ഭൂമിയെ സ്രഷ്ടാവിന്റെ കണ്ണുകളിലൂടെ കാണാന്‍ എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കു ന്നു. സംരക്ഷിക്കപ്പെടേണ്ട പരിസ്ഥിതിയാണ് ഭൂമി. കൃഷി ചെയ്യപ്പെടേണ്ട ഒരു തോട്ടം.  ഭൗമദിനസന്ദേശത്തില്‍ പാപ്പാ പറഞ്ഞു. 

മനുഷ്യവംശവും പ്രകൃതിയും തമ്മിലുളള ബന്ധം അത്യാര്‍ത്തിയില്‍ അടിസ്ഥാന മാക്കിയുളളതാകരുത്. ചൂഷണത്തിന്റേതുമാകരുത്. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുളള ബന്ധം സംരക്ഷിച്ചു പരിപാലിക്കുന്നതായിരിക്കണം. ഭാവിതലമുറയ്ക്കായി സൃഷ്ടിജാല ത്തെ സംരക്ഷിക്കണം. പാപ്പാ കൂട്ടിച്ചേര്‍ത്തു.