വത്തിക്കാന്‍ സിറ്റി: ഒരു ആശയമോ പ്രവൃര്‍ത്തിയോ ദൈവത്തില്‍നിന്നാണോ പിശാചില്‍നിന്നാണോ വരുന്നത് എന്ന് എങ്ങനെ അറിയാം?. സിനഡില്‍ വലിയ വാഗ്വാദങ്ങളും ആശയകൈമാറ്റങ്ങളും അരങ്ങേറവേ പാപ്പായുടെ സന്ദേശം ഏറെ ശ്രദ്ധേയമായി. ''ദുരാത്മാവ് ഒരിക്കലും ക്ഷീണിക്കുന്നില്ല. ഒരു ക്രിസ്ത്യാനി ഒരിക്കലും വിചാരിക്കരുത് എല്ലാം നല്ലതുപോലെ ആണ് പോകുന്നതെന്ന്. അത് എവിടെനിന്നു വരുന്നുവെന്ന് വിവേചിച്ചറിയാനും എല്ലാത്തിനെയും മനസ്സിലാക്കുവാനും, അവയുടെ വേരുകള്‍ എന്താണെന്ന് തിരിച്ചറിയുവാനും ഒരുവന് സാധിക്കണം.''വിശുദ്ധ മര്‍ത്തയുടെ നാമത്തിലുള്ള ചാപ്പലില്‍ ദിവ്യബലിമധ്യേ സംസാരിക്കുകയായിരുന്നു പാപ്പാ. സിനഡില്‍ ഉരുത്തിരിയുന്നതും ചര്‍ച്ചചെയ്യപ്പെടുന്നതുമായ വിഷയങ്ങളെ പ്രതിപാദിച്ച് സംസാരിക്കവെയാണ് ദൈവശാസ്ത്രപരാജയങ്ങളെക്കാള്‍ അധികമായി പിശാചിന്റെ തന്ത്രപരമായ കടന്നുകയറ്റത്തെ സിനഡ് പിതാക്കന്മാര്‍ എത്രയധികമായി പ്രതിരോധിക്കണം എന്ന് പാപ്പ നിര്‍ദ്ദേശിച്ചത്.
ലൂക്കായുടെ സുവിശേഷത്തില്‍ ഈശോ പിശാചിനെ പുറത്താക്കുന്ന സംഭവം വിവരിച്ചുകൊണ്ടായിരുന്നു പാപ്പയുടെ തുടക്കം. യേശു പിശാചിനെ ബഹിഷ്‌കരിച്ചു വെന്നറിഞ്ഞപ്പോള്‍ ചിലര്‍ പറഞ്ഞു, പിശാചുക്കളുടെ തലവനായ ബേല്‍സെബൂലിനെക്കൊണ്ടാണ് അവന്‍ പിശാചുക്കളെ പുറത്താക്കുന്നത്. ഇത് ചില അസൂയാലുക്കളും തിന്മ പുറത്തായ പിശാചിന്റെ ഗൂഢാലോചന സകലതും തെറ്റിദ്ധരിപ്പിച്ച് നിരൂപിച്ചവരുമായ മനുഷ്യരിലൂടെ പുറത്തുവന്നതാണെന്ന് കാണുവാന്‍ പിശാച് ആഗ്രഹിക്കുന്നു. അതിന് പരിശ്രമിക്കുകയും ചെയ്യുന്നു. തമ്മിലടിക്കുന്ന സാമ്രാജ്യം എങ്ങനെ നിലനില്‍ക്കും എന്ന എതിര്‍വാദത്തോടെ ക്രിസ്തു അതിനെ നേരിടുകയും പിശാചിന്റെ പദ്ധതി തകര്‍ക്കുകയും ചെയ്യുന്നു. ചില മനുഷ്യര്‍ യേശുവിന്റെ പ്രവൃത്തിയെ തള്ളിപ്പറഞ്ഞത് ചില ആശയങ്ങളെ കഠിനഹൃദയത്തോടെ മുറുകെപ്പിടിച്ചതുകൊണ്ടാണ്. മറ്റു ചിലര്‍ ഭയംമൂലം സത്യം പുറത്തുപറയാന്‍ മടിച്ചു. ഇനിയും ചിലര്‍ യേശുവിനോടുളള അസൂയമൂലം ഈ മൂന്ന് തരക്കാരെയും കൂടെക്കൂട്ടി അങ്ങനെ പറയുവാന്‍ തയ്യാറായി. ഒരു കഥ മെനഞ്ഞെടുക്കുകയും അത് യേശുവിനെപ്പറ്റി പുറത്തുവിടുകയും ചെയ്തു. ''അവന്‍ പിശാചിനെ ബഹിഷ്‌ക്കരിച്ചത് പിശാചുക്കളുടെ തലവനായ ബേല്‍സെബൂലിനെകൊണ്ടാണ്.''
