സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഫ്രാന്‍സീസ് പാപ്പാ 20 രാജ്യങ്ങളില്‍നിന്ന് എത്തിച്ചേര്‍ന്ന പ്രായം ചെന്നവരുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിച്ചേരലിന്റെ ഏറ്റവും വലിയ പ്രത്യേകത എമിരറ്റസ് പോപ്പ് ബനഡിക്ട് പതിനാറാമന്‍ പാപ്പയുടെ സാന്നിദ്ധ്യമായിരുന്നു. വാര്‍ദ്ധക്യത്തിലെത്തിയ മാതാപിതാക്കളും ഈ കൂട്ടായ്മയില്‍ ഉള്‍പ്പെട്ടിരുന്നു.
ഫ്രാന്‍സീസ്പാപ്പയോടൊപ്പം സമയം ചെലവഴിച്ച് പാപ്പയുമായി ജീവിതാനുഭവ ങ്ങള്‍ പങ്കുവയ്ക്കുന്നതിനും, പരിശുദ്ധപിതാവിന്റെ ദൃഷ്ടാന്തകഥകള്‍ അതീവശ്രദ്ധയോ ടെ ശ്രവിച്ച് വാര്‍ദ്ധക്യത്തിലും ജീവിതത്തിന്റെ സൗന്ദര്യം എങ്ങനെയാണെന്ന് പാപ്പയുടെ വാക്കുകളില്‍ നിന്നും മനസ്സിലാക്കുന്നതിനും വേണ്ടിയാണ് വാര്‍ദ്ധക്യത്തിലെത്തിയവര്‍ ഈ ഒത്തുചേരലിനായി എത്തിയത്.
പുരോഹിതര്‍, ദമ്പതിമാര്‍ തുടങ്ങി ജീവിതത്തിലെ എല്ലാ അവസ്ഥകളിലുമുളളവര്‍ ഈ കൂട്ടായ്മയില്‍ ഒന്നുചേര്‍ന്നിരുന്നു. ഇറാഖില്‍നിന്നും പലായനംചെയ്യപ്പെട്ട ദമ്പതി മാരായ മുബാറക്കും അനീസ് ഹാനോയും, ഇസ്ലാമിക്‌രാഷ്ട്രങ്ങളില്‍നിന്നു ഓടിപ്പോ രേണ്ടിവന്ന വിധവകളും, ഭാര്യമാരെ നഷ്ടപ്പെട്ട ഭര്‍ത്താക്കന്മാരും ഈ സമ്മേളനത്തില്‍ സംബന്ധിക്കാനെത്തിയിരുന്നു.
ഫ്രാന്‍സിസ് പാപ്പാ പറയുന്നു.''വാര്‍ദ്ധക്യം എന്നത് മഹത്വത്തിന്റെ സമയമാണ്. ദൈവം അവിടുത്തെ ആഹ്വാനത്തെ പുതുക്കുന്ന സമയമാണിത്. നമ്മുടെ വിശ്വാസത്തെ മറ്റുളളവര്‍ക്ക് എത്തിച്ചുകൊടുക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നതിനായി നമ്മെ ആഹ്വാനം ചെയ്യുന്ന സമയം കൂടിയാണിത്. പ്രാര്‍ത്ഥിക്കാനായി അവിടുന്ന നമ്മെ ആഹ്വാനം ചെയ്യുന്നു. ലോകത്തിനുവേണ്ടി മാദ്ധ്യസ്ഥം വഹിച്ച് പ്രാര്‍ത്ഥിക്കാന്‍ ദൈവം നമ്മോട് പറയുന്നു. ദൈവത്തോട് ഏറ്റവും അടുത്ത ബന്ധം പുലര്‍ത്താനാണ് ഈ സമയത്ത് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്.''