കര്‍ത്താവിന്റെ ദാസന്‍ കലഹപ്രിയനായിരിക്കരുത്; എല്ലാവരോടും സൗമ്യതയുള്ളവനും യോഗ്യനായ അധ്യാപകനും ക്ഷമാശീലനുമായിരിക്കണം. എതിര്‍ക്കുന്നവരെ അവന്‍ സൗമ്യതയോടെ തിരുത്തണം. സത്യത്തെക്കുറിച്ചുള്ള പൂര്‍ണ്ണബോധ്യത്തിലേക്ക് മടങ്ങിവരാനുതകുന്ന അനുതാപം ദൈവം അവര്‍ക്കു നല്കിയെന്നുവരാം.പിശാചു തന്റെ ഇഷ്ടനിര്‍വഹണത്തിനുവേണ്ടി അവരെ അടിമകളാക്കിയിട്ടുണ്ടെങ്കിലും അവന്‍ സുബോധം വീണ്ടെടുത്ത് ആ കെണിയില്‍നിന്നും രക്ഷപെട്ടേക്കാം (2 തിമോത്തേയോസ് 2:24-26)
കോപവും ക്രോധവും മ്ലേച്ഛമാണ്; അവ എപ്പോഴും ദുഷ്ടനോടുകൂടെയുണ്ട് (പ്രഭാഷകന്‍ 27:30) അസൂയയും കോപവും ജീവിതത്തെവെട്ടിച്ചുരുക്കുന്നു; ഉത്കണ്ഠ അകാലവാര്‍ദ്ധക്യം വരുത്തുന്നു (പ്രഭാഷകന്‍ 30:24)
സ്‌നേഹം അനുചിതമായി പെരുമാറുന്നില്ല, സ്വാര്‍ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല (1 കോറിന്തോസ് 13:5).
കോപിക്കാം; എന്നാല്‍, പാപം ചെയ്യരുത്. നിങ്ങളുടെ കോപം സൂര്യന്‍ അസ്തമിക്കുന്നതുവരെ നീണ്ടുപോകാതിരിക്കട്ടെ. സാത്താന് നിങ്ങള്‍ അവസരം കൊടുക്കരുത് (എഫേസോസ് 4:26-27).
നിങ്ങളില്‍ ഭൗമികമായിട്ടുള്ളതെല്ലാം-അസന്‍മാര്‍ഗികത, അശുദ്ധി, മനഃക്‌ഷോഭം, ദുര്‍വിചാരങ്ങള്‍, വിഗ്രഹാരാധനതന്നെയായ ദ്രവ്യാസക്തി ഇവയെല്ലാം - നശിപ്പിക്കുവിന്‍ (കൊളോസോസ് 3:5).
ഭോഷന്‍ കോപത്തെ കടിഞ്ഞാണ്‍ അയച്ചുവിടുന്നു; ജ്ഞാനി അതിനെ ക്ഷമയോടെ നിയന്ത്രിക്കുന്നു (സുഭാഷിതങ്ങള്‍ 29:11).