ഒരു സാഹചര്യത്തെക്കുറിച്ചുള്ള തെറ്റായ വ്യാഖ്യാനം വരുന്നത് പിശാചില്‍നിന്നാണ്. ആധുനികലോകത്തില്‍ ഏറെയധികമായി ഇങ്ങനെ തെറ്റായ വ്യാഖ്യാനങ്ങള്‍ അറി ഞ്ഞും അറിയാതെയും മനുഷ്യര്‍ക്ക് സംഭവിക്കുന്നുമുണ്ട്. കേവലം പിശാചിന്റെ സ്വാധീനശക്തി അതില്‍ പ്രകടമാണ്. നല്‍കുന്നു, തെറ്റുപറ്റുന്നു എന്നതില്‍ കവിഞ്ഞ് ദൂരവ്യാപകമായ ഫലങ്ങള്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ക്കുണ്ട്. എന്നും മനസ്സിലാക്കണം. 'റിലേറ്റിവിസം' വലിയൊരു ചതിയാണ്. ചില സാഹചര്യങ്ങളില്‍ നന്മ തിന്മയാണെന്നും മറ്റു ചില സാഹചര്യങ്ങളില്‍ തിന്മയെ നന്മന്മയായി ന്യായീകരിക്കാമെന്നും പഠപ്പിക്കുന്നതാണ് അത്. ഒരു സാഹചര്യത്തിലും തിന്മ നന്മയാകുന്നില്ല, നന്മ തിന്മയും.
നന്മയേയും തിന്മയേയും കൂട്ടികുഴയ്ക്കുകയാണ്. അങ്ങനെ വ്യാഖ്യാനിക്കപ്പെടുമ്പോള്‍ പ്രകാശത്തെ എങ്ങനെയാണ് അന്ധകാരവുമായി കൂട്ടിക്കുഴയ്ക്കാനാവുക? അത്തരം വ്യാഖ്യാനങ്ങള്‍ പിശാചില്‍നിന്നാണ് വരുന്നത്. പ്രലോഭനങ്ങള്‍ എല്ലാ വശത്തുനിന്നും നമ്മെ ആക്രമിക്കാം. സത്യത്തിന്റെകൂടെ നില്‍ക്കാന്‍ ഒരു വിശ്വാസിക്കാവണം. പാപ്പാ പറഞ്ഞു.
