വത്തിക്കാന്‍ സിറ്റി: ലോകം സമാധാനത്തിനുവേണ്ടി ദാഹിക്കുന്നു എന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ക്യൂബയിലേക്കുള്ള യാത്രയ്ക്കിടയില്‍ വിമാനത്തില്‍വച്ച് പത്രലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധങ്ങള്‍ കാരണമായി കുടിയേറ്റത്തിന്റെ തരംഗങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു സെന്റ് അന്നാ ഇടവക ഒരു കുടിയേറ്റകുടുംബത്തിന് അഭയം നല്കിയ കാര്യം തന്നെ വല്ലാതെ സ്പര്‍ശിച്ചു എന്നും മാര്‍പ്പാപ്പ അറിയിച്ചു. എന്നെ യാത്രയയ്ക്കാനെത്തിയപ്പോള്‍ അവരുടെ മുഖത്തെ സങ്കടം നിങ്ങള്‍ കണ്ടില്ലേ... സമാധാനത്തിന്റെ പാലങ്ങള്‍ തീര്‍ക്കാന്‍ നിങ്ങള്‍ നടത്തുന്ന തീരെ ചെറിയ ശ്രമങ്ങള്‍ക്കുപോലും വളരെ നന്ദി.. മാര്‍പ്പാപ്പ പറഞ്ഞു.