ബുധനാഴ്ചത്തെ പൊതുസന്ദര്‍ശനവേളയില്‍ ഫ്രാന്‍സീസ് പാപ്പാ മാമ്മോദീസായെക്കു റിച്ചുളള തന്റെ സദുപദേശം തുടര്‍ന്നു.''നമ്മള്‍ സ്വീകരിക്കുന്ന കൃപാവരം മിഷണറി ശിഷ്യന്മാരാകാനുളള കൃപയാണ്.'' പാപ്പാ പറഞ്ഞു.
''നമ്മള്‍ ഒരു സമൂഹമാണ്. അതിനാല്‍ തന്നെ വിശ്വാസത്തിലുളള നമ്മുടെ കൂട്ടായ്മ വെറുമൊരു ആഭരണമല്ല. മറിച്ച് അതൊരു സാക്ഷ്യവും സുവിശേഷപ്രഘോഷ ണത്തിനുളള മാധ്യമവുമാണ്.'' ജനുവരി 15-ലെ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.
''മാമ്മോദീസാ നമ്മെ സഭയിലെ മിഷണറിശിഷ്യന്മാരാക്കി മാറ്റുന്നു. ഒരു വശത്ത് നാം ശിഷ്യരായി തുടരുന്നു. ശിഷ്യരെന്ന രീതിയില്‍ നാം സ്വീകരിക്കുകയും, പഠിക്കു കയും വളരുകയും ചെയ്യുന്നു. അതെ സമയം നമ്മള്‍ സ്വീകരിച്ചത് മറ്റുളളവര്‍ക്ക് പങ്കുവ യ്ക്കാനുളള മിഷന്‍ നാം ഏറ്റെടുക്കുകയും ചെയ്യുന്നു.''
വിശ്വാസം കൈമാറാനുളള ക്രൈസ്തവദൗത്യത്തിന് അടിവരയിട്ടുകൊണ്ട് പാപ്പാ പറഞ്ഞു:''നമ്മളാരും ഒറ്റയ്ക്ക് രക്ഷിക്കപ്പെടുന്നില്ല. നമുക്ക് പോരായ്മകള്‍ ഉണ്ടെങ്കില്‍ പോലും മാമ്മോദീസായില്‍ സ്വീകരിച്ച കൃപ മറ്റുളളവരോടു പങ്കുവയ്ക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു.'' പ്രസംഗം സമാപിപ്പിച്ചുകൊണ്ട് പാപ്പാ പറഞ്ഞു: ''നമ്മുടെ ജ്ഞാനസ്‌നാനത്തെ നമുക്ക് കൂടുതല്‍ ഗൗരവത്തോടെ പരിഗണിക്കാം. എങ്ങനെ? വാക്കിലും ജീവിതമാതൃകയിലും കൂടി ക്രിസ്തുവിന്റെ ശിഷ്യരും മിഷണറിമാരുമായി മാറിക്കൊണ്ട്.''