ഈശോയെ ജനങ്ങളില്‍നിന്നകറ്റാനും അവിടുത്തെക്കുറിച്ച് അപവാദപ്രചാരണങ്ങള്‍ അഴിച്ചുവിടാനും പിശാച് ശ്രമിച്ചിരുന്നു. കാരണം അവിടുന്ന് സത്യം പറയുമെന്നും ജനങ്ങള്‍ സത്യം അറിയുമെന്നും അവനറിയാമായിരുന്നു. പിശാചിനെക്കുറിച്ച് നിരന്തരം ജാഗ്രത പുലര്‍ത്തിയിരുന്ന ക്രിസ്തു അവന്റെ പ്രലോഭനങ്ങളില്‍ വീണില്ല. ഇതുപോലെ മോശമായ എല്ലാ സമയങ്ങളിലും ജാഗ്രത നമുക്കുണ്ടാവണം. കുടുംബങ്ങളിലെ സാഹചര്യത്തെ അതിലേറെ മോശമാക്കാന്‍ പിശാച് ശ്രമിക്കും. സമൂഹങ്ങളിലും വ്യക്തിജീവിതങ്ങളിലും ഇതു ബാധകമാണ്. സുമനസ്സുള്ള സുഹൃത്തുക്കളില്‍പ്പോലും അവന്‍ മറഞ്ഞിരിക്കാന്‍ ഇഷ്ടപ്പെടുന്നു. ചിലപ്പോള്‍ വാതിലില്‍മുട്ടി അനുവാദം ചോദിച്ചശേഷമാവും കടന്നുവരുന്നത്. അത്ര മാന്യനായി നമുക്ക് അനുഭവപ്പെടും. കയറിവന്ന്, കുറേശ്ശെ കുറേശ്ശെയായി ഒരുവനെ ദൈവത്തില്‍നിന്ന് അകറ്റും. ''ചിലപ്പോള്‍ മനുഷ്യമനസ്സാക്ഷിയെ പിശാച് ബോധം കെടുത്തും.'' ഇത്തരത്തില്‍ ബോധംകെട്ട മനസ്സാക്ഷിയുള്ളവര്‍ നന്മതിന്മകളെ വിവേചിച്ചറിയാനും തെറ്റുകളില്‍ വേദനിക്കാനും കഴിവില്ലാത്തവരാകും. ഒരുവന്റെ മനസ്സാക്ഷി പ്രവര്‍ത്തിക്കാതെ യാകുമ്പോള്‍ പിശാച് വിജയപാതയിലെത്തും. ''എല്ലാവരും ഇങ്ങനെയൊക്കെയാണ്'' എന്നുള്ള ന്യായീകരണം പിശാചില്‍നിന്നു വരുത്തുന്നതില്‍ ആരും അങ്ങനെയായിരിക്കില്ല സത്യം. ഒരു വ്യക്തിയെ അങ്ങനെയാക്കി തീര്‍ക്കുവാനുള്ള പിശാചിന്റെ തന്ത്രമാണത്. പരസ്പരം വിധിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുമ്പോള്‍ പിശാചാണോ നമ്മിലൂടെ പ്രവര്‍ത്തിക്കുന്നത് എന്ന് മനസ്സിലാക്കണം. കാരണം തെറ്റിദ്ധരിപ്പിക്കുന്ന അത് പിശാചില്‍നിന്നാണ് വരുന്നത്. വിധിവാചകങ്ങള്‍ ഫലങ്ങള്‍കൂടി ഉളവാക്കുമ്പോള്‍ അവന്റെ വേരുകള്‍ നമുക്ക് മനസ്സിലാകും.''പിശാച് ചതിക്കുകയും പ്രലോഭിപ്പിക്കുകയും ചിലപ്പോള്‍ ആകര്‍ഷിക്കുകയും ചെയ്യാറുണ്ട്.'' പാപ്പ ഓര്‍മ്മിപ്പിച്ചു.
ആത്മീയമേഖലയില്‍ ചതിക്കുന്നതിനെയും പ്രലോപിപ്പിക്കുന്നതിനെയും ഒരു വ്യക്തി എളുപ്പം കണ്ടെത്തിയേക്കാം. എന്നാല്‍ ആകര്‍ഷിക്കുന്നതിനെ സാവധാനമാണ് മനസ്സിലാക്കുക. കാരണം മനസ്സില്‍ നല്ലതെന്ന് തോന്നുന്ന സാഹചര്യങ്ങളും, വ്യക്തികളും, ചിന്തകളും കൊണ്ടുവരുന്ന ആക്രമണങ്ങള്‍ മനസ്സിലാക്കാന്‍ ചിലപ്പോള്‍ നാം വൈകിയേ,ക്കാം. ആധിപത്യം അപ്പോഴേയ്ക്കും പിശാച് ഒരു പരിധിവരെ സ്ഥാപിച്ചിട്ടുണ്ടാകും. പിശാചിന്റെ എല്ലാവിധ ആക്രമണങ്ങളെക്കുറിച്ചും ജാഗ്രതയുള്ളവരായിരിക്കാന്‍ പരിശുദ്ധ പിതാവ് വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.