''വാര്‍ദ്ധക്യത്താലും രോഗത്താലും വലയുന്നവരെ ഒരിക്കലും ഉപേക്ഷിക്കരുതെന്ന്'' ഫ്രാന്‍സീസ് പാപ്പാ. ജീവന്റെ സംരക്ഷണത്തിനുവേണ്ടിയുളള പൊന്തിഫിക്കല്‍ അക്കാദമി അംഗങ്ങളുടെ ഒരുമിച്ചുകൂടലിലാണ് മാര്‍പാപ്പാ ഇതു പറഞ്ഞത്.
''രോഗത്താലും വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ടുകളാലും കടന്നുപോകുന്നവരെ അമൂല്യരായി കാണാന്‍'' തീവ്രരോഗീപരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോട് പാപ്പാ ആഹ്വാനം ചെയ്തു.
''മാതാപിതാക്കളെ ബഹുമാനിക്കുക എന്ന ദൈവകല്പന വൃദ്ധരെ സ്‌നേഹിക്കാ നും ശുശ്രൂഷിക്കാനും അവരെ ബഹുമാനിക്കാനും നമ്മെ കടപ്പെ ടുത്തുന്നു.'' പാപ്പാ തുടര്‍ന്നു.''വൈദ്യശാസ്ത്രം യഥാര്‍ത്ഥത്തില്‍ പുരോഗതി പ്രാപിച്ചു എന്നു നമുക്ക് പറയാവുന്നത് അത് വൃദ്ധരുടെയും രോഗികളുടെയും ജീവിതത്തിന്റെ അന്തസ്സിനെ ഉയര്‍ത്തിപ്പിടിക്കുമ്പോഴാണ്.