ഉപവാസപ്രാര്‍ത്ഥനയ്ക്കായി ഒരുമിച്ചുകൂടിയ ഒന്നരലക്ഷത്തോളം ഭക്തരെ സാക്ഷി നിര്‍ത്തി ലോകത്തുടനീളം സമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്ന കോടാനുകോടിജനത യോടായി ഫ്രാന്‍സീസ് പാപ്പാ പറഞ്ഞു: ''കുരിശിലേക്ക് നോക്കാനാണ് ക്രിസ്തീയ വിശ്വാസം നമ്മെ പ്രേരിപ്പിക്കുന്നത്. അക്രമത്തിനുളള ദൈവിക മറുപടിയാണ് കുരിശും ക്രൂശിതനും. അതിനാല്‍ അക്രമത്തിനു മറുപടി പറയേണ്ടത് അക്രമം കൊണ്ടല്ല; മനുഷ്യ ക്കുരുതിക്ക് മറുപടി പറയേണ്ടത് മരണത്തിന്റെ ഭാഷയിലല്ല; മറിച്ച് കുരിശിന്റെ നിശ്ശബ്ദ തയിലാണ്. കുരിശിന്റെ നിശ്ശബ്ദതയില്‍ ആയുധങ്ങളുടെ അലര്‍ച്ച അവസാനിക്കുന്നു. തത്സ്ഥാനത്ത് അനുരഞ്ജനത്തിന്റെയും സംഭാഷണത്തിന്റെയും സമാധാനത്തിന്റെയും ഭാഷ ആരംഭിക്കുന്നു.''

ഒബാമയും കൂട്ടരും യുദ്ധത്തിനായി കോപ്പുകൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് അരുതെന്ന ആഹ്വാനവുമായി പാപ്പാ മുന്നോട്ടിറങ്ങിയതെന്ന് ഓര്‍ക്കണം. ക്രിസ്ത്യ ന്‍രാജ്യമായ അമേരിക്കയും ക്രൈസ്തവയൂറോപ്പിലെ അവരുടെ സഖ്യകക്ഷികളുമാണ് സിറിയക്കെതിരെ യുദ്ധകാഹളം മുഴക്കുന്നതെന്നും നാം മറക്കരുത്. അക്രമത്തിന്റെ പോര്‍വിളികളുമായി നില്‍ക്കുന്ന ക്രൈസ്തവരാജ്യങ്ങളോടുതന്നെയാണ് ക്രൂശിത നിലേക്ക് നോക്കാന്‍ പാപ്പാ ആഹ്വാനം ചെയ്യുന്നത്. ഇതിനു മറ്റൊരു വശം കൂടിയുണ്ട്. ഒരു മുസ്ലീംരാജ്യത്ത് സമാധാനം പുലരാനായിട്ടാണ് പാപ്പായുടെ നേതൃത്വത്തില്‍ ഉപവാസപ്രാര്‍ത്ഥന നടന്നത്. ഇതില്‍പ്പരം സഹോദരാത്മമായ പ്രവൃത്തി മറ്റെന്താ ണുളളത്? ഒരു കാലത്ത് കുരിശുയുദ്ധത്തിലൂടെ കൊമ്പുകോര്‍ത്തവരായിരുന്നു മുസ്ലീം ങ്ങളും ക്രിസ്ത്യാനികളുമെന്ന കാര്യം നാം മറക്കരുത്. അന്ന് പോര്‍വിളിക്ക് മുന്‍കൈ യ്യെടുത്തതും പടയാളികളെ പടക്കളത്തിലേക്ക് ആശീര്‍വദിച്ചയച്ചതും മാര്‍പാപ്പമാ രായിരുന്നുതാനും. അത്തരമൊരു ചരിത്രപശ്ചാത്തലത്തിലാണ് ഫ്രാന്‍സീസ് പാപ്പാ യുടെ പ്രഖ്യാപനം. 

