ലോകത്തില്‍ സ്ത്രീകളുടെ വിലപ്പെട്ട സംഭാവനകളെ ചൂണ്ടിക്കാട്ടിക്കൊണ്ട് ലോകത്തിലെ എല്ലാ സ്ത്രീകള്‍ക്കും പ്രത്യേക അഭിവാദ്യമര്‍പ്പിച്ച് ഞായറാഴ്ച പോപ് സംസാരിച്ചു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഞായറാഴ്ച കൂടിചേര്‍ന്ന ഏഞ്ച്‌ലസ് പ്രാര്‍ത്ഥനാവേളയിലാണ് പോപ് ഫ്രാന്‍സിസ് 'സ്ത്രീകളെ മാറ്റി നിറുത്തുന്ന ലോകം വന്ധ്യമായ ലോകമാണെന്ന്.' പറഞ്ഞത്. 

    ജീവന്റെ മേല്‍നോട്ടം വഹിക്കുന്ന ചുമതല മാത്രമല്ല സ്ത്രീകള്‍ക്കുളളത്. കാര്യങ്ങളെ വ്യത്യസ്തമായ രീതിയില്‍ കൈകാര്യം ചെയ്യാനുളള കാര്യപ്രാപ്തിയും ക്ഷമതയും സ്ത്രീകള്‍ക്കുണ്ട്. 

''ലോകത്തെ എല്ലാ കണ്ണുകളിലൂടെ കാണാനും ക്ഷമയോടെ പ്രവര്‍ത്തിക്കാനും മനസ്സറിഞ്ഞ് കാര്യങ്ങള്‍ ചെയ്യാനും സ്ത്രീകള്‍ക്ക് പ്രത്യേകം കഴിവുണ്ട്.'' മാര്‍ച്ച് എട്ട് ലോകമാകമാനം സ്ത്രീകളുടെ ദിനമായി ആഘോഷിക്കുന്ന വേളയിലാണ് പോപ് ഇങ്ങനെ പറഞ്ഞത്. ഓരോ ദിവസവും ഓരോ മനുഷ്യജീവനും സ്വാഗതം നല്‍കുന്ന സ്ത്രീകള്‍ക്കുവേണ്ടി അദ്ദേഹം തന്റെ വാക്കുകള്‍ സമര്‍പ്പിക്കുകയും ചെയ്തു.