ഭൗതികസമ്പത്തുകളോട് ഏറെ പ്രണയത്തിലായതുകൊണ്ടാണ് ദൈവത്തിന്റെ വിളി കേള്‍ക്കാന്‍ പല ചെറുപ്പക്കാര്‍ക്കും കഴിയാത്തതെന്ന് പാപ്പാ പറഞ്ഞു. തിങ്ക ളാഴ്ചത്തെ കുര്‍ബാനപ്രസംഗത്തിലായിരുന്നു പാപ്പായുടെ ആഹ്വാനം.''പലയിനം സമ്പത്തുകളാല്‍ നിറഞ്ഞിരിക്കുന്ന ഹൃദയങ്ങള്‍ ശൂന്യമായിത്തീരാന്‍ നാം പ്രാര്‍ത്ഥി ക്കണം'' പാപ്പാ പറഞ്ഞു.
മര്‍ക്കോസിന്റെ സുവിശേഷത്തിലെ ധനികനായ ചെറുപ്പക്കാരന്റെ മനാഭാവമായിരുന്നു ചിന്താവിഷയം''അയാള്‍ വളരെ നല്ലൊരു മനുഷ്യനായിരുന്നു; ചെറുപ്പം മുതല്‍ എല്ലാ കല്‍പനകളും പാലിച്ചിരുന്നൊരു വ്യക്തി.'' ''എന്നാലും അയാള്‍ അതുകൊണ്ട് തൃപ്തനായിരുന്നില്ല. അയാള്‍ക്ക് കൂടുതല്‍ വേണമായിരുന്നു. പരിശുദ്ധാത്മാവ് അയാളെ പ്രേരിപ്പിക്കുകയായിരുന്നു.''
യേശുവിന്റെ ആഹ്വാനവും, അയാള്‍ സങ്കടത്തോടെ തിരിച്ചുപോയതും അനു സ്മരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു:''അയാള്‍ അസ്വസ്ഥനായിരുന്നെങ്കിലും, യേശുവി നോട് കൂടുതല്‍ അടുക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും, അയാളുടെ ഹൃദയം സമ്പത്തു കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു. അത് ശൂന്യമാക്കിയെടുക്കാനുളള ധൈര്യം അയാ ള്‍ക്കില്ലായിരുന്നു.''
''അവന്‍ തിരഞ്ഞെടുത്തത് പണത്തെയായിരുന്നു. അവന്റെ ഹൃദയംനിറയെ ധനമായിരുന്നു. അയാളൊരു കളളനല്ലായിരുന്നു; പിടിച്ചുപറിക്കാരനല്ലായിരുന്നു; അയാള്‍ നല്ലൊരു മനുഷ്യനായിരുന്നു. നേരായ മാര്‍ഗ്ഗത്തിലൂടെ സമ്പാദിച്ച പണമായിരുന്നു അയാളുടേത്.''
''എന്നിട്ടും അയാളുടെ ഹൃദയം പണത്തിന് അടിമപ്പെട്ടിരുന്നു; അത് സ്വതന്ത്രമാ യിരുന്നില്ല. തിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം അയാള്‍ക്ക് നഷ്ടപ്പെട്ടിരുന്നു.''
പല ചെറുപ്പക്കാരും കര്‍ത്താവിന്റെ മുമ്പില്‍ മുട്ടുകുത്താനും തങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കാനും തയ്യാറാണെന്ന് പാപ്പാ പറഞ്ഞു.''എന്നാല്‍ അവരുടെ ഹൃദയം മറ്റു പല സമ്പത്തിനാല്‍ നിറഞ്ഞിരിക്കുകയും അത് ശൂന്യമാക്കാന്‍ അവര്‍ക്ക് ധൈര്യമില്ലാതിരി ക്കുകയും ചെയ്യുമ്പോള്‍ സന്തോഷം നഷ്ടപ്പെട്ട് അവര്‍ ദു:ഖിതരാകുകയും യേശുവില്‍ നിന്ന് മടങ്ങി പോകുകയും ചെയ്യുന്നു.''
ദൈവവിളിയുളള അനേകം ചെറുപ്പക്കാരെ മറ്റു പല കാര്യങ്ങളാണ് തടസ്സപ്പെടു ത്തുന്നതെന്ന് പാപ്പാ പറഞ്ഞു. അതിനാല്‍ നമ്മള്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെ ന്നും, ഹൃദയം ശൂന്യമാക്കാനുളള ധൈര്യം അവര്‍ക്ക് കിട്ടാനായി അപേക്ഷിക്കണമെന്നും പാപ്പാ പറഞ്ഞു.