ദൈവത്തിന്റെ പഠനങ്ങള്‍ ബുദ്ധിമുട്ടുളവാക്കുന്നതാണ് എന്ന് പറയുന്നവര്‍ക്ക് ദൈവ വചനങ്ങള്‍ മനസ്സിലാകാത്തത് വിശ്വാസരാഹിത്യംമൂലമാണ് എന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.
''ലോകത്തിലുളള ഒന്നിനും സര്‍വ്വശക്തനുവേണ്ടിയുളള മനുഷ്യന്റെ ദാഹത്തെ ശമിപ്പിക്കുവാന്‍ സാധിക്കില്ല. നിത്യത പ്രാപിക്കുന്നതിന് യേശു നല്‍കുന്ന അപ്പം ഭക്ഷി ക്കണം. യേശുവിനോടൊപ്പം ആയിരിക്കണം'' പാപ്പാ പറഞ്ഞു.
യോഹന്നാന്റെ സുവിശേഷത്തില്‍ ജീവന്റെ അപ്പം ഞാനാണ് എന്ന് പ്രഖ്യാപി ക്കുന്ന സുവിശേഷഭാഗവായനയ്ക്കുശേഷം ഫ്രാന്‍സിസ് പാപ്പാ സെന്റ് ആന്‍ജിലോസ് കോട്ടയില്‍ ഒരുമിച്ചുകൂടിയ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു.
യേശുവിന്റെ വാക്കുകള്‍ നമ്മുടെ മനസ്സില്‍ മൂന്നുതരത്തിലുളള പ്രതിസന്ധികള്‍ ഉളവാക്കും. എന്നാല്‍ ഇവ തുറക്കുന്നതിനായി ദൈവം മൂന്നു താക്കോലുകള്‍ കൂടി നല്‍കുന്നുണ്ട്. ഒന്നാമത്തെ താക്കോല്‍ ദൈവത്തിന്റെ ആഗമനത്തെകുറിച്ചുളള അറിവാ ണ്. രണ്ടാമത്തേത് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളില്‍കൂടി മാത്രമേ അവിടുത്തെ വാക്കുകള്‍ ഗ്രഹിക്കുന്നതിന് സാധിക്കൂ എന്ന തിരിച്ചറിവാണ്. അവസാനമായി വിശ്വാസ മില്ലാത്തതാണ് ദൈവത്തിന്റെ വാക്കുകള്‍ ഗ്രഹിക്കുന്നതില്‍ നിന്ന് നമ്മെ പിന്‍തിരിക്കു ന്നത് പരിശുദ്ധ പിതാവ് പറഞ്ഞു.