വത്തിക്കാനിലെ പോള്‍ ആറാമന്‍ഹാളില്‍ വേനലവധിക്കു മുന്‍പു നടന്ന പൊതുയോഗത്തില്‍ വേദോപദേശം നല്‍കിയത് ഫ്രാന്‍സിസ് പാപ്പാ ആയിരുന്നു. പഠിപ്പിക്കുന്നതിനിടയില്‍ പശ്ചിമേഷ്യന്‍രാജ്യങ്ങളിലെ സംഘര്‍ഷങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കുമെതിരെയും ചൈനീസ്പ്രവിശ്യയായ യുനാനിലെ ഭൂകമ്പത്തെക്കുറിച്ചും പാപ്പ ആശങ്ക പ്രകടിപ്പിച്ചു. ഭൂകമ്പത്തില്‍ 2000 ത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും നൂറു കണക്കിനു ജനങ്ങള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ദുരന്തത്തിനിരയായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുമെന്ന് പാപ്പ വഗ്ദാനം ചെയ്തു. വീടുകളും വസ്തുവകകളും നഷ്ടമായവരോടും പാപ്പ ദു:ഖം അറിയിച്ചു.
''സമാധാനത്തിനുവേണ്ടി കഠിനമായി പ്രാര്‍ത്ഥിക്കുക.'' പശ്ചിമേഷ്യയിലെ ജനങ്ങ ള്‍ക്കുവേണ്ടി പാപ്പ ആവര്‍ത്തിച്ചുപറഞ്ഞു. ഒരു പുതിയ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ സൃഷ്ടിക്കപ്പെട്ട പുതിയ ജനതയാണ് ദേവാലയം എന്ന് പാപ്പ പറയുന്നു.
പഴയനിയമത്തിന്റെ പൂര്‍ണ്ണത പുതിയനിയമത്തില്‍ എങ്ങനെയാണ് സാധ്യമാകുന്നത് എന്ന് യോഹന്നാന്റെസുവിശേഷത്തെ ആസ്പദമാക്കി പാപ്പാ വ്യക്തമാക്കി.
നമ്മുടെ സഹോദരങ്ങളെ ഏറ്റവും നിസ്സാരമായ കാര്യങ്ങളില്‍വരെ പരിചരിച്ച് എങ്ങനെയാണ് യഥാര്‍ത്ഥസന്തോഷത്തിലെത്തിച്ചേരുന്നത് എന്ന് ക്രിസ്തു തന്റെ മഹത്വത്താല്‍ എല്ലാവരെയും കാണിച്ചുതരുന്നു-പാപ്പാ പറഞ്ഞു. പാപ്പാ തന്റെ വേദോ പദേശം അവസാനിപ്പിക്കുന്നത് തീര്‍ത്ഥാടകര്‍ക്ക് വളരെ പരിചിതമായ ഒരും ഹോംവര്‍ക്ക് നല്‍കിക്കൊണ്ടാണ്.
''നിങ്ങളുടെ പോക്കറ്റിലോ ബാഗിലോ സൂക്ഷിക്കാന്‍ പറ്റുന്ന ഒരു ചെറിയ വേദപുസ്തകം എല്ലായ്‌പ്പോഴും കൈയില്‍ കരുതുക. ലക്ഷ്യപ്രാപ്തിക്കായി എന്തു ചെയ്യണമെന്ന സന്ദേശമുളള മത്തായിയുടെ സുവിശേഷത്തിലെ വരികള്‍ വായിക്കുക. അതു ദൈവം നമുക്കായി നല്‍കിയിരിക്കുന്നതാണ്.''