സഭ വിശുദ്ധയാണെന്ന വിശ്വാസപ്രമാണം പാപ്പാ ആവര്‍ത്തിച്ചു. അതോടൊപ്പം പാപി കളായ അംഗങ്ങളുടെ കൂട്ടമാണ് സഭയെന്നും പാപ്പാ പറഞ്ഞു. വെളളിയാഴ്ചത്തെ കുര്‍ബാനയ്ക്കിടയിലായിരുന്നു പാപ്പായുടെ ഈ പ്രസംഗം. 

    ''നമ്മള്‍ പാപികളാണ്: നമ്മള്‍ എല്ലാവരും; ഞാനും നിങ്ങളും. എന്നാലും സഭ വിശുദ്ധയാണ്.'' പാപ്പാ അടിവരയിട്ടു പറഞ്ഞു. ഇത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണെ ന്നും പാപ്പാ പറഞ്ഞു.''അംഗങ്ങളെല്ലാം പാപികളാണെങ്കില്‍ സഭയ്ക്ക് എങ്ങനെ വിശുദ്ധ യായിരിക്കാന്‍ പറ്റും?'' പാപ്പാ ചോദിച്ചു. 

    അതിനു കാരണം ക്രിസ്തുവാണ്. സഭയെ വിശുദ്ധയാക്കുന്നത് ക്രിസ്തുവാണ്. ഭാഗഭാഗിത്തത്തിലൂടെ വിശുദ്ധരാകാനുളള വിളിയാണ് സഭയുടെ എല്ലാ അംഗങ്ങള്‍ക്കും ലഭിച്ചിരിക്കുന്നത്. ഈ വിശുദ്ധി ക്രിസ്തു തരുന്ന ദാനമാണെന്നും പാപ്പാ പറഞ്ഞു.