അഭിലാഷങ്ങള്‍ക്ക് അടിപ്പെടരുത്; അവ നിന്നെ കാളക്കൂറ്റനെപ്പോലെ കുത്തിക്കീറും (പ്രഭാഷകന്‍ 6:2). മദ്യപനായ തൊഴിലാളി ഒരിക്കലും ധനവാനാകയില്ല; ചെറിയ കാര്യങ്ങള്‍ അവഗണിക്കുന്നവന്‍ അല്‍പാല്‍പമായി നശിക്കും (പ്രഭാ 19:1). വീഞ്ഞും സ്ത്രീയും ബുദ്ധിമാന്‍മാരെ വഴി തെറ്റിക്കുന്നു; വേശ്യകളുമായി ഇടപഴകുന്നവനു വീണ്ടുവിചാരം നഷ്ടപ്പെടുന്നു. (പ്രഭാ 19:2). വീഞ്ഞുകുടിച്ച് ധീരത പ്രകടിപ്പിക്കാന്‍ ശ്രമിക്കേണ്ടാ; വീഞ്ഞ് അനേകരെ നശിപ്പിച്ചിട്ടുണ്ട് (പ്രഭാ 31:25).
സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മനസ്‌സു ദുര്‍ബലമാവുകയും, ആദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേല്‍ വന്നു വീഴുകയും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍ (ലൂക്കാ 21:34).
വീഞ്ഞ് പരിഹാസകനും, മദ്യം കലഹക്കാരനുമാണ്; അവയ്ക്ക് അടിമപ്പെടുന്നവന് വിവേകമില്ല (സുഭാഷിതങ്ങള്‍ 20:1). എന്തെന്നാല്‍ മദ്യപനും ഭോജനപ്രിയനും ദാരിദ്ര്യത്തിലകപ്പെടും; മത്തുപിടിച്ചു മയങ്ങുന്നവന് കീറത്തുണിയുടുക്കേണ്ടിവരും (സുഭാ 23:21). അവസാനം അതു പാമ്പിനെപ്പോലെകടിക്കുകയും അണലിയെപ്പോലെ കൊത്തുകയും ചെയ്യും (സുഭാ 23:32).
നിങ്ങളോടു ഞാന്‍ പറയുന്നു, ആത്മാവിന്റെ പ്രേരണയനുസരിച്ചു വ്യാപരിക്കുവിന്‍. ജഡമോഹങ്ങളെ ഒരിക്കലും തൃപ്തിപ്പെടുത്തരുത് (ഗലാത്തിയാ 5:16). ജഡത്തിന്റെ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്ധി, ദുര്‍വൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്‌സവം ഇവയും ഈദൃശമായ മറ്റു പ്രവൃത്തികളുമാണ്. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുവര്‍ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന് മുമ്പു ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ താക്കീത് ഇപ്പോഴും ആവര്‍ത്തിക്കുന്നു (ഗലാത്തിയാ 5:19-21).
അതിനാല്‍, നിങ്ങളുടെപാപങ്ങള്‍ മായിച്ചുകളയാന്‍ പശ്ചാത്തപിച്ച് ദെവത്തിലേക്കു തിരിയുവിന്‍ (അപ്പ.പ്രവര്‍ത്തനങ്ങള്‍ 3:19). നിങ്ങളും നിങ്ങളുടെ സന്തതികളും ഒരിക്കലും വീഞ്ഞു കുടിക്കരുത് (ജറെമിയാ 35:6).
യേശുക്രിസ്തുവിനുള്ളവര്‍ തങ്ങളുടെ ജഡത്തെ അതിന്റെ വികാരങ്ങളോടും മോഹങ്ങളോടുംകൂടെ ക്രൂശിച്ചിരിക്കുന്നു (ഗലാത്തിയാ 5:24).
തങ്ങളുടെ ദുഷ്ടതയില്‍നിന്ന് അവര്‍ പിന്‍തിരിഞ്ഞു എന്നു കണ്ട് ദൈവം മനസ്‌സുമാറ്റി; അവരുടെമേല്‍ അയയ്ക്കുമെന്നു പറഞ്ഞ തിന്‍മ അയച്ചില്ല (യോനാ 3:10).