ആര് ക്രിസ്തുവിനെ കണ്ടത്തുന്നുവോ അവന്‍ യഥാര്‍ത്ഥസമ്പത്ത് കണ്ടെത്തുന്നു എന്നും പാപ്പാ പറഞ്ഞു.
ഞായറാഴ്ചയിലെ ആഞ്ചലൂസ്പ്രാര്‍ത്ഥനയ്ക്കിടെ ക്രിസ്തുവിലെത്തിച്ചേരുന്നതി ന്റെ അമൂല്യമായ മാഹാത്മ്യത്തെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പാ വിശദീകരിച്ചു. വയലില്‍ ഒളിച്ചുവച്ച നിധി കണ്ടെത്തുകയും അതു കണ്ടെത്തിയതിനുശേഷം അതുകരസ്ഥമാ ക്കാന്‍ തനിക്കുളളതെല്ലാം വില്‍ക്കുകയും ചെയ്ത വ്യാപാരിയുടെ ഉപമവ്യാഖ്യാനിച്ചുകൊണ്ടാണ് പാപ്പാ സംസാരിച്ചത്.
ദൈവത്തെ അറിയുന്നവനും, വ്യക്തിപരമായി അവനിലെത്തിച്ചേരുന്നവനും അന ന്തമായ നന്മയാലും കരുണയാലും ആകര്‍ഷിക്കപ്പെടുന്നവനാകുന്നു. ഉച്ചസമയത്തെ ആഞ്ചലൂസ്പ്രാര്‍ത്ഥനയ്ക്ക് മുന്‍പായി സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ആയിരക്കണക്കിന് വിശ്വാസികളോടു സംസാരിക്കുകയായിരുന്നു പാപ്പാ. ഒരു കൊച്ചു ബൈബിള്‍ എല്ലാവരും പേഴ്‌സിലോ പോക്കറ്റിലോ എല്ലായ്‌പ്പോഴും സൂക്ഷിക്കണമെന്നും പാപ്പ അഭിപ്രായപ്പെട്ടു.
ദൈവരാജ്യം അന്വേഷിക്കുന്നവരാണ് യഥാര്‍ത്ഥനിധി അന്വേഷകരെന്നും അതു കണ്ടെത്തുന്നവര്‍ അമൂല്യവും സത്യവുമായ സമ്പത്ത് നേടുന്നതിനായി ബാക്കിയെല്ലാം നഷ്ടപ്പെടുത്തുമെന്നും പാപ്പാ വ്യക്തമാക്കി. ഒന്നാം ലോകമഹായുദ്ധത്തിന്റെ നൂറാം വാര്‍ഷികാഘോഷാവസരത്തിലായിരുന്നു പാപ്പാ ഈ സന്ദേശങ്ങള്‍ പങ്കുവെച്ചത്.