''ചില ക്രിസ്ത്യാനികള്‍ എല്ലാ ഞായറാഴ്ചയും പളളിയില്‍ പോകുന്നവരാണ്. എന്നാല്‍ മറ്റ് ദിവസങ്ങള്‍ ഭൗതികാവശ്യങ്ങളായ പണസമ്പാദനത്തിനും അധികാരനേട്ട ത്തിനും ഉപയോഗിക്കുന്നു. ഇങ്ങനെയുളളവര്‍ 'അവിശ്വാസികളായ ക്രൈസ്തവ'രാണ്.'' ഫ്രാന്‍സീസ് പാപ്പ പറയുന്നു. വിശുദ്ധ പൗലോസ്ശ്ലീഹ ഫിലിപ്പിനെഴുതിയ ലേഖന ത്തില്‍ പറയുന്നു, ക്രൈസ്തവസമൂഹത്തെ രണ്ടു വിഭാഗങ്ങളായാണ് രൂപപ്പെടുത്തിയി രിക്കുന്നത് എന്ന്. ഒന്ന് യഥാര്‍ത്ഥക്രിസ്ത്യാനികള്‍, രണ്ടാമത്തേത്, ക്രിസ്തുവിന്റെ കുരി ശിന്റെ ശത്രുക്കള്‍. സാന്താ മാര്‍ത്തായിലെ വിശുദ്ധ കുര്‍ബാനയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്. 

'രണ്ടു വിഭാഗങ്ങളും സഭയില്‍ ഒരുമിച്ചുണ്ട്. അവര്‍ ഞായറാഴ്ച കുര്‍ബാനയില്‍ സംബന്ധിക്കുന്നു. ദൈവത്തെ സ്തുതിക്കുകയും സ്വയം ക്രൈസ്തവന്‍ എന്ന് വിളി ക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവരില്‍ ചിലര്‍ വാക്കുകളില്‍മാത്രം ക്രൈസ്തവരാണ്. ക്രൈസ്തവന്‍ എന്ന പേര് മാത്രമേ അവര്‍ക്ക് സ്വന്തമായുളളൂ. ക്രൈസ്തവന്റെ സ്വഭാവ വിശേഷങ്ങളില്‍ ഒന്നോ രണ്ടോ മാത്രമേ അവരിലുണ്ടാവൂ. അവര്‍ അവിശ്വാസികളായ ക്രൈസ്തവരാണ്.''
    
ഇത്തരം ക്രൈസ്തവര്‍ അപകടകാരികളാണെന്ന് പാപ്പ പറയുന്നു.''യഥാര്‍ത്ഥ ക്രൈസ്തവന്‍ തന്റെ സ്വര്‍ഗ്ഗീയപൗരത്വം ഉറപ്പാക്കിയവനാണ്. എന്നാല്‍ അവിശ്വാ സിയായ ക്രൈസ്തവന്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്നത് ഭൂമിയിലാണ്.'' ഓരോരുത്തരും സ്വയം ചില ചോദ്യങ്ങള്‍ ചോദിച്ച് തങ്ങളുടെ ആത്മീയ സ്ഥാനം ഉറപ്പിക്കണമെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുന്നു. ധനമോഹവും അഹങ്കാരവും ആത്മപ്രശംസയുമുളളവനാണോ ഞാന്‍ എന്നാണ് ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യം. ഇതൊന്നുമില്ലാതെ ദൈവ ത്തെയും സഹോദരങ്ങളെയും സ്‌നേഹിക്കാനും സേവനംചെയ്യാനും നിങ്ങള്‍ തയ്യാറാ ണെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ അംഗത്വമുളളവനാണ് നിങ്ങള്‍ എന്ന് പാപ്പാ ഉറപ്പ് നല്‍കുകയും ചെയ്യുന്നു.