ഉയിര്‍പ്പുതിരുനാളിന് പിറ്റേന്ന് സുവിശേഷത്തിലെ ഉത്ഥാനവിവരണങ്ങള്‍ വായി ക്കാന്‍ ഫ്രാന്‍സീസ് പാപ്പാ വിശ്വാസികളെ ആഹ്വാനം ചെയ്തു. വിസ്മയവും ആനന്ദവു മാണ് ഉത്ഥാനിവിവരണങ്ങളുടെ അടിസ്ഥാനഭാവം.''അതിനാല്‍ ഉത്ഥാനത്തിന്റെ ആന ന്ദവും വിസ്മയവും നമ്മുടെ ഹൃദയങ്ങളെ നിറയ്ക്കട്ടെ.'' പാപ്പാ പറഞ്ഞു.''ഉത്ഥാന ത്തിന്റെ സന്തോഷകരമായ വിസ്മയം നമ്മുടെ ചിന്തകളിലും, മനോഭാവങ്ങളിലും, വാക്കുകളിലും, പ്രവൃര്‍ത്തികളിലും നിറയട്ടെ.''
മാതാവിന്റെ ആന്തരികസന്തോഷത്തെക്കുറിച്ച് ധ്യാനിക്കാന്‍ മാര്‍പ്പാപ്പാ ആഹ്വാനം ചെയ്തു. ദു:ഖവെളളിയാഴ്ചമുതല്‍ ഉയിര്‍പ്പുഞായര്‍വരെ അവള്‍ വ്യാകുലമാതാവായി രുന്നു. അതോടൊപ്പം അവള്‍ പ്രത്യാശയുടെ അമ്മയുമായിരുന്നു. സഭയുടെ മാതാവും ക്രിസ്തുശിഷ്യന്മാരുടെ അമ്മയുമായ മറിയം പ്രത്യാശയുടെയും മാതാവാണ്.