സന്തോഷപര്യവസായിയായ സുന്ദരമായൊരു മുത്തശ്ശിക്കഥയോ, ശുഭാന്ത്യമുളള ഒരു സിനിമയോ അല്ല യേശുവിന്റെ പുനരുത്ഥാനം. മറിച്ച് മനുഷ്യര്‍ക്ക് പ്രതീക്ഷയും രക്ഷയും നല്‍കാനുളള ദൈവത്തിന്റെ സ്‌നേഹപൂര്‍ണ്ണമായ ഇടപെടലാണത്. ഫ്രാന്‍ സിസ് പാപ്പാ പറഞ്ഞു.''ഒരു കാര്യം കൂടി നിങ്ങള്‍ ചെയ്യണം. ഒരു ക്രൂശിതരൂപം കൈയ്യി ലെടുക്കുക അതില്‍ ചുംബിക്കുക. എന്നിട്ട് മന്ത്രിക്കുക യേശുവേ നന്ദി കര്‍ത്താവേ നന്ദി.''

    ജനറല്‍ ഓഡിയന്‍സിന്റെ സമയത്ത് പാപ്പാ യേശുവിന്റെ സഹനത്തെയും മരണത്തെയുംകുറിച്ച് ഓര്‍മ്മപ്പെടുത്തി. ക്രിസ്തു ഏറ്റവും എളിമപ്പെടുത്തുന്ന അവസ്ഥ യിലൂടെയാണ് മരണത്തില്‍ എത്തിച്ചേര്‍ന്നത്. ഏറ്റവും നിന്ദ്യനായ കുറ്റവാളിയെപ്പോലെ യാണ്, യേശുവിനെ ബന്ധിച്ചതും അടിച്ചതും കുരിശില്‍ തറച്ചതും. പക്ഷേ അവിടുന്ന് എല്ലാം എളിമയോടെ സഹിച്ച് തന്റെ മരണത്തിലൂടെ തിന്മയ്ക്കും സഹനത്തിലും മരണ ത്തിലും ഉത്തരം നല്‍കി. നമുക്ക് ചുറ്റും സഹനങ്ങളുണ്ട്. എന്തുകൊണ്ട് ദൈവം ഇത് അനുവദിക്കുന്നു എന്നു നാം ചോദിച്ചേക്കാം. കുഞ്ഞുങ്ങളുടെ സഹനം നമ്മുടെ ഹൃദയ ങ്ങളെയും മുറിപ്പെടുത്തിയേക്കാം. 

    ഈ ആഴ്ച നമുക്കെല്ലാവര്‍ക്കും ക്രൂശിതരൂപത്തിലേയ്ക്ക് നോക്കാം. അവന്റെ മുറിവുകളെ ചുംബിക്കാം. കാരണം എല്ലാ മാനുഷികസഹനങ്ങളെയും അവന്‍ ഏറ്റെടുത്തതാണല്ലോ. അനീതിയെയും പാപത്തെയും തിന്മയേയും സഹനത്തെയും കീഴ്‌പ്പെടുത്തിയ ദൈവത്തെ നമുക്കാവശ്യമുണ്ട്. എളിമയിലൂടെയുളള വിജയമാണ് ദൈവത്തിന്റേത്. മാനുഷികമായി നോക്കുമ്പോള്‍ പരാജയമാണത്. പക്ഷേ, ദൈവം വിജയിക്കുന്നത് ആ പരാജയത്തിലാണ്. യേശുവിന്റെ മരണം ആകസ്മികമായ ഒരു സംഭവമല്ല. അത് നേരത്തെ എഴുതപ്പെട്ടതായിരുന്നു. 

    വിശുദ്ധവാരത്തില്‍ ക്രിസ്ത്യാനികള്‍ എല്ലാം യേശുവിന്റെ സഹനത്തെക്കുറിച്ച് ധ്യാനിക്കണം.''ആ സഹനം എനിക്ക് വേണ്ടിയുളളതായിരുന്നു. ഈ ഭൂമിയില്‍ ഞാന്‍ എന്ന ഒറ്റ മനുഷ്യന്‍ മാത്രമേ ഉണ്ടായിരുന്നുളളൂ എങ്കിലും അവന്‍ എനിക്ക് വേണ്ടി മരിക്കുമായിരുന്നു.'' 