നമുക്കിനി യുദ്ധം വേണ്ട; ഇനി ഒരിക്കലും നമുക്കൊരു യുദ്ധം വേണ്ട. ഈയിടെ ഇംഗ്ലണ്ടിലെ ഒരു വികാരിയച്ചന്‍ എഴുതി: നമ്മുടെ പളളിക്കും പാരിഷ്ഹാളിനും ഇടയില്‍ ഒരു ഇടുങ്ങിയ പാതയുണ്ട്. പലപ്പോഴും അവിടെ സഹായം ചോദിക്കാനിരിക്കുന്ന ധര്‍മ്മക്കാരെ കാണാറുണ്ട്. ഒരു ദിവസം അവരിലൊരാള്‍ പളളിക്കകത്തു കയറി, ആരാധനയുടെ സമയം. എല്ലാവരും നിശ്ശബ്ദരായിരുന്നു. അയാള്‍ ഉറക്കെ പ്രാര്‍ത്ഥിച്ചു : എന്റെ പൊന്നു തമ്പുരാനേ, എനിക്ക് വല്ലതും തരാന്‍ ഇവിടെയുളള നല്ല മനുഷ്യരെ തോന്നിപ്പിക്കണേ. എന്തായിരിക്കും അയാളുടെ പ്രാര്‍ത്ഥനയുടെ പരിണിതഫലം? വികാരിയച്ചന്‍ തന്റെ ബ്ലോഗിലാണ് ഈ സംഭവം വിവരിച്ചിരിക്കുന്നത്. പാവപ്പെട്ടവര്‍ വൃത്തികെട്ടവരും ദുര്‍ഗന്ധം വമിക്കുന്നവരും അരോചകത്വമുളവാക്കുന്നവരുമാണെ ന്നാണ് അച്ചന്റെ കമന്റ്. ബ്ലോഗില്‍ കൊടുത്തിരിക്കുന്ന തലക്കെട്ട്: പാവപ്പെട്ടവന്റെ ശല്യം എന്നാണ്. ദരിദ്രര്‍ എന്നും ശല്യക്കാരായിരുന്നു, ധനികരുടെ കാഴ്ചപ്പാടില്‍. ഈശോ പറയുന്ന കഥയിലും ലാസര്‍ ധനവാനൊരു ശല്യമായിരുന്നു. അവന്റെ വാതില്‍ക്കല്‍ തന്നെ വ്രണബാധിതനും നായ നക്കുന്നവനുമായവന്‍ കിടക്കുക! ഇതില്‍പരം ശല്യം മറ്റെന്താണുളളത് ? 

അനുദിനപ്രശ്‌നങ്ങളുടെ നടുവില്‍ കുരിശിലേക്ക് നോക്കാനാണ് പാപ്പായുടെ ആഹ്വാനം. അത് നല്ലൊരു മാര്‍ഗ്ഗരേഖയാണ്. നമ്മുടെയിടയിലും നമുക്ക് ചുറ്റും സംഭവിക്കുന്നവയെ അഭിമുഖീകരിക്കുമ്പോള്‍ നാം സ്വീകരിക്കേണ്ട മാനദണ്ഡം കുരിശിലേക്ക് നോക്കുക; ക്രൂശിതനെ കാണുക; സുവിശേഷത്തിലെ ഈശോ എന്താണ് പറയുന്നതെന്ന് കേള്‍ക്കുക. അപ്പോഴാണ് സഭ ക്രൈസ്തവമാകുന്നത്. അതായത് യേശുവിന്റെ കണ്ണുകളിലൂടെ കാണാനും അവന്റെ ഹൃയഭാവത്തോടെ പ്രതികരിക്കാനും സാധിക്കുമ്പോള്‍. പട്ടണത്തിലെ ഒരു സന്യാസാശ്രമം. നേരം പരപരാ വെളുക്കു ന്നഠഃ യുളളൂ. ആശ്രമാധിപന്‍ ഉറക്കമുണര്‍ന്ന് പുറത്തിറങ്ങിയപ്പോള്‍, പുറത്തെ സോഫായില്‍ ഒരാള്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു. കൊതുകുകടിയില്‍ നിന്ന് രക്ഷപ്പെടാന്‍ പഴയ പത്രംകൊണ്ട് പുതച്ചുമൂടിയിരിക്കുന്നു. തലചായ്ക്കുവാന്‍ ഇടമില്ലാ ത്തവനും, ഒരു നേരത്തെ ഭക്ഷണത്തിനായി വിശക്കുന്നവനും കേരളത്തിലു മുണ്ടെന്ന താണ് സത്യം.

