സൗഹൃദമെന്നാല്‍ അപരന്റെ ജീവിതത്തിന് തുണയേകുക എന്നാണര്‍ത്ഥമെന്ന് മാര്‍പാപ്പാ പ്രസ്താവിച്ചു. തന്റെ ജന്മനാടായ അര്‍ജന്തിനയിലെ ബുവെനോസ് അയിറെസ് പട്ടണത്തിലെ എഫ് എം. റേഡിയോ മിലേനിയും 106.7-ന് അനുവദിച്ച അഭിമുഖത്തിലാണ് ഫ്രാന്‍സിസ് പാപ്പാ സൗഹൃദത്തിന്റെ പൊരുളിനെക്കുറിച്ചുള്ള തന്റെ വീക്ഷണം പങ്കു വച്ചത്.

    ഏതെങ്കിലുമൊരു മതവിഭാഗത്തിന്റേതല്ലാത്തതും സ്വതന്ത്രവുമായ ഒരു റോഡി യോയ്ക്ക് പാപ്പാ അഭിമുഖം അനുവദിച്ചത് ഇത് ആദ്യമായാണ്. ദൈവത്തിന് സ്വന്തം ജനത്തോടുള്ള മനോഭാവം പിതൃസ്‌നേഹനിര്‍ഭരമെങ്കിലും അതിന് മൈത്രീ ഭാവവു മുണ്ടെന്ന് പാപ്പാ. യേശു അന്ത്യ അത്താഴവേളയില്‍ പറഞ്ഞ 'ഞാന്‍ നിങ്ങളെ ദാസരെന്നല്ല, സ്‌നേഹിതര്‍ എന്നാണ് വിളിക്കുക' എന്നീ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് വിശദീകരിക്കുകയും ചെയ്തു. മൗലികവാദത്തിനെതിരെ ശക്തമായി പ്രതികരിച്ച പാപ്പാ, അത്, സംഗമത്തിനു പകരം മതിലുകളാണ് തീര്‍ക്കുന്നതെന്ന് കുറ്റപ്പെടുത്തി.