    ''എല്ലാം നഷ്ടപ്പെട്ടു എന്ന് നമുക്ക് തോന്നുന്ന നിമിഷത്തിലാണ് ദൈവം ഇടപെടുന്നത്. അപ്പോള്‍ തന്റെ ഉത്ഥാനത്തിന്റെ ശക്തിയാല്‍ അവന്‍ ഇടപെടും. പൈതൃ കസ്‌നേഹത്തോടെ, പ്രതീക്ഷ തന്നുകൊണ്ട്, അവന്‍ നമ്മുടെ ജീവിതത്തിലേയ്ക്ക് കടന്നുവരും. സഹിക്കുന്ന എല്ലാ വ്യക്തികളുടേയും ജീവിതത്തിലേയ്ക്ക് അവന്‍ ഇതു പോലെതന്നെ പ്രവേശിക്കും. സഹനം അസഹനീയവും എല്ലാം ഇരുളിലാകുകയും ചെയ്യുന്ന നിമിഷമുണ്ടല്ലോ-ആ നിമിഷം ഉത്ഥാനത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന താണ്.'' വിശുദ്ധവാരത്തിലേയ്ക്കാവശ്യമായ ആത്മീയചിന്തകളുടെ സമാഹരമായിരുന്നു പാപ്പയുടെ പ്രസംഗം. 

    ''മാനസികപ്രശ്‌നങ്ങള്‍ ഉളളവര്‍ക്കുളള അഭയകേന്ദ്രമല്ല സെമിനാരിജീവിതം. യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കാന്‍ ധൈര്യമില്ലാത്ത ഭീരുക്കള്‍ക്ക് ഉളളതുമല്ല സെമിനാരി.'' ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. മറിച്ച് ഒരുവന്‍ അവന്റെ ദൈവവിളി വളര്‍ ത്തുന്ന സ്ഥലമാണത്. ദൈവവചനത്തേയും കുര്‍ബാനയേയും പ്രാര്‍ത്ഥനയേയും ആഴ ത്തില്‍ അറിയുന്ന സ്ഥലവുമാണത്. 

    ''ഈ മനോഭാവത്തോടെ ഈ പാത പിന്തുടരാന്‍ നിങ്ങള്‍ക്ക് ആവുന്നില്ലെങ്കില്‍ ഞാന്‍ ആത്മാര്‍ത്ഥമായി പറയുന്നു, നിങ്ങള്‍ മറ്റൊരു വഴി തിരഞ്ഞെടുക്കുന്നതാണ് നല്ലത്.'' പാപ്പാ ഉപദേശിച്ചു. ലെയോണിയന്‍ കോളേജിലെ സെമിനാരിക്കാരോട് സംസാ രിക്കുമ്പോഴായിരുന്നു ഫ്രാന്‍സീസ് പാപ്പായുടെ ഈ തുറന്ന സംസാരം.''പ്രിയ ബ്രദേഴ്‌സ്, നിങ്ങള്‍ തയ്യാറെടുക്കുന്നത് ഒരു ഉയര്‍ന്ന ജോലിക്കല്ല, ബിസിനസ്സ് ചെയ്യാ നുമല്ല.'' പാപ്പാ പറഞ്ഞു.''മറിച്ച് ഈശോയെപ്പോലെ ഇടയന്മാരാകാനാണ് നിങ്ങള്‍ വിളി ക്കപ്പെട്ടിരിക്കുന്നത്. യേശുവിനെപ്പോലെ ആയിത്തീരുക എന്നതാണ് നിങ്ങളുടെ ലക്ഷ്യം. അവനെപ്പോലെ പ്രവര്‍ത്തിക്കുക എന്നതും.''  

    സെമിനാരിയിലെ പരിശീലനത്തിന് നാല് ഘടകങ്ങളുണ്ടെന്ന് പാപ്പാ പറഞ്ഞു- ആധ്യാത്മികം, ഭൗതികം, സഭാത്മകം, അപ്പസ്‌തോലികം. പരിശീലനത്തിന്റെ ആദ്യഘട്ടം മുതല്‍ ഈ നാല് ഘട്ടങ്ങളും ഒരുമിച്ച് കൊണ്ടുപോകണമെന്നും പാപ്പാ പറഞ്ഞു.