ക്രിസ്തുവിനെ കണ്ടുമുട്ടാന്‍ അവനവന്റെ പാപത്തെ തിരിച്ചറിഞ്ഞ് പരിവര്‍ ത്തനപ്പെടാന്‍ ഫ്രാന്‍സിസ് പാപ്പാ ക്രൈസ്തവരെ ആഹ്വാനം ചെയ്യുന്നു. കാസയിലെ സാന്റാ മാര്‍ത്തായിലെ ദിവ്യബലിയില്‍ സംബന്ധിച്ചവരോടു സംസാരിക്കുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.
വിശുദ്ധകുര്‍ബാനയിലെ വായനയ്ക്കായി പാപ്പാ തെരെഞ്ഞെടുത്തത് വിശുദ്ധ പൗലോസ് ശ്ലീഹായുടെ കൊറിന്ത്യര്‍ക്കെഴുതിയ ലേഖനത്തിലെ വചനങ്ങളായിരുന്നു. ഒരുവന്‍ മറ്റുളളവര്‍ക്കിടയില്‍ സ്വയം വിവേകിയെന്നു പറയുമ്പോള്‍ അവന്‍ വിഡ്ഢി യായി മാറുകയാണ്. അവന്റെ ജ്ഞാനത്തിന്റെ ലോകം എന്നത് ദൈവത്തിന്റെ ദൃഷ്ടി യില്‍ ഭോഷരുടെ ലോകമാണ്.
ദൈവവചനത്തിന്റെ ശക്തി ഹൃദയത്തില്‍ യഥാര്‍ത്ഥമായ മാറ്റത്തെ കൊണ്ടു വരുമെന്നും ലോകത്തെ മാറ്റത്തിലേയ്ക്കു നയിക്കാന്‍ ഈ മാറ്റത്തിലൂടെ നമുക്ക് കഴിയുമെന്നും ഫ്രാന്‍സിസ് പാപ്പ പറയുന്നു. ഈ മാറ്റം നമ്മില്‍ പ്രതീക്ഷയും ജീവനും നല്‍കുന്നു. തന്റെ സമകാലീനരായ അദ്ധ്യാപകരെക്കുറിച്ച് വിശുദ്ധ പൗലോസ് പറയുന്നു. അവര്‍ ഒരിക്കലും തങ്ങളുടെ അറിവില്‍ ആത്മപ്രശംസ നടത്തിയിരുന്നില്ല. അവരുടെ പാപങ്ങളെക്കുറിച്ചാണ് അവര്‍ സംസാരിച്ചിരുന്നത്. ക്രിസ്തുവിന്റെ കുരിശു മരണവും അവരുടെ പാപങ്ങളും തമ്മിലുളള കൂടിച്ചേരലുകളെക്കുറിച്ച് അവര്‍ ആത്മ പ്രശംസ നടത്തിയിരുന്നു. എന്തുകൊണ്ടെന്നാല്‍ ആ സമാഗമം അവര്‍ക്ക് പാപ മോചനം നല്‍കുമെന്ന് അവര്‍ ഉറപ്പായും വിശ്വസിച്ചിരുന്നു.
അത്ഭുതകരമായ മീന്‍പിടുത്തത്തിനുശേഷം വിശുദ്ധ പത്രോസും ക്രിസ്തുവും തമ്മിലുളള കണ്ടുമുട്ടല്‍ ശ്രദ്ധേയമാണ്. എന്നില്‍നിന്നും അകന്നുപോകുക, ഞാന്‍ പാപിയാണ് എന്നാണ് പത്രോസ് പറയുന്നത്. ക്രിസ്തുവും പൗലോസിന്റെ പാപവും തമ്മിലുളള സമാഗമത്തില്‍ പാപമോചനം സാധ്യമാകുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ പറയുന്നു. പാപികളാണെന്നു ദൈവത്തോടു സ്വയം ഏറ്റുപറയാന്‍ എല്ലാ ക്രൈസ്തവരും തയ്യാറാകണമെന്നും അതിലൂടെ ക്രിസ്തുവിലേയ്ക്കു പരിവര്‍ത്തനപ്പെടണമെന്നും ആഹ്വാനംചെയ്താണ് പാപ്പാ തന്റെ വിശുദ്ധ കുര്‍ബാന അവസാനിപ്പിച്ചത്.