റോമിലും വത്തിക്കാനിലും അടുത്തയിടെ ഉണ്ടായ ഇടര്‍ച്ചകള്‍ക്ക്, ഫ്രാന്‍സിസ് പാപ്പാ സഭയുടെ നാമത്തില്‍ മാപ്പപേക്ഷിച്ചു.
ബുധനാഴ്ച (14/10/15) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ അങ്കണത്തില്‍ അനുവദിച്ച പ്രതിവാരപൊതുക്കൂടിക്കാഴ്ചാവേളയില്‍ നടത്തിയ പ്രഭാഷണത്തിന്റെ ആരംഭത്തിലാണ് പാപ്പാ പരസ്യമായി മാപ്പു ചോദിച്ചത്.
ദുഷ്‌പ്രേരണയേകുന്നവര്‍ക്ക് യേശു താക്കീത് നല്കുന്ന സുവിശേഷഭാഗത്തില്‍ നിന്നുള്ള വാക്യങ്ങള്‍ അതായത്, മത്തായിയുടെ സുവിശേഷം പതിനെട്ടാം അദ്ധ്യായം 7, 8, 10 വാക്യങ്ങള്‍ പ്രതിവാരപൊതുദര്‍ശനത്തിന്റെ തുടക്കത്തില്‍ വായിക്കപ്പെട്ട പശ്ചാത്തലത്തില്‍ ഇടര്‍ച്ചമൂലം ലോകത്തിനു ദുരിതം എന്ന യേശുവിന്റെ ശക്തമായ വാക്കുകള്‍ ഉദ്ധരിച്ചതിനു ശേഷമാണ് പാപ്പാ, റോമിലും വത്തിക്കാനിലും ഈ അടുത്ത കാലത്തുണ്ടായ ഇടര്‍ച്ചകള്‍ക്ക്, സഭയുടെ നാമത്തില്‍ നിങ്ങളോടു മാപ്പു ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്, ഞാന്‍ നിങ്ങളോടു മാപ്പപേക്ഷിക്കുന്നു എന്നു പറഞ്ഞത്.