വത്തിക്കാന്‍ സിറ്റി: യുദ്ധം നിരാകരിക്കാനും കൂട്ടക്കുരുതിചെയ്യുന്ന ആയുധങ്ങള്‍ നിരോധിക്കാനും മനുഷ്യരാശിക്കുള്ള സ്ഥിരമായ മുന്നറിയിപ്പാണ് ഹിരോഷിമയിലും നാഗസാക്കിയലും 70 വര്‍ഷം മുമ്പ് അണുബോംബിട്ട സംഭവമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പാ ത്രികാലജപ പ്രാര്‍ത്ഥനയ്ക്കുശേഷം വത്തിക്കാനില്‍ തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇപ്പോഴും ഭീതിയുണര്‍ത്തുന്ന അത്യന്തം ദുഃഖകരമായ സംഭവമാണ് രണ്ടിടത്തെ യും അണുബോംബ് സ്‌ഫോടനങ്ങള്‍., യുദ്ധവും അക്രമവും വേണ്ട, ചര്‍ച്ചയും സമാധാനവും വേണം എന്ന് ഉച്ചത്തില്‍ പറയാന്‍ ലോകജനത തയാറാവണമെന്നു മാര്‍പാപ്പാ പറഞ്ഞു.