ഇന്ത്യയിലെ കാര്യമെടുത്താലോ? കേരളത്തിലേതിന്റെ എത്ര മടങ്ങായിരിക്കും? കാണാ നുളള കണ്ണും പ്രതികരിക്കാനുളള ഹൃദയവും ഉണ്ടോ എന്നതാണ് ചോദ്യം. ഈയിടെ നടന്ന ഒരു ചര്‍ച്ച അട്ടപ്പാടിയിലെ ശിശുമരണത്തെക്കുറിച്ചായിരുന്നു. സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവും അനാസ്ഥയും രൂക്ഷവിമര്‍ശനത്തിനു വിധേയമായി. അതിന്നിടയില്‍ ഒരാള്‍ ചോദിച്ചു: ''സര്‍ക്കാരിനെ വിമര്‍ശിക്കുകയല്ലാതെ, കത്തോലിക്കാ സഭയ്ക്ക് ഈ കാര്യത്തില്‍ ഒന്നും ചെയ്യാനില്ലേ?'' കഴിഞ്ഞയാഴ്ച ഫ്രാന്‍സിസ് പാപ്പാ അഭയാര്‍ത്ഥി കള്‍ക്കുവേണ്ടിയുളള ഒരു ആതുരാലയം സന്ദര്‍ശിച്ചു- ചെന്ത്രോ അസ്തല്ലി അവിടുത്തെ അംഗങ്ങളെയും നടത്തിപ്പുകാരെയും സാക്ഷി നിറുത്തി അദ്ദേഹം പറഞ്ഞു: ''ആളില്ലാത്ത ആശ്രമങ്ങളൊന്നും സഭയുടേതല്ല; ആളില്ലാത്ത ആശ്രമങ്ങളൊന്നും നമ്മുടേതല്ല. അത് വിറ്റ് ഹോട്ടലും ടൂറിസ്റ്റ്‌ഹോമുമാക്കി കാശുണ്ടാക്കാന്‍ നമുക്ക് അവകാശമില്ല. ആളി ല്ലാത്ത ആശ്രമങ്ങളൊക്കെ കര്‍ത്താവിന്റെ ശരീരത്തിന്റേതാണ്. അതായത് അഭയാര്‍ത്ഥി കള്‍ക്കും അഗതികള്‍ക്കും അവകാശപ്പെട്ടത്.'' 

കേരളത്തിലായിരുന്നെങ്കില്‍ പാപ്പാ എങ്ങനെ പറയുമായിരുന്നു? ''ആളില്ലാത്ത ആശ്രമമുറികളൊന്നും നമ്മുടേതല്ല; ആളില്ലാത്ത ആശ്രമമുറികളെല്ലാം അഗതികള്‍ക്കും ഭവനരഹിതര്‍ക്കും അവകാശപ്പെട്ടതാണ്.'' എത്രമാത്രം മുറികളാണ് ആള്‍പ്പാര്‍പ്പില്ലാതെ നമ്മുടെ ആശ്രമങ്ങളിലും സ്ഥാപനങ്ങളിലും ഒഴിഞ്ഞുകിടക്കുന്നത്? എത്രമാത്രം മുറികളാണ് വര്‍ഷത്തിലെ വളരെ ചുരുങ്ങിയ ദിവസത്തെ ഉപയോഗത്തിനായി നാം മോടിപിടിപ്പിച്ച് സൂക്ഷിച്ചിരിക്കുന്നത്? അത്തരം ആള്‍പാര്‍പ്പില്ലാത്ത മുറികളുടെ എണ്ണമെടുത്താല്‍ ആശ്രമങ്ങള്‍കൊണ്ട് അത് തീരുമെന്നു തോന്നുന്നില്ല. സഭാശ്രേണി യുടെ എല്ലാ തലങ്ങളിലും ആളില്ലാത്ത ഒഴിഞ്ഞ മുറികള്‍ ധാരാളം കണ്ടെത്താനാവും. അതിനാല്‍ മറക്കുന്ന - ആളില്ലാത്ത-മുറികളൊന്നും നമ്മുടേതല്ല; വഴിയോരത്തെ ഭവനരഹിതര്‍ക്ക് അവകാശപ്പെട്ടതാണ്. പാപ്പായുടെ ഈ നിര്‍ദ്ദേശത്തിന്റെ തുടക്കം സുവിശേഷത്തില്‍നിന്നുതന്നെയാണ്. സഭാപിതാക്കന്മാരും ഇതുതന്നെ ആവര്‍ത്തിക്കു ന്നുണ്ട്.

