കുടുംബങ്ങള്‍ ദൈവവചനം സൂക്ഷിച്ചുവയ്‌ക്കേണ്ടത് അവരവരുടെ കൈകളിലാ യിരിക്കണമെന്ന് ഫ്രാന്‍സീസ് പാപ്പാ പറയുന്നു. ഒരിക്കലും അലമാരകളില്‍ സൂക്ഷി ക്കേണ്ട ഒന്നല്ല അതെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. ഒരു കുടുംബത്തിന് വിശ്വാസത്തോടും പ്രതീക്ഷയോടും കൂടി മുന്നോട്ടു പോകണമെങ്കില്‍ ബൈബിളിനെ നിര്‍ബന്ധമില്ലാത്ത ഒന്നായി പരിഗണിക്കരുതെന്നും പാപ്പാ പറഞ്ഞു. 

    ബിഷപ്പുമാരുടെ അസാധാരണസിനഡിന് ആരംഭംകുറിച്ച് പാപ്പാ അര്‍പ്പിച്ച വിശുദ്ധബലിയില്‍ പങ്കെടുക്കാനെത്തിയ വിശ്വാസികളോടു സംസാരിക്കുകയായിരുന്നു ഫ്രാന്‍സീസ്പാപ്പാ.''ദൈവവചനത്താല്‍ പരിപോഷിപ്പിക്കപ്പെടുമ്പോഴാണ് കുടുംബങ്ങ ള്‍ക്ക് വിശ്വാസത്തോടും പ്രതീക്ഷയോടുംകൂടി മുന്നോട്ടുനീങ്ങാന്‍ കഴിയുന്നത്'' പാപ്പാ പറഞ്ഞു. 

''സുവിശേഷവത്ക്കരണത്തില്‍ കുടുംബം നേരിടുന്ന വെല്ലുവിളികള്‍'' എന്ന വി ഷയത്തെ ആധാരമാക്കിയാണ് ബിഷപ്പുമാരുടെ അസാധാരണസിനഡ് സംഘടിപ്പി ച്ചിരിക്കുന്നത്. ദൈവരാജ്യത്തിന്റെ മുന്തിരിത്തോട്ടത്തോടാണ് പാപ്പാ കുടുംബത്തെ ഉപ മിക്കുന്നത്. ക്ഷമയോടും വിശ്വസ്തമായ സ്‌നേഹത്തോടുംകൂടി പരിപാലിക്കപ്പെടേണ്ടവ യാണ് കുടുംബങ്ങള്‍. അപ്പോള്‍ ദൈവം ഒപ്പം പ്രവര്‍ത്തിക്കും. ദൈവത്തിന്റെ മുന്തിരി ത്തോട്ടം പരിപാലിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടവരാണ് മെത്രാന്‍മാര്‍. സ്‌നേഹ ത്തോടും ക്ഷമയോടുംകൂടി കുടുംബമാകുന്ന മുന്തിരിത്തോട്ടത്തെ പരിപാലിക്കുമ്പോള്‍ ദൈവരാജ്യത്തിന് സമൃദ്ധമായ വിളവ് ലഭിക്കും. 

    വിശുദ്ധഗ്രന്ഥം അലമാരിയില്‍ സൂക്ഷിക്കേണ്ടതല്ല. എല്ലാ ദിവസവും കുടുംബങ്ങ ളില്‍ ബൈബിള്‍ വായിക്കണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. പ്രാര്‍ത്ഥനയില്‍ സംബ ന്ധിച്ച എല്ലാവര്‍ക്കും പാപ്പ ബൈബിള്‍ സമ്മാനമായി നല്‍കി.