പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കേണ്ടതിന് അവര്‍ക്ക് മുല്യാധിഷ്ഠിതവിദ്യാഭ്യാസം നല്‍കണമെന്ന് ഇക്വഡോര്‍ വിദ്യാഭ്യാസപ്രവര്‍ ത്തകരോട് ഫ്രാന്‍സിസ് പാപ്പാ.''ലോകം എന്താണ് നമ്മില്‍ നിന്നും ആവശ്യ പ്പെടുന്ന തെന്നും ഈ ലോകത്തില്‍ ഓരോരുത്തുടേയും റോള്‍ എന്താണെന്നും സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണം. താന്‍ ചെയ്യുന്ന പ്രവൃത്തികള്‍ എന്താണെന്നും അവയുടെ അര്‍ത്ഥമെന്താണെന്നും പൂര്‍ണ്ണ ബോധ്യമുളള വരായിരിക്കണം നമ്മള്‍. മറ്റുളളവരെ സഹോദരങ്ങളായി കാണാന്‍ അവരെ പഠിപ്പി ക്കണം. 

    'നിന്റെ സഹോദരനെവിടെ' എന്ന് ദൈവം കായേനോടു ചോദിച്ചത് ചോദ്യം അവരും അഭിമുഖീകരിക്കേണ്ടിവന്നേക്കാം. എന്നാല്‍ ഞാനാണോ എന്റെ സഹോദരന്റെ കാവല്‍ക്കാരന്‍ എന്ന മറുപടിയല്ല ദൈവം തിരിച്ചു പ്രതീക്ഷിക്കുന്നത്.'' ഇക്വഡോര്‍ സന്ദര്‍ശിക്കുന്ന ഫ്രാന്‍സിസ് പാപ്പ അവിടെയുളള വിദ്യാഭ്യാസപ്രവര്‍ത്തകരോടു സംസാ രിക്കുകയായിരുന്നു. 

    ''വിദ്യാഭ്യാസമാണ് ഒരു രാജ്യത്തിന്റെയും ജനതയുടേയും ഭാവിതന്നെ നിര്‍ണ്ണയി ക്കുന്നത്. അടുത്ത തലമുറയുടെ മൂലക്കല്ല് സ്ഥാപിക്കപ്പെടുന്നത് വിദ്യാഭ്യാസ സ്ഥാപന ങ്ങളിലാണ്. ഇപ്പോഴത്തെ തലമുറയില്‍നിന്നാണ് വരും തലമുറകള്‍ പലതും പഠിക്കുന്നത്. അതിനാല്‍ അവര്‍ക്ക് മാതൃകയാകുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുക. ഈ ലോകത്തിലെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചും നമ്മള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അവരെ പഠിപ്പിക്കുക. എല്ലാ കാര്യങ്ങളും സത്യസന്ധതയോടെ ചെയ്യാന്‍ അവരെ പ്രാപ്തരാ ക്കുക. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവാന്‍ മാരാ ക്കുക. ഇത് ഒരു നിര്‍ദ്ദേശമല്ല, മറിച്ച് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്.'' ഇക്വ ഡോറിന്റെ വര്‍ത്തമാനവും ഭാവിയും എന്നാണ് പുതിയ തലമുറയെ മാര്‍പാപ്പയെ വിശേഷിപ്പിച്ചത്.