കേസറിയായിലെ വി.ബേസില്‍ (330-370) നിര്‍ദ്ദേശിക്കുന്നു: ''നിന്റെ അടുക്കളയില്‍ നാളത്തേക്കായി നീ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം നിന്റേതല്ല; മറിച്ച് അത് വിശക്കുന്നവന് അവകാശപ്പെട്ടതാണ്. നിന്റെ അലമാരയില്‍ നീ തേച്ച് സൂക്ഷിച്ചിരിക്കുന്ന നിന്റെ ഉടുപ്പ് നിന്റേതല്ല; മറിച്ച് ഉടുപ്പില്ലാതെ നടക്കുന്ന നിന്റെ സഹോദരന്റേതാണ്. ബാങ്കിലെ നിന്റെ സ്ഥിരനിക്ഷേപം യഥാര്‍ത്ഥത്തില്‍ നിന്റേതല്ല; നിന്റെ ചുറ്റുമുളള ദരിദ്രരുടെ പണമാണത്.'' അങ്ങനെയെങ്കില്‍ കേരളത്തിലെ സന്യാസികളുടെ ഭൂസ്വത്തും ബാങ്കു ബാലന്‍സും സ്ഥാപനസമ്പത്തും ആര്‍ക്കൊക്കെ അവകാശപ്പെട്ടതാണ്? യഥാര്‍ ത്ഥഅവകാശിക്ക് അവന്റെ സമ്പത്ത് കൊടുക്കാതെ പിടിച്ചുവച്ചിരിക്കുന്നവരെ എന്തു വിളിക്കണമെന്ന് വിശുദ്ധബേസില്‍ പറയുന്നുണ്ട്. 

''ഒരാളുടെ വസ്ത്രം കട്ടെടുക്കുന്നവനെ നമ്മള്‍ മോഷ്ടാവെന്നു വിളിക്കുന്നു. എങ്കില്‍ ഒരാള്‍ക്ക് ഉടുപ്പ് കൊടുക്കാന്‍ കഴിവുണ്ടായിട്ടും അത് ചെയ്യാതിരിക്കുന്നവനെ മറ്റെന്താണ് വിളിക്കേണ്ടത്. മോഷ്ടാവെന്നും കളളനെന്നും പിടിച്ചുപറിക്കാരനെന്നുമുളള പേരൊന്നും സന്യാസിക്കും സഭാനേതാവിനും ഒരിക്കലും ഭൂഷണമാകില്ലെന്ന് ഓര്‍ ക്കണം.'' എങ്കില്‍ നമുക്ക് ചെറിയൊരു തീരുമാനമെങ്കിലും എടുത്തുകൂടേ? വൈകു ന്നേരം അന്തിയുറങ്ങാന്‍ ഇടമില്ലാത്തവര്‍ക്ക് നമ്മുടെ സന്യാസാശ്രമങ്ങളില്‍ മുറിയും, പായും തലയിണയും കൊടുക്കുമെന്ന് ; അതോടൊപ്പം അത്താഴവും. ഈ ഒരൊറ്റ തീരുമാനത്തിലൂടെ കേരളത്തിലെ ഏറ്റവും നിര്‍ധനരായവരുടെ വലിയൊരു ജീവിതപ്രശ്‌നം നമുക്ക് പരിഹരിക്കാനാവില്ലേ? നിര്‍ദ്ദേശം കേട്ട ഒരാള്‍ ഉപദേശിച്ചു. എടുത്തുചാടാതെ കരുതലോടെ നീങ്ങണമെന്ന്. കാരണം അന്തിയുറങ്ങാന്‍ വരുന്ന വരില്‍ മദ്യപാനികളും വ്യഭിചാരികളും മരുന്നടിക്കാരും കാണില്ലേ? അത് അപകടം വിളിച്ചുവരുത്തില്ലേ?.

സുവിശേഷത്തില്‍ യേശുവിനെ വിശേഷിപ്പിച്ചിരുന്നത് ഇത്തരക്കാരുടെ കൂട്ടുകാരന്‍ എന്നല്ലേ? അങ്ങനെയെങ്കില്‍ ക്രിസ്തുവിനെ അനുഗമിക്കുന്നവരും പാപികളുടെയും, വേശ്യകളുടെയും കൂട്ടുകാരായിരിക്കുന്നതില്‍ എന്താണ് തെറ്റ്? നമ്മുടെ ജീവിതത്തി ന്റെയും ആത്മീയതയുടെയും പൊളളത്തരം ഒന്നുകൂടെ പുറത്തുകൊണ്ടുവരുന്നതാണ് ഡിഡാക്കെയുടെ ഉപദേശം.''നിത്യം നിലനില്‍ക്കുന്ന സനാതനസമ്പത്ത് നിങ്ങള്‍ മറ്റുളള വരുമായി പങ്കുവയ്ക്കുന്നു. എന്നിട്ട് നിത്യം നിലനില്‍ക്കാത്ത ഭൗതികസമ്പത്ത് അവരു മായി പങ്കുവയ്ക്കാന്‍ മടിക്കുന്നു!''