പ്രേഷിതപ്രവര്‍ത്തനം അത്ര എളുപ്പമുളള ജോലിയല്ലെന്ന് ഫ്രാന്‍സിസ്പാപ്പാ വത്തിക്കാ നിലെ പോള്‍ ആറാമന്‍ ഹാളില്‍ പാരിഷ് ഇവാഞ്ചലൈസിങ്ങ് സെല്‍ മൂവ്‌മെന്റിലെ പ്രവ ര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
'ഒരു മിഷനറിയാകണമെങ്കില്‍ ആദ്യം നാം പരിശുദ്ധാത്മാവിന്റെ ശബ്ദം തിരിച്ചറിയണം. സുവിശേഷവത്കരണത്തിന്റെ കേന്ദ്രബിന്ദു പരിശുദ്ധാത്മാവാണ്. ഇടവകകള്‍ ഒരു കൂട്ടായ്മയായി സുവിശേഷവത്കരണദൗത്യത്തില്‍ പങ്കുചേരണം' ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. കുടുംബങ്ങളും സുവിശേഷ വത്കരണത്തിന്റെ വേദിയാക്കണമെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു. 

    തെക്കന്‍ കൊറിയയിലാണ് പാരിഷ് ഇവാഞ്ചലൈസിങ്ങ് സെല്‍ മൂവ്‌മെന്റ് രൂപീകൃതമാകുന്നത്. ഇന്ന് അമേരിക്ക, ഇറ്റലി, അയര്‍ലന്റ്, ആസ്‌ട്രേലിയ എന്നിവിടങ്ങളിലും സംഘടനയുടെ പ്രവര്‍ത്തനം വ്യാപിച്ചിട്ടുണ്ട്.