സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ ചത്വരത്തിലാണ് പാപ്പാ ഈ ആവശ്യം വിശ്വാസി കളെ അറിയിച്ചത്. 

പോപ് മൊബൈലിലെ യാത്രയ്ക്കിടയിലും പാപ്പാ സരസമായാണ് സംസാരിച്ചത്. എല്ലാവര്‍ക്കും നല്ല പ്രഭാതം ആശംസിച്ചെങ്കിലും നല്ല അന്തരീക്ഷമല്ല ഉളളതെന്ന് പാപ്പാ തമാശരൂപത്തില്‍ അഭിപ്രായപ്പെട്ടു. കാര്‍മേഘാവൃതമായ ആകാശമായിരുന്നു അന്നു റോമില്‍. 

മതബോധനപ്രഭാഷണത്തില്‍ കുടുംബത്തെക്കുറിച്ചാണ് പാപ്പാ സംസാരിച്ചത്. എല്ലാവരോടും നല്ല പ്രഭാതം ആശംസിച്ചെങ്കിലും നല്ല അന്തരീക്ഷമല്ല ഉളളതെന്നും പാപ്പ തമാശരൂപത്തില്‍ അഭിപ്രായപ്പെട്ടു. കാര്‍മേഘാവൃതമായ ആകാശമായിരുന്നു റോമിന്റേത്. സഭയുടെ സര്‍വ്വവിജ്ഞാനകോശമായ 'ഇവാഞ്ചലിയം വിറ്റ' യുടെ ഇരുപതാമത് വാര്‍ഷികമാണ് മാര്‍ച്ച് 25 ന് ആചരിക്കുന്നത്. ഒക്‌ടോബര്‍ മാസത്തില്‍ കുടുംബങ്ങള്‍ക്കായുളള സിനഡിന്റെ രണ്ടാം ഘട്ടം നടത്താന്‍ തയ്യാറെടുക്കുന്ന  അവസരത്തില്‍ പാപ്പ എല്ലാ വിശ്വാസികളോടും പ്രത്യേക പ്രാര്‍ത്ഥന ആവശ്യപ്പെടുകയുണ്ടായി. ''പ്രാര്‍ത്ഥന തുടരാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. പോപ്പ്, കര്‍ദ്ദിനാള്‍മാര്‍, ബിഷപ്പുമാര്‍, പുരോഹിതര്‍, മതബോധനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി എല്ലാവര്‍ക്കുംവേണ്ടി നിരന്തരമായി പ്രാര്‍ത്ഥിക്കുക. പ്രാര്‍ത്ഥനയാണ് നമു ക്കാവശ്യം, അല്ലാതെ വ്യാജവാര്‍ത്തകളല്ല.'' പാപ്പാ ഉദ്‌ബോധിപ്പിച്ചു. 

    സഭയും കുടുംബങ്ങളും തമ്മിലുളള ഉടമ്പടി എന്നാണ് സിനഡിന്റെ രണ്ടാം ഘട്ടത്തെ പാപ്പാ വിശേഷിപ്പിച്ചത്. അതൊരിക്കലും അവസാനിക്കുന്നില്ല. സിനഡിന്റെ ഒന്നാം ഘട്ടം 2014-ല്‍ ആയിരുന്നു. സഭ മാതാവിനെപ്പോലെയാണ്. അവള്‍ ഒരിക്കലും തന്റെ കുടുംബം ക്ഷയിച്ചുപോകാന്‍ അനുവദിക്കുന്നില്ല. തന്റെ കുടുംബത്തെ സഹാ യിക്കുവാന്‍ സാധിക്കുന്നതെല്ലാം അവര്‍ ചെയ്യും. 

വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയെ നിശിതമായി വിമര്‍ശിച്ചാണ് പാപ്പാ ജനറല്‍ ഓഡിയന്‍സ് അവസാനിപ്പിച്ചത്.