകാശികളാണ് നിങ്ങള്‍. സുവിശേഷപ്രവര്‍ ത്തനങ്ങളുടെ പൈതൃകം നിങ്ങള്‍ക്കവകാശപ്പെട്ടതാണ്. നിങ്ങളുടെ ധീരമായ സുവിശേ ഷപ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ അവകാശം നിങ്ങള്‍ പ്രകടിപ്പിച്ചത്, വിശുദ്ധ കുര്‍ബാനയ്ക്ക് നിങ്ങളെ ഉത്തേജിപ്പിച്ചത്. ഈ കൂട്ടായ്മയില്‍ പരിശുദ്ധാത്മാവാണ് നിങ്ങളെ നയിച്ചത്'' പാപ്പാ തന്റെ അനുമോദനപ്രസംഗത്തില്‍ ബിഷപ്പു മാരോടായി പറഞ്ഞു.
ഫെബ്രുവരി 2-ാം തീയതിയാണ് ഫ്രാന്‍സിസ് പാപ്പായെ കാണാന്‍ ലിത്വാനിയയിലെ മെത്രാന്‍മാര്‍ റോമിലെത്തിയത്. ''നിങ്ങളുടെ യുവത്വത്തിനും ധൈര്യ ത്തിനുമൊപ്പമാണ് എന്നെ കാണാന്‍ എത്തിയത്'' പാപ്പാ പറഞ്ഞു. സോവിയറ്റ് രാജ്യ ങ്ങളിലെ ''പീഡനങ്ങളുടെ ഏറ്റവും ദു:ഖകരമായ കാലഘട്ട''ത്തില്‍ ജീവിച്ചവരെക്കുറിച്ച് പാപ്പാ ഓര്‍മ്മിപ്പിച്ചു.
തൊണ്ണൂറുകളില്‍ ഭൂരിഭാഗം കത്തോലിക്കാരാജ്യങ്ങളും സോവിയറ്റ് ഭരണത്തിന്റെ കീഴിലായിരുന്നു. ഈ കാലഘട്ടത്തില്‍ കത്തോലിക്കാവിശ്വാസികള്‍ക്ക് നിരവധി പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട് എന്നും പാപ്പ അനുസ്മരിച്ചു. നൂറ്റിഅമ്പതിലേറെ വൈദികരെ നാടുകടത്തുകയും ചെയ്തിരുന്നു. ഇത്തരം ക്രൂരതകളെ അതിജീവിച്ചാണ് സഭ ഉയര്‍ത്തെഴുന്നേറ്റത്. മനുഷ്യത്വത്തിനും മതസ്വാതന്ത്ര്യത്തിനും വിരുദ്ധമായ പ്രവര്‍ ത്തനങ്ങള്‍നിലനിന്നിരുന്ന ലിത്വാനിയയില്‍ മെത്രാന്‍മാരുടെ അപ്പസ്‌തോലിക പ്രവര്‍ത്ത നങ്ങള്‍വഴിയാണ് മാറ്റം സംഭവിച്ചതെന്ന് ഫ്രാന്‍സീസ് പാപ്പ എടുത്തുപറഞ്ഞു. ''ക്രൈസ്തവമൂല്യങ്ങളും സുവിശേഷവും പ്രഘോഷിക്കുക. സൃഷ്ടിപരമായ സംവാദ ങ്ങളിലൂടെ മതാഅനുഭവങ്ങളില്‍നിന്നും സഭയില്‍നിന്നും അകന്നുപോയവരെയും ഒരുമി ച്ച് കൊണ്ടുവരിക.'' പാപ്പാ മെത്രാന്‍മാരെ ആഹ്വാനം ചെയ്തു.