ആധുനികലോകത്തിന്റെ നിസ്സംഗതയാര്‍ന്ന മനോഭാവത്തിന്റെ പരിണിതഫലങ്ങളാണ് തെരുവുകുഞ്ഞുങ്ങളും ചൂഷണം ചെയ്യപ്പെടുന്ന ലൈംഗികതൊഴിലാളികളുമെന്ന് ഫ്രാന്‍ സിസ് പാപ്പാ.
'ഈ ദുഃഖകരമായ യാഥാര്‍ത്ഥ്യങ്ങള്‍... നമ്മുടെ നിസ്സംഗതയുടെ സൃഷ്ടികളാണ്. ദാരിദ്ര്യത്തിന്റെയും, കുടുംബങ്ങളില്‍ നടക്കുന്ന അക്രമങ്ങളുടെയും, മനുഷ്യക്കടത്തിന്റെയും സൃഷ്ടികള്‍' പാപ്പാ വിലപിച്ചു.
'വിവാഹമോചനങ്ങളുടെയും വിവാഹത്തിനു പുറത്തുള്ള ബന്ധങ്ങളുടെയും ഫലമായി തെരുവുകളില്‍ അലയാന്‍ അവര്‍ വിധിക്കപ്പെടുന്നു.' പാപ്പാ പറഞ്ഞു. തെരുവിലെ കുഞ്ഞുങ്ങളും സ്ത്രീകളും വാണിജ്യച്ചരക്കല്ല; ദൈവം നല്‍കിയ വ്യക്തിത്വങ്ങളോടെയുളള മനുഷ്യരാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
തെരുവുകളിലെ അജപാലനത്തെകുറിച്ച് റോമില്‍നടക്കുന്ന അന്താരാഷ്ട്ര സിംപോസിയത്തില്‍ സംസാരിക്കുകയായിരുന്നു പാപ്പാ.