കൂട്ടായ്മയുടെ ഭാഗമാകുന്നു എന്നതിനാലാണ് ക്രിസ്തീയജീവിതത്തിന്റെ അന ന്യത അടങ്ങിയിരിക്കുന്നതെന്ന് ഫ്രാന്‍സീസ് പാപ്പാ. വത്തിക്കാനചന്റ ബുധനാഴ്ച നട ത്താറുളള ജനറല്‍ ഓഡിയന്‍സിലായിരുന്നു പാപ്പായുടെ പ്രത്യേക പരാമര്‍ശം.
''കൂട്ടായ്മയില്‍നിന്നും അകന്ന് ഒറ്റയ്ക്ക് ക്രിസ്തീയജീവിതം കരുപ്പിടിപ്പിക്കാന്‍ ആര്‍ക്കും സാധ്യമല്ല. നമ്മുടെ വിശ്വാസവും സ്‌നേഹത്തില്‍ അധിഷ്ഠിതമായ ജീവിത ശൈലിയും നാം പഠിക്കുകയും സ്വീകരിക്കുകയും ചെയ്തത് നമ്മുടെ മുന്‍ഗാമികളില്‍ നിന്നാണ്. നമ്മുടെ പേരും വീട്ടുപേരും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. നാം ക്രിസ്ത്യാനികളാണെന്നും സഭയുടെ കൂട്ടായ്മയില്‍ പങ്കുകാരാണ് എന്നും പറയുന്നതും ഇതുപോലെ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.'' മാര്‍പാപ്പാ ഓര്‍മ്മിപ്പിച്ചു.
''സഭയെന്നാല്‍ നമ്മള്‍ എന്ന കൂട്ടായ്മയാണ്. അത് മറ്റുളളവര്‍ക്കുമുമ്പില്‍ അടച്ചിടപ്പെട്ട ഒരു ഗവേഷണശാലയല്ല.'' ബനഡിക്ട് പാപ്പായുടെ വാക്കുകളെ കടം കൊണ്ട് ഫ്രാന്‍സീസ് പാപ്പാ പറഞ്ഞു.
''നാം ദൈവത്തെ അറിയുന്നതും, സ്‌നേഹിക്കുന്നതും, അവിടുത്തെ സ്വരം കേള്‍ ക്കുന്നതും, നമ്മുടെ സഹോദരീസഹോദരന്മാരുടെ ഇടയിലാണ്.'' പാപ്പാ കൂട്ടിച്ചേര്‍ത്തു.