''നമ്മുടെ കൊച്ചുലോകത്തിലേക്ക് ചുരുങ്ങിക്കൂടാനുളള പ്രലോഭനത്തില്‍നിന്നും ദൈവവചനം നമ്മെ രക്ഷിക്കുന്നു.'' പാപ്പാ പറഞ്ഞു.'' അങ്ങനെ നമ്മുടെ ചക്രവാളത്തെ ദൈവവചനം വികസിതമാക്കുന്നു.'' സാന്താ മാര്‍ത്തായിലെ കുര്‍ബാനയ്ക്കിടയ്ക്കാണ് ഫ്രാന്‍സിസ് പാപ്പാ ഇപ്രകാരം പറഞ്ഞത്. 

    ''നമ്മള്‍ പരീക്ഷിക്കപ്പെടുമ്പോള്‍ നമ്മളെ രക്ഷിക്കുന്നത് യേശുവിന്റെ വചനമാണ്.  യേശു വലിയവനാണ്. കാരണം അവന്‍ നമ്മെ പ്രലോഭനത്തില്‍നിന്നും വിമോ ചിപ്പി ക്കുക മാത്രമല്ല ചെയ്യുന്നത്; നമുക്ക് കൂടുതല്‍ ആത്മവിശ്വാസം തരികയും ചെയ്യുന്നു.''

    ഈ ആത്മവിശ്വാസം, പരീക്ഷിക്കപ്പെടുന്നവര്‍ക്ക് വലിയ ശക്തിയാണ് പകരുന്നത്. ''കര്‍ത്താവ് നമുക്കായി കാത്തുനില്‍ക്കുന്നു: പരീക്ഷിക്കപ്പെടുന്ന നമ്മളില്‍ അവിടുന്ന് വിശ്വാസം അര്‍പ്പിക്കുന്നു. പാപികളായ നമ്മുടെ ചക്രവാളം അവിടുന്നു വിശാലമാ ക്കുന്നു.'' ''പ്രലോഭനം നമ്മെ സ്വാര്‍ത്ഥതയുടെ ചെറിയ മുറികളിലേയ്ക്ക് ഒതുക്കുന്നു. പുറത്തുകടക്കാന്‍ പറ്റാത്ത ഒരവസ്ഥയിലേയ്ക്ക് നമ്മെ കൊണ്ടുചെന്നെ ത്തിക്കുന്നു. പ്രലോഭനാവസരങ്ങളില്‍ നമുക്ക് ദൈവസ്വരം കേള്‍ക്കാനാവുന്നില്ല; മനസ്സിലാക്കാനു മാവുന്നില്ല.''
    
''ദൈവസ്വരം ശ്രവിക്കുന്നതിലൂടെ മാത്രമേ നമുക്ക് പ്രലോഭനങ്ങളുടെ സ്വാര്‍ത്ഥ കൂടാരത്തില്‍നിന്ന് പുറത്തു കടക്കാനാവൂ'' പാപ്പാ പറഞ്ഞു.