വത്തിക്കാന്‍ സിറ്റി : ക്രൈസ്തവര്‍ തങ്ങളില്‍ത്തന്നെ വിവിധസഭകളിലും പേരുകളിലും പെട്ട് ചിന്തിക്കുമ്പോഴും എല്ലാ ക്രൈസ്തവരും ക്രിസ്തുവിലുളള വിശ്വാസത്തില്‍ ഒന്നാണെന്ന് സാത്താന്‍ മനസ്സിലാക്കുന്നുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.''വിഭജനവും വേര്‍തിരിവും സാത്താന്റെ പ്രവൃത്തിയാണ്. അവനറിയാം ക്രൈസ്തവര്‍ ക്രിസ്തുവിന്റെ അനുയായികളാണെന്ന്, അവര്‍ ഒന്നാണെന്ന്, സഹോദരന്മാരാണെന്ന്. ഇവാഞ്ചലിക്ക ലെന്നോ ഓര്‍ത്തഡോക്‌സ്, ലൂഥറന്‍, കത്തോലിക്കരെന്നോ അവന് നോട്ടമില്ല. അവന് എല്ലാവരും ക്രൈസ്തവരാണ്. ക്രിസ്തുവിന്റെ സഭയിലെ മുറിവാണ് അനൈക്യം. ഈ മുറിവ് അങ്ങനെ അവശേഷിപ്പിക്കേണ്ട ആവശ്യമില്ല. ക്രൈസ്തവര്‍ ഒരുമിച്ച് ഐക്യം അന്വേഷിക്കണം. അവര്‍ മറ്റുളളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം. അസ്പര്‍ശ്യരെയും ദരി ദ്രരെയും സഹായിക്കാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. പരിശുദ്ധാത്മാവാണ് ഐക്യം നല്‍കുന്നത്. പ്രാര്‍ത്ഥന, സൗഹൃദം, അടുപ്പം, ധ്യാനം എന്നിവയോടുകൂടി പരിശുദ്ധാ ത്മാവിന് നേരെ നാം ഹൃദയം തുറക്കുക'' പാപ്പാ പറഞ്ഞു.
വിവിധ ക്രൈസ്തവവിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ജോണ്‍ 17 മൂവ്‌മെന്റിന്റെ നേതൃത്വ ത്തില്‍ നടന്ന ക്രൈസ്തവഐക്യആഘോഷങ്ങളില്‍വച്ചാണ് പാപ്പാ ഇപ്രകാരം സംസാ രിച്ചത്. ഐക്യത്തിനുവേണ്ടിയുളള ക്രിസ്തുവിന്റെ പ്രാര്‍ത്ഥന അടങ്ങിയ ബൈ ബിള്‍ ഭാഗത്തില്‍ നിന്നാണ് ജോണ്‍ 17 എന്ന പേര് സംഘടന സ്വീകരിച്ചത്.