പരിത്രാണത്തിന്റെ പാത തോല്‍വിയുടേതാണ്. ഈ യാത്ര കുരിശും അപകീര്‍ ത്തിയും നിറഞ്ഞതാണ്. എന്നാല്‍ തോറ്റു കൊടുക്കുന്നതിലൂടെ സ്‌നേഹം നമ്മെ കീഴട ക്കുമെന്ന് കാസാ സാന്താ മാര്‍ത്താ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനമദ്ധ്യേയുളള പ്രസംഗത്തിനിടെ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. വിശുദ്ധ മര്‍ക്കോസിന്റെ സുവി ശേഷത്തില്‍, മുന്തിരിത്തോട്ടത്തിന്റെ ഉടമയുടെ മകനെ കൊന്ന് തോട്ടത്തിന്റെ വെളിയില്‍ എറിയുന്ന കൃഷിക്കാരുടെ ഉപമ വിശുദ്ധീകരിക്കുന്നതിനിടെയാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്. സുവിശേഷഭാഗത്തു വിവരിക്കുന്ന ഉപമ തോല്‍വിയുടേതാണ്. ദൈവവും മനുഷ്യനുമായുളള ബന്ധത്തെയാണ് ഈ ഉപമ വിശേഷിപ്പിക്കുന്നത്. യേശുവിന്റെ ഉപമയുടെ വെളിച്ചത്തില്‍ മരണത്തിലാണ് എല്ലാവരും ജീവന്‍ കണ്ടെത്തുന്നത് എന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. ദൈവത്തിന്റെ വക്താക്കളായി തോട്ടം തൊഴിലാളികളോട് സംസാരിക്കാന്‍ എത്തുന്ന പ്രവാചകന്‍മാരെ ആരും ശ്രവിക്കുന്നില്ല. എല്ലാവരും അവരെ തളളിക്കളയുന്നു. ദൈവത്തിന്റെ മഹത്വമാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഏറ്റവും ഒടുവിലായി അയച്ച സ്വപുത്രനെപ്പോലും ആരും ശ്രവിച്ചില്ല. പകരം നിഷേധിച്ച് കൊന്നുകളഞ്ഞു. അതാണ് പിന്നീട് മൂലക്കല്ലായിത്തീര്‍ന്നത്. സ്‌നേഹത്തിന്റെ കഥ അവസാനിക്കുന്നത് തോല്‍വിയിലാണ്. ദൈവജനം തളളിക്കളഞ്ഞ ഒരുവനിലൂടെ ആണ് മനുഷ്യവംശത്തെ മുഴുവനായും രക്ഷിച്ചത്. ഉപേക്ഷിക്കപ്പെട്ട പുത്രനായ ക്രിസ്തുവാണ് നമ്മെ മുഴുവനും രക്ഷിച്ചത്. നാം നമ്മുടെ മന:സാക്ഷിയെത്തന്നെ വിലയിരുത്തിയാല്‍ എത്ര തവണ പ്രവാചകനെ പുറത്താക്കി എന്ന് മനസ്സിലാകും. അവിടെ കൂടിയവരെ സ്‌നേഹത്തിന്റെ ചരിത്രത്തെ മനസ്സിലാക്കുവാന്‍ പാപ്പാ പ്രോത്സാഹിപ്പിച്ചു. ദൈവം നമ്മില്‍ നട്ടിരിക്കുന്ന സ്‌നേഹമാകുന്ന വിത്തിനെ എങ്ങനെ നാം പരിപാലിക്കുന്നുവെന്ന് ദൈവം നമുക്കു വേണ്ടി ചെയ്തുതന്ന കാര്യങ്ങള്‍ സ്മരിക്കണമെന്നും ചിന്തിക്കണമെന്നും പറഞ്ഞ് പാപ്പാ തന്റെ പ്രസംഗം അവസാനിപ്പിച്ചു.