സിദ്ധാന്തങ്ങള്‍ ഒരിക്കലും ക്രൈസ്തവന് ആനന്ദം നല്‍കുന്നില്ല. മറിച്ച് ഒരു നാള്‍ താന്‍ ദൈവത്തില്‍ എത്തിച്ചേരും എന്ന ദൃഢമായ വിശ്വാസവും പ്രത്യാശയുമാണ് ക്രൈസ്തവന് ആനന്ദം നല്‍കുന്നതെന്ന് പാപ്പ പറയുന്നു. കാസ്സാ സാന്താ മാര്‍ത്തയിലെ ദിവ്യബലിയില്‍ സംസാരിക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.
''സൈദ്ധാന്തികള്‍ ഇക്കാര്യം വേണ്ടവിധത്തില്‍ മനസ്സിലാക്കിയില്ല. വാഗ്ദാനത്തി ന്റെയും പ്രത്യാശയുടെയും സമാഗമത്തിന്റെയും ആനന്ദം എന്താണെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. പ്രത്യാശയില്‍നിന്നും ഉണ്ടാകുന്ന ആനന്ദം എന്താണെന്ന് തിരിച്ചറിയാനുളള ബോധം അവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. നമ്മുടെ പിതാവായ എബ്രാഹം ആഹ്‌ളാദഭരിതനായിരുന്നു. കാരണം അബ്രാഹത്തിന് വിശ്വാസ മുണ്ടായി രുന്നു. ആ വിശ്വാസത്തില്‍ ന്യായീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ മറ്റുളളവര്‍ക്ക് ഈ വിശ്വാസം നഷ്ടപ്പെട്ടിരുന്നു. അവര്‍ വെറും നിയമസൈദ്ധാന്തികര്‍ മാത്രമായിരുന്നു. എന്നാല്‍ അവര്‍ക്ക് സിദ്ധാന്തങ്ങളും നഷ്ടപ്പെട്ടിരുന്നു. കാരണം എല്ലാ സിദ്ധാന്തങ്ങളുടെയും കേന്ദ്രം സ്‌നേഹമാണ്. ദൈവത്തോടും അയല്‍ക്കാരനോടുമുളള സ്‌നേഹം.'' പാപ്പാ വിശദീകരിച്ചു.
പാപ്പാ തുടര്‍ന്നു.''നിയമസൈദ്ധാന്തികര്‍ക്ക് ഉപദേശങ്ങള്‍ നല്‍കാന്‍ കൃത്യമായ രീതികള്‍ ഉണ്ടായിരുന്നു. എന്നിട്ടും എല്ലാ ദിവസവും അവരുടെ ഈ ഉപദേശങ്ങള്‍ ആരെയും സ്പര്‍ശിക്കാതെ കടന്നുപോയി. സുവിശേഷത്തിന്റെ ആനന്ദമായിരിക്കണം ഒരു വ്യക്തിയുടെ വിശ്വാസത്തിന്റെ മൂലക്കല്ല്. ഈ ആനന്ദമില്ലാത്ത വ്യക്തിക്ക് ഒരിക്കലും യഥാര്‍ത്ഥവിശ്വാസി ആയിരിക്കാന്‍ കഴിയില്ല. ദൈവത്തെ ഒരു ദിവസം കണ്ടുമുട്ടാന്‍ കഴിയും എന്ന പ്രത്യാശയാല്‍ ഉണ്ടായ സന്തോഷമായിരുന്നു അബ്രാഹത്തിന്റേത്. ഇതുപോലെ ഒരു ദിവസം അവിടുത്തെ കാണാന്‍ കഴിയും എന്ന പ്രത്യാശ ഓരോരു ത്തര്‍ക്കും ഉണ്ടാകേണ്ടതാണ്. ഈ പ്രത്യാശയില്‍ നിന്നുണ്ടാകുന്ന ആനന്ദമാണ് ഒരുവനെ യഥാര്‍ത്ഥവിശ്വാസിയാക്കിത്തീര്‍ക്കുന്നത്.'' പാപ്പാ ഉപസംഹരിച